ബസ് യാത്രക്കിടയിൽ ടിക്കറ്റ് പണത്തെച്ചൊല്ലി കണ്ടക്ടറും യാത്രികരും തമ്മിൽ തർക്കമുണ്ടാകാറുണ്ട്. എങ്കിലിതാ ടിക്കറ്റിന്റെ ബാക്കി പണം മേടിക്കാൻ മറന്ന് പോയ യാത്രക്കാരന്റെ പുറകെ ഒച്ചവച്ച് ഓടിച്ചെന്ന് അത് തിരികെ നൽകിയ ഒരു കെഎസ്ആർടിസി കണ്ടക്ടറാണ് നവമാധ്യമങ്ങളിൽ താരമാകുന്നത്. ആലുവയിലെ അത്താണിയിൽ നിന്നും തൃശൂരിനു പോകുവാൻ പാലക്കാട്ടേക്കുള്ള ഒരു കെഎസ്ആർടിസി ബസിൽ കയറിയ യാത്രികനാണ് “ഐ ലവ് മൈ കെഎസ്ആർടിസി’ എന്ന ഫേസ്ബുക്ക് പേജിൽ കൂടി ഈ മനോഹരമായ യാത്രനുഭവം പങ്കുവച്ചത്. ബസ് തൃശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ ബസിൽ നിന്നുമിറങ്ങി ഓട്ടോയിൽ കയറി പോകുവാൻ തുടങ്ങി. പെട്ടന്ന് ബസിന്റെ കണ്ടക്ടർ ഒച്ചവച്ച് ഓട്ടോ നിർത്തിക്കുകയും ഈ ചെറുപ്പക്കാരന് ബാക്കി നൽകുവാനുണ്ടായിരുന്ന 425 രൂപ നൽകിയെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കണ്ടക്ടറുടെ ഓട്ടം കണ്ടപ്പോൾ ടിക്കറ്റ് നൽകാതെ പോയ യാത്രികനെ കണ്ടക്ടർ പുറകെ ചെന്ന് പിടികൂടിയതാണെന്നാണ് ഏവരും…
Read MoreDay: March 6, 2019
കാത്തിരിപ്പിന്റെ ഫലം! ചന്ദ്രശേഖറിന്റെ കാമറ കണ്ണിൽ പതിഞ്ഞത് കരിമ്പുലിയുടെ അപൂർവ ചിത്രം
വനത്തിനുള്ളിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണാറുള്ള കരിന്പുലിയുടെ മികവാർന്ന ചിത്രങ്ങൾ പകർത്തി യുവ വന്യജീവി ഫോട്ടോഗ്രാഫർ. ഉൾക്കാടുവിട്ടു പുറത്തിറങ്ങാറില്ലാത്ത കരിന്പുലിയുടെയും ഇണയുടെയും ചിത്രങ്ങൾ പശ്ചിമഘട്ടത്തിലെ നീലഗിരി വനമേഖലയിലെ കോത്തഗിരി അളക്കര ഭാഗത്തുനിന്നാണ് കോത്തഗിരി സ്വദേശിയായ ചന്ദ്രശേഖർ കാമറയിൽ പകർത്തിയത്. കേരളത്തിലെ സൈലന്റ് വാലി, ഇരവികുളം വനമേഖലയിൽ ഇവയുണ്ടെങ്കിലും ഇവയുടെ ചിത്രങ്ങൾ നേരിട്ടു പകർത്തുക എന്നതു വന്യജീവി ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം അതീവ വെല്ലുവിളിയാണ്. വനംവകുപ്പ് സ്ഥാപിക്കാറുള്ള കാമറക്കെണിയിലാണ് ഇവയുടെ കൂടുതൽ ചിത്രങ്ങളും ലഭിച്ചിട്ടുള്ളത്. സാധാരണ കാണപ്പെടാറുള്ള പുള്ളിപ്പുലിയിൽനിന്നാണ് കരിന്പുലി ഉണ്ടാകുന്നത്. ഈ കരിന്പുലിയിൽനിന്നു ചിലപ്പോൾ പുള്ളിപ്പുലിയും ഉണ്ടാകും. കരിന്പുലിയുടെ കറുപ്പിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പുള്ളികൾ കാണാം. കറുത്ത നിറമായതിനാലും പുറത്തിറങ്ങാറുള്ളത് രാത്രിയിലായതിനാലും ഇവയെ കണ്ടെത്തുക വളരെ പ്രയാസമാണ്. അകാൽ ശിവലിംഗം എന്നയാൾ കരിന്പുലിയെ കണ്ട വിവരം അറിയിച്ചതിനെതുടർന്ന് ദിവസങ്ങൾനീണ്ട കാത്തിരിപ്പിലാണ് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞത്.
Read Moreകാലിഫോർണിയയിലെ കടൽ തീരത്ത് അടിഞ്ഞ അദ്ഭുത മത്സ്യം
കലിഫോർണിയയിലെ ബീച്ചിൽ വന്നടിഞ്ഞ ഒരു മീനിന്റെ ജഡം കണ്ട് അദ്ഭുതപ്പെടുകയാണ് ഇന്നാട്ടുകാർ. ഒറ്റനോട്ടത്തിൽ വാലേതാണെന്നോ തലയേതാണെന്നോ ഒന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു വലിയ മത്സ്യം. ഏഴടിയാണ് ഇതിന്റെ നീളം. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു മീൻ കടൽത്തീരത്ത് അടിഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞ് ഓടിയെത്തിയ മറൈൻ ബയോളജിസ്റ്റ് മരിയാനെ നെയ്ഗാർഡ് ശരിക്കും ഞെട്ടി. ഓസ്ട്രേലിയൻ കടലിടുക്കുകളിൽമാത്രം അപൂർവമായി കണ്ടുവരുന്ന ഹുഡ്വിംഗർ സണ് ഫിഷ് എന്ന മത്സ്യമായിരുന്നു അത്. അപൂർവങ്ങളിൽ അപൂർവമായ ഈ മത്സ്യം ഓസ്ട്രേലിയയിൽ നിന്ന് എങ്ങനെ അമേരിക്കൻ കടപ്പുറത്തെത്തി എന്നതാണ് മരിയാനെയെ ഏറ്റവും അദ്ഭുതപ്പെടുത്തിയ കാര്യം.
Read Moreനാല് വയസ്കാരനായ മകനെ കാറിനു മുകളിലിരുത്തി അമ്മയുടെ സാഹസിക യാത്ര
നാല് വയസുകാരനായ മകനെ കാറിനു മുകളിൽ ഇരുത്തി നൂറ് കിലോമീറ്റർ വേഗതയിൽ ഓടിച്ച യുവതി പിടിയിൽ. ഓസ്ട്രേലിയൻ സ്വദേശിനിയായ എറിക്ക ഷാഡ്ഫോർത്ത് എന്ന യുവതിയാണ് സ്വന്തം മകന്റെ ജീവൻ പണയം വച്ച് വളരെ ക്രൂരമായ സഹാസം ചെയ്യാൻ തയാറായത്. കാമില്ലോ എന്ന സ്ഥലത്തു നിന്നും പിയാര വാട്ടേഴ്സ് എന്ന സ്ഥലത്തേക്കുള്ള പതിനഞ്ച് മിനിട്ട് യാത്രയാണ് ഇവർ വളരെ അപകട തുല്യമാക്കിയത്. ഇവർക്ക് പുറകെ വന്ന ഒരു കാറിലെ യാത്രികനാണ് ഈ അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇവരെ പോലീസ് പിന്നീട് പിടികൂടി. മാത്രമല്ല മൂന്ന് മാസത്തേക്ക് ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
Read Moreസ്പീഡ് ബോട്ടിനു പിന്നിൽ കെട്ടിയിട്ട് സ്രാവിനോട് ക്രൂരത; ശേഷം തടവ് ശിക്ഷ
സ്പീഡ് ബോട്ടിനു പിന്നിൽ സ്രാവിനെ കെട്ടിയിട്ട് അമിത വേഗത്തിൽ ബോട്ട് പായിച്ച യുവാവിന് തടവ് ശിക്ഷ. ഫ്ളോറിഡ സ്വദേശിയായ മൈക്കിൾ വെൻസെൽ എന്ന 22 വയസുകാരനാണ് സ്രാവിനോട് ക്രൂരത കാട്ടിയതിന്റെ പേരിൽ നിയമനടപടി നേരിടുന്നത്. മൈക്കിളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഒരു സ്പീഡ് ബോട്ടിനു പിന്നിലാണ് ഇവർ കയറിൽ ഒരു സ്രാവിനെയും കെട്ടിയിട്ട് വലിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. തുടർന്ന് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട അധികൃതർ മൈക്കിളിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. പത്ത് ദിവസത്തെ ജയിൽവാസമാണ് കോടതി ഇയാൾക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.
Read Moreവഴി മുടക്കി കിടന്നത് മരകമ്പ് ആയിരുന്നില്ല, 380 കിലോയുള്ള ഭീമൻ മുതല
അമേരിക്കയിലെ ജോർജിയാനയിലുള്ള ഒരു കാട്ടിലൂടെ വണ്ടിയോടിച്ച് പോവുകയായിരുന്നു വൈൽഡ് ലൈഫ് ബയോളജിസ്റ്റായ ബ്രന്റ് ഹൗസ്. അപ്പോഴാണ് റോഡു ബ്ലോക്ക് ചെയ്ത് എന്തോ കിടക്കുന്നത് കണ്ടത്. വലിയ എന്തോ മരക്കഷ്ണമാണെന്നാണ് ആദ്യം കരുതിയത്. വണ്ടിയിൽനിന്ന് ഇറങ്ങി നോക്കിയ ബ്രന്റ് ശരിക്കും ഞെട്ടി. വലിയൊരു മുതലയായിരുന്നു ബ്രന്റിന്റെ വഴിമുടക്കിയത്. നിരവധി വർഷമായി വന്യമൃഗങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന ബ്രന്റ് ആദ്യമായാണ് അത്രയും വലിയൊരു മുതലയെ കാണുന്നത്. അടുത്തു ചെന്ന് നോക്കിയപ്പോൾ മുതല അവശനാണെന്ന് മനസിലായി. പരിശോധനകൾക്ക് വിധേയനാക്കിയപ്പോൾ മുതലയ്ക്ക് 380 കിലോ ഭാരമുണ്ടെന്ന് മനസിലാക്കി. 13 അടി നാലിഞ്ചായിരുന്നു മുതലയുടെ നീളം. വർഷങ്ങൾ പഴക്കമുള്ള വെടിയേറ്റതിന്റെ പാടും ഈ ഭീമൻ മുതലയുടെ ദേഹത്തുണ്ട്. അടുത്തുള്ള തടാകത്തിൽനിന്നായിരിക്കാം ഈ മുതല റോഡിലെത്തിയതെന്ന് കരുതുന്നു.
Read Moreപാക് പെണ്ണിനെ കെട്ടാൻ ഇന്ത്യൻ ചെറുക്കൻ; അതിർത്തികൾ പ്രണയത്താൽ കെട്ടിപ്പിടിക്കുന്നു
അതിർത്തിയിലെ ഓരോ ബോംബും പൊട്ടുന്നത് മഹേന്ദ്ര സിംഗിന്റെ നെഞ്ചിലും കൂടിയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം ശക്തിപ്രാപിച്ചതോടെ കല്യാണം നടത്താനാവാതെ നട്ടംതിരിയുകയാണ് മഹേന്ദ്ര സിംഗ്. അതിർത്തി ഗ്രാമമായ രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഖെജാദ് കാ പാർ സ്വദേശിയാണ് മഹേന്ദ്ര സിംഗ്. അദ്ദേഹത്തിനു വധുവായി വരുന്നത് പാക്കിസ്ഥാൻകാരിയായ ചഗൻ കൻവാർ എന്ന യുവതിയും. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സിനോയ് സ്വദേശിനിയാണ് ചഗൻ കൻവാർ. ശനിയാഴ്ച വിവാഹത്തിനായി പാക്കിസ്ഥാനിലേക്കുപോകാൻ താർ എക്സ്പ്രസിൽ മഹേന്ദ്ര സിംഗിന്റെ കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. മഹേന്ദ്ര സിംഗിനടക്കം അഞ്ച് പേർക്കാണ് വീസ ലഭിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ബന്ധുക്കളെ എല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിർത്തിയിൽ സംഘർഷം മുറുകിയതോടെ വിവാഹം മാറ്റിവച്ചു. മാർച്ച് എട്ടിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇനി സംഘർഷങ്ങളെല്ലാം അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്ന് മഹേന്ദ്ര സിംഗ് പറഞ്ഞു. രാജസ്ഥാനിലെ അതിർത്തി ജില്ലകളായ…
Read Moreവെടിയേറ്റിട്ടും പിടിവിട്ടില്ല; അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തി പോലീസുദ്യോഗസ്ഥൻ
ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ വെടിയുതിർത്ത് പരിക്കേൽപ്പിച്ച ശേഷം കടന്നു കളയാൻ ശ്രമിച്ചയാളെ പോലീസ് ഉദ്യോഗസ്ഥൻ സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ചാർബാഗിലാണ് സംഭവം നടന്നത്. പോലീസ് കോണ്സ്റ്റബിളായ അജിത്ത് യാദവിനാണ് വെടിയേറ്റത്. ചെക്ക്പോസ്റ്റിനു സമീപം നിൽക്കുകയായിരുന്ന അജിത്ത് യാദവിന്റെ അടുക്കലെത്തിയ ആക്രമി പെട്ടന്ന് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായ നീക്കത്തിൽ പോലീസുദ്യോഗസ്ഥൻ പകച്ചു പോയെങ്കിലും തനിക്കേറ്റ പരിക്ക് അവഗണിച്ച് അക്രമിയെ സാഹസികമായി അദ്ദേഹം പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെ അജിത്ത് യാദവിന്റെ സഹപ്രവർത്തകനാണ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലുള്ള ഇരുവരും അക്രമിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് പോലീസ് ഇപ്പോൾ. ശരീരത്തിന്റെ പുറകുവശത്ത് വെടിയേറ്റ അജിത്ത് യാദവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നത്.
Read Moreലൈക്കും ഷെയറും ലഭിക്കാൻ സാഹസികത; ദമ്പതികൾക്ക് രൂക്ഷ വിമർശനം
അപകടകരമായ രീതിയിൽ ഫോട്ടോഷൂട്ട് ചെയ്ത നവദമ്പതികൾക്ക് നവമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ട്രാവൽ ബ്ലോഗറായ റാഖേലും മിഗ്വേലുമാണ് ഫോട്ടോഷൂട്ടിനായി ഒരു പാലത്തിൽ കൂടി മുമ്പോട്ടു നീങ്ങുന്ന ട്രെയിനിന്റെ ബോഗിയിലെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് പോസ് ചെയ്തു നിന്നത്. ശ്രീലങ്കയിലെ ചെറിയ ഗ്രാമമായ എല്ല എന്ന സ്ഥലത്ത് വച്ചാണ് ഇവർ ചിത്രം പകർത്തിയത്. തുടർന്ന് ഇവർ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് വിമർശനവുമായി ആളുകൾ രംഗത്തെത്തുകയായിരുന്നു. കൂടുതൽ ലൈക്കുകളും ഷെയറുകളും ലഭിക്കുന്നതിന് ഇത്തരം അപകടകരമായ ശ്രമങ്ങൾ ഒഴിവാക്കണമെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്. എന്നാൽ ട്രെയിൻ വളരെ പതിയെ പോയപ്പോഴാണ് ഈ ചിത്രം പകർത്തിയതെന്നാണ് ദമ്പതികളുടെ വാദം.
Read Moreഅമിതാഭ് ബച്ചൻ റോൾസ് റോയ്സ് ഫാന്റം വിറ്റു
ആഡംബരത്തിന്റെ അവസാനവാക്കായ റോൾസ് റോയ്സ് ഫാന്റം കാർ അമിതാഭ് ബച്ചൻ വിറ്റു. 2007ൽ പുറത്തിറങ്ങിയ ഏകലവ്യയുടെ വിജയത്തെ തുടർന്ന് സംവിധായകൻ വിധു വിനോദ് ചോപ്ര അമിതാഭിന് സമ്മാനിച്ചതാണ് ഈ കാർ. മുംബൈയിലുള്ള ഒരു വ്യാപാരിയാണ് ഈ കാർ വാങ്ങിയതെന്നാണ് റിപ്പോർട്ട്. മെഴ്സിഡസ് എസ് ക്ലാസ്, റെയ്ഞ്ച് റോവർ, ബെന്റ്ലി തുടങ്ങിയ വാഹനങ്ങൾ അമിതാഭിനുണ്ട്.
Read More