നുണ പറയുന്ന കാര്യത്തില്‍, അതും കേള്‍വിക്കാര്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന തരത്തിലുള്ള നുണകള്‍ പറയുന്ന കാര്യത്തില്‍ രാഷ്ട്രീയ നേതാക്കളെ വെല്ലാന്‍ ആരുമില്ല. ഇത്തരത്തില്‍ ലോക നേതാക്കളില്‍ തന്നെ നുണയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ദിവസം ശരാശരി 22 കള്ളമോ വസ്തുതാപരമല്ലാത്ത 22 പ്രസ്താവനകളോ അദ്ദേഹം നടത്താറുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ വിശകലനത്തില്‍ വ്യക്തമാക്കുന്നത്. പ്രസിഡന്റ് ആയി ചുമതലയേറ്റതിനു ശേഷം ഇത്തരത്തില്‍ 9,014 പ്രസ്താവനകളാണ് ട്രംപ് നടത്തിയത്. 2018 ല്‍ ശരാശരി ഒരു ദിവസം 16.5 കള്ളങ്ങളാണ് ട്രംപ് പറഞ്ഞതെങ്കില്‍ 2019ല്‍ അത് 22 ആവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ ശരാശരി ഇത്രയും വര്‍ധിക്കാന്‍ ട്രംപിനെ സഹായിച്ചത് ശനിയാഴ്ച നടന്ന പൊളിറ്റിക്കല്‍ കണ്‍സര്‍വേറ്റീവ് ആക്ഷന്‍ കൗണ്വെന്ഷനില് നടത്തിയ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 100 വസ്തുതാവിരുദ്ധ…
Read MoreDay: March 6, 2019
ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന! വേണ്ടെങ്കില്‍ ലേലം ചെയ്തുകൂടെ? കലാഭവന്‍ മണിയുടെ മരണശേഷം അദേഹത്തിന്റെ വാഹനങ്ങള്‍ക്ക് എന്തുസംഭവിച്ചു? ഒരു തുറന്നെഴുത്ത്
പ്രളയത്തില്‍ നശിച്ച കലാഭവന്‍ മണിയുടെ വാഹങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പിന്നീട മണിയുടെ ജീവനായിരുന്ന ഓട്ടോറിക്ഷ ചാലക്കുടിയിലെ ചെറുപ്പക്കാര്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചതും വാര്‍ത്തയായിരുന്നു. എന്നിരുന്നാലും മണിയുടെ വാഹനങ്ങള്‍ ഇപ്പോള്‍ എങ്ങനെയെന്ന് ആരാധകര്‍ക്ക് ഒരു അറിവുമില്ല. ഇതിനെ പറ്റി യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം മണിച്ചേട്ടന് നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന്3 വര്‍ഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട് ,അതാകും മണിച്ചേട്ടന് ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത്. ഒന്നുമില്ലായ്മയില്നിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം.. അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഇന്ന് വാട്സാപ്പില്‍ കാണുകയായുണ്ടായി ..ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ് !ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ, എന്നാല്‍ പ്രളയം കൂടി വന്നതോടെ…
Read Moreആലുവ മണപ്പുറത്ത് ആരുടെയോ കൈയിൽ ആ തുകയുണ്ട്; ഗവേഷണത്തിനു പണം തേടി മൺപാത്ര വിൽപ്പന; ഉച്ചമയക്കത്തിൽ മോഷ്ടാവ് കൊണ്ടുപോയത് രണ്ടു ദിവസത്തെ സമ്പാദ്യം
ബോബൻ ബി കിഴക്കേത്തറ ആലുവ: ‘ആലുവ മണപ്പുറത്ത് ആരുടെയോ കൈയിൽ ആ തുകയുണ്ട്’. കോളജ് അധ്യാപികയായ അംബിക ഗോപാലകൃഷ്ണൻ പറയുന്നു. ഉറക്കമൊഴിഞ്ഞും പൊരിവെയിലേറ്റും മൺപാത്രങ്ങൾ വിറ്റുണ്ടാക്കിയ 17000 രൂപയാണ് ഉച്ചയുറക്കത്തിനിടെ അംബികയ്ക്കു നഷ്ടമായത്. ക്ഷേത്രാങ്കണത്തിലെ ഇലഞ്ഞിമരച്ചോട്ടിലെ ഉച്ചമയക്കത്തിനിടയിലാണ് ചോരനീരാക്കിയുണ്ടാക്കിയ നോട്ടുകൾ അടങ്ങിയ പൊതി മോഷണം പോയത്. മാറമ്പള്ളി അമ്പലപ്പറമ്പിൽ അംബിക ഭർത്താവ് ഗോപാലകൃഷ്ണനൊപ്പം ശിവരാത്രി ദിനമായ തിങ്കളാഴ്ചയാണ് മൺകലങ്ങൾ വിൽക്കാൻ മണപ്പുറത്തെത്തിയത്. രണ്ടു ദിവസത്തെ ഉറക്കത്തിന് കടം പറയേണ്ടായെന്നു കരുതിയാണ് ഇന്നലെ ഉച്ചയ്ക്ക് അതുവരെ ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി ചെറിയ പേഴ്സിൽ കൈയിലെടുത്തത്. ഉറങ്ങിയെഴുന്നേറ്റപ്പോൾ പഴ്സിന്റെ സിബ് തുറന്ന നിലയിലായിരുന്നു. മണപ്പുറത്തെ പോലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയെങ്കിലും തുക കണ്ടെത്താനായില്ല. പോലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിലും സൂചനകൾ ലഭിച്ചില്ല. മാത്രമല്ല കിടന്നുറങ്ങിയ സ്ഥലം നിരീക്ഷണ കാമറയുടെ പരിധിയിൽ വരുന്നതുമില്ല. അംബിക ഭർത്താവിനൊപ്പം…
Read Moreതലശേരിയിലെ ലീഗ് രാഷ്ട്രീയത്തിൽ “നീലച്ചിത്ര’ വിവാദം മറനീക്കി പുറത്തേക്ക്; 2 നേതാക്കൾക്ക് സസ്പെൻഷൻ; മുൻ നേതാവ് മാപ്പെഴുതി നൽകി തടിയൂരി
തലശേരി: തലശേരിയിലെ ലീഗ് രാഷ്ട്രീയത്തിൽ വിവാദ കൊടുങ്കാറ്റുയർത്തിയ “നീലച്ചിത്ര’ വിവാദം മറനീക്കി പുറത്തേക്ക്. പാർട്ടിയിലെ പ്രമുഖരായ രണ്ട് നേതാക്കളെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തതോടെയാണ് നീലച്ചിത്ര വിവാദം പുറം ലോകത്തെത്തിയത്. മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. ആബൂട്ടി ഹാജിക്കെതിരെ നടന്ന നവമാധ്യമ പ്രചരണങ്ങളാണ് ലീഗിൽ പൊട്ടിത്തെറിക്ക് വഴി തെളിച്ചത്. തനിക്കെതിരെ വാട്സാപ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ നടന്ന പ്രചാരണങ്ങൾക്കെതിരെ എ.കെ. ആബൂട്ടി ഹാജി ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിൽ മുൻ മണ്ഡലം നേതാവ് മാപ്പെഴുതി നൽകി തടിയൂരി. മുൻ നഗരസഭ കൗൺസിലറും മുൻ മണ്ഡലം ട്രഷററുമായ എ.കെ. മുസ്തഫ, യൂത്ത് ലീഗ് മുൻ ജില്ലാ സെക്രട്ടറി പി.നൗഷാദ് എന്നിവരെയാണ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇതോടെ മണ്ഡലം പ്രസിഡന്റ് എ.കെ.ആബൂട്ടി ഹാജിക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ…
Read Moreനശിപ്പിക്കാന്‍ ഭരണാധികാരികള്‍ പലതവണ ശ്രമിച്ചു, ചില നല്ലയാള്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തി; ഈ കൊടും ചൂടില്‍ ടൗണ്‍ ഹാളിനു മുന്നില്‍ എത്തുന്നവര്‍ക്കും വാഹനങ്ങള്‍ക്കും തണലു പകരുകയാണ് ഈ നന്മമരം
മരം ഒരു വരമാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇപ്പോഴത്തെ തലമുറയുടെ പ്രകൃതിസ്നേഹം സോഷ്യല്‍മീഡിയയിലെ തള്ളലില്‍ ഒതുങ്ങിയപ്പോള്‍ നാടും നഗരവും കത്തിയെരിയുകയാണ്. കനത്ത ചൂടില്‍ കേരളം ചുട്ടുപൊള്ളുമ്പോഴും പ്രകൃതിയോട് ഒരിറ്റു കരുണകാണിക്കാന്‍ നാം തയാറാകുന്നില്ല. ഇവിടെയാണ് ചാലക്കുടി നഗരസഭയ്ക്കു മുന്നിലെ ആ വലിയ മരത്തിന്റെ പ്രസക്തിയും. ഒരുകൂട്ടം പ്രകൃതിസ്നേഹികളുടെ ആര്‍ജവം ഇപ്പോള്‍ തണലേകുന്നത് നിരവധി പേര്‍ക്കാണ്. സംസ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടങ്ങളുടെ വർദ്ധനവും ചൂട് കൂടുന്നതിന് കാരണമാകുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. വീട് നിർമാണത്തിനും മറ്റുമായി മരങ്ങൾ മുറിച്ചുമാറ്റുന്നത് വലിയ രീതിയിലാണ് ചൂടിനെ സ്വാധീനിക്കുന്നത്. തണ്ണീർത്തടങ്ങൾ നികത്തി ജലലഭ്യത കുറയ്ക്കുന്നതും ഈ കാലാവസ്ഥയിൽ ജനങ്ങളെ ബാധിക്കുന്നുണ്ട്. ഈ അവസരത്തിലാണ് ചാലക്കുടി ടൗൺ ഹാളിനു മുന്നിൽ നിൽക്കുന്ന മദിരാശി മരത്തിൻ്റെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഫോട്ടോഗ്രാഫർ കൂടിയായ രതീഷ് കാർത്തികേയനാണ് പ്രസ്തുത ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. വെയിലിൽ തണൽ തേടി. ചാലക്കുടി ടൌൺ…
Read Moreആ പണിയും പാളി! കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. അബുദാബി വിമാനത്തിൽ എത്തിയ വടകര സ്വദേശി അസീബിൽ നിന്നാണ് 413 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നല വൈകുന്നേരം ആറിന് അബുദാബിയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപന്റെ നേതൃത്വത്തിൽ യുവാവിനെ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. പെയ്സ്റ്റ് രൂപത്തിലാക്കി യുവാവ് ധരിച്ച ജീൻസ് പാന്റിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണം. പെയ്സ്റ്റും സ്വർണവും ചേർന്നു 610 ഗ്രാമാണുണ്ടായിരുന്നത്. സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് സൂപ്രണ്ടുമാരായ പി.പ്രദീപ് കുമാർ, രാഗേഷ്, സന്തോഷ് എന്നിവരും പരിശോധനയിലുണ്ടായിരുന്നു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് നാലാം തവണയാണ് വിമാന യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടുന്നത്. സ്വർണം കടത്തുന്നത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Read Moreപടിയൂരിൽ സ്ഫോടക വസ്തു കടിച്ചെടുത്ത തെരുവുനായയുടെ തല പൊട്ടിത്തെറിച്ചു
ഇരിട്ടി(കണ്ണൂർ): വഴിയരികിൽനിന്നു സ്ഫോടക വസ്തു കടിച്ചെടുത്ത തെരുവുനായയുടെ തലപൊട്ടിത്തെറിച്ചു. ഇന്നു രാവിലെ 9.30 ഓടെ പടിയൂർ പൂവ്വം കല്യാടാണ് സംഭവം. തലശേരി-വളവുപാറ റോഡ് നിർമാണം നടത്തുന്ന ഇകെകെ ഗ്രൂപ്പിന്റെ റോഡ് നിർമാണ സാമഗ്രഹികൾ സൂക്ഷിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തു കടിച്ചെടുത്ത നായ പ്ലാന്റിനുള്ളിലേക്ക് എത്തുകയും സ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ടാറിംഗ് മിക്സിംഗ് നടത്തുന്ന യൂണിറ്റ് ഉൾപ്പെടെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇരിക്കൂർ പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
Read Moreകണ്ണൂരിൽ ശ്രീമതി പ്രചാരണം തുടങ്ങി; സുധാകരന്റെ സമ്മതം കാത്ത് കോൺഗ്രസ്
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതി പ്രചാരണം തുടങ്ങി. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ ഉയർന്നു. പി.കെ. ശ്രീമതിയെ വീണ്ടും കണ്ണൂരിൽ മത്സരിപ്പിക്കാൻ ഇന്നലെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചെങ്കിലും ഒരാഴ്ച മുന്‍പു തന്നെ പ്രചാരണം തുടങ്ങിയിരുന്നു. പി.കെ. ശ്രീമതിയുടെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ കോൺഗ്രസിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സ്ഥാനാർഥികളുടെ പട്ടിക പോലും കണ്ണൂർ ഡിസിസി നേതൃത്വം കൈമാറിയിട്ടില്ല. കെ. സുധാകരൻ മത്സരിക്കണമെന്നാണ് ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും ആഗ്രഹം.സിറ്റിംഗ് എംപി ആയിരിക്കേയാണ് കഴിഞ്ഞ തവണ പി.കെ.ശ്രീമതിക്കു മുന്നിൽ സുധാകരൻ അടിയറവ് പറഞ്ഞത്. ശബരിമല വിഷയത്തിൽ സുധാകരൻ എടുത്ത നിലപാടും സിപിഎം അക്രമരാഷ്ട്രീയത്തിനെതിരേയുള്ള നിലപാടും സുധാകരന് വിജയസാധ്യത നല്‍കുമെന്നാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവ്…
Read Moreമൂന്നാമത്തെ ഹൃദയവുമായി ഗിരീഷ് ആറാം വർഷത്തിലേക്ക്
സിജോ പൈനാടത്ത് കൊച്ചി: ഗിരീഷിന്റെ ഹൃദയസ്പന്ദനത്തിന് ഇന്നു പുതുചരിത്രമെഴുതലിന്റെ താളമുണ്ട്. അതിജീവനത്തിന്റെയും വൈദ്യശാസ്ത്രമികവിന്റെയും സംഗീതമുണ്ട് ആ സ്പന്ദനങ്ങളിൽ. ഗിരീഷിന്റെ ശരീരത്തിൽ മൂന്നാമത്തെ ഹൃദയത്തിന്റെ സ്പന്ദനത്തിന് ഇന്ന് അഞ്ചു വയസ്. ഇന്ത്യയിൽ ആദ്യമായി രണ്ടു വട്ടം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്തിയാണു പാലക്കാട് സ്വദേശി ഗിരീഷ്. 2014 മാർച്ച് അഞ്ചിനാണു രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. 2013 ജൂണ്‍ 28നായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ. എറണാകുളം ലിസി ആശുപത്രിയിൽ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു ഇരുശസ്ത്രക്രിയകളും നടന്നത്. രണ്ടു തവണ ഹൃദയം മാറ്റിവച്ചശേഷം അഞ്ചു വർഷം സാധാരണ ജീവിതം നയിച്ചുവെന്ന അപൂർവനേട്ടത്തിന്റെ കൂടി സാക്ഷിയാണ് ഐടി പ്രഫഷണലായ ഗിരീഷ്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗമാണു ഗിരീഷിനെ അലട്ടിയത്. ബംഗളൂരുവിൽ വിപ്രോ കന്പനിയിൽ ജോലി ചെയ്തുവന്ന ഗിരീഷ് ചികിത്സയ്ക്കായി കേരളത്തിലേക്കെത്തി. ഹൃദയം…
Read Moreഅടങ്ങിയൊതുങ്ങി പോയിരുന്നോ എന്ന് അട്ടഹസിച്ച് പൈസയുമായി അപ്പന് പോയി; കരഞ്ഞു തളര്‍ന്നുറങ്ങിയ ദിവസത്തെക്കുറിച്ച് നടി എല്‍സി
മലയാള സിനിമയില്‍ ഒരുകാലത്ത് വേലക്കാരിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു എല്‍സി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന താരം സിനിമ കാണാതെ ജീവിച്ച കാലത്തെക്കുറിച്ച് തുറന്നു പറയുന്നു. പട്ടാളക്കാരനായ അച്ഛന്റെ ചിട്ടയായ ജീവിതത്തില്‍ ജീവിച്ചു വന്ന കാലത്ത് സിനിമ കാണാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു താരം തുറന്നു പറയുന്നു. എന്നാല്‍ ഒരിക്കല്‍ അപ്പന് സിനിമയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞു കുടുക്കയില്‍ സ്വരൂപിച്ചിരുന്ന പൈസ സ്വന്തമാക്കിയതിനെ ക്കുറിച്ച് എല്‍സി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു. അന്ന് സിനിമ കാണാനും കഴിഞ്ഞില്ല, കയ്യിലെ കാശും പോയ സങ്കടത്തില്‍ കരഞ്ഞു തളര്‍ന്നാണ് താനും സഹോദരങ്ങളും ഉറങ്ങിയതെന്നും എല്‍സി പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” സിനിമ കാണണമെങ്കില്‍ എല്ലാവരും പോയി പൈസ ഇട്ടുവയ്ക്കുന്ന കുടുക്ക എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. ഞങ്ങള്‍ മക്കളും അമ്മച്ചിയും കുടുക്കയൊക്കെ പൊട്ടിച്ച് പൈസ കൊണ്ടുവന്ന് കടലാസില്‍ പൊതിഞ്ഞു കൊടുത്തു.…
Read More