കോട്ടയം: പേരൂരിൽ അമ്മയും രണ്ടു മക്കളും കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് ലഹരിയിലായിരുന്നോ എന്നു പരിശോധിക്കുന്നതിനായി ശേഖരിച്ച രക്തം ഇതുവരെ പരിശോധനയ്ക്ക് നല്‍കിയില്ല. കേസെടുക്കാൻ വൈകിയതാണ് രക്ത പരിശോധന വൈകാൻ കാരണമെന്ന് ഏറ്റുമാനൂർ പോലീസ് പറയുന്നു. മൂന്നു ദിവസമായി രക്തം പോലീസ് കസ്റ്റഡിയിലാണ്. ഇനി കോടതി മുഖേനയേ രക്ത പരിശോധന നടത്താൻ കഴിയൂ എന്നുമാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കാണ് പേരൂർ കണ്ടൻചിറയ്ക്ക് സമീപം അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മക്കളെയും മെഡിക്കൽ കോളജിലേക്കും കാർ ഓടിച്ചിരുന്ന പേരൂർ സ്വദേശി ഷോണ്‍ മാത്യുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. മെഡിക്കൽ കോളജിൽ എത്തും മുൻപേ രണ്ടു പെണ്‍കുട്ടികൾ മരിച്ചു. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ് അമ്മയും മരിച്ചു. അതി ദാരുണമായി മൂന്നു പേർ വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുന്ന…
Read MoreDay: March 6, 2019
സെല്‍ഫിയുടെ കാര്യത്തില്‍ അച്ഛന്റെ നിലപാട് തന്നെ മകനും! വേദിയില്‍ വച്ച് സെല്‍ഫിയ്ക്ക് ശ്രമിച്ച നടി കസ്തൂരിയോട് ക്ഷോഭിച്ച്, പരസ്യമായി വിമര്‍ശിച്ച് കാര്‍ത്തി
അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒരു സംഭവമാണ് പ്രശസ്ത നടനും അഭിനേതാക്കളായ സൂര്യ, കാര്‍ത്തി എന്നിവരുടെ പിതാവുമായ ശിവകുമാര്‍, തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വ്യക്തിയുടെ ഫോണ്‍ വാങ്ങി എറിഞ്ഞു കളഞ്ഞത്. അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നത് മര്യാദയല്ലെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് ദേഷ്യം ശമിച്ച സമയത്ത് പ്രസ്തുത യുവാവിന് പുതിയ ഫോണ്‍ വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. സെല്‍ഫിയുടെ കാര്യത്തില്‍ അച്ഛന്റെ സ്വഭാവമാണോ മക്കന്‍ കാര്‍ത്തിക്കും കിട്ടിയിരിക്കുന്നതെന്ന തന്റെ സംശയം തീര്‍ക്കാന്‍ ശ്രമിച്ച നടി കസ്തൂരിയുടെ അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നടിയോട് സ്നേഹപൂര്‍വ്വം ക്ഷോഭിക്കുകയായിരുന്നു കാര്‍ത്തി. കഴിഞ്ഞ ദിവസം ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ചില്‍ കാര്‍ത്തിയും നടി കസ്തൂരിയും പങ്കെടുത്തിരുന്നു. വേദിയില്‍വെച്ച് കസ്തൂരി, ശിവകുമാര്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകനൊപ്പം സെല്‍ഫിയെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. ഫോണ്‍ തല്ലിപ്പൊട്ടിച്ചില്ലെങ്കിലും പെട്ടെന്ന് തന്നെ മൈക്ക്…
Read Moreഅന്ധകാരനഴിയിൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ മൂക്കുപൊത്തി സഞ്ചാരികൾ; കടൽത്തീരത്ത് കോഴിവേസറ്റ് തള്ളിയ നിലയിൽ; പോലീസ് എയ്ഡ്പോസ്റ്റ് നോക്കുകുത്തിയാകുന്നു
അന്ധകാരനഴി: ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന അന്ധകാരനഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ വൻ തോതിൽ മാലിന്യങ്ങൾ തള്ളുന്നു. കോഴി മാംസ വ്യാപാര കേന്ദ്രങ്ങളിൽ നിന്നുള്ളതും, ഇറച്ചിക്കടകളിലേയും മറ്റു വ്യാപാര കേന്ദ്രങ്ങളിലേയും മാലിന്യങ്ങളാണ് വൻതോതിൽ വിനോദസഞ്ചാരകേന്ദ്രത്തിന്റെ കടൽ തീരത്ത് കൊണ്ടുവന്ന് തള്ളുന്നത്. ഈ പ്രദേശത്തെ വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും തീരത്ത് കുഴിയുണ്ടാക്കി തള്ളുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ മാലിന്യങ്ങളുടെ ദുർഗന്ധം സഹിക്കാനാവാതെ തിരികെ പോകുകയാണ്. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അന്ധകാരനഴി വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് പാർക്കിങ്ങ് ഫീസായും മറ്റു രീതികളിലും പണം പിരിക്കുന്ന പട്ടണക്കാട് പഞ്ചായത്ത് അധികൃതർ ഇവിടുത്തെ മാലിന്യം നീക്കം ചെയ്യുവാനോ മാലിന്യം തള്ളാതിരിക്കുവാനുള്ള നടപടിയോ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Read Moreസെല്‍ഫിക്ക് ശേഷം പ്രഭാസിന്റെ കരണത്ത് ആരാധിക അടിച്ചെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍; എന്തൊരു വിടലാണ് കരണത്ത് തെട്ടാല്‍ അടിയാകുമോയെന്ന് ആരാധകരും, വീഡിയോ കാണാം
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ അറിയപ്പെടുന്ന താരമാണ് പ്രഭാസ്. ചിത്രത്തിലെ ബാഹുബലിയായിട്ടുള്ള പ്രകടനം താരത്തിന് നിരവധി ആരാധകരെയാണ് ഉണ്ടാക്കിയെടുത്തെത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരി ചിത്രങ്ങളിലൊന്നാണ് ബാഹുബലി. ശേഷം പ്രഭാസ് പുതിയ ചിത്രം ‘സഹോ’യുമായി ബന്ധപ്പെട്ട തിരക്കിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടിലെത്തിയ പ്രഭാസിന്റെ കൂടെ ഫോട്ടോ എടുക്കാന്‍ പെണ്‍കുട്ടി ഓടിയെത്തി അടുത്ത് നിന്നു. ഫോട്ടോയെടുപ്പ് കഴിഞ്ഞെങ്കിലും പെണ്‍കുട്ടിക്ക് തൃപ്തി വന്നില്ല, ഒടുവില്‍ ആവേശം മൂത്ത് പ്രഭാസിന്റെ കവളില്‍ ഒരു തല്ലും വെച്ച് കൊടുത്തു. തുള്ളി, തുള്ളി അവള് ഓടി. കൂടെ നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അടി കിട്ടിയ പ്രഭാസ് കവിളും തിരുമ്മി അടുത്തയാളുടെ കൂടെ ചിത്രത്തിനായി പോസ് ചെയ്തു. ക്യൂട്ട് വീഡിയോ എന്ന ലേബലിലാണ് പ്രഭാസ് ആരാധകര്‍ വ്യാപകമായ ഷെയര്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പെട്ടെന്നാണ് വീഡിയോ…
Read Moreമാനഭംഗപ്പെടുത്തിയ ശേഷം തീവച്ചു കൊല്ലാന്‍ ശ്രമിച്ചു ! യുവതി മുറുകെ പിടിച്ചതോടെ യുവാവ് പൊള്ളലേറ്റു മരിച്ചു; സംഭവം ഇങ്ങനെ…
മാള്‍ഡ: ബംഗാളില്‍ യുവതിയെ മാനഭംഗപ്പെടുത്തിയശേഷം തീവച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റു മരിച്ചു. തീപടരുന്നതിനിടെ യുവതി വിടാതെ പിടിച്ചതോടെ രക്ഷപ്പെടാന്‍ കഴിയാതെ ഇയാള്‍ അഗ്നിക്കിരയാകുകയായിരുന്നു. എന്നാല്‍ യുവതി രക്ഷപ്പെടുകയും ചെയ്തു. മുഖത്തും കൈയ്യിലും പൊള്ളലേറ്റ യുവതി ചികില്‍സയിലാണ്. ഭര്‍ത്താവു മരിച്ചശേഷം രണ്ടു പെണ്‍മക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന യുവതിയെ മുപ്പത്തിയഞ്ചുകാരന് നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അതിക്രമിച്ചു കയറിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തിയശേഷം തീവയ്ക്കുകയായിരുന്നു. എന്നാല്‍ മനോധൈര്യം കൈവിടാതിരുന്ന യുവതി ഇയാളെ കടന്നുപിടിച്ചു. ഇതോടെ യുവാവിന്റെ വസ്ത്രങ്ങളിലും തീപടര്‍ന്നു പിടിച്ചു. ദുര്‍ഗന്ധം പുറത്തു വ്യാപിച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ത്രീയുടെവീട്ടില്നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് യുവാവിന്റെ വീട്. ഇയാള്‍ ഇത്രദൂരം സഞ്ചരിച്ചെത്തിയത് എന്തിനാണെന്നു പരിശോധിക്കുകയാണെന്നു പൊലീസ് അറിയിച്ചു. ഇയാള്‍ സ്ഥിരമായി ഇവിടെ വരാറുണ്ടായിരുന്നുവെന്നു നാട്ടുകാരും പറയുന്നു.
Read Moreഒരു ജീവജാലം പോലും വൈദ്യുതി അപകടം മൂലം മരണപ്പെടരുത്; രാജ്യത്തിനു മാതൃകയായി ആറന്മുള സമ്പൂര്‍ണ വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി
പത്തനംതിട്ട: ആറന്മുള സമ്പൂര്‍ണ വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് ഇടശേരിമല ഏഴാം വാര്‍ഡിലെ കുളമാപ്പുഴി ജംഗ്ഷനില്‍ മന്ത്രി എം.എം.മണി നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി. വൈദ്യുതി ആഘാതമേറ്റ് മരണപ്പെടുന്നവരില്‍ 90 ശതമാനം ആളുകളും സാധാരണക്കാരും സമൂഹത്തിന്റെ താഴെത്തട്ടിലുമുള്ളവരുമാണെന്നുള്ളതു കണക്കിലെടുത്താണ് രാജ്യത്തിനു തന്നെ മാതൃകയാകുന്ന വൈദ്യുതി സുരക്ഷാ ഗ്രാമം പദ്ധതി ആറന്മുള ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിക്കുന്നത്. ഒരു ജീവജാലം പോലും ഇനി മുതല്‍ വൈദ്യുതി അപകടം മൂലം മരണപ്പെടരുത് എന്ന നിശ്ചയദാര്‍ഢ്യമാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് മുഴുവന്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും നാടിനും ഉള്‍പ്പെടെ സമ്പൂര്‍ണ വൈദ്യുതി സുരക്ഷയേകാന്‍ ഒരു ഗ്രാമം തയാറെടുക്കുന്നത്. സാധാരണക്കാരും…
Read Moreചൂട് കൂടുന്നു; സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതലുള്ള തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി ഉത്തരവ്
കോട്ടയം: സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ഏപ്രിൽ 30 വരെ ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമം. ലേബർ കമ്മീഷണറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർമാണ സ്ഥലങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും കുടിവെള്ള ലഭ്യതയും അവശ്യമരുന്നുകൾ, ഒആർഎസ്, വിശ്രമ സൗകര്യം എന്നിവയും ഉറപ്പാക്കണം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സ്കൂൾ അസംബ്ലികൾ ഒഴിവാക്കുകയോ സമയ ദൈർഘ്യം പരമാവധി ചുരുക്കുകയോ ചെയ്യണമെന്ന സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശം പാലിക്കണമെന്ന് ജില്ലാ കളക്ടർ പി.കെ.സുധീർബാബു അറിയിച്ചു.…
Read Moreസിസിടിവി ദൃശ്യത്തിൽ കണ്ടയാൾ പോലീസ് അത്രയ്ക്ക് വേണ്ടപ്പെട്ടയാളോ? വയോധികയെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാളെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നെന്ന് ആരോപണം
കോട്ടയം: മകന് ലോട്ടറിയടിച്ചെന്നു പറഞ്ഞ് വാകത്താനത്ത് വയോധികയെ കബളിപ്പിച്ച് 42,000 രൂപയുമായി കടന്നു കളഞ്ഞത് പരിചയക്കാരനെന്ന് സൂചന. സിസിടിവിയിൽ ഇയാളുടെ ദൃശ്യം കിട്ടിയെന്നു പറഞ്ഞ പോലീസ് ഒരു മാസമായിട്ടും പ്രതിയെ പിടികൂടുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കാനും പോലീസ് തയാറാകുന്നില്ല. ഒരുമാസം മുൻപ് പകൽ സമയത്ത് വയോധികയുടെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വന്നു. മകന്റെ കൂട്ടുകാരനാണെന്നും വിദേശത്തുള്ള മകന് ലോട്ടറിയടിച്ചെന്നും വിളിച്ചയാൾ പറഞ്ഞു. ലക്ഷങ്ങളുടെ തുകയാണ് കിട്ടാൻ പോകുന്നത്. പണം കിട്ടണമെങ്കിൽ ബാങ്കിൽ 42,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. വയോധികയ്ക്ക് അറിയാവുന്ന കൂട്ടുകാരനെന്ന വ്യാജേനയാണ് വിളിച്ചത്. മറ്റ് ആരോടും ഇക്കാര്യം പറയരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചിരുന്നു. തൊട്ടടുത്തിരുന്ന് കാപ്പി കുടിക്കുകയായിരുന്ന ഭർത്താവിനോടു പോലും പറയാതെ വയോധിക പണവുമെടുത്ത് ഫോണിൽ പറഞ്ഞ സ്ഥലത്ത് എത്തി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താനായിരുന്നു നിർദേശം. ഒരു കുപ്പി വെള്ളവുമായി പറഞ്ഞ സ്ഥലത്ത് വേറൊരാൾ…
Read Moreസിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് സെബാസ്റ്റ്യന്‍ പോള്‍, നടിയെ ആക്രമിച്ച കേസില്‍ ഇടതുസഹയാത്രികനെടുത്ത നിലപാടുകള്‍ തിരിച്ചടിയായേക്കും, എന്റെ മകനും മത്സരിക്കാന്‍ യോഗ്യന്‍, സിപിഎം തീരുമാനം കാത്ത് മുന്‍ എംപി
എറണാകുളത്ത് നിന്നും ഒന്നിലേറെ തവണ പാര്‍ലമെന്റിലെത്തിയ ആളാണ് സെബാസ്റ്റ്യന്‍ പോള്‍. ഇടതുരാഷ്ട്രീയത്തില്‍ സജീവമെങ്കിലും സിപിഎമ്മില്‍ സ്ഥാനമാനങ്ങളൊന്നുമില്ല. ഇപ്പോള്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ എറണാകുളത്ത് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദേഹം. ഒപ്പം താനില്ലെങ്കില്‍ മകന് പരിഗണിക്കപ്പെട്ടേക്കുമെന്ന സൂചനയും ഈ അഭിഭാഷകന് നല്‍കുന്നുണ്ട്. അതേസമയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സെബാസ്റ്റിയാന്‍ പോളിന്റെ ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ സൗത്ത്ലൈവില്‍ വന്ന ലേഖനത്തെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. ദിലീപിന് അനുകൂല നിലപാടെടുത്തതിനെ ചൊല്ലി ഈ സ്ഥാപനത്തില്‍ നിന്നും 13ലേറെ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റയടിക്ക് പുറത്തു പോയിരുന്നു. കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് സെബാസ്റ്റ്യന്‍ പോളും മാനേജ്മെന്റും രംഗത്തെത്തിയതായിരുന്നു കാരണം. എറണാകുളത്ത് ജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നത് പാര്‍ട്ടിയുടെ അഭിമാനത്തിന്റെ മാത്രം പ്രശ്നമല്ല നിലനില്പിന്റേത് കൂടിയാണ്. ആ നിയോഗം എന്നെ ഏല്പിച്ചാല് സ്വീകരിക്കുമെന്ന് അദേഹം പറയുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി മകന് റോണ്‍ സെബാസ്റ്റ്യന്റെ പേരും…
Read Moreകോട്ടയം ലോക്സഭാ സീറ്റ്; സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ; സ്ഥാനാർഥി ലിസ്റ്റിൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവന് മുൻതൂക്കം
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏകദേശ ധാരണയായതോടെ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ സിപിഎമ്മിൽ തിരക്കിട്ട ചർച്ച തുടങ്ങി. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, കെ. സുരേഷ് കുറുപ്പ് എംഎൽഎ, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ്, കഴിഞ്ഞ തവണ കോട്ടയത്ത് സിപിഎം നിശ്ചയിച്ച പി.കെ.ഹരികുമാർ എന്നിവരിലാണ് ചർച്ച എത്തി നിൽക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ പേരിനാണ് മൂൻതൂക്കം. മുൻ എംഎൽഎ എന്ന പരിചയമാണ് പ്രധാനം. ജില്ലാ സെക്രട്ടറി എന്ന നിലയിൽ മണ്ഡലം നിറഞ്ഞുള്ള സംഘടനാ പ്രവർത്തനവും ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ സംഘടനാ ചുമതലയുള്ളവർ മത്സരിക്കണമോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷം മാത്രമേ തീരുമാനമാകുകയുള്ളു. ഏറ്റുമാനൂർ എംഎൽഎയായ സുരേഷ്കുറുപ്പിന്റെ പേരും സജീവ…
Read More