ബംഗളൂരു: കോൺഗ്രസിൽനിന്നും രാജിവച്ച കർണാടക വിമത നേതാവ് ഉമേഷ് ജാദവ് ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് ഉമേഷ് ജാദവ് ബിജെപിയുടെ ഭാഗമായത്. കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ ഉമേഷ് ജാദ വിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ കൽബുർ ഗിയിൽ ജാദവ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്നാണു റിപ്പോർട്ട്. രണ്ടു ദിവസം മുമ്പ് ഉമേഷ് ജാദവ് നിയമസഭാംഗത്വം രാജിവച്ചിരുന്നു. രമേഷ് ജാർകിഹോളിയുടെ നേതൃത്വത്തിലുള്ള നാലു വിമത കോൺഗ്രസ് എംഎൽഎമാ രിലൊരാളാണ് ഉമേഷ് ജാദവ്. കൽബുർഗി ജില്ലയിലെ ചിഞ്ചോളിയിൽനിന്നാണ് ജാദവ് എംഎൽഎയായത്. മല്ലികാർജുൻ ഖാർഗെയുടെ തട്ടകമാണു ചിഞ്ചോളി. ഖാർഗെയുടെ മകനും കർണാടക സാമൂഹ്യക്ഷേമ മന്ത്രിയുമായ പ്രിയങ്കുമായി ജാദവ് സ്വരച്ചേർച്ചയിലായിരുന്നില്ല. പ്രിയങ്ക് ഏകാധിപതിയെപ്പോലെ പ്രവർത്തി ക്കുന്നുവെന്നു ജാദവ് പരാതി ഉന്നയിച്ചിരുന്നു. കോൺഗ്രസ്…
Read MoreDay: March 6, 2019
മലയങ്ങാട് തീപിടിത്തം; കത്തിച്ചാമ്പലായത് അമ്പതോളം കർഷകരുടെ 15 ഏക്കര്‍ കൃഷിയിടം
നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ മലയങ്ങാട് കൂത്താളി മലയോരത്തെ അഗ്നിയില്‍ പതിനഞ്ചോളം ഏക്കര്‍ കൃഷി ഭൂമി കത്തി ചാമ്പലായി. ഇന്നലെ ഉച്ചേയാടെയാണ്കൃഷിയിടത്തില് തീ ആളിപ്പടര്‍ന്നത്. പുന്നത്താനം ഫിലിപ്പ്, പാലോളി മത്തായി, വാണിമേല്‍ സ്വദേശികളായ മറ്റ് കര്‍ഷകരുടെയും കാര്‍ഷിക വിളകളാണ് കത്തി നശിച്ചത്.അഞ്ച് ഏക്കറോളം റബ്ബര്‍, കശുമാവ്, കവുങ്ങ്, കുരുമുളക്, മൂന്ന് ഏക്കറോളം തേക്കിന് തോട്ടവുമാണ് കത്തി നശിച്ചത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്.തീ കൃഷിയിടങ്ങളിലേക്ക് പടര്‍ന്നതോടെ നാട്ടുകാര്‍ ഓടിയെത്തി തീ അണക്കാന്‍ ശ്രമിക്കുകയായിരുന്നു.ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും ചെയ്തു.ചേലക്കാട് നിന്ന് ഫയര്‍ഫോഴ്സ് സംഘം മലയങ്ങാട് എത്തിയെങ്കിലും ഫയര്‍ഫോഴ്സ് വാഹനം സംഭവ സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഇടുങ്ങിയ വഴിയും ചെങ്കുത്തായ കയറ്റവുമായതിനാലാണ് വലിയ വാഹനത്തിന് എത്താന്‍ കഴിയാതെ വന്നത്.രണ്ട് കിലോമീറ്ററോളം കാല് നടയായി എത്തിയാണ് ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ കുന്നിന് മുകളില്‍ എത്തിയത്.രാത്രി എട്ടിന്കുന്നിന്…
Read Moreനീതിയുക്തവും ഭയരഹിതവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്താൻ പ്രശ്നബാധിത ബൂത്തുകളുടെ കണക്കെടുത്ത് പോലീസ്
വടകര: നീതിയുക്തവും ഭയരഹിതവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനു പോലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പ്രശ്നബാധിത ബൂത്തുകളുടെ കണക്ക് തയാറാക്കി ആവശ്യമായ കരുതൽ നടപടി പ്ലാൻ ചെയ്യുകയാണ് പോലീസ്.ഉത്തരമേഖലാ ഐജിയുടെ കീഴിൽ മലബാറിൽ അഞ്ച് ലോകസഭാ മണ്ഡലങ്ങളാണുള്ളത്. ഓരോ മണ്ഡലത്തിലും ആയിരത്തോളം പോളിംഗ് ബൂത്തുകളുണ്ട്. ഇവയുടെ കിടപ്പും പ്രാദേശിക പ്രാധാന്യവും മുൻകാല സവിശേഷതകളും പോലീസ് പരിശോധിക്കുകയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സംഘർഷസാധ്യതയുള്ള ബൂത്തുകൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായാണ് കിടക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശ പ്രകാരം ജില്ലാ ഭരണകൂടവും പോലീസും തയ്യാറാക്കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രശ്നബാധിത ബുത്തുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തുന്നത്. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട് എന്നീ ലോകസഭാ മണ്ഡലങ്ങളാണ് ഉത്തരമേഖലാ ഐജിയുടെ കീഴിൽവരുന്നത്. നാലു ജില്ലകളിൽ കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ പല ബൂത്തുകളും നേരത്തേ തന്നെ രാഷ്ട്രീയമായും സാമൂദായികമായും പ്രശ്നബാധിതമാണ്.…
Read Moreകാർ വാടകയ്ക്കെടുത്ത് വൻ തട്ടിപ്പ്; നടത്തിപ്പുകാർ മുങ്ങിയത് നൂറോളം ആഡംബര കാറുകളുമായി
ബാബു ചെറിയാൻ കോഴിക്കോട്: റെന്റ് എ കാർ സ്ഥാപനത്തിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് കോടികളുടെ തട്ടിപ്പ്. കാറുടമകളുടെ പരാതിയിൽ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന “സ്പാൻ കാർ’ എന്ന റെന്റ് എ കാർ സ്ഥാപനത്തിന്റെ ഉടമകളായ തൃശൂർ പുറനാട്ടുകര സ്വദേശി ചാത്തകൂടത്ത് വീട്ടിൽ സി.എ.ജിനീഷ്( 35), തൃശൂർ ഈസ്റ്റ്ഫോർട്ട് കിഴക്കുംപാട്ടുകര സ്വദേശി രേവതി നിവാസിൽ വി.എം.സിനോയ്( 37) എന്നിവർക്കെതിരേ ആലുവ ബിനാനിപുരം പോലീസ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. നൂറോളം ആഡംബര കാറുകൾ തട്ടിയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഇവയിൽ ഇരുപതോളം കാറുകൾ മലപ്പുറം, മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് കാർ ഉടമകളുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു.ആറു മുതൽ 35 ലക്ഷം രൂപവരെ വിലവരുന്ന കാറുകൾ ഇവിടങ്ങളിൽ പണയത്തിന് വച്ചിരിക്കുകയായിരുന്നു. ഒരുലക്ഷം മുതൽ മൂന്നുലക്ഷം രുപവരെയാണ് ഇവർ സ്വകാര്യ ബാങ്കുകളിൽ നിന്ന് പണയമിനത്തിൽ കൈപ്പറ്റിയത്.…
Read Moreപൊതുവിദ്യാഭ്യാസ സംരക്ഷണയജ്ജത്തിൽ ജില്ലയില്‍ ഹൈടെക്കായത് 3557 ക്ലാസ് മുറികള്‍
കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ജത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എട്ടു മുതല്‍ 12 വരെ 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ജില്ലയില്‍ 3557 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി. ഇതില്‍ 384 ക്ലാസ് മുറികളില്‍ മൊബൈല്‍ രൂപത്തിലാണ് സംവിധാനമൊരുക്കിയത്. 170 സര്‍ക്കാര്‍ സ്കൂളുകളും 214 എയ്ഡഡ് സ്കൂളുകളും ഉള്‍പ്പടെ 384 സ്കൂളുകളിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഇതിനായി കിഫ്ബി സഹായത്തോടെ 29.93 കോടി രൂപ കൈറ്റ് ചെലവഴിച്ചു. 4716 ലാപ്ടോപ്പുകളും 3527 പ്രൊജക്ടറുകളും 3416 സ്പീക്കറുകളും 3362 മൗണ്ടിംഗ് കിറ്റുകളും ഹൈടെക്ക് ക്ലാസ് മുറികള്‍ക്കായി ലഭ്യമാക്കി. ഇതിനുപുറമേ 383 ടെലിവിഷന്‍, 384 ഡി.എസ്.എല്‍.ആര് ക്യാമറ, 384 ഫുള്‍ എച്ച്.ഡി വെബ് ക്യാം എന്നീ ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി നല്കി. സമഗ്ര വിഭവ പോര്‍ട്ടല്‍ ഉപയോഗിച്ച് ഹൈടെക്ക് ക്ലാസ് മുറികളില്‍ വിനിമയം നടത്താനുള്ള അധ്യാപക…
Read Moreശീതളപാനീയങ്ങൾക്ക് വിലയേറി; സോഡായ്ക്ക് ഏഴുരൂപയാകും
കുന്നത്തൂർ: സോഡായ്ക്കും മറ്റ് അനുബന്ധ ശീതളപാനീയങ്ങൾക്കും വില വർധിപ്പിച്ചു.വിവിധ കാരണങ്ങളാൽ വ്യവസായം നഷ്ടത്തിലായതിനാൽ വില വർധനവ് അനിവാര്യമായതായി കേരള സോഡാ സോഫ്റ്റ് ഡ്രിങ്ക്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കുന്നത്തൂർ താലൂക്ക് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. 300 മി.ലിറ്ററുള്ള 24 കുപ്പികളടങ്ങിയ ഒരു കെയ്സ് സോഡയ്ക്ക് 100 രൂപയാകും.നിലവിൽ അഞ്ച് രൂപ വിലയുണ്ടായിരുന്ന സോഡ ഏഴ് രൂപയാകും. 300 മി.ലിറ്റർ ലമൺ സോഡയ്ക്ക് 12 രൂപയും 200 മി.ലിറ്ററിന് 10 രൂപയും 200 മി.ലിറ്റർ മാംഗോ ജ്യൂസിന് 12 രൂപയുമാക്കി. സോഡാ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർധനവും ജിഎസ്ടി, ലേബർചാർജ്, വാട്ടർ പ്യൂരിഫിക്കേഷൻ ടെസ്റ്റ് ചാർജ്, ലൈസൻസ് ഫീസ് വർധനവ് തുടങ്ങിയ കാരണങ്ങളാണ് വില വർധനവിനായി ചൂണ്ടിക്കാണിക്കുന്നത്. കുന്നത്തൂർ താലൂക്കിൽ മാത്രം നൂറോളം സോഡാ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.ഇതിൽ തന്നെ ഭൂരിഭാഗവും കുടിൽ വ്യവസായമായും സ്വയം തൊഴിലായുമാണ്…
Read Moreഈ പോക്കു പോയാല്‍ അംബാനി അധികം വൈകാതെ ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമെന്നുറപ്പ് ! ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ഒന്നാമതുള്ള ലോകകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ആമസോണിനെ കടത്തിവെട്ടാന്‍ അംബാനി മെനയുന്ന തന്ത്രങ്ങള്‍ ഇങ്ങനെ…
മുംബൈ: ടാറ്റയും ബിര്‍ലയും അരങ്ങുവാണിടത്താണ് ഒറ്റയ്ക്കു പടപൊരുതി ധീരുഭായ് അംബാനി എന്ന ഗുജറാത്തുകാരന് കയറിവന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായത്. എന്നാല്‍ ധീരുഭായ് അംബാനി മരിച്ചതോടെ മക്കളായ മുകേഷും അനിലും സ്വത്തുക്കള്‍ പങ്കുവച്ചതോടെ ആളുകള്‍ കരുതി അംബാനി സാമ്രാജ്യത്തിന് ഇനി അധികം വളര്‍ച്ചയുണ്ടാവില്ലെന്ന്. പുലിയ്ക്കു പിറന്നത് പൂച്ചക്കുട്ടിയാവുമോ എന്നു പറഞ്ഞതു പോലെയായിരുന്നു പിന്നീട് ധീരുഭായിയുടെ മൂത്തമകന് മുകേഷ് അംബാനിയുടെ വളര്‍ച്ച. അനുജന് അനില്‍ ഒരു മികച്ച ബിസിനസ്മാനായി പേരെടുത്ത് അച്ഛന്റെ മഹിമ കാത്തെങ്കില്‍ മുകേഷ് വളര്‍ന്നത് ധീരുഭായ് അംബാനിയ്ക്കും മുകളിലേക്കായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയെടുത്താണ് മുകേഷ് അംബാനിയുടെ മുന്നേറ്റം. മുകേഷ് അംബാനിയെന്ന വ്യവസായ ഭീമന് മുന്നില്‍ ഇന്ന് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ നയങ്ങള്‍ പോലും വഴിമാറുന്ന അവസ്ഥയാണുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം അതിസമ്പന്നരുടെ പട്ടികയില്‍ ഈ ഇന്ത്യന്‍ വ്യവസായി വന്‍ കുതിപ്പാണ് നടത്തിയത്. ഫോര്‍ബ്സിന്റെ ലോകത്തിലെ…
Read Moreപ്രേമചന്ദ്രൻ എംപിയുടെ പ്രവർത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു
കൊല്ലം :എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം അടങ്ങുന്ന വികസന രേഖ പ്രകാശനം ചെയ്തു. കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് സി.വി. പത്മരാജൻ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം. അൻസാറുദ്ദീന്‍ നൽകിയാണ് പ്രകാശനം ചെയ്തത്. ജനപ്രതിനിധികളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്നുളളതിന്റെ മാതൃകയാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ പ്രവർത്തനമെന്നും, മികവിന്റെ നേർക്കാഴ്ചയാണ് വികസന രേഖയെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. വികസന രേഖ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ബൈപാസ്, പുനലൂർ – ചെങ്കോട്ട ഗേജ്മാറ്റം, കൊല്ലം റയിൽവേ സ്റ്റേഷൻ രണ്ടാം കവാടം, ഇ.എസ്.ഐ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയുടെ സമഗ്ര വികസനം, കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിട സമുച്ചയം, എം.പി. ഫണ്ടിന്റെ സന്പൂർണ്ണ വിനിയോഗം തുടങ്ങി ഓരോ…
Read Moreആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ വിനീതിന് പിന്നാലെ യുവതിയും മരിച്ചു
കൊല്ലം :ഇരവിപുരം കാരിക്കുഴി ഏലായിലെ കുറ്റിക്കാട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ യുവതിയും മരിച്ചു. ഇരവിപുരം ഇടക്കുന്നം തൊടിയിൽ വീട്ടിൽ രേഷ്മ (27) ആണ് മരിച്ചത്. ഇവരോടൊപ്പം പൊള്ളലേറ്റ യുവാവ് വിനീത് (30) ഇന്നലെതന്നെ മരിച്ചിരുന്നു. രാത്രി ഒന്‍പതോടെ ഇരവിപുരം ഇടക്കുന്നത്ത് കോളനിക്കടുത്തുള്ള കാരിക്കുഴി ഏലായിലാണ് സംഭവം. ഉണങ്ങി പടർന്നുകിടക്കുന്ന വള്ളികൾക്കിടയിൽ കയറി ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വള്ളിക്കാട്ടിൽ തീപടർന്നുപിടിച്ചതോടെയാണ് പരിസരവാസികൾ വിവരം അറിഞ്ഞത്. ഫയർഫോഴ്സ് യൂണിറ്റെത്തി ഏറെ ശ്രമം നടത്തിയയശേഷമാണ് കുറ്റിക്കാട്ടിലെ തീകെടുത്താനായത്. പ്രദേശവാസികൾ ഇരുവരെയും കൊല്ലം ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും വിനീത് മരിച്ചിരുന്നു. ദേഹമാസകലം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. വിനീതിന്റെ മൃതദേഹം കൊല്ലം ജില്ലാആശുപത്രി മോർച്ചറിയിലും രേഷ്മയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിനീതിന്റെ ബന്ധുവും വിവാഹിതയുമാണ്രേഷ്മയെന്ന് ഇരവിപുരം പോലീസ് പറഞ്ഞു.
Read Moreസ്കൂൾ പരിസരത്ത് നിന്നും ലഹരി വസ്തുക്കളുമായി തമിഴ്നാട് സ്വദേശി പോലീസ് പിടിയിൽ
മംഗലംഡാം: വണ്ടാഴി സി.വി.എം.സ്കൂൾ പരിസരത്ത് നിന്നും വില്പനക്കായി കൊണ്ട് വന്ന 350 പാക്കറ്റ് ഹാൻസും വാഹനവും മംഗലംഡാം പോലീസ് പിടികൂടി. തമിഴ്നാട് പൊള്ളാച്ചി സ്വദേശി ശെൽവരാജാണ് പിടിയിലായത്. ജില്ലാ പോലീസ് സൂപ്രണ്ട് പി.എസ്. സാബു , ആലത്തൂർ ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ് എന്നിവർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലംഡാം എസ്.ഐ , കെ.എസ്. സുബിത്ത് , എസ്.സി.പി.ഒ.മാരായ വേലപ്പൻ , അബ്ദുനാസർ , സി.പി.ഒ മാരായ ധനഞ്ജയൻ , വിനു മോൻ എന്നിവരുടെ സംഘം വളരെ തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികൾക്കും വഴിയോര കച്ചവടക്കാർക്കും യഥേഷ്ടം സാധനം എത്തിച്ച് കൊടുക്കുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഹാൻസ് കൂടാതെ ഇയാളിൽ നിന്നും പതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട് . വണ്ടാഴി, മംഗലംഡാം എന്നിവിടങ്ങളിലെ സ്കൂൾ പരിസരവും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ലോബിയും പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇവരുടെ…
Read More