കോട്ടയം: പ്രമുഖ വാദ്യ കലാകാരൻ ബേബി എം. മാരാർ (52) അന്തരിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം. ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്. പൊൻകുന്നം-പാലാ റോഡിൽ അട്ടിക്കലിൽ ഞായറാഴച രാവിലെയാണ് അപകടമുണ്ടായത്. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലാണ് ബേബി എം. മാരാർ.
Read MoreDay: May 26, 2019
തെറി പറയൂ സങ്കടം മാറ്റൂ ! വെറും തെറിയല്ല നല്ല ഒന്നാന്തരം പുരോഗമനവാദത്തെറി; തെറി വിളിച്ച് ദുഖം മാറ്റാനായി രൂപീകരിച്ച ഗ്രൂപ്പിലെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത്; ഗ്രൂപ്പില്‍ ബിഗ്ബോസ് താരം ദിയ സന ഉള്‍പ്പെടെയുള്ളവരും…
പകല്മാന്യന്മാര് എന്നു കേട്ടിട്ടില്ല…ഇപ്പോഴത്തെ സാംസ്കാരിക നായകന്മാരില് പലരും ഇത്തരക്കാരാണ്. പതിവായി ഉപദേശവും തത്വം പറച്ചിലുമൊക്കെ നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കണം എന്ന പറയാറില്ലെ. അത് തന്നെ സംഭവം. ഇപ്പോള്‍ പറയാന്‍ പോകുന്നത് പുരോഗമനവാദികളായി നടിക്കുന്നവരുടെ തനിനിറത്തെക്കുറിച്ചാണ്. പുറമെ പുരോഗമനവാദം പറഞ്ഞിട്ട് രഹസ്യമായി ഫേസ്ബുക്കില്‍ ആണും പെണ്ണും ചേര്‍ന്നുള്ള ഗ്രൂപ്പുകളില്‍ കയറി പലരും വിളിക്കുന്ന തെറികള്‍ കേട്ടാലറയ്ക്കുന്നവയാണ്. ബിഗ്ബോസ് ഫെയിം ദിയ സന അഭിഭാഷകയായ ബബില തുടങ്ങിയവരാണ് കഥയിലെ താരങ്ങള്‍. പുറമെ സ്ത്രീപക്ഷവാദവും പുരോഗമനവാദവുമൊക്കെ പറയുന്നവര്‍ രഹസ്യമായി ഉണ്ടാക്കിയ `തെറി വിളിക്കൂ സങ്കടം അകറ്റൂ` എന്ന ഗ്രൂപ്പില്‍ നടക്കുന്നത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് രസിക്കുന്ന പരിപാടിയാണ്. ദിയ സന, അഡ്വക്കേറ്റ് ബബില തുടങ്ങിയ പ്രമുഖരാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവരൊന്നും ഗ്രൂപ്പില്‍ തെറി വിളിക്കുന്നത് പരസ്പരം വിരോധമോ ശത്രുതയോ ഉള്ളത്കൊണ്ടല്ല എന്നതാണ് രസകരമായ വസ്തുത. ദിയ സന, ബബില തുടങ്ങിയവര്‍ ഗ്രൂപ്പില്‍…
Read Moreവേനല്‍ക്കാല പാനീയങ്ങള്‍
വേനല്‍ച്ചൂടില്‍ തളരാതിരിക്കാനായി ഇതാ ഏഴുതരം പാനീയങ്ങള്‍… എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ പാനീയങ്ങളാണ് ഇത്തവണ രുചിക്കൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്… ഒന്നു പരീക്ഷിച്ചു നോക്കൂ… ഹോംമെയ്ഡ് കുലുക്കി സര്‍ബത്ത് ചേരുവകള്‍ നാരങ്ങ -ഒരെണ്ണം പഞ്ചസാര സിറപ്പ് -നാലു ടേബിള്‍സ്പൂണ്‍ മിന്റ് -രണ്ടു തണ്ട് കറുത്ത കസ്കസ് -ഒരു ടേബിള്‍സ്പൂണ്‍ പൈനാപ്പിള്‍ ജ്യൂസ് -രണ്ടു ടേബിള്‍സ്പൂണ്‍ ഐസ്ക്യൂബ് -അഞ്ചെണ്ണം തയാറാക്കുന്ന വിധം കറുത്ത കസ്കസ് അരക്കപ്പ് വെള്ളത്തില്‍ പതിനഞ്ച് മിനിട്ട് കുതിരാന്‍ വയ്ക്കുക. നാരങ്ങാനീരും ബാക്കി ചേരുവകളും അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഷേക്കറില്‍ അല്ലെങ്കില്‍ നല്ല അടപ്പുള്ള കുപ്പിയില്‍ എടുത്ത് നന്നായി കുലുക്കണം. അതിനുശേഷം ഗ്ലാസില്‍ ഒഴിച്ച് ഗാര്‍ണിഷ് ചെയ്ത് ഉപയോഗിക്കാം. എരിവ് വേണ്ടവര്‍ ഇഞ്ചിക്കഷണമോ ഒരു പച്ചമുളകോ ചേര്‍ത്താല്‍ മതി. ഹെല്‍ത്തി മാംഗോ ജ്യൂസ് ചേരുവകള്‍ പച്ച മാങ്ങ -ഒരെണ്ണം ഐസ്ക്യൂബ് -നാലെണ്ണം പച്ചമുളക് അല്ലെങ്കില്‍ കാന്താരിമുളക് -ഒന്നോ രണ്ടോ എണ്ണം…
Read Moreകർണാടകയിൽ സർക്കാരിനു ഭീഷണി; കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിലേക്ക്
ബംഗളൂരു: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമി സർക്കാരിനു ഭീഷണി. കോൺഗ്രസിലെ രണ്ട് വിമത എംഎൽഎമാർ ബിജെപി പാളയത്തിലേക്കെന്ന് സൂചന. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, കെ. സുധാകർ എന്നിവർ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ ഇരുവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇവരെ ഗോവയിലെ റിസോർട്ടിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മണ്ഡ്യയിൽ ജയിച്ച സുമലത അംബരീഷും യെദിയൂരപ്പയുമായും കൂടിക്കാഴ്ച നടത്തി. സുമലത ബിജെപിയിൽ ചേരുമെന്നാണ് സൂചന. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു 113 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് നിലവിൽ 105 എംഎൽഎമാരുണ്ട്.
Read Moreമംഗലാംകുന്ന് ഗണപതിയുടെ ഓർമകളിൽ ആനപ്രേമികൾ
‘ശ്രീകൃഷ്ണപുരം: ഗജലക്ഷണങ്ങൾ എല്ലാം തികഞ്ഞ കേരളക്കരയിലെ മഹാരാജാവ്, വാർധക്യത്തിലും തളരാത്ത ആകാരവടിവിനും ഉടമ. ആനപ്രേമികളുടെ ആരാധനപാത്രം. കഴിഞ്ഞദിവസം ചരിഞ്ഞ മംഗലാംകുന്ന് ഗണപതിയെന്ന ഗജ മുത്തച്ഛനെ കുറിച്ചു പറഞ്ഞാൽ മംഗലാംകുന്നുകാർക്ക് മാത്രമല്ല കേരളത്തിലെ ആനപ്രേമികൾക്കെല്ലാം നൂറുനാവാണ്. ഉത്സവത്തിന് ഗണപതി വരുന്നുണ്ടെന്നറിഞ്ഞാൽ ആ വശ്യസൗന്ദര്യം ആസ്വദിക്കാൻ ആനപ്രേമികളെല്ലാം ഓടിയെത്തുന്നത് പതിവു കാഴ്ചയായിരുന്നു.ഉത്സവത്തിന് ഗണപതി വരുന്നുവെന്നറിഞ്ഞാൽ വഴിക്കണ്ണുമായി കാത്തിരുന്ന് ആ തലയെടുപ്പ് അസ്വദിക്കാത്തവർ ചുരുക്കം. ഉത്സവപ്രേമികൾക്കും ആനക്കന്പക്കാർക്കും ഗണപതി സ്വന്തമാകുന്നത് സൗമ്യമായ സൗന്ദര്യത്തികവിനോടുള്ള ആരാധനകൊണ്ടാണ്. ഒരിക്കൽ പിരായിരിയിൽ ഗണപതി ചെറിയതോതിൽ അനുസരണക്കേട് കാട്ടി. മണിക്കൂറുകൾക്കകം ആനയെ തളച്ചു. തളച്ച പറന്പിന്റെ അയൽപക്കക്കാരാണ് ആനയുടെ സംരക്ഷണത്തിന് പിന്നീട് നേതൃത്വം നല്‍കിയത്. ദിവസങ്ങൾക്കുശേഷം ഗണപതിയെ മംഗലാംകുന്നിലേക്ക് തിരികെക്കൊണ്ടു പോകുന്പോൾ മാലയും കുറിയുമണിയിച്ച് ശിങ്കാരിമേളവും ഒരുക്കിയാണ് പിരായിരി ദേശക്കാരും ഉത്സവകമ്മിറ്റിയും വിട നല്‍കിയത്. അന്ന് ഗണപതി ഇടഞ്ഞവാർത്ത പത്രങ്ങളിൽ നല്‍കരുതെന്ന അപേക്ഷയുമായി എത്തിയത് ആന ഉടമകളായിരുന്നില്ല,…
Read Moreകാറ്റും മഴയുമെത്തി; കേരള-കര്‍ണാടക ചുരം അന്തര്‍ സംസ്ഥാന പാതയില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുമായി കര്‍ണാടക വനംവകുപ്പ്
ഇരിട്ടി: കേരള-കര്‍ണാടക ചുരം അന്തര്‍ സംസ്ഥാന പാതയില്‍ കാലവര്‍ഷം ആരംഭിച്ചാല്‍ മരം കടപുഴകി വീണ് ദുരന്തം ഉണ്ടാകാമെന്ന മുന്നറിയിപ്പ്. കര്‍ണാടക വനം വകുപ്പാണ് ഇന്നലെ ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് ഉരുള്‍പൊട്ടലിലും വന്മരങ്ങള് കടപുഴകി വീണ് ദുരന്തം ഉണ്ടായിരുന്നു. ഇതാണ് കര്‍ണാടക വനം വകുപ്പ് ഇത്തവണ നേരത്തെ മുന്നറിയിപ്പ് നല്‍കിയത്. പതിനാല് കിലോമീറ്ററോളം കൊടുംവനത്തിലൂടെയാണ് വലിയ വളവും തിരിവും ഉള്ള ചുരം പാതപോകുന്നത്. ഇവിടെ മൊബൈല്‍ ഫോണിന് റേയ്ഞ്ച് പോലും ലഭിക്കില്ലാത്തതിനാല്‍ അപകടം ഉണ്ടായാല്‍ പോലും വിവരം അറിയാന്‍ പലപ്പോഴും ഏറെ വൈകും. കര്‍ണാടക വനംവകുപ്പ് അപകടാവസ്ഥയിലായി റോഡിലേക്ക് ചാഞ്ഞ വന്മരങ്ങള് മുറിച്ച് മാറ്റാന്‍ തയാറാവാത്തതാണ് ബംഗളൂരു, മൈസൂര്‍ അന്തര്‍ സംസ്ഥാനയാത്രക്കാര്ക്ക് വന്മരങ്ങള് ഭീഷണിയാകുന്നത്.
Read Moreകണ്ണൂരിലെ ചെന്താരകം മായുന്നു ! കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയില്‍ പി ജയരാജന്; കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വന്‍മാറ്റത്തിന് കളമൊരുങ്ങുന്നു…
കണ്ണൂരിലെ ചെന്താരകം പി. ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ വന്‍ വഴിത്തിരിവാണ് ഈ ലോക്സഭാ ഇലക്ഷന് ഉണ്ടാക്കിയത്. ജില്ലാ സെക്രട്ടറിയായി അണികളില്‍ ആവേശം വിതറി വിലസിയിരുന്ന ജയരാജനെ ഒതുക്കാന്‍ വേണ്ടിയാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന വിലയിരുത്തലുകള്‍ മുമ്പേ തന്നെയുണ്ടായിരുന്നു. ആ പഴയ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന് ഇനിയൊരിക്കലും കിട്ടില്ലെന്ന് ഉറപ്പായി.കേരളാ ബാങ്ക് ചെയര്മാന് സ്ഥാനമാണ് പകരം വാഗ്ദാനം ചെയ്തതെങ്കിലും തനിക്ക് ഒരു പദവിയും വേണ്ടെന്നാണ് ജയരാജന്റെ നിലപാട്. ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ ഉന്നത നേതാവിനെ മത്സരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമായിരുന്നുവെന്നാണ് ആരോപണം. കണ്ണൂരിലെ പാര്‍ട്ടി കൈവിട്ടു പോകുന്ന ഭയത്തിലുണ്ടായ നീക്കമാണ് ഇതെന്നാണ് ആക്ഷേപം. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴുണ്ടായ സംഭവങ്ങളെന്നാണ് ആരോപണം. ഇത് മനസ്സിലാക്കിയാണ് തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ടെന്ന് നേതൃത്വത്തെ ജയരാജന് അറിയിക്കുന്നത്. ജയരാജന് ജനപിന്തുണയില്ലെന്ന് വരുത്താനുള്ള നീക്കമാണ് വടകരയില്‍ നടന്നത്. കെ മുരളീധരനും മുഖ്യമന്ത്രി പിണറായി…
Read More“ഏയ്, ബാലൻ എനിക്കെതിരെ അങ്ങനെയൊന്നും പറയില്ലെന്നെ..’ പ്രതികരണവുമായി വിജയരാഘവൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മന്ത്രി എ.കെ.ബാലൻ തനിക്കെതിരെ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി എൽഡഎഫ് കൺവീനർ എ.വിജയരാഘവൻ. ബാലൻ തനിക്കെതിരെ അത്തരം വിമർശനങ്ങൾ നടത്തുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ നടത്തിയത് രാഷ്ട്രീയ പരാമർശം മാത്രമായിരുന്നുവെന്നും വിജയരാഘവൻ വ്യക്തമാക്കി. രമ്യാ ഹരിദാസിനെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ പി.കെ.ബിജുവിന്റെ തോൽവിക്ക് കാരണമായെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ രാഘവൻ രമ്യാഹരിദാസിനെതിരെ നടത്തിയ പരാമർശം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നായിരുന്നു എ.കെ. ബാലൻ നേരത്തെ കുറ്റപ്പെടുത്തിയത്. ആലത്തൂരിലെ എൽഡിഎഫ് വിജയത്തിന് വിലങ്ങുതടിയായത് ഇത്തരം പരാമർശങ്ങളാണെന്നും ബാലൻ പറഞ്ഞിരുന്നു.
Read Moreമോദിവിരുദ്ധ താൽക്കാലിക പ്രതിഭാസമാത്രം; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി ജലീൽ
പാലക്കാട്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്ത് സംഭവിച്ചത്. താൽക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് നടത്തും. നിലവിലെ സാഹചര്യം മോദിവിരുദ്ധ തരംഗമാണ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ജലീൽ കൂട്ടിച്ചേർത്തു.
Read Moreഇരപത്തിയഞ്ചുകാരി ചന്ദ്രാണി മർമു ലോക്സഭയിലെ “ബേബി’; തന്റെ ആദ്യലക്ഷ്യ ത്തെക്കുറിച്ച് ചന്ദ്രാണി പറഞ്ഞതിങ്ങനെ…
ന്യൂഡൽഹി: ഒഡീഷയിലെ ക്യോഞ്ചർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25കാരി ചന്ദ്രാണി മർമുവാണ് 17ാം ലോക്സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം. ബിജെഡി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ചന്ദ്രാണിയ്ക്ക് 25 വയസും 11 മാസവും ഒൻപത് ദിവസവുമാണ് പ്രായം. ആദിവാസി ഭൂരിപക്ഷ മണ്ഡമായ ക്യോഞ്ചറിൽ നിന്ന് 66,203 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രാണി ജയിച്ചു കയറിയത്. തോൽപിച്ചതാകട്ടെ ഇവിടെ നിന്ന് രണ്ടുവട്ടം എസ്റ്റപിയായ അന്തനായകിനെയും. മെക്കാനിക്കൻ എഞ്ചിനിയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം ജോലി തേടുന്നതിനിടെയാണ് ആകസ്മികമായുള്ള രാഷ്ട്രീയ പ്രവേശമെന്ന് ചന്ദ്രാണി പറഞ്ഞു. ക്യോഞ്ചർ മേഖല ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നം തൊഴിലില്ലായ്മയാണെന്നും അതിനൊരു പരിഹാരം കാണുകയാണ് ആദ്യ ലക്ഷ്യമെന്നും ചന്ദ്രാണി വ്യക്തമാക്കി. ഒൻപത് തവണയാണ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ഇതര പ്രതിനിധികൾ ലോക്സഭയിൽ എത്തിയിട്ടുള്ളത്. ആറുവട്ടം ഇവിടെ നിന്ന് കോൺഗ്രസ് പ്രതിനിധികൾ പാർലമെന്റിലെത്തി. 1996ലായിരുന്നു മണ്ഡലത്തിലെ അവസാന കോൺഗ്രസ് ജയം. ബിജെപി…
Read More