സൈക്കിൾ കയറി പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കാൻ പത്തുരൂപയുമായി ആശുപത്രിയിലെത്തിയ മിസോറാം സ്വദേശി ഡെറക്ക് എന്ന കുട്ടിയെ മറക്കുവാൻ ആർക്കും സാധിക്കില്ല. ദയനീയമായ മുഖത്തോടെ ഒരു കൈയിൽ കോഴിക്കുഞ്ഞും മറ്റെ കൈയിൽ പത്തു രൂപയുമായി നിൽക്കുന്ന ഈ കൊച്ചുമിടുക്കന്റെ ചിത്രം സോഷ്യൽമീഡിയയിൽ വലിയ കൈയടിയാണ് നേടിയെടുത്തത്. സാങ്ക എന്നയാളാണ് ഈ ചിത്രം പങ്കുവച്ചത്. തുടർന്ന് ഈ കുട്ടിയെ പഠിക്കുന്ന സ്കൂളിന്റെ അധികൃതരും അഭിനന്ദിച്ചിരുന്നു. ഇപ്പോഴിത അന്താരാഷ്ട്ര സംഘടനയായ പീറ്റ ഡെറക്കിന് പുരസ്ക്കാരം നൽകിയിരിക്കുകയാണ്. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് പീറ്റ( പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്). കാംപാഷനേറ്റ് കിഡ് എന്ന പുരസ്ക്കാരമാണ് ഇവർ ഡെറക്കിന് സമ്മാനിച്ചത്. ഈ പുരസ്ക്കാരം നൽകുവാനായി എട്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവരെയാണ് പീറ്റ തെരഞ്ഞെടുക്കുന്നത്. പ്രായഭേദമന്യേ ഈ ലോകത്തുള്ള എല്ലാവർക്കും നന്മയുടെ സന്ദേശമാണ് ഈ കൊച്ചുമിടുക്കൻ നൽകിയതെന്നാണ് സോഷ്യൽമീഡിയയിൽ ഏവരും അഭിപ്രായപ്പെടുന്നത്.
Read MoreDay: April 29, 2019
മരിച്ചിട്ട് 134 വർഷം; രണ്ടുവയസുകാരന്റെ കല്ലറയിൽ ഇപ്പോഴും കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടുന്നു
ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ ഹോപ് വാലി എന്നൊരു സെമിത്തേരിയുണ്ട്. ഇവിടെ ഹെർബട്ട് ഹെന്റി ഡിക്കർ എന്ന ഒരു രണ്ടുവയസുകാരന്റെ ശവക്കല്ലറയുണ്ട്. 1885 ജൂണ്‍ രണ്ടിനാണ് ഈ കുഞ്ഞ് മരിച്ചത്. എന്നാൽ കഴിഞ്ഞ എട്ടു വർഷമായി സ്ഥിരമായി മാസത്തിൽ ഒരു തവണ ഈ കുഞ്ഞിന്റെ കല്ലറയിൽ കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടും. എട്ടു വർഷമായി ഇതുതുടരുന്നെങ്കിലും ആരാണ് ഈ കളിപ്പാട്ടങ്ങൾ ഇവിടെക്കൊണ്ടുവന്ന് വയ്ക്കുന്നതെന്ന് കണ്ടെത്താൻ ഈ പ്രദേശവാസികൾക്കായില്ല. ഈ കളിപ്പാട്ടങ്ങൾക്കു പിന്നിലെ രഹസ്യം കണ്ടെത്താൻ പോലീസും ചരിത്രകാരൻമാരുമൊക്കെ ശ്രമിച്ചു എന്നാൽ അവർക്ക് യാതൊരു തുന്പും ലഭിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹെർബട്ട് മരിച്ച ദിവസത്തെ പത്രത്തിൽ കുഞ്ഞിന്റെ ചരമക്കുറിപ്പ് വന്നത് കണ്ടെത്തിയിരുന്നു. ജെയ്സ് ഡിക്കറുടെയും മേരി ആൻ ബോവ്ഹെയുടെ മകനായ ഹെർബട്ട് അസുഖത്തെത്തുടർന്നാണ് മരിച്ചതെന്ന് ചരമക്കുറിപ്പിൽ പറയുന്നു. കുഞ്ഞിന്റെ മരണംനടന്ന് അഞ്ചു വർഷത്തിന് ശേഷം ഈ ദന്പതികൾ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെനിന്ന് വളരെ…
Read Moreഅഡോൾഫ് ഹിറ്റ്ലറുടെ ‘ആത്മഹത്യാ കുറിപ്പ് ’ വിൽപ്പനക്ക്
ജർമൻ സ്വേഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ആത്മഹത്യാക്കുറിപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം അവസാനമായി എഴുതിയ ടെലഗ്രാഫ് വിൽപ്പനയ്ക്ക്. കാമുകി ഇവാ ബ്രൗണിനൊപ്പം ആത്മഹത്യ ചെയ്തതിന്റെ തലേദിവസം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആർമി കമാൻഡർ ഫെർഡിനാൻഡ് ഷോർനെറിന് എഴുതിയതാണ് ആ ടെലഗ്രാം. ഫെർഡിനാൻഡ് എത്രയും വേഗം ബെർലിൻ വിട്ട് പടിഞ്ഞാറൻ ജർമനിയിലേക്ക് പോകണമെന്ന് ടെലഗ്രാമിൽ ആവശ്യപ്പെടുന്നു. താൻ ധൈര്യപൂർവം ബെർലിനിൽ തുടരുകയാണെന്നും അത് എല്ലാവർക്കും ഒരു നല്ല മാത്യക നൽകുമെന്നും ഹിറ്റ്ലർ പറയുന്നു. ബെർലിനെ രക്ഷിക്കാൻ പരമാവധി പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയിലെ മേരിലാൻഡിലുള്ള അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്ഷൻസാണ് ഈ ടെലഗ്രാം ലേലത്തിൽ വച്ചിരിക്കുന്നത്. കുറഞ്ഞത് 60 ലക്ഷം രൂപയെങ്കിലും ഈ ടെലഗ്രാമിന് ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ ടെലഗ്രാം ഹിറ്റ്ലറുടെ ആത്മഹത്യക്കുറിപ്പാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. താനൊരു ധൈര്യശാലിയായ നേതാവാണെന്ന് പറയാൻ ഈ ടെലഗ്രാമിലൂടെ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ സംഭവിച്ചത്…
Read Moreടൈറ്റാനിക് അടക്കം രണ്ടു കപ്പൽ ദുരന്തങ്ങളിൽ നിന്നും സാഹസികമായി രക്ഷപെട്ട ഏക നാവികൻ
ലോക നാവിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടു സംഭവങ്ങളാണ് ടൈറ്റാനിക് ദുരന്തവും ലുസിറ്റാനിയ ദുരന്തവും. ലോകം മറക്കാനാഗ്രഹിക്കുന്ന ഈ രണ്ടു ദുരന്തങ്ങളിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു നാവികനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇന്നലെ രംഗത്തെത്തി. 1912 ലെ ടൈറ്റാനിക് ദുരന്തവും 1915ലെ ലുസിറ്റാനിയ ദുരന്തവും അതിജീവിച്ച ഏക നാവികനാണ് ബ്യൂചാസ്. അദ്ദേഹത്തിന്റെ മരണശേഷം 75 വർഷത്തിനിപ്പുറമാണ് കുടുംബാംഗങ്ങൾ ഈ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുന്നത്. ടൈറ്റാനിക് ദുരന്ത സമയത്ത് ബ്യുചാസ് കപ്പലിന്റെ ബോയിലർ മുറിയിൽ ജോലിയിലായിരുന്നു. കപ്പൽ മഞ്ഞുമലയിൽ ഇടിച്ചപ്പോൾ വലിയ ഇടിവെട്ടിയതുപോലുള്ള ശബ്ദമാണ് ഉണ്ടായതെന്ന് ബ്യുചാസ് സാക്ഷ്യപ്പെടുത്തിയിരുന്നു. ക്യാപ്റ്റന്റെ നിർദേശപ്രകാരം രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത ബ്യുചാസ് നിരവധി യാത്രക്കാരെ ലൈഫ് ബോട്ടുകളിൽ കയറ്റി രക്ഷപ്പെടുത്തുകയും ഒടുവിൽ അത്തരമൊരു ബോട്ടിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ലുസിറ്റാനിയ കപ്പൽ ദുരന്തം നടക്കുന്നത് ഒന്നാം ലോക മഹായുദ്ധകാലത്താണ്. ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പൽ…
Read Moreപൂച്ചകളെ കൊന്നൊടുക്കുവാൻ ഓസ്ട്രേലിയ; കാരണമിതാണ്..
തെരുവുപൂച്ചകളെ കൂട്ടമായി നശിപ്പിക്കുവാനൊരുങ്ങി ഓസ്ട്രേലിയ. 20 ലക്ഷം പൂച്ചകളെ കൊല്ലുവാൻ ആണ് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പൂച്ചകള്‍ ക്രമാതീതമായി പെരുകി പക്ഷികളേയും മറ്റ് ചെറു ജീവികളേയും കൊന്നു തിന്നുന്നതിനാലാണ് ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സർക്കാർ കണക്കുകൾ അനുസരിച്ച് ഇവിടെ ഏകദേശം 60 ലക്ഷത്തോളം തെരുവ് പൂച്ചകൾ ഉണ്ട്. പക്ഷികളേയും ഉരഗവര്ഗത്തിലുള്ള ജീവികളേയും ഈ പൂച്ചകള്‍ ഇരകളാക്കുന്നതിനെ തുടര്‍ന്ന് അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഈ പൂച്ചകൾ കാരണം ബ്രഷ് ടെയ്ല്ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്റികൂട്ട് എന്നീ എലികളും വംശനാശഭീഷണി നേരിടുകയാണ്. പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില് മറ്റ് ചെറുജീവജാലങ്ങള് നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കങ്കാരു, കോഴി എന്നിവയുടെ മാംസം പാകം ചെയ്ത് വിഷം കലർത്തി വിമാനത്തിൽ പൂച്ചകൾ സഞ്ചരിക്കുന്ന വഴിയിൽ കൊണ്ടിടുവാനാണ് പദ്ധതി. ഈ ഭക്ഷണം കഴിക്കുന്ന പൂച്ചകൾ പതിനഞ്ച് മിനിട്ടിനുള്ളിൽ മരണപ്പെടും.…
Read Moreകുരുന്നിനുവേണ്ടി നിയമം മാറ്റിവച്ച യുഎഇ സർക്കാരിന് നന്ദി; മലയാളി ദമ്പതികളുടെ കുരുന്ന് നാട്ടിലേക്ക്
കുരുന്നിനുവേണ്ടി നിയമം മാറ്റിവച്ച് യുഎഇ സർക്കാർ. മിശ്രവിവാഹിതരായ ദമ്പതികളുടെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനു യുഎഇ സർക്കാർ നിയമങ്ങൾ മാറ്റിവച്ച് ജനനസർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. മലയാളിയും ഹിന്ദുമതവിശ്വാസിയുമായ കിരണ്‍ ബാബുവും മുസ്ലിം വിഭാഗത്തിൽപ്പെട്ട സനം സാബു സിദ്ദിഖും 2016 മാർച്ചിൽ കേരളത്തിലാണ് വിവാഹിതരായത്. 2018 ജൂലൈയിൽ സനം അബുദാബിയിലെ ആശുപത്രിയിൽ പെണ്‍കുഞ്ഞിനു ജൻമം നൽകി. ഇതിനുശേഷമാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. യുഎഇയിൽ പ്രവാസികൾക്കുവേണ്ടിയുള്ള വിവാഹനിയമപ്രകാരം മുസ്ലിം പുരുഷന് ഇതരമതവിഭാഗത്തിൽപ്പെട്ട സ്ത്രീയെ വിവാഹം ചെയ്യാമെങ്കിലും മുസ്ലിം സ്ത്രീക്ക് മറ്റുമതവിഭാഗത്തിൽപ്പെട്ട പുരുഷനെ വിവാഹംചെയ്യാൻ അനുവാദമില്ല. ഇതോടെ ആശുപത്രി അധികൃതർ ജനന സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയായിരുന്നു. കുഞ്ഞിന്റെ ജനനശേഷം ഞാൻ ഹിന്ദുവായതിനാൽ ജനനസർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്ന് നോണ്‍ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി കോടതി മുഖേന അപേക്ഷ നൽകി. നാലുമാസം വിചാരണ നടന്നുവെങ്കിലും വിധി അനുകൂലമായില്ല. ഇന്ത്യൻ എംബസി മടങ്ങാൻ വഴിയൊരുക്കിയെങ്കിലും കുഞ്ഞിന് രേഖകളില്ലാഞ്ഞതിനാൽ മടക്കം മുടങ്ങി.…
Read More56 ദിവസംകൊണ്ട് നീന്തിക്കയറിയത് ലോക റിക്കാർഡിലേക്ക്
ആറു വർഷം മുന്‍പ് മാർട്ടിൻ ഹോബ്സ് എന്ന ആഫ്രിക്കക്കാരന് ഒരു കിലോമീറ്റർ നീന്തുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച തുടർച്ചയായ 54 ദിവസംകൊണ്ട് 581 കിലോമീറ്റർ നീന്തി രണ്ടു ലോക റിക്കാർഡുകൾ കുറിച്ചിരിക്കുകയാണ് മാർട്ടിൻ ഹോബ്സ്. ഒരു തടാകത്തിലൂടെ തനിച്ച് ഏറ്റവും കൂടുതൽ ദൂരം നീന്തിയ വ്യക്തി, ആഫ്രിക്കയിലെ മലാവി തടാകം തനിച്ച് നീന്തിക്കടന്ന വ്യക്തി എന്നീ റിക്കാർഡുകളാണ് ഈ നാൽപ്പത്തഞ്ചുകാരൻ സ്വന്തം പേരിലാക്കിയത്. പണ്ടുതൊട്ടേ കായികമേഖലകളോടായിരുന്നു മാർട്ടിന് താത്പര്യം. ഒരു ബൈക്ക് റൈഡറായിട്ടാണ് അദ്ദേഹം തന്റെ കരിയർ തുടങ്ങിയത്. എന്നാൽ നട്ടെല്ലിന് പരിക്കേറ്റതോടെ അദ്ദേഹത്തിന് ബൈക്കോടിക്കാൻ കഴിയാതെയായി. അതോടെയാണ് നീന്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങിയത്. മരിക്കുന്നതിനുമുന്പ് എന്തെങ്കിലുമൊക്കെ ലോകറിക്കാർഡുകൾ തന്റെ പേരിൽ കുറിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. ആഫ്രിക്കയിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് മലാവി. ധാരാളം മുതലകളുള്ള ഈ തടാകത്തിലൂടെയുള്ള നീന്തൽ തികച്ചും സാഹസികമായിരുന്നു.…
Read Moreഅണ്ണാൻ കുഞ്ഞുങ്ങൾക്ക് പൂച്ചയമ്മ കാവൽ
കറുത്ത പൂച്ചയുടെ നാക്കിൽ കൈവച്ചിരിക്കുന്ന ഒരു ചുവന്ന അണ്ണാൻ. ഈ ചിത്രം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പലരും കരിന്പൂച്ചയുടെ കൈയിൽനിന്ന് അണ്ണാൻകുഞ്ഞിനെ രക്ഷിക്കാതെ ഫോട്ടോ എടുക്കാൻ പോയ ഫോട്ടോഗ്രാഫറെ പഴിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്. എന്നാൽ സത്യകഥ അതല്ല. മഴയത്ത് അമ്മയേയും കൂടുമൊക്കെ നഷ്ടപ്പെട്ട നാല് അണ്ണാൻ കുഞ്ഞുങ്ങളെ ദത്തെടുത്ത് വളർത്തുകയാണ് പുഷ എന്ന ഈ കരിന്പൂച്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുഷയുടെ സംരക്ഷണത്തിലാണ് ഈ അണ്ണാൻ കുഞ്ഞുങ്ങൾ വളരുന്നത്. തന്റെ കുഞ്ഞുങ്ങൾക്കൊപ്പം അണ്ണാൻ കുഞ്ഞിനും പുഷ പാൽ കൊടുക്കും. അണ്ണാൻ കുഞ്ഞിന്റെ ഉറക്കവും കളിയുമൊക്കെ പുഷയോടൊപ്പമാണ്. ക്രിമിയയിലെ ബാക്ചിസറി എന്ന ഗ്രാമത്തിലെ ഒരു മൃഗശാലയിൽനിന്ന്് അലക്സ് പാലിഷാക് എന്ന ഫോട്ടോഗ്രാഫർ പകർത്തിയതാണ് ഈ അപൂർവ ചങ്ങാത്തത്തിന്റെ ചിത്രം.
Read Moreമമ്മാ…പോലീസ്; കുറ്റവാളികളെ രക്ഷപെടാൻ സഹായിച്ച തത്തയെ പോലീസ് അറസ്റ്റ് ചെയ്തു
കള്ളക്കടത്തുക്കാരനായ ഉടമയെ രക്ഷപെടാൻ ശ്രമിച്ച തത്തയെ പോലീസ് പിടികൂടി. ബ്രസീലിലെ വില്ല ഇമാ ഡൂൾസ് എന്ന സ്ഥലത്താണ് സംഭവം. ഇവിടെ താമസിക്കുന്നവർ കുറ്റവാളികൾ ആണെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. പോലീസിനെ കണ്ടയുടൻ തന്നെ മമ്മാ പോലീസ്..മമ്മാ പോലീസ് എന്ന് തത്ത വിളിച്ചു പറഞ്ഞു. തത്തയുടെ ശബ്ദം കേട്ട് വീടിനുള്ളിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനും ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് വീട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. കൂടാതെ കുറ്റവാളികളെ രക്ഷപെടാൻ സഹായിച്ച തത്തയെയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച തത്തയെകൊണ്ട് സംസാരിപ്പിക്കുവാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിവെങ്കിലും തത്ത സംസാരിച്ചില്ല. പോലീസ് പിടികൂടിയ കുറ്റവാളികളിൽ നിന്നും കഞ്ചാവും മയക്കുമരുന്നും പണവും പോലീസ് കണ്ടെത്തി. തത്തയെ ഒരു മൃഗശാലയിലാണ് പാർപ്പിച്ചിരിക്കുന്നത്.
Read Moreദേ ഇങ്ങനെ വേണം നദി സംരക്ഷിക്കാൻ..! ന്യൂസിലൻഡിനെ കണ്ടുപഠിക്കൂ..
ഭാരതീയ സംസ്കാരമനുസരിച്ച് പുണ്യവും പരിശുദ്ധവുമായ നദികളെപ്പോലും മാലിന്യക്കൂന്പാരമാക്കി മാറ്റിയ നാടാണ് ഇന്ത്യ. ഈ നദികളുടെ സംരക്ഷണത്തിനായി സർക്കാർ കോടികൾ മാറ്റിവച്ചിട്ടും അവയുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നദീ സംരക്ഷണത്തിൽ ഇന്ത്യക്ക് പിന്തുടരാൻ പറ്റിയ ഒരു മാതൃകയുമായി എത്തിയിരിക്കുകയാണ് ന്യൂസിലൻഡ് സർക്കാർ. ന്യൂസിലൻഡിലെ ഒരു പുരാതന ഗോത്രവർഗമാണ് വാൻഗാന്വി. ഇവർ അധിവസിക്കുന്ന സെൻട്രൽ നോർത്ത് ദ്വീപിലൂടെ ഒഴുകുന്ന നദിക്കും ഈ ഗോത്രത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഈ ഗോത്രവിഭാഗക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു പുണ്യ നദിയായിരുന്നു. ധാരാളം മത്സ്യ സന്പത്തുള്ള ഈ നദി ഇതിന്റെ പരിസരങ്ങളിൽ വസിച്ചിരുന്നവർക്ക് ജലവും അന്നവും പ്രദാനം ചെയ്തിരുന്നു. പക്ഷെ 1800കളിൽ യൂറോപ്പിൽനിന്നുള്ള കുടിയേറ്റക്കാർ എത്തിയതോടെ കഥയാകെ മാറി. അവർ മണൽ വാരിയും ഡാമുകൾ കെട്ടിയും നദിയുടെ പരിസരങ്ങളിൽ വലിയ വ്യവസായ ശാലകൾ പണിതുമൊക്കെ നദിയുടെ തനത് ആവാസ വ്യവസ്ഥയെ തകിടം മറിച്ചു. വാൻഗാന്വി ഗോത്രവർഗക്കാർ…
Read More