ശരീരം നിറയെ പടർന്നു പിടിച്ച തീയുമായി റാംപിലെത്തി ശ്രദ്ധയാകർഷിച്ച് അക്ഷയ്കുമാർ. ആമസോണ്‍ പ്രൈംസീരിസിന്റെ ദ് എൻഡ് എന്ന പരമ്പയിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് അക്ഷയ് കുമാർ ഇതിന്റെ ഭാഗമായാണ് റാംപ് വാക്ക് സംഘടിപ്പിച്ചത്. താരം, തീപടർന്ന സ്യൂട്ട് ധരിച്ച് റാംപ് വാക്ക് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഭാര്യ ട്വിങ്കിൾ ഖന്ന അൽപ്പം ദേഷ്യത്തിലാണ്. ഇത് ട്വിറ്ററിലൂടെ അവർ പ്രകടിപ്പിക്കുകയും ചെയ്തു.
Read MoreDay: March 6, 2019
കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി
മൃഗശാലയിൽനിന്ന് കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി. ചെന്നൈ വണ്ടലൂർ മൃഗശാലയിലെ അഞ്ച് വയസുള്ള ആദിത്യ, നാലര വയസുള്ള ആർതി എന്നീ കടുവകളെയാണ് ദത്തെടുത്തത്. മൃഗശാലയിൽ സംഘടിപ്പിച്ച ചെറിയ ചടങ്ങിൽ കടുവകളെ സംരക്ഷിക്കുന്നതിനു വേണ്ടി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മൃഗശാല അധികൃതർക്ക് താരം കൈമാറി. ഡയറക്ടർ യോഗേഷ് സിംഗ്, ഡെപ്യൂട്ടി ഡയറക്ടർ സുധ രമൺ എന്നിവരാണ് ചെക്ക് സ്വീകരിച്ചത്. തന്റെ സുഹൃത്തുക്കളിലൊരാളാണ് മൃഗങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് വിജയ് സേതുപതി വെളിപ്പെടുത്തി. പിന്നീട് മൃഗശാല അധികൃതരുമായി ബന്ധപ്പെട്ട് ആറുമാസത്തേക്ക് രണ്ട് കടുവകളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തിനുശേഷം മറ്റ് മൃഗങ്ങളിലൊന്നിനെ ദത്തെടുക്കാൻ ആലോചനയുണ്ടെന്നും താരം വ്യക്തമാക്കി.
Read Moreസുരേഷ് ഗോപി വീണ്ടും കാമറയ്ക്കു മുന്നിൽ
ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും കാമറയ്ക്കു മുന്നിൽ. തമിഴരശൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ആന്റണിയാണ് നായകൻ. എസ്എൻഎസ് മൂവീസാണ് ചിത്രം നിർമിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തിൽ സുരേഷ് ഗോപി നായകനായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്‍ജി പണിക്കറുടെ മകൻ നിധിൻ രണ്‍ജി പണിക്കർ ചിത്രം സംവിധാനം ചെയ്യുമെന്നുമായിരുന്നു പ്രചരിച്ച വാർത്തകളിലുണ്ടായിരുന്നത്.
Read Moreകോറിയോഗ്രഫി പ്രഭുദേവയെന്ന് കേട്ടപ്പോൾ ഞെട്ടി: സായി പല്ലവി
ധനുഷ്, സായി പല്ലവി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മാരി 2വിലെ റൗഡി ബേബി എന്നുതുടങ്ങുന്ന ഗാനം കോളിവുഡിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടാണ്. ഈ പാട്ടിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ നായിക സായ് പല്ലവി, സംവിധായകൻ ബാലാജി മോഹൻ എന്നിവരുടെ ഗാനത്തെക്കുറിച്ചുള്ള വിവരണവും വീഡിയോയിലുണ്ട്. പാട്ടുകേട്ടപ്പോൾ ഇഷ്ടമായി. എന്നാൽ കോറിയോഗ്രഫി പ്രഭുദേവയാണെന്ന് കേട്ടപ്പോൾ ഭയന്നെന്നും സായ് പല്ലവി പറയുന്നു. ധനുഷിനുവേണ്ടി നൃത്തസംവിധാനം ചെയ്യണമെന്ന് പറഞ്ഞപ്പോൾ പ്രഭുദേവ സന്തോഷത്തോടെ മുന്നോട്ടുവന്നെന്ന് സംവിധായകനും വീഡിയോയിൽ പറയുന്നുണ്ട്. മാർച്ച് ഒന്നിന് പുറത്തുവിട്ട വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആവുകയാണ്. ടോവിനോ തോമസ്, വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
Read Moreമോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് ആകാശഗംഗ-2 പ്രഖ്യാപിച്ച് വിനയന്
മോഹൻലാലുമൊത്തുള്ള ആദ്യചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ ആകാശഗംഗയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് ആകാശഗംഗ എത്തുമെന്നാണ് വിനയൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ നായികയ്ക്കായി കാസ്റ്റിംഗ് കോളും നടത്തിയിട്ടുണ്ട് അദ്ദേഹം. 20 വർഷങ്ങൾക്കു ശേഷമാണ് ആകാശഗംഗയ്ക്ക് രണ്ടാംഭാഗമൊരുങ്ങുന്നത്. ഹൊററും കോമഡിയും കൂട്ടിയിണക്കി 1999ൽ റിലീസ് ചെയ്ത ആകാശഗംഗ വൻ വിജയമായി മാറിയിരുന്നു. 150 ദിവസത്തോളം പ്രദർശനം നടത്തിയ ചിത്രം തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. ആകാശഗംഗ-2 പൂർത്തിയായതിനു ശേഷം മോഹൻലാലിന്റെ ബിഗ്ബജറ്റ് ചിത്രത്തിന്റെ പണിപ്പുരയിലേക്കു കടക്കും. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെയും ‘നങ്ങേലി’ എന്ന ചരിത്രസിനിമയുടെയും അണിയറപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സംവിധായകൻ അറിയിച്ചു.
Read Moreദിലീപും അനു സിത്താരയും ഒന്നിക്കുന്ന “ശുഭരാത്രി’
കോടതിസമക്ഷം ബാലൻ വക്കീലിനു ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ അനു സിത്താര നായികയാകുന്നതായി റിപ്പോർട്ടുകൾ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.പി. വ്യാസനാണ്. “ശുഭരാത്രി’ എന്നാണ് സിനിമയുടെ പേര്. വിജയ് ബാബു, മണികണ്ഠൻ ആചാരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തത് കെ.പി. വ്യാസനാണ്. കെപിഎസി ലളിത, സിദ്ധിഖ്, നെടുമുടി വേണു, സായ്കുമാർ, സുരാജ് വെഞ്ഞാറമൂട്, ശാന്തി കൃഷ്ണ, ഹരീഷ് പേരടി, ആശാ ശരത്ത്, സൈജു കുറുപ്പ്, മണികണ്ഠൻ ആചാരി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, ഷീലു ഏബ്രഹാം എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Moreഎന്റെ പ്രണയിനിയെ കണ്ടുമുട്ടിയത് ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍ വെച്ചാണ്; പ്രണയ വിവാഹം ഉടനുണ്ടാകും; തന്റെ മനസു കീഴടക്കിയ 36കാരിയായ തൃശ്ശൂര്‍ സ്വദേശിനിയെക്കുറിച്ച് മനസ്സു തുറന്ന് അരിസ്റ്റോ സുരേഷ്…
തിരുവനന്തപുരം: ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അരിസ്റ്റോ സുരേഷ്. ചുമട്ടുതൊഴിലാളിയില്‍ നിന്ന് മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് വരെയുള്ള താരത്തിന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇതിനിടെ അരിസ്റ്റോ സുരേഷ് വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും താരം അത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതനാകുമെന്നും സുരേഷ് തുറന്നു പറഞ്ഞിരിക്കുകയാണ്. ആക്ഷന്‍ ഹീറോയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനമാണ് സുരേഷിനെ താരമാക്കിയത്. കലാ പാരമ്പര്യമോ സംഗീതപഠനമോ ഇല്ലാതിരുന്നിട്ടും പാട്ടുകള്‍ തന്റേതായ രീതിയില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടിയാണ് അരിസ്റ്റോ മലയാളികളെ കൈയിലെടുത്തത്. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഒട്ടെറെ ചിത്രങ്ങളിലും ബിഗ്ബോസ് ഷോയിലുമെല്ലാം അരിസ്റ്റോ സുരേഷ് എത്തി. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് താരം വിവാഹിതനാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍…
Read Moreകൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്തു
തിരുവനന്തപുരം: കാസർകോട്ട് പെരിയയിൽ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്തു. ഇരുവരുടെയും ബന്ധുക്കളും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആചാരവിധി പ്രകാരം ചിതാഭസ്മം ബുധനാഴ്ച രാവിലെ തിരുവല്ലത്ത് നിമഞ്ജനം ചെയ്തത്. കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവും വഹിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ധീരസ്മൃതിയാത്ര നടത്തി. കെപിസിസി ആസ്ഥാനത്തും പാളയം രക്തസാക്ഷി മണ്ഡപത്തിലും ഗാന്ധിപാർക്കിലും പുഷ്പാർച്ചന നടത്തിയശേഷം ഇന്ന് രാവിലെയോടെ തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ചിതാഭസ്മം നിമഞ്ജനം ചെയ്തത്.
Read Moreബന്ധുനിയമന വിവാദം: ജലീലിനെതിരെ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. വിവരാവകാശനിയമ പ്രകാരം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് ലഭിച്ച മറുപടിയിലൂടെയാണ് സര്‍ക്കാര്‍ നിലപാട് പുറത്തായത്. ഫിറോസ് ബന്ധു നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ എന്ത് നടപടി എടുത്തെന്ന വിവരം ലഭിച്ചിരുന്നില്ല. ഫിറോസ് നല്കിയ പരാതി വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിരുന്നു. വകുപ്പിന്റെ മറുപടിയാണ് ഇപ്പോള്‍ വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം ആവശ്യമില്ലെന്നാണ് വകുപ്പിന്റെ നിലപാട്.
Read Moreമൂന്നു നിലകളുള്ള പള്ളി അപ്പാടെ നീക്കുന്നു, പൊളിക്കാതെ; ഏഴു മീറ്റർ പിന്നിലേക്ക്
തൃശൂർ: ആരും നേരിൽ കണ്ടാൽ അതിശയത്തോടെ തലയിൽ കൈവച്ചു പോകും. ഒരു പള്ളിയുടെ ഭാഗം അങ്ങനെ തന്നെ നീക്കിവയ്ക്കുകയാണ്. അധികമാരും കാണാത്ത വിസ്മയം കാണാൻ നെടുപുഴയിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കയാണ്. നെടുപുഴ സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് ഈ അത്ഭുത കാഴ്ച. പള്ളിയുടെ നവീകരണത്തിന്റെ ഭാഗമായാണ് 3100 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നു നില പള്ളിയുടെ സങ്കീർത്തി ഉൾപ്പെടുന്ന കെട്ടിടം ഇളക്കി മാറ്റി ഏഴു മീറ്റർ പിന്നിലേക്ക് നീക്കി വയ്ക്കുന്നത്. ഏറെ സാഹസം നിറഞ്ഞ ഈ ജോലി ഹരിയാനയിലെ പ്രശസ്തമായ ടിഡിബിഡി എൻജിനിയറിംഗ് വർക്സിലെ വിദഗ്ധരായ എൻജിനിയർമാരും ജോലിക്കാരുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇതിനുമുന്‍പ് തിരുവനന്തപുരത്ത് രണ്ടായിരം ചതുരശ്രയടിയുള്ള ഒരു ഇരുനില കെട്ടിടം ഇതിനുമുന്‍പ് മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു പള്ളിയുടെ ഭാഗം നീക്കിവയ്ക്കുന്നത് ആദ്യമായാണ്. കെട്ടിടം ഒന്നാകെ മെക്കാനിക്കൽ ജാക്കി വച്ചുയർത്തി തള്ളിനീക്കിയാണ് പള്ളിയുടെ ഭാഗം പിന്നിലേക്ക് നീക്കികൊണ്ടിരിക്കുന്നത്. 100 അടി…
Read More