കൂണിൽനിന്നും കൈതയുടെ ഇലയിൽനിന്നും ഏത്തപ്പഴത്തിന്റെ തൊലിയിൽനിന്നുമൊക്കെ വസ്ത്രനിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ നിർമിക്കുന്നതിനുള്ള പരിശ്രമങ്ങൾ വിജയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഒരു ഉപയോഗവുമില്ലെന്ന് നമ്മൾ കരുതുന്ന കാപ്പികുരുവിന്റെ തൊണ്ടും ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ കന്പനി. അമേരിക്കയിലെ സോൾട്ട് ലേക്ക് സിറ്റിയിലുള്ള കോളാട്രീ എന്ന കന്പനിയാണ് പ്ലാസ്റ്റിക് കുപ്പികളും കാപ്പിക്കുരു തൊണ്ടും ഉപയോഗിച്ച് ജാക്കറ്റുകൾ നിർമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉരുക്കി അവയിൽ കാപ്പിക്കുരിവിന്റെ തൊണ്ട് പൊടിച്ച് ചേർത്താണ് ജാക്കറ്റ് നിർമിക്കുന്നതിനുള്ള നൂല് തയാറാക്കുന്നത്. ഒരു ജാക്കറ്റ് ഉണ്ടാക്കണമെങ്കില് മൂന്ന് കപ്പ് കാപ്പിക്കുരുവും പത്തു പ്ലാസ്റ്റിക് കുപ്പികളും വേണം. ജാക്കറ്റിന് കാപ്പിയുടെ മണമൊന്നും ഉണ്ടാവില്ല. ലൈറ്റ്വെയ്റ്റായ ഈ ജാക്കറ്റുകൾ വേഗത്തിൽ ഉണങ്ങുന്നവയും അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ കഴിയുന്നവയുമാണെന്ന് കന്പനി ഉറപ്പുനൽകുന്നു. പച്ച,…
Read MoreDay: March 27, 2019
ഹാഷിമ! ആളുകളെ പേടിപ്പിക്കുന്ന ജപ്പാനിലെ പ്രേത ദ്വീപ്
പ്രേതബാധയുള്ള വീടുകളെപ്പറ്റിയും കെട്ടിടങ്ങളെപ്പറ്റിയുമൊക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു ദ്വീപുമുഴുവൻ പ്രേതബാധയുള്ളതായി കേട്ടിട്ടുണ്ടോ. അങ്ങനെയൊരു ദ്വീപുണ്ട്. അങ്ങ് ജപ്പാനിൽ. ആൾത്താമസമില്ലാത്ത കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞതാണ് ഈ ദ്വീപ്. ഹാഷിമ എന്നാണ് ഈ ദ്വീപിന്റെ പേര്. യുദ്ധക്കപ്പൽ ദ്വീപ് എന്നാണ് ഈ ജാപ്പനീസ് പേരിന്റെ അർഥം. ആകാശത്തുനിന്ന് നോക്കിയാൽ ഒരു യുദ്ധക്കപ്പലിന്റെ രൂപമാണ് ഈ ദ്വീപിനുള്ളത്. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക അണുബോംബിട്ട നാഗാസാക്കിയിൽനിന്നു വെറും 15 കിലോമീറ്റർ മാത്രം അകലെയായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നാഗാസാക്കി പ്രൊവിൻസിലെ 505 ആൾതാമസമില്ലാത്ത ദ്വീപുകളിൽ ഒന്നാണിത്. 1887 മുതൽ 1974 വരെ ഇവിടെ ആൾത്താമസമുണ്ടായിരുന്നു. കൽക്കരി ഖനനമായിരുന്നു ഈ ദ്വീപുവാസികളുടെ പ്രധാന തൊഴിൽ. മിസ്തുബിഷി എന്ന ജപ്പാനീസ് കന്പനി ഈ ദ്വീപ് വാങ്ങി കടലിനടിയിലുള്ള ഖനികളിൽനിന്ന് കൽക്കരി ഖനനം ചെയ്തെടുത്തിരുന്നു. ഖനിയിലെ തൊഴിലാളികൾക്ക് താമസിക്കാനായി 1916ൽ പണിത അപ്പാർട്ടമെന്റ് ബ്ലോക്കാണ് ഈ ദ്വീപിലെ…
Read Moreബൈക്ക് റേസിനിടെ ട്രാക്കിൽ വച്ച് മത്സരാർത്ഥികളുടെ കൈയ്യാങ്കളി; വീഡിയോ വൈറലാകുന്നു
ബൈക്ക് റേസിനിടെ ട്രാക്കിൽ വച്ച് മത്സരാർത്ഥികൾ തമ്മിൽ വഴക്ക് കൂടുന്നതിന്റെ ദൃശ്യങ്ങൾ അമ്പരപ്പുളവാക്കുന്നു. കോസ്താ റിക്കാ നാഷണൽ മോട്ടോർബൈക്ക് ചാമ്പ്യൻഷിപ്പ് റേസിനിടെയാണ് രണ്ട് മത്സരാർത്ഥികൾ തമ്മിൽ അപകടകരമായ രീതിയിൽ വഴക്കുണ്ടാക്കിയത്. ജോർജ് മാർട്ടിനെസ്, മാരിയോണ് കാൽവോ എന്നാണ് ഇരുവരുടെയും പേരുകൾ. ഇരുവരും തമ്മിൽ കൈയ്യാങ്കളിയും ഉണ്ടായി. മത്സരം തടസപ്പെടുത്തിയതിനും ട്രാക്കിൽ അപമര്യാദയായി പെരുമാറിയതിനും ഇരുവരെയും രണ്ടു വർഷത്തേക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും അധികൃതർ വിലക്കി. ഇവർ തമ്മിൽ വഴിക്കുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ട്രാക്കിൽ വച്ച് വളരെ മോശമായി പെരുമാറിയ ഇവരെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreവിമാനയാത്രയ്ക്ക് യുവാവ് നഗ്നനായി എത്തി; അമ്പരന്ന് യാത്രികർ
വിമാനയാത്രയ്ക്കായി നഗ്നനായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോസ്കോയിലെ ദെമജിയദോവ എയർപോർട്ടിലാണ് സംഭവം. യാത്രികർ എല്ലാവരും ക്യൂ നിൽക്കുമ്പോൾ ഒരു വസ്ത്രവും ധരിക്കാതെ ഒരാൾ പെട്ടന്ന് ഇവർക്ക് പിന്നിൽ വന്ന് നിൽക്കുകയായിരുന്നു. യാതൊരു വിധത്തിലുമുള്ള ഭാവഭേദവും ഇദ്ദേഹത്തിന് ഇല്ലായിരുന്നു. ഇദ്ദേഹത്തിന് മുമ്പിൽ നിൽക്കുന്നവർ അധികം ശ്രദ്ധനൽകിയിരുന്നില്ല. എന്നാൽ ഇദ്ദേഹത്തിന് പിന്നിലും സമീപത്തും നിൽക്കുന്നവർ ഇത് കണ്ട് ചിരിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. അൽപ്പം നേരത്തിനു ശേഷം പോലീസെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്തു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർപോർട്ടിലുണ്ടായിരുന്നവരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read Moreഹൃദയങ്ങൾ കീഴടക്കിയ പ്രധാനമന്ത്രി; ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനോട് ജസീന്തയുടെ മറുപടി കൈയടി നേടുന്നു
ന്യൂസ്ലൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീം പള്ളികളിൽ വെടിവെയ്പ്പുണ്ടായത് കണ്ണീരോടെയാണ് ലോകം കണ്ടത്. ആക്രമണത്തിന് ഇരയായവരോടുള്ള പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ സഹാനുഭൂതി ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിൽ തൊട്ടു. ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ ജസീന്ത തലയിൽ തട്ടമിട്ടതും ലോക ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ജസീന്തയെ കാണാനെത്തിയ യുവാവ് ഇസ്ലാം മതം സ്വീകരിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടപ്പോൾ ജസീന്ത നൽകിയ മറുപടിയാണ് കൈയടി നേടുന്നത്. “നിങ്ങൾ കാരണമാണ് ഞാൻ ഇന്നിവിടെ വന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഞാൻ കരയുകയായിരുന്നു. നിങ്ങളെ മറ്റ് നേതാക്കളും കണ്ടു പഠിക്കട്ടേയെന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചു. നിങ്ങളും ഇസ്ലാം മതം സ്വീകരിക്കണം നമ്മളെ അള്ളാഹു സ്വർഗത്തിൽ ഒന്നിച്ചു ചേർക്കട്ട’.യുവാവ് പറഞ്ഞു. “ഇസ്ലാം പഠിപ്പിക്കുന്നത് മനുഷ്യത്വമാണ്. ആ മനുഷ്യത്വം എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം’. ജസീന്ത മറുപടി നൽകി. ജസീന്തയുടെ വാക്കുകൾ ഓരോ വ്യക്തിയും ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തം ജനങ്ങളോട് ഇത്രമേൽ അനുകമ്പയോടെ പെരുമാറുന്ന…
Read Moreഅഭിനന്ദനം…..കുരുന്നുകളുടെ ചുവട് തെറ്റാതിരിക്കുവാൻ സദസിൽ നിന്ന് അധ്യാപികയുടെ നൃത്തം; കൈയടിച്ച് സോഷ്യല്മീഡിയ
കുട്ടികൾ വേദിയിൽ നൃത്തം ചെയ്യുമ്പോൾ ഇവരുടെ ചുവടുകൾ തെറ്റാതിരിക്കുവാൻ സദസിൽ നിന്ന് അധ്യാപിക നൃത്തം ചെയ്ത് കാണിക്കുന്നതിന്റെ മനോഹര ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ കൈയടി നേടുന്നു. ഏത് സ്കൂളിൽ നിന്നാണ് ഈ ദൃശ്യങ്ങളെന്ന് വ്യക്തമല്ല. കാഴ്ച്ചയിൽ നഴ്സറി സ്കൂൾ വിദ്യാർഥികളാണ് ഇവർ. സ്കൂളിലെ ആഘോഷ ചടങ്ങിലാണ് മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ മിട്ടായിപ്പൂ മരത്തിേന്മേൽ കണ്ടോ കണ്ടോ മിട്ടായി.. എന്ന പാട്ടിനൊപ്പം കുട്ടികളുടെ നൃത്തം ചെയ്തത്. കുട്ടികളുടെ ചുവടുകൾ തെറ്റാതിരിക്കുവാൻ സദസിനു മുൻപിൽ നിന്നു തന്നെ അധ്യാപികയും നൃത്തം ചെയ്തു. സമീപമുണ്ടായിരുന്ന ഒരാൾ പകർത്തി നവമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വൈറലായി മാറുകയാണ്. കുട്ടികളെ പ്രോത്സാഹിപ്പിക്കുവാൻ നൃത്തം ചെയ്ത അധ്യാപികയ്ക്ക് അഭിനന്ദനപ്രവാഹമാണ്.
Read Moreസ്പേസ് സ്യൂട്ടില്ല; വനിതകളുടെ ആകാശനടത്തം റദ്ദാക്കി
വനിതകൾ മാത്രം പങ്കെടുക്കുന്ന ആകാശനടത്തം (സ്പേസ് വാക്ക്) ഉണ്ടാവില്ലെന്നു യുഎസ് ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. രണ്ടു വനിതകൾക്കു വേണ്ട സ്പേസ് സ്യൂട്ടുകൾ ഇല്ലാത്തതാണു കാരണം. മാർച്ച് 29നു വനിതകൾ മാത്രം ആകാശത്തു നടന്ന് ചരിത്രമെഴുതുമെന്നാണ് നാസ മുന്പു പ്രഖ്യാപിച്ചത്. മുന്പത്തെ ആകാശ നടത്തങ്ങളിൽ വനിതകൾക്കൊപ്പം പുരുഷന്മാരുമുണ്ടായിരുന്നു. ക്രിസ്റ്റീന കോച്ച്, ആനി മക്ക്ലെയിൻ എന്നീ വനിതകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. എന്നാൽ ഇതിൽ ഒരാൾക്കു ചേരുന്ന സ്പേസ് സ്യൂട്ട് (ബഹിരാകശ സഞ്ചാരികളുടെ വസ്ത്രം) മാത്രമേ ഉള്ളൂ. അതിനാൽ ആനിയെ ഒഴിവാക്കി. പകരം നിക്ക് ഹേഗ് എന്ന പുരുഷസഞ്ചാരി ക്രിസ്റ്റീനയ്ക്കൊപ്പം ആകാശനടത്തത്തിൽ പങ്കാളിയാകും.
Read More“ബ്യൂട്ടി സ്ലീപിംഗ് സിൻഡ്രോം’; യുവതി തുടർച്ചയായി ഉറങ്ങിയത് മൂന്ന് ആഴ്ച്ച
ഒരു വ്യക്തിക്ക് എട്ട് മണിക്കൂർ ഉറക്കം നിർബന്ധമായും ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ തുടർച്ചയായി മൂന്ന് ആഴ്ച്ച കിടന്നുറങ്ങിയ ഒരു യുവതിയാണ് നവമാധ്യമങ്ങളിൽ അമ്പരപ്പുളവാക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള 21 വയസുകാരിയായ ഇവരുടെ പേര് റോഡാ റോഡ്റിഗസ് ഡയസ് എന്നാണ്. സ്ലീപിംഗ് ബ്യൂട്ടി സിൻഡ്രോം എന്ന അസുഖം കാരണമാണ് ഇവർ ഇത്രെയും സമയം കിടന്നുറങ്ങുന്നത്. ഈ രോഗമുള്ളവർ തുടർച്ചയായി 22 മണിക്കൂർ വരെ ഉറങ്ങുവാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉറങ്ങിപ്പോയതു കാരണം പരീക്ഷ എഴുതുവാൻ പോലും ഇവർക്കു സാധിച്ചിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവരിൽ രോഗം സ്ഥിരീകരിച്ചത്. എന്റെ അവസ്ഥ അറിയാതെ പലരും എന്നെ മടിച്ചി എന്ന് വിളിക്കാറുണ്ട്. അത് വളരെ വലിയ രീതിയിലാണ് എന്നെ വേദനിപ്പിക്കുന്നത്. ഈ ജീവിതം മുഴുവൻ രോഗത്തിന് വിട്ടുകൊടുക്കുവാൻ എനിക്ക് ആഗ്രഹമില്ല. ഞാൻ വെറും നിസഹായ ആണ്. റോഡാ പറഞ്ഞു.
Read Moreരാജമലയിൽ 72 വരയാടിൻകുട്ടികൾ പിറന്നു
വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ രാജമല സന്ദർശകർക്കായി തുറന്നു. ഇത്തവണ 72 വരയാടിൻ കുട്ടികൾ പിറന്നതായാണ് പ്രാഥമിക നിഗമനമെങ്കിലും എണ്ണം വർധിക്കാൻ സാധ്യതയുള്ളതായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി പറഞ്ഞു. മേയ് ആദ്യവാരത്തോടെ നടക്കുന്ന കണക്കെടുപ്പിലൂടെ മാത്രമേ മൂന്നാർ മേഖലയിൽ എത്ര വരയാടിൻ കുട്ടികൾ പിറന്നെന്ന് വ്യക്തമായി അറിയാൻ കഴിയൂ. രാജമലക്ക് പുറമെ മീശപ്പുലിമല, ഷോല നാഷണൽ പാർക്ക്, മൂന്നാർ ടെറിട്ടോറിയൽ, മറയൂർ, മാങ്കുളം, കെളുക്കുമല എന്നിവിടങ്ങളിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജമലയിൽ മാത്രം 69 കുട്ടികൾ പിറന്നിരുന്നു.
Read Moreശമ്പളത്തിന്റെ എണ്പത് ശതമാനവും വിദ്യാർഥികൾക്ക്; കാരുണ്യത്തിന്റെ അടയാളമായി ബ്രദർ പീറ്റർ ടബീച്ചി
ശമ്പളത്തിന്റെ 80 ശതമാനവും പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുവാനായി ചെലവഴിക്കുന്ന അധ്യാപകന് വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പുരസ്ക്കാരം. കെനിയയിലെ ഫ്രാൻസിസ്ക്കൻ സന്ന്യാസിയായ ഇദ്ദേഹത്തിന്റെ പേര് ബ്രദർ പീറ്റർ ടബീച്ചി എന്നാണ്. 36 വയസുകാരനായ ഇദ്ദേഹം കെനിയയിലെ നകൂരുവിൽ കെരികോ സെക്കൻഡറി സ്കൂളിലെ ഫിസിക്സ്-ഗണിതശാസ്ത്രം അധ്യാപകനാണ്. ഗ്ലോബൽ എഡ്യുക്കേഷൻ ആൻഡ് സ്കിൽസ് ഫോറം ദുബായിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മലയാളിയായ സണ്ണി വർക്കിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വർക്കി ഫൗണ്ടേഷൻ പുരസ്ക്കാരം നൽകിയത്. പത്ത് ലക്ഷം ഡോളർ(6,90,06,500) ആണ് സമ്മാനത്തുകയായി പീറ്റർ ടബീച്ചിക്ക് ലഭിച്ചത്. പീറ്റർ പഠിപ്പിക്കുന്ന സ്കൂളിലെ അധ്യാപക-വിദ്യാർഥി അനുപാതം 58:1 ആണ്. സ്കൂളിലെ വിദ്യാഥികളിൽ ഭൂരിഭാഗവും അനാഥരോ പാവപ്പെട്ട ഏകരക്ഷിതാക്കളോ ഉള്ളവരുമാണ്. ഓണ്ലൈനിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചാണ് പീറ്റർ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. ആകെ ഒരു കംപ്യൂട്ടർ മാത്രമാണ് ഈ സ്കൂളിലുള്ളത്. ആവശ്യമായ ഭക്ഷണത്തിന്റെ ലഭ്യത കുറവ്, മയക്കുമരുന്നിന്റെ…
Read More