ആലത്തൂർ: കടൽക്കരയിലെന്നപോലെ സൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന നെരങ്ങാൻപാറ കുന്ന് സഞ്ചാരികളെ ആകർഷിക്കുന്നു. ആലത്തൂരിൽനിന്നും നാലു കിലോമീറ്ററും എരിമയൂരിൽനിന്നും ഏഴുകിലോമീറ്ററും കുത്തനൂരിൽനിന്ന് അഞ്ചുകിലോമീറ്ററും റോഡ് മാർഗം സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രകൃതിരമണീമായ വശ്യസുന്ദരമായ വനപ്രദേശമാണിത്. കാവശേരി, ആലത്തൂർ, എരിമയൂർ, കുത്തന്നൂർ, തരൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനം കൂടിയായ ഈ മലമുകളിൽനിന്നും സൂര്യാസ്തമയം കാണാൻ ഏറെ മനോഹരമാണ്. കടലിൽ സൂര്യൻ താഴ്ന്നപോലെ മലമുകളിൽനിന്നും സൂര്യൻ താഴോട്ട് പതിയെ പതിക്കുന്നത് കാണാൻ സഞ്ചാരികൾ ഇപ്പോൾതന്നെ ഇവിടെയെത്തുന്നുണ്ട്. വനംവകുപ്പിന്റെ അധീനതയിലാണ് അഞ്ചു പഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്ന ഈ സ്ഥലം. ഇന്ത്യയിലെ ഏക മയിൽ സങ്കേതമായ ചൂലന്നൂർ വനത്തിന്റെ കിഴക്കേ അറ്റമാണിത്.ഇവിടെ വിനോദകേന്ദ്രം, പാർക്ക്, കളിസ്ഥലം എന്നിവ നിർമിക്കാൻ പറ്റിയ ഇടമാണ്. അഞ്ചു പഞ്ചായത്തുകളിൽനിന്നും ഗതാഗത സൗകര്യവുമുണ്ട്. ഈ റോഡുകളുടെ സംഗമം ഇതേ പാറക്കൂട്ടത്തിലാണ് എന്നത് പ്രദേശത്തെ കുറെയേറേ മനോഹാരിയാക്കുന്നു.വിനോദകേന്ദ്രമോ പാർക്കോ ഒന്നുമാക്കിയില്ലെങ്കിൽ വശ്യ സുന്ദരമായ…
Read MoreDay: March 6, 2019
മേട്ടുപ്പാളയം-ചിറ്റൂർപുഴപാലം തിരിവുറോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു
ചിറ്റൂർ: മേട്ടുപ്പാളയം-ചിറ്റൂർപുഴപാലം തിരിവുറോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്പോഴും അപകടങ്ങൾ തടയുന്നതിനു പൊതുമരാമത്ത് നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. ഇന്നലെ രാവിലെ ഏഴരയ്ക്ക് മേട്ടുപ്പാളം തിരിവിൽ ടിപ്പർലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പുതുനഗരം അടിച്ചിറ പ്രഭാകരന്റെ മകനും മലബാർ സിമന്റ്സ് കെമിക്കൽ എൻജിനീയറുമായ നിശ്ചയ് (24) മരിച്ചിരുന്നു. ഫയർഫോഴ്സ് ജീവനക്കാരെത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ബൈക്ക് ചിറ്റൂർ ഭാഗത്തേക്കും ടിപ്പർ തത്തമംഗലം ഭാഗത്തേക്കും പോകുകയായിരുന്നു. ജനുവരി ഒന്നിനു കള്ളുകടത്ത് വാഹനവും ബൈക്കും കൂട്ടിയിടിച്ച് കോയന്പത്തൂർ കുനിയമുത്തൂർ സ്വദേശികളായ രണ്ടു കോളജ് വിദ്യാർഥികൾ സംഭവസ്ഥലത്തു മരിച്ചിരുന്നു. പത്തുവർഷത്തിനിടെ ഈ വളവിൽ നടന്ന അപകടങ്ങളിൽ പതിനഞ്ചു യാത്രക്കാർക്കു ജീവഹാനിയുണ്ടായെന്ന് സമീപവാസികൾ പറഞ്ഞു.എൽ ആകൃതിയിൽ കുത്തനെയുള്ള ഈ വളവുമൂലം എതിർവശത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരുഭാഗത്തുനിന്നും മുഖാമുഖം എത്തുന്പോഴാണ് തിരിച്ചറിയുന്നത്. ഇരുവാഹനങ്ങളും അപകടം ഒഴിവാക്കാൻ വെട്ടിതിരിക്കുന്പോഴാണ് കൂട്ടിയിടിക്കുന്നത്.…
Read Moreപ്രളയത്തെ അതിജീവിച്ച് നൂറുമേവി വിളവിൽ കുട്ടാടൻ പാടത്ത് കൊയ്ത്തുത്സവം
മറ്റത്തൂർ: പ്രളയദുരിതത്തെ അതിജീവിച്ച് മറ്റത്തൂർ പഞ്ചായത്തിലെ കുട്ടാടൻ പാടത്ത് ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. മറ്റത്തൂർ പാടശേഖര സമിതിയുടെ കീഴിലുള്ള അഞ്ചേക്കറിലധികം വരുന്ന പാടശേഖരത്താണ് തേജസ് സ്വാശ്രയ സംഘവും കർഷകരും ചേർന്ന് കൃഷിയിറക്കിയത്. ഈ കൂട്ടായ്മ പതിവായി കൃഷി ഇറക്കാറുണ്ടെങ്കിലും പ്രളയം സാരമായി ബാധിച്ച നിരാശയിൽ പ്രദേശത്ത് ഇക്കുറി കൃഷിയിറക്കുന്നില്ല എന്നായിരുന്നു സംഘത്തിന്റെ തീരുമാനം. എന്നാൽ മറ്റത്തൂർ കൃഷി ഓഫീസർ വിനോദിന്റെ പ്രോത്സാഹനവും, കൂട്ടായ്മയുടെ തീരുമാനവും കൃഷിയിറക്കാൻ തീരുമാനിക്കുകയായിരുന്നു. വെള്ളക്ഷാമം കൃഷിയെ ഉണക്കുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ കഷ്ടപ്പാടുകളെയെല്ലാം അതിജീവിച്ച് നൂറുമേനി വിളവെടുത്ത കർഷകർ കൊയ്ത്ത് ഉത്സവം ആഘോഷമാക്കി. ജ്യോതി വിത്താണ് ഇവർ കൃഷിയിറക്കിയത്. മറ്റത്തൂർ പഞ്ചായത്ത് 19-ാം വാർഡ് അംഗം ജയ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പാടശേഖരസമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുന്നുമ്മൽ, മുൻ കൃഷിഓഫീസർ നന്ദൻ കണ്ണാട്ടുപറന്പിലിനെ സിഡിഎസ് മെന്പർ രാമദേവൻ കുഴുപ്പിള്ളി പൊന്നാട…
Read Moreദൂരദര്ശന് മ്യൂസിക്കിന് ബ്രേക്ക് ഡാന്‍സിലൂടെ ദൃശ്യാവിഷ്കരണം! ടിക്ക് ടോക്ക് വീഡിയോ വൈറലായതോടെ ദൂരദര്ശന് കേന്ദ്രത്തില്‍ നിന്നും യുവാവിന് നേരിട്ട് അഭിനന്ദനം
ടിക്ക് ടോക്ക് എന്നാല്‍ ഇന്ന് യുവജനങ്ങള്‍ക്ക് ലഹരിയാണ്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യുന്നവരും ടിക്ക് ടോക്ക് വീഡിയോകള്‍ ആസ്വദിച്ച് രസിക്കുന്നവരുമെല്ലാമുണ്ട്. വീഡിയോകള്‍ എത്രത്തോളം മനോഹരവും വ്യത്യസ്തവുമാക്കാം എന്ന ചിന്തയാണ് ഓരോ വീഡിയോ ചെയ്യുമ്പോഴും ആളുകള്‍ക്ക്. ഇപ്പോഴിതാ ടിക്ക് ടോക്കില്‍ വ്യത്യസ്തമായ ഒരു വീഡിയോയുമായി ഒരു യുവാവ് രംഗത്തെത്തിയിരിക്കുന്നു. ദൂരദര്‍ശന്റെ വിശ്വവിഖ്യാതമായ സംഗീതത്തിന് അനുസരിച്ച് ചുവട് വച്ചാണ് യുവാവ് എത്തിയിരിക്കുന്നത്. കാലത്തെ അതിജീവിച്ച് ആരാധകരെ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന ദൂരദര്ശന് സംഗീതത്തിന് യുവാവ് നല്‍കിയിരിക്കുന്ന ഈ പുതിയ ഭാവത്തിന് നിമിഷങ്ങള്‍ക്കകം ധാരാളം ആരാധകരെ ലഭിച്ചു. വൈശാഖ് നായര്‍ എന്ന ചെറുപ്പക്കാരനാണ് ദൂരദര്‍ശന്റെ അവതരണ സംഗീതത്തിന് ബ്രേക്ക് ഡാന്‍സിലൂടെ ദൃശ്യാവിഷ്കരണം നടത്തി ശ്രദ്ധേയനായി മാറിയിരിക്കുന്നത്. അസാമാന്യ മെയ് വഴക്കത്തോടെയാണ് വൈശാഖ് ഇത് ചെയ്തിരിക്കുന്നത്. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയ്ക്കു നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചത്. സംഗതി വൈറലായതോടെ ദൂരദര്ശന് അധികൃതരുടേയും ശ്രദ്ധയില്‍പ്പെട്ടു. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍…
Read Moreഅളഗപ്പനഗറിലെ കുട്ടികളുടെ പാർക്കിൽ മണ്ണ് തള്ളിയ നിലയിൽ
പുതുക്കാട്: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ടെക്സ്റ്റൈൽസ് കോർപറേഷന്റെ അളഗപ്പനഗറിലുള്ള കുട്ടികളുടെ പാർക്കിൽ മണ്ണ് തള്ളിയതായി പരാതി.സമീപത്ത് നിർമിക്കുന്ന സഹകരണ ബാങ്കിന്റെ കെട്ടിടത്തിന് അസ്ഥിവാരം കോരിയ ലോഡ് കണക്കിനു മണ്ണാണ് പാർക്കിൽ തള്ളിയിരിക്കുന്നത്. ഒരേക്കർ വിസ്തീർണമുള്ള പാർക്കിന്റെ പകുതിയോളം ഭാഗം മണ്ണിട്ട നിലയിലാണ്. ബാങ്ക് കെട്ടിട നിർമാണ സാമഗ്രികളും ഈ പാർക്കിലാണു കൊണ്ടിട്ടിരിക്കുന്നത്. പാർക്കിലെ ഇരിപ്പിടങ്ങളും ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളും മണ്ണിനടിയിലായി. ടെക്സ്റ്റൈൽസ് അധികൃതരുടെ അറിവോടെയാണ് പാർക്കിൽ മണ്ണ് തള്ളിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരാഴ്ചമുന്‍പാണ് ടിപ്പർ ലോറികളിൽ കൊണ്ട ുവന്ന മണ്ണ് പാർക്കിൽ കുന്നുകൂട്ടിയിട്ടത്. അധികൃതരുടെ അവഗണനയിൽ പാർക്കിലെ ഭൂരിഭാഗം കളിയുപകരണങ്ങളും നശിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പാർക്കിൽ മണ്‍കൂനകൾ നിറഞ്ഞത്. ഉപകരണങ്ങൾ തുരുന്പെടുത്ത് നശിച്ചതോടെ കുട്ടികൾ മൈതാനമായാണ് പാർക്ക് ഉപയോഗിക്കുന്നത്. ടെക്സ്റ്റൈൽസിൽ ജനറൽ മാനേജരായിരുന്ന പോൾ ഫ്രാൻസീസാണ് 1986 ൽ പാർക്ക് സ്ഥാപിച്ചത്. അളഗപ്പ ചെട്ടിയാർ…
Read Moreകനത്ത ചൂട്; ജോലിക്കാർ നേരത്തെ ഇറങ്ങി; ട്രെയിനുകൾ വൈകി
തൃശൂർ: ഗതാഗത നിയന്ത്രണം മൂലം ട്രെയിനുകൾ ഒന്നര മണിക്കൂറോളം വൈകിയോടിയത് യാത്രക്കാരെ വലച്ചു. ഇന്നു രാവിലെയാണ് പാസഞ്ചർ ട്രെയിനുകളടക്കം എല്ലാ ട്രെയിനുകളും ഒന്നര മണിക്കൂറോളം വൈകിയോടിയത്. ഇതോടെ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്ന സ്ഥിരം യാത്രക്കാരടക്കമുള്ളവർക്ക് സമയത്തെത്താൻ കഴിയാതെ പെരുവഴിയിൽ ഇരിക്കേണ്ട ഗതികേടിലായി. ചൂട് കൂടിയതിനാൽ ഉച്ചയ്ക്ക് ജോലി ചെയ്യിക്കാൻ പാടില്ലെന്ന നിബന്ധന മൂലം രാവിലെ തന്നെ ജോലി തുടങ്ങിയതാണ് ട്രെയിനുകൾ വൈകിയോടാൻ കാരണമായതെന്നാണ് അധികൃതരുടെ മറുപടി. എന്നാൽ ട്രെയിനുകൾ വൈകിയോടുമെന്ന് മുൻകൂട്ടി അറിയിക്കാതിരുന്നതാണ് യാത്രക്കാർക്ക് വിനയായത്. ഇത്തരത്തിൽ മുന്നറിയിപ്പുണ്ടെങ്കിൽ നേരത്തെ തന്നെ ഇറങ്ങി ലക്ഷ്യസ്ഥാനത്ത് സമയത്തെത്താൻ ശ്രമിക്കുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ രാവിലെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനുകൾ വൈകിയോടുന്നത് പലരും അറിഞ്ഞത്. കാരണം അന്വേഷിച്ചപ്പോഴാണ് ചൂടു കൂടുന്നതു കാരണം ജോലിക്കാർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ ജോലി ചെയ്യാൻ പാടില്ലെന്ന നിർദ്ദേശമുള്ളതിനാൽ ജോലിക്കാർ നേരത്തെ…
Read Moreനിയമങ്ങളിലെ ഇളവ്: ചില്ലറ വ്യാപാരമേഖല പ്രതിസന്ധിയിലെന്ന് യൂത്ത് വിംഗ് സംസ്ഥാന സമ്മേളനം
പാലക്കാട്: ഇന്ത്യൻ മാർക്കറ്റിലേക്കു നിയന്ത്രണങ്ങളില്ലാതെ ബഹുരാഷ്ട കുത്തകക്കന്പനികൾക്കു കടന്നുവരാൻ അവസരം നല്കുന്ന ഇന്ത്യൻ നിയമങ്ങൾ ചില്ലറവില്പന മേഖലയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നു യൂത്ത് വിംഗ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. കേരളത്തിൽ ഓരോ ഗ്രാമത്തിലും കുത്തക കോർപറേറ്റ് കന്പനികളുടെ സൂപ്പർമാർക്കറ്റ് ശൃംഖലകൾ കടന്നുവരികയാണ്. അതിസന്പന്നരായ കോർപറേറ്റുകളോടു മത്സരിക്കാൻ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളെല്ലാം വിപണിയിൽ പുറംതള്ളപ്പെടും. ഇന്ത്യയിലെ അന്‍പതു കോടിയിലധികം വരുന്ന ജനങ്ങൾ ആശ്രയിക്കുന്ന ഈ തൊഴിൽമേഖലയെ സംരക്ഷിക്കേണ്ടത് ഇന്ത്യൻ സമൂഹത്തിന്റെ അടിയന്തര ഉത്തരവാദിത്വമാണ്. കാർഷിക മേഖലയിൽ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം വർധിച്ചുവരികയാണ്. കർഷകരും ചെറുകിട വ്യാപാരികളും സംയുക്തമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് നിസാർ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സണ്‍ പ്രമീള…
Read Moreനൂറിനും പ്രിയവാര്യരും തമ്മില്‍ സൗന്ദര്യപിണക്കത്തില്‍? പ്രിയവാര്യരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താല്പര്യമില്ലെന്ന് നൂറിന്, അവതാരകന്റെ ചോദ്യം വന്നതോടെ താല്പര്യമില്ലാത്ത മട്ടില്‍ നായിക!!
ഒരു അഡാറു ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ താരമാണ് പ്രിയവാര്യര്‍. ഈ ഗാനരംഗം ഹിറ്റായതോടെ പ്രിയയുടെ സമയവും തെളിഞ്ഞു. ഈ ചിത്രത്തിലെ നായികയായ നൂറിനാണ് പ്രിയ ഹിറ്റായതോടെ തിരിച്ചടി കിട്ടിയത്. എന്നാല്‍ സിനിമ തിയറ്ററിലെത്തിയതോടെ നൂറിനും പെട്ടെന്ന് ആരാധകരുടെ ഇഷ്ടതാരമായി. അതിനിടെയില്‍ പ്രിയയും നൂറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും തമ്മില്‍ മിണ്ടുന്നില്ലെന്നും വാര്‍ത്ത പരന്നിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങള്‍ വഴിമരുന്നിടുകയാണ് കൈരളി ടിവിയില്‍ നടന്ന ഒരു ചാറ്റ് ഷോ. ഇതില്‍ പ്രിയയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് താല്പര്യമില്ലെന്ന മട്ടിലാണ് അവര്‍ പ്രതികരിച്ചത്. ഇഷ്ടമുള്ള കാര്യം ഇഷ്ടമില്ലാത്ത കാര്യം എന്ന സെഗ്മെന്റില്‍ ആണ് നൂറിന് പ്രതികരിച്ചത്. റോഷന്റെ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യം ആണ് ആദ്യം ചോദിച്ചത്. റോഷന് നന്നായി ഡാന്‍സ് കളിക്കുമെന്നും കൂടെ കളിക്കുന്നവര്‍ക്കും നല്ല എനര്‍ജി നല്കാന് സഹായിക്കുമെന്നും റോഷനെക്കാള്‍ നന്നായി കളിക്കാന്‍…
Read Moreരാജ്യത്തെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും മോശപ്പെട്ട നിലയില്‍! 2016 സെപ്റ്റംബറിലേതിന് ശേഷം ഏറ്റവും മോശമായ നിരക്ക്! സിഎംഐഇ പുറത്തുവിടുന്ന പുതിയ കണക്കുകള്‍ ഇങ്ങനെ
ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നാളുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാല്‍ 2019 ഫെബ്രുവരി മാസത്തില്‍ മാത്രം തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുപാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫെബ്രുവരി മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സി.എം.ഐ.ഇ) യാണ് പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. 2016 സെപ്റ്റംബറിലേതിന് ശേഷം ഏറ്റവും മോശമായ നിരക്കാണ് ഈ വര്‍ഷത്തേത്. 2018 ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമായിരുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ സി.എം.ഐ.ഇ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ 11 മില്ല്യണ്‍ ആളുകള്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടമായത്. നേരത്തെ, രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ റിപ്പോര്‍ട്ടില്‍…
Read Moreപാചകത്തിന് ഒരു കാരണവശാലും അലൂമിനിയം ഫോയില്‍ ഉപയോഗിക്കരുത് ! നാരങ്ങയോ വിനാഗിരിയോ അലൂമിനിയം ഫോയിലില്‍ സൂക്ഷിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തെ അത് തകിടം മറിക്കും; പുതിയ നിര്‍ദ്ദേശം ഇങ്ങനെ…
ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയില്‍. എന്നാല്‍ പാചകത്തിന് അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഇപ്പോള്‍ ഒമാന്‍ സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇത് ആരോഗ്യത്തിനു ഹാനികരമാകുമെന്നതിനാലാണ് മുന്നറിയിപ്പെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പാചകം ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ ഓവനില്‍ വെച്ച് ചൂടാക്കുകയോ ചെയരുത്. ചൂട് അധികമാകുമ്പോള്‍ ഫോയിലിലെ അലൂമിനിയം ലോഹം ഇളകി ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ട്. നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുമ്പോള്‍ അതുമായി അലൂമിനിയം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് നോര്‍ത്ത് അല്‍ ബാതിന മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. അലൂമിനിയം ലോഹം ശരീരത്തില്‍ കടക്കുന്നത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. അലൂമിനിയം ഫോയിലിന് പകരം ചൂട് പ്രതിരോധിക്കുന്ന കുക്കിങ് ബാഗുകളോ കട്ടിയുള്ള ഇലകള്‍ പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളോ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
Read More