എ.പി. അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയതോതില്‍ പുകഴ്ത്തിയതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. മോദി വികസനനായകനാണെന്നും ഏവര്‍ക്കും അനുകരണീയ മാതൃകയാണെന്നും മുന്‍ കണ്ണൂര്‍ എംപി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അദേഹത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പറഞ്ഞത് ഉറക്കത്തിലല്ലെന്നും താന്‍ പറഞ്ഞതെന്താണെന്ന് തനിക്കറിയാമെന്നും അബ്ദുള്ളക്കുട്ടി തിരിച്ചടിച്ചു. വേണമെങ്കില്‍ കോണ്‍ഗ്രസ് നടപടിയെടുക്കട്ടെയെന്നും അദേഹം വെല്ലുവിളിച്ചു. അബ്ദുള്ളക്കുട്ടി കഴിഞ്ഞ കുറേക്കാലമായി നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ അത്ര സജീവമല്ല. ചില നേതാക്കള്‍ തന്നെ തഴയുന്നുവെന്ന പരാതി അദേഹത്തിനു നേരത്തെ തന്നെയുണ്ട്. അടുത്തിടെ ഒരു ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് കോണ്‍ഗ്രസുകാരുടെ ആരോപണം. മഞ്ചേശ്വരത്ത് അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ട്. അവിടെ നിന്നും ന്യൂനപക്ഷത്തില്‍പ്പെട്ട അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജയിച്ചുകയറാമെന്ന് ബിജെപി കരുതുന്നു. ബിജെപിയിലേക്ക് ചേക്കേറാനുള്ള ആദ്യപടിയെന്ന നിലയിലാണ് അബ്ദുള്ളക്കുട്ടിയുടെ മോദിസ്തുതിയെന്നാണ് രാഷ്ട്രീയനിരീക്ഷണം.
Read MoreDay: May 28, 2019
പരാജയ പൊട്ടിത്തെറിയുടെ ഭാരം ശ്രീധരൻ പിള്ളയിൽ ചാരി ബിജെപി; “സുവർണാവസര’ പ്രസംഗം തിരിച്ചടിച്ചെന്ന് വിമർശനം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ മിന്നും വിജയം കരസ്ഥമാക്കിയപ്പോൾ കേരളത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയതിന്റെ ഉത്തരവാദിത്തെ പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയിൽ ചാരി ബിജെപി. സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് പിള്ളയ്ക്കെതിരെ ഉയർന്നത്. ബിജെപിയുടെ പ്രചാരണത്തില്‍ ഏകോപനം ഉണ്ടായില്ലെന്നും ശ്രീധരന് പിള്ളയുടെ “സുവർണാവസര’ പ്രസംഗം ഉൾപ്പെടെയുള്ള പ്രസ്താവനകള്‍ തിരിച്ചടിയായെന്നും വിമർശനമുയർന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ശ്രീധരന്‍പിള്ളക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ അധ്യക്ഷന്‍ കഴിഞ്ഞില്ല. എന്‍എസ്എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ടപോലെ ലഭിച്ചില്ല. ശബരിമല വിഷയത്തില്‍ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂ- തുടങ്ങിയ വിലയിരുത്തലുകളാണ് യോഗത്തിലുണ്ടായത്.
Read Moreമസാലാബോണ്ടിൽ ആരോപണവുമായി ചെന്നിത്തല; മുഖ്യമന്ത്രി മണിയടിച്ചത് ബോണ്ട് വിറ്റശേഷം
തിരുവനന്തപുരം: കിഫ്ബി മസാലാബോണ്ട് വിഷയത്തിൽ സർക്കാരിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാലാബോണ്ട് വിറ്റശേഷമാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതെന്ന് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. കഴിഞ്ഞ മാർച്ച് 29ന് തന്നെ കാനഡയിൽ വച്ച് ബോണ്ട് സിഡിപിക്യൂ കന്പനിക്ക് വിറ്റു. വിറ്റ ബോണ്ടിന്റെ മണിയാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി അടിച്ചത്. ഇത്തരത്തിൽ ലാവ്ലിൻ കന്പനിയെ സഹായിക്കേണ്ട എന്ത് ബാധ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മസാലാബോണ്ട് നരേന്ദ്ര മോദി കൊണ്ടുവന്ന ലിബറൽ നയമാണ്. മോദിയുടെ നയം ഇടതുപക്ഷം ഏറ്റെടുക്കുന്നത് അവരുടെ അപചയമാണ് കാണിക്കുന്നത്. മസാലാബോണ്ട് വിഷയത്തിൽ ധനമന്ത്രി കള്ളപ്രചരിപ്പിക്കുകയാണെന്നും കുറഞ്ഞ പലിശയാണെന്ന് മുഖ്യമന്ത്രിയെ ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Read Moreഗുരുക്കന്മാരില്ലാതെ ചിത്രകലയില്‍ അത്ഭുതപ്പെടുത്തുന്ന മികവുമായി നിവേദ്യാ സുരേൻ
തളിപ്പറമ്പ്: ഗുരുക്കന്മാരില്ലാതെ തനിച്ച് സ്വായത്തമാക്കിയ ചിത്രകലയില്‍ അത്ഭുതപ്പെടുത്തുന്ന മികവുമായി നിവേദ്യാ സുരേന് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് മെഡിസിന് പഠനത്തിന് ചേര്‍ന്നു കഴിഞ്ഞ നിവേദ്യ എല്‍കെജി മുതല്‍ ചിത്രം വരച്ചു തുടങ്ങിയിരുന്നു. അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം പ്രോത്സാഹിപ്പിച്ചതോടെ ചിത്രരചനയുടെ വ്യത്യസ്ത തലങ്ങളിലേക്ക് തിരിഞ്ഞ ഈ കൊച്ചു മിടുക്കി കാന്‍വാസിലും മൈക്രോ ആര്‍ട്ടിലും ഡൂഡിൽ, മ്യൂറല്‍ പെയിന്റിംഗുകളിലും പ്രാവീണ്യം നേടി. പഠനത്തിരക്കുകള്‍ക്കിടയില്‍ ഒഴിവ് സമയങ്ങള്‍ മാത്രമാണ് നിവേദ്യ ചിത്രരചനക്ക് നീക്കി വയ്ക്കുന്നത്. ഇപ്പോള്‍ വിവാഹ ആല്‍ബം വര്‍ക്കുകളിലും തുണികളിലും ചിത്രരചനയുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്ന നിവേദ്യയുടെ ചിത്രങ്ങള്‍ വില കൊടുത്തു വാങ്ങാനും നിരവധിയാളുകള്‍ എത്തുന്നുണ്ട്. കടലാസുകളിലും പുസ്തകങ്ങളിലും പെന്‍സിലും പേനകളും ഉപയോഗിച്ച് കോറിയിട്ടിരുന്ന ചെറിയ ചെറിയ ചിത്രങ്ങള്‍ എങ്ങനെ ചിത്രരചന എന്ന വലിയ കാന്‍വാസിലേക്ക് ഈ പെണ്‍കുട്ടിയെ കൊണ്ടെത്തിച്ചു എന്നത് നിവേദ്യയെ അറിയുന്ന എല്ലാവര്ക്കും അത്ഭുതമാണ്. പട്ടുവം അരിയില്‍ സ്വദേശിനിയായ…
Read Moreപയ്യന്നൂരില്‍ അയ്യായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍; പ്രതിമാസം പയ്യന്നൂരില്‍ നിന്നൊഴുകുന്നത് 13 കോടി
പയ്യന്നൂര്‍: ഒരുകാലത്ത് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കാണ് പണമൊഴുകിയിരുന്നതെങ്കില് ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിലേക്കാണ് പണമൊഴുകുന്നത്.കേരളത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ ചെയ്യാനെത്തിയ തൊഴിലാളികളിലൂടെയാണ് ഈ പണമൊഴുക്ക്.അയ്യായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് നിലവില്‍ പയ്യന്നൂര്‍ മേഖലയില്‍ മാത്രമായി ജോലി ചെയ്യുന്നത്. തദ്ദേശിയര്‍ പിന്തിരിഞ്ഞ തൊഴില്‍ മേഖലകളാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൈയടക്കിയത്. ബംഗാള്‍, കോൽക്കൊത്ത, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്ര, ഒറീസ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പയ്യന്നൂര്‍ മേഖലകളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പയ്യന്നൂരിന്റെ ചെങ്കല്‍ മേഖലയില്‍ മാത്രമായി രണ്ടായിരത്തോളം അന്യദേശ തൊഴിലാളികള്‍ ജോലിചെയ്യുന്നതായി ചെങ്കല്‍ ഉത്പാദക സംഘം സംസ്ഥാന സെക്രട്ടറി കൂടിയായ പയ്യന്നൂര്‍ കണ്ടോത്തെ മണികണ്ഠന് പറയുന്നു. ചെങ്കല്‍ മേഖലയിലെ കല്ല്തട്ട്, മെഷീന് പിടിക്കല്‍ തുടങ്ങി ലോഡിംഗ് വരെയുള്ള എല്ലാ തൊഴിലുകളും ഇവര്‍ ചെയ്യുന്നു. മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് കര്‍ണാടകക്കാരാണ് കൂടുതല്‍ വേതനത്തിനുള്ള ജോലി ചെയ്യുന്നത്.…
Read Moreചാവശേരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ കവർച്ച: ഉളിക്കൽ സ്വദേശി അറസ്റ്റിൽ
ചാവശേരി: ചാവശേരിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ നിരവധി മോഷണക്കേസിലെ പ്രതിയെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉളിക്കൽ മുണ്ടവപറമ്പിലെ ടി.എ.സലീമി(35)നെയാണ് മട്ടന്നൂർ എസ്ഐ ടി.വി. ധനഞ്ജയദാസും സംഘവും ചേർന്നു ഇന്നു രാവിലെ കർണാടകത്തിൽ വച്ചു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസം അവസാനമാണ്ചാവശേരി ടൗണിലെ എം.പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള അമ്മൂസ് ബേക്കറി, ടി.പി.അർഷാദിന്റെ ടിപിഎൻ ന്യൂ സ്റ്റോർ, പി.വിജയരാജിന്റെ ഗോവിന്ദ് സ്റ്റോർ, ഗ്രാന്റ് ബേക്കറി, ചാവശേരി ശ്രേയസ് റബർ ഉത്പാദക സംഘം, നിർമല ഫൈനാൻസിയേഴ്സ് എന്നീ സ്ഥാപനങ്ങളിൽ കവർച്ച നടന്നത്. കഴിഞ്ഞ ദിവസം ഇരിട്ടി പാലത്തിനു സമീപത്തു നിന്നു കാണാതായ ബൈക്ക് ചാവശേരി -വെളിയമ്പ്ര റോഡിൽ ടിപിഎൻ ന്യൂ സ്റ്റോറിന് മുന്നിൽ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു. ഈ ബൈക്കിലാണ് മോഷ്ടാക്കൾ വരികയും ചാവശേരി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശി പി.എം. മഹേശ്വരപ്പയുടെ ബൈക്ക്…
Read Moreപഴശി പദ്ധതി; കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു
മട്ടന്നൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മട്ടന്നൂർ, ഇരിട്ടി നഗരസഭകളിൽ ആരംഭിക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. പഴശി പദ്ധതിയില്‍ നിന്നും മൂന്നര ലക്ഷം പേര്‍ക്ക് കൂടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്രവൃത്തി അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പഴശി പദ്ധതിയില്‍നിന്നു കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയാണിത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് കരാർ ഏറ്റെടുത്ത കമ്പനി നടത്തിവരുന്നത്. പഴശി പദ്ധതിയില്‍ നിന്നും ഇപ്പോള്‍ കുടിവെള്ളം എടുക്കുന്ന കണ്ണൂർ, കൊളച്ചേരി പദ്ധതികള്‍ക്കിടയിലാണ് പുതിയ പദ്ധതിയുടെ നിര്‍മാണം നടക്കുന്നത്. കുടിവെള്ളത്തിനായി ജലം സംഭരിക്കുന്നതിന് പദ്ധതിയുടെ ഷട്ടര്‍ അടച്ചതിനാൽ കിണര്‍ നിര്‍മിക്കുന്നതിൽ പ്രയാസമുണ്ടെങ്കിലും വേഗത്തിലാണ് പ്രവൃത്തി നടത്തുന്നത്. ഡാമിൽ കിണറും പമ്പ് ഹൗസുമാണ് നിർമിക്കുന്നത്. പദ്ധതിയുടെ ചാവശേരിപറമ്പില്…
Read Moreകുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല; യാത്രക്കാർ വലയുന്നു
ഷൊർണൂർ: കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല: യാത്രക്കാർ വലയുന്നു. ഒറ്റപ്പാലം- തൃശൂർ റൂട്ടിലോടുന്ന ഒരു ബസും നിലവിൽ കുളപ്പുള്ളി ബസ്റ്റാൻഡിൽ കയറാത്ത സ്ഥിതിയാണ്. രാവിലെ പണിക്കു പോകണ്ട തൊഴിലാളികൾക്കാണ് ബസുകളില്ലാത്തത് പ്രശ്നനമാകുന്നത്.പാലക്കാട്- ഗുരുവായൂർ റൂട്ടിലോടുന്ന ബസുകളും സ്റ്റാൻഡിക്കുന്നില്ല. അതേസമയം കഐസ്ആർടിസി ബസുകളും കുളപ്പുള്ളി ബസ് സ്റ്റാൻഡിനെ മറന്ന മട്ടാണ്. പ്രശ്നങ്ങൾ പരിഹരിക്കാനും ഇടപെടാനും ഇപ്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥ·ാരും തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ബസ് സ്റ്റാൻഡിൽ കയറണമെന്ന് നിർബന്ധിച്ചപ്പോൾ ബസുകൾ സ്റ്റോപ്പുകൾ ഒഴിവാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതോടെയാണ് വീണ്ടും പഴയ സ്ഥിതിയായത്. കുളപ്പുള്ളി ബസ്റ്റാൻഡിൽ കയറുകയാണെങ്കിൽ ലിമിറ്റഡ് സ്റ്റോപ്പുകളിൽ മാത്രമേ നിർത്തൂവെന്നാണ് ബസ് ജീവനക്കാരുടെ നിലപാട്. ഒറ്റപ്പാലം സബ് കളക്ടറും ജോയിന്റ് ആർഡിഒയും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല. പത്തുവർഷത്തിലധികമായി നഗരസഭ ഈ ബസ് സ്റ്റാൻഡ് നിർമ്മാണം നടത്തിയിട്ട്. എന്നാൽ അന്നുമുതൽ ഇന്നുവരെ ഈ സ്റ്റാൻഡുകൊണ്ട് യാത്രക്കാർക്ക് ഒരു…
Read Moreമാവേലി സ്റ്റോർ ഡിസ്പ്ലേ ജീവനക്കാരുടെ ദിവസവേതനം അറുന്നൂറുരൂപയാക്കണമെന്ന ആവശ്യം ശക്തമാകുന്നു
പാലക്കാട്: മാവേലി സ്റ്റോർ ഡിസ്പ്ലേ ജീവനക്കാരുടെ ദിവസവേതനം അറുന്നൂറുരൂപയാക്കണമെന്ന് ഓൾ കേരള സപ്ലൈകോ ഫ്രണ്ട്- ജേക്കബ് ജില്ലാകമ്മിറ്റി വകുപ്പുമന്ത്രിയോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ദിവസവേതനക്കാരെ സർക്കാർ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്താത്ത നടപടിയേയും യോഗം അപലപിച്ചു. നിലവിലുള്ള ദിവസവേതനക്കാരെ ഒഴിവാക്കി ശന്പളത്തിൽ കുറവുവരുത്തി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിൽനിന്നും ഡിപ്പോ മാനേജർമാരും മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾ ബസാർ മാനേജർമാരും നടത്തുന്ന ഗൂഢാലോചന ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈ നീക്കത്തിൽനിന്നും മാനേജർമാർ പിന്തിരിയണമെന്നും യോഗം മുന്നറിയിപ്പുനല്‍കി. ഓവർടൈം ജോലിക്ക് അധികവേതനം നല്കാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റുകളിലും നിത്യോപയോഗ സാധനങ്ങൾ എത്തിക്കാതെ ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ ജനങ്ങൾ സപ്ലൈകോയെ കൈവിട്ട് അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്നും യോഗം ആരോപിച്ചു.കളക്്ഷനു ആനുപാതികമായ രീതിയിൽ ജീവനക്കാർക്കു ശന്പളം നല്‍കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോലിസമയത്ത് ഒരു ചായപോലും…
Read Moreയാത്രക്കാരുടെ യാത്രാ ദുരതത്തിന് പരിഹാരമായി നെല്ലിയാമ്പ തി ചുരം പാതയിൽ കുണ്ടറച്ചോല പാലം ഒന്നാം ഘട്ടം പൂർത്തിയായി
നെല്ലിയാന്പതി: നെല്ലിയാന്പതിക്കാരുടെ യാത്രദുരിതത്തിന് പരിഹാരമായി നിർമ്മിക്കുന്ന കുണ്ടറച്ചോല പാലത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുന്നു. ഉരുൾപൊട്ടി തകർന്നുപോയ കുണ്ടറച്ചോല കലുങ്കിന് പകരം നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്. 2018 ആഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടലിലാണ് കുണ്ടറച്ചോല കലുങ്ക് പൂർണ്ണമായും ഒലിച്ചുപോയി ഒരാഴ്ച്ച നെല്ലിയാന്പതി പൂർണ്ണമായും ഒറ്റപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചിലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. മാർച്ച് മാസത്തിൽ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച പാലത്തിന് രണ്ടു തൂണുകളിലായി പത്ത് മീറ്റർ നീളത്തിലും, വീതിയിലുമാണ് നിർമ്മിക്കുന്നത്. പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. ശക്തമായ വെള്ളപ്പാച്ചിലിനെയും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ 1.30 മീറ്റർ കനത്തിലാണ് പാലത്തിന്റെ കോണ്‍ക്രീറ്റ് ചെയ്യുന്നത്. കലുങ്ക് തകർന്നതോടെ നെല്ലിയാന്പതിയിലേക്ക് വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മഴ ശക്തമാകുന്പോഴേക്കും പാലം പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Read More