നെടുമ്പാശേരി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട രാജ്യാന്തര ലോബി നെടുമ്പാശേരിയിൽ പിടിമുറുക്കുന്നു. വൻതോതിലുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി വിദേശികളാണ് അടുത്തിടെയായി നെടുമ്പാശേരിയിൽ പിടിയിലായത്. ഒന്നര വർഷത്തിനിടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ആറ് വിദേശികളാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്. ഇതിനിടെയാണ് മൂന്ന് കോടി രൂപ വിലവരുന്ന ഹാഷിഷ് മാലിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ മാലി സ്വദേശിയായ സൊബാഹ് മുഹമ്മദ് എന്ന യുവാവ് ഇന്നലെ പിടിയിലാകുന്നത്. നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തുനിന്നു രണ്ട് കിലോഗ്രാം കൊക്കയിൻ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോർ സ്വദേശി ഡുറൻസോള ജോണി അലക്സാണ്ടർ കഴിഞ്ഞ വർഷം പിടിയിലായിരുന്നു. നെടുമ്പാശേരി വഴി വിദേശത്തേക്കും തിരിച്ചും വൻ തോതിൽ മയക്കുമരുന്ന് ഒഴുകുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുന്‍പും ഇത്തരത്തിൽ വിദേശത്ത് നിന്നുള്ള മയക്കുമരുന്ന് കടത്ത് പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ വിദേശത്തുനിന്നും 2.700 കിലോഗ്രാം…
Read MoreDay: March 6, 2019
പുതുവൈപ്പ് എൽപിജി സംഭരണ കേന്ദ്രം; നിർമാണം തെരഞ്ഞെടുപ്പിനുശേഷം വീണ്ടും പുനഃരാരംഭിക്കും; സമരസമതി നേതാക്കളെ മുൻകരുതലായി അറസ്റ്റ് ചെയ്തേക്കും
വൈപ്പിൻ: പ്രാദേശികവാസികളുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന പുതുവൈപ്പിലെ നിർദ്ദിഷ്ട എൽപിജി സംഭരണകേന്ദ്രത്തിന്റെ നിർമാണം ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും ആരംഭിക്കുമെന്ന് സൂചന. ഇതിനു മുന്നോടിയായി ഇപ്പോഴും പദ്ധതി മേഖലയിൽ സമരം നടത്തിവരുന്ന സംഘടനയുടെ പ്രധാന നേതാക്കളെയും പ്രവർത്തകരെയും മുൻകരുതൽ അറസ്റ്റ് നടത്തിയായിരിക്കും നിർമാണം ആരംഭിക്കുകയെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി രഹസ്യ പോലീസ് വിഭാഗം സമരസമിതിയുടെ നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും പേരു വിവരങ്ങളും താമസിക്കുന്ന സ്ഥലവും ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറിയതായാണ് അറിവ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ നിർമാണ നടപടികൾ ആരംഭിക്കും. തടഞ്ഞാൽ പോലീസ് ബലപ്രയോഗമുണ്ടാകും. നിർമാണം പുനരാരംഭിക്കാൻ സർക്കാരിൽ കടുത്ത സമ്മർദ്ദം ഉള്ളതിനാലാണിത്. എന്നാൽ തെരഞ്ഞെടുപ്പിനു മുന്‍പായി ബലപ്രയോഗത്തിലൂടെ നിർമാണം ആരംഭിച്ചാൽ അത് എൽഡിഎഫിനെ ബാധിക്കുമെന്നതിനാലാണ് നടപടി തെരഞ്ഞെടുപ്പിനു ശേഷമാകാമെന്ന് വെച്ചത്. എൽഡിഎഫിലെ സിപിഐ അടക്കമുള്ള പലകക്ഷികളും പദ്ധതിക്ക് എതിരുമാണ്. ഹരിത ട്രൈബൂണലിൽ നിലനിന്നിരുന്ന കേസ് ഐഒസിക്ക് അനുകൂലമായി വിധിച്ച പാശ്ചാത്തലത്തിലാണ്…
Read Moreആക്ഷൻ ഹീറോ അനന്തലാൽ! അധ്യാപനത്തിൽ നിന്ന് പോലീസിലേക്ക്; നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയെ കോടതിയിൽനിന്നു തൂക്കിയെടുത്തആള്; ജോലിയിൽ തടസമില്ലാതെ അഭിനയിക്കും
സീമ മോഹൻലാൽ നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയെ കോടതിയിൽനിന്നു തൂക്കിയെടുത്ത ആളാണ് എറണാകുളം സെൻട്രൽ സിഐ ആയിരുന്ന എ.അനന്തലാൽ. കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളുടെ പേടി സ്വപ്നമായ ഈ സിഐ അന്ന് ജനങ്ങളുടെ ഇടയിൽ നിന്ന് നേടിയ കൈയടി ചെറുതൊന്നുമല്ല. അന്ന് ജോലിയിലാണ് കൈയടി നേടിയതെങ്കിൽ ഇപ്പോൾ വെള്ളിത്തിരയിലെ അഭിനയത്തിനാണ് കൈയടി നേടുന്നത്. ഷിനോദ് സഹദേവൻ സംവിധാനം ചെയ്ത തെങ്കാശികാറ്റ് എന്ന തമിഴ് ചിത്രത്തിലാണ് അനന്തലാൽ തിളങ്ങുന്നത്. എസ്പി പശുപതി രാഘവ് തമിഴ്നാട് ക്രൈംബ്രാഞ്ച് എസ്പി പശുപതി രാഘവ് എന്ന കഥാപാത്രമായാണ് അനന്തലാൽ എത്തുന്നത്. ചെറിയ റോളെ ഉള്ളുവെങ്കിലും ശക്തമായ കഥാപാത്രമാണ്. ക്ലൈമാക്സിൽ കഥയുടെ ഗതിമാറ്റുന്നതുതന്നെ പശുപതി രാഘവാണ്. നടൻ ജയകൃഷ്ണനാണ് അനന്തലാലിനെ ഈ സിനിമയിലേക്ക് ക്ഷണിച്ചത്. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയോട് വിവരം അറിയിച്ചപ്പോൾ അദ്ദേഹം സമ്മതംമൂളി. സഹപ്രവർത്തകരുടെ കൂടി പിന്തുണ കിട്ടിയതോടെ അനന്തലാൽ…
Read Moreതലശേരിയിൽ “നീലയിൽ’ കുടുങ്ങി ലീഗ് രാഷ്ട്രീയം; 2 നേതാക്കൾക്ക് സസ്പെൻഷൻ;മണ്ഡലം പ്രസിഡന്റിന്റെ പരാതി എസ്പിക്ക്
തലശേരി: തലശേരിയിലെ ലീഗ് രാഷ്ട്രീയത്തിൽ വിവാദ കൊടുങ്കാറ്റുയർത്തിയ “നീലച്ചിത്ര’ വിവാദം മറനീക്കി പുറത്തേക്ക്. പാർട്ടിയിലെ പ്രമുഖരായ രണ്ട് നേതാക്കളെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തതോടെയാണ് നീലച്ചിത്ര വിവാദം പുറം ലോകത്തെത്തിയത്. മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. ആബൂട്ടി ഹാജിക്കെതിരെ നടന്ന നവമാധ്യമ പ്രചരണങ്ങളാണ് ലീഗിൽ പൊട്ടിത്തെറിക്ക് വഴി തെളിച്ചത്. തനിക്കെതിരെ വാട്സാപ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ നടന്ന പ്രചാരണങ്ങൾക്കെതിരെ എ.കെ. ആബൂട്ടി ഹാജി ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിൽ മുൻ മണ്ഡലം നേതാവ് മാപ്പെഴുതി നൽകി തടിയൂരി. മുൻ നഗരസഭ കൗൺസിലറും മുൻ മണ്ഡലം ട്രഷററുമായ എ.കെ. മുസ്തഫ, യൂത്ത് ലീഗ് മുൻ ജില്ലാ സെക്രട്ടറി പി.നൗഷാദ് എന്നിവരെയാണ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇതോടെ മണ്ഡലം പ്രസിഡന്റ് എ.കെ.ആബൂട്ടി ഹാജിക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ…
Read Moreനൃത്തത്തിൽ അരങ്ങേറ്റം കുറിച്ച്കാഞ്ഞിരപ്പള്ളി ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട്
പൊൻകുന്നം: പൊൻകുന്നം 1044-ാം നന്പർ എസ്എൻഡിപി യോഗത്തിന്റെ ഗുരുദേവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവവേദിയിൽ വേറിട്ടൊരു നൃത്ത അരങ്ങേറ്റം. ന്യായാധിപയുടെ അരങ്ങേറ്റമാണ് നിറഞ്ഞ സദസിന് മുന്പിൽ നടന്നത്. കാഞ്ഞിരപ്പള്ളി ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് റോഷൻ തോമസായിരുന്നു അരങ്ങേറ്റം കുറിച്ചത്. നൃത്തം ഇഷ്ടമായിരുന്നെങ്കിലും സ്കൂൾ കോളജ് പഠനകാലത്തൊന്നും അഭ്യസിക്കാനാകാത്ത റോഷന് ജന്മസാഫല്യം കൂടിയായി കലോപാസനയിലെ അരങ്ങേറ്റം. ഭരതനാട്യത്തിലും സെമി ക്ലാസിക്കൽ നൃത്തത്തിലുമാണ് ഈ ന്യായാധിപ കൃത്യതയാർന്ന ചുവടുകളോടെ അരങ്ങേറ്റം കുറിച്ചത്. ആന്റോ ആന്റണി എംപി, ഡോ.എൻ. ജയരാജ് എംഎൽഎ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽഎന്നിവർ സന്നിധരായിരുന്നു. എസ്എൻഡിപി യോഗത്തിന്റെ ഉപഹാരം ഡോ. എൻ. ജയരാജ് എംഎൽഎ റോഷൻ തോമസിന് സമ്മാനിച്ചു. കഴിഞ്ഞ പത്തുവർഷമായി മുൻസിഫും ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ടുമായി പ്രവർത്തിക്കുന്ന റോഷൻ തോമസ് ഇപ്പോൾ കാഞ്ഞിരപ്പള്ളി കോടതിയിൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പദവിക്കൊപ്പം താലൂക്ക്…
Read Moreസുന്ദരിയും സുശീലയും കന്യകയുമായ മകള്‍ക്ക് വരനെത്തേടി കോടീശ്വരന് ! സ്ത്രീധനമായി നല്‍കുന്നത് രണ്ടു കോടിയും ബിസിനസ് പങ്കാളിത്തവും; വരനു വേണ്ട യോഗ്യതകള്‍ ഇങ്ങനെ…
ബാങ്കോക്ക്: വ്യത്യസ്ഥമായ രീതിയില്‍ മകള്‍ക്ക് വരനെത്തേടി തായ്ലന്ഡിലെ കോടീശ്വരന്. മകളുടെ സര്‍വ്വ ഗുണങ്ങളും പറഞ്ഞു കൊണ്ട് സോഷ്യല്‍മീഡിയയിലൂടെയാണ് വരനെ തായ്ലാന്റിലെ മില്യണയറായ ആര്‍നോണ്‍ റോഡ്തോന്‍ഗ് വരനെ തേടുന്നത്. വിചിത്ര വാഗ്ദാനങ്ങളാണ് ഇദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. 26 കാരിയായ തന്റെ മകള്‍ കാണ്‍സിറ്റയ്ക്ക് വിവാഹ പ്രായമായെന്നും നല്ല പയ്യനെ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു വാഗ്ദാനമെന്ന് അദ്ദേഹം അറിയിക്കുന്നു. തന്റെ മകള്‍ സുന്ദരിയാണെന്നും കോടീശ്വരിയാണെന്നും ഇംഗ്ലീഷും ചൈനീസും തായ് ഭാഷയും നന്നായി സംസാരിക്കുമെന്നും കന്യകയാണെന്നും അദ്ദേഹം പറയുന്നു. തന്റെ മകളെ കെട്ടുന്ന പയ്യന് രണ്ട് കോടി സ്ത്രീധനത്തിനു പുറമെ കോടികളുടെ ബിസിനസില്‍ പങ്കാളിത്തവും ഈ കോടീശ്വരന് വാഗ്ദാനം ചെയ്യുന്നുണ്ട്. മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് തന്റെ ഫാം മൊത്തമായി എഴുതിക്കൊടുക്കാമെന്നും വാഗ്ദാനത്തിലുണ്ട്. സതേണ്‍ തായ്ലന്റിലെ ചുംഫോന്‍ പ്രവിശ്യയിലെ ഡുറിയന് ഫ്രൂട്ട് ഫാമിന്റെ ഉടമയാണ് റോഡ്തോന്‍ഗ്. തന്നെ ബിസിസനില്‍ സഹായിക്കുന്ന മകള്‍ സര്‍വോപരി…
Read Moreവെയിലത്ത് വാടി വീഴാതിരിക്കാൻ; വഴിയോര ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്ത് വീണാജോർജ് എംഎല്‍എ
പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച വഴിയോരഭാഗ്യക്കുറി കച്ചവടക്കാര്‍ക്കുള്ള ബീച്ച് അംബ്രല്ലയുടെ വിതരണം വീണാജോർജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പ്രളയധനസഹായം നഗരസഭാ പ്രതിപക്ഷ നേതാവ് പി. കെ. അനീഷ് ചടങ്ങില്‍ വിതരണം ചെയ്തു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗം ടി. വി. സുബൈര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. കെ. ജേക്കബ്, ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി ജനു മാത്യു, ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് അടൂര്‍ ബ്ലോക്ക് പ്രസിഡന്റ് വയലാര്‍ പ്രകാശ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ബെന്നി ജോര്‍ജ്ജ്, ട്രേഡ് യൂണിയന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ 102 പേര്‍ക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല നല്‍കിയത്. വില്പനയ്ക്കായി കരുതിയ ടിക്കറ്റ് പ്രളയത്തില്‍ നഷ്ടപ്പെട്ട ആറു ക്ഷേമ നിധി…
Read Moreസംസ്ഥാനത്ത് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നത് 1328 കെട്ടിടങ്ങൾ; ഏറ്റവും കൂടുതൽ ആലപ്പുഴയിൽ; കൊച്ചിയിൽ 89 കെട്ടിടങ്ങൾ
റോബിൻ ജോർജ് കൊച്ചി: സംസ്ഥാനത്ത് വൻകിട കെട്ടിടങ്ങളിൽ അഗ്നിബാധയുണ്ടാകുന്ന പശ്ചാത്തലത്തിൽ ഫയർഫോഴ്സ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയതു ഗുരുതര ക്രമക്കേട്. ഒരോ ഫയർ യൂണീറ്റുകൾക്കു കീഴിയും പ്രത്യേക സംഘംതന്നെ രൂപീകരിച്ച് നടത്തിയ പരിശോധനകളിൽ 1328 കെട്ടിടങ്ങൾ സംസ്ഥാനത്ത് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ സംസ്ഥാന സർക്കാരിന് കൈമാറും. ആലപ്പുഴ ജില്ലയിലാണ് ഫയർ എൻഒസിയില്ലാതെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത്. 180 കെട്ടിടങ്ങൾക്കാണ് ആലപ്പുഴ ജില്ലയിൽ ഇത്തരത്തിലുള്ളത്. 160 കെട്ടിടങ്ങളുടെ കണക്കുമായി കൊല്ലം ജില്ല രണ്ടാമതുണ്ട്. തൃശൂർ ജില്ലയിൽ 150 കെട്ടിടങ്ങൾക്കും കണ്ണൂരിൽ 134 കെട്ടിടങ്ങൾക്കും പാലക്കാട് 113 കെട്ടിടങ്ങൾക്കും എൻഒസിയില്ലെന്നാണ് ഫയർഫോഴ്സ് സംഘത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ളത്. കൊച്ചിയിലാകട്ടെ 89 കെട്ടിടങ്ങളാണ് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കെട്ടിടങ്ങൾക്കു പുറമേ ഗോഡൗണുകളും ഇതിൽ ഉൾപ്പെടും.…
Read Moreകുടിവെള്ളം മുട്ടിക്കരുത്, ഫണ്ട് പ്രശ്നമേയല്ല..! നിര്‍ദേശവുമായി തദ്ദേശസ്വയംഭരണ വകുപ്പ്
കോഴിക്കോട്: കടുത്ത ചൂടില്‍ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശക്തമായ നടപടികളെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. ഇതിനായി ഫണ്ടുകളുടെ കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താം. ഗ്രാമപഞ്ചായത്തുകള്‍ക്ക് 2019 മാര്‍ച്ച് 31 വരെ 5.50 ലക്ഷവും ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ 11 ലക്ഷവും ഇതിനായി ചെലവഴിക്കാം. മുന്‍സിപ്പാലിറ്റികള്‍ക്ക് മാര്‍ച്ച് 31 വരെ 11 ലക്ഷവും ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെ 16. 50 ലക്ഷവും വിനിയോഗിക്കാം. കോര്‍പറേഷനുകള്‍ക്ക് മാര്‍ച്ച് 31 വരെ 16.50 ലക്ഷവും ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെ 22ലക്ഷവും ചെലവഴിക്കാം. കുടി വെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടി വെള്ള നിലവാരം ഉറപ്പു വരുത്തി ജനങ്ങള്‍ക്ക് സൗകര്യ പ്രദമായ സമയത്ത് ആവശ്യത്തിനനുസൃതമായി കുടി വെള്ള വിതരണ നടത്തണം. ചെലവഴിക്കുന്ന തുകയുടെ പൂര്‍ണ്ണ മൂല്യം…
Read Moreകോടിശ്വരിയായ ബിന്ദുവിന്റെ തിരോധാനം; അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേടുകളെന്ന് സഹോദരൻ
ചേർത്തല: ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേടുകളുള്ളതായി കാട്ടി ബിന്ദുവിന്റെ സഹോദരൻ പ്രവീണ്‍കുമാർ രജിസ്ട്രേഷൻ ഐജിക്ക് പരാതി നൽകി. ബിന്ദുവിന്റെ മാതാവിന്റെ പേരിലുള്ള വസ്തു 2003ൽ ബിന്ദു വിറ്റതായാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഇത് ഇപ്പോഴും വില്ലേജ് രേഖകൾ പ്രകാരം അംബികാദേവിയുടെ പേരിലാണ്. മാത്രമല്ല ആൾമാറാട്ടം നടത്തലിന് സാക്ഷ്യപ്പെടുത്തൽ നടത്തിയ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി എടുത്തിട്ടില്ലെന്നും പ്രവീണിന്റെ പരാതിയിൽ പറയുന്നു. ബിന്ദുവിന്റെ തിരോധാനത്തിലും വസ്തു രജിസ്ട്രേഷനിലും ചില ആധാരം എഴുത്തുകാർക്കും വസ്തു ഇടനിലക്കാർക്കും ബന്ധമുള്ളതിനാൽ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു. കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭ (42)നെ കാണാതായതു സംബന്ധിച്ച് 2017ൽ സഹോദരൻ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിന്ദുവിന്റെ പേരിലുള്ള വസ്തുക്കൾ ആൾമാറാട്ടം നടത്തി വിൽപന നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്…
Read More