ലോകത്തെ ഏറ്റവും വേഗമുള്ള ബുള്ളറ്റ് ട്രെയിൻ എന്ന വിശേഷണവുമായി ജപ്പാൻ അവതരിപ്പിച്ച എൻ 700 ട്രെയിനിന് പരീക്ഷണ ഓട്ടത്തിൽത്തന്നെ മിന്നും റിക്കാർഡ്. മണിക്കൂറിൽ 360 കിലോമീറ്റർ വേഗത്തിലോടിയാണ് ജപ്പാന്റെ സുപ്രീം ബുള്ളറ്റ് ട്രെയിൻ റിക്കാർഡ് താണ്ടിയത്. ലോകത്തിലാദ്യമായാണ് ഒരു ബുള്ളറ്റ് ട്രെയിൻ ഇത്രയും വേഗം കൈവരിക്കുന്നത്. ജപ്പാനിലെ മെയിബാരാ-സ്റ്റേഷൻ മുതൽ ക്യോട്ടോ സ്റ്റേഷൻ വരെയായിരുന്നു പരീക്ഷണ ഓട്ടം. ഭൂകന്പമുൾപ്പെടെയുള്ള സാഹചര്യങ്ങളിലും സുരക്ഷിതമായി ഓടാൻ സംവിധാനമുള്ള എൻ 700 ട്രെയിനിന് ഇന്ധന വിനിയോഗം കുറവാണെന്നും അധികൃതർ പറഞ്ഞു. നേരത്തെ ആൽഫാ എക്സ് എന്ന അതിവേഗ ബുള്ളറ്റ് ട്രെയിനും ജപ്പാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പരീക്ഷണ ഓട്ടം നടന്നുകൊണ്ടിരിക്കുകയാണ്.
Read MoreDay: May 28, 2019
അഴകും ഓമനത്വവും നിറഞ്ഞ അങ്കോറ
ഒറ്റ നോട്ടത്തിൽ ഒരു വെളുത്ത ബോളാണെന്ന് തോന്നും. പിന്നീട് ഒന്നൂടെ നോക്കിയാൽ ഒരു പഞ്ഞിക്കെട്ട് ഉരുട്ടിവച്ചിരിക്കുകയാണെന്ന് തോന്നും.എന്നാൽ ഇത് ശരിക്കും ഒരു മുയലിന്റെ ചിത്രമാണ്. ലോകത്തുള്ളതിൽവച്ച് ഏറ്റവും നീളത്തിൽ രോമങ്ങൾ വളരുന്ന ഈ മുയൽ വർഗത്തിന്റെ പേര് അങ്കോറ എന്നാണ്. നമ്മുടെ നാട്ടിൽ മാംസത്തിനുവേണ്ടി മുയലുകളെ വളർത്തുന്പോൾ അങ്കോറ മുയലുകളെ അവയുടെ രോമത്തിന് വേണ്ടിയാണ് വളർത്തുന്നത്. ഇവയുടെ വെളുത്ത, നനുത്ത രോമത്തിൽനിന്നുണ്ടാക്കുന്ന അങ്കോറ കന്പിളി ലോകപ്രശസ്തമാണ്. മനുഷ്യൻ ആദ്യമായി ഇണക്കിവളർത്തിയ മുയൽ വർഗത്തിൽ ഒന്നാണ് അങ്കോറ. തുർക്കിയാണ് ഇവയുടെ ജന്മദേശം. തുർക്കിയിലെ ഒരു തുറമുഖമായിരുന്നു അങ്കോറ. 18-ാം നൂറ്റാണ്ടിൽ ഇവിടെ എത്തിയ ഫ്രഞ്ച് നാവികർ ഈ പ്രദേശവാസികൾ ഉപയോഗിക്കുന്ന വിശിഷ്ടമായ പുതപ്പുകളെക്കുറിച്ച് കേൾക്കാൻ ഇടയായി. ഇവിടെ മാത്രം കണ്ടുവരുന്ന മുയലുകളുടെ രോമം ഉപയോഗിച്ച് ഉണ്ടാക്കുന്നതായിരുന്നു ആ പുതപ്പുകൾ. അങ്കോറയിൽനിന്ന് മടങ്ങിയപ്പോൾ നാവികർ കുറച്ചു മുയലുകളെയും കൂടെക്കൂട്ടി. ഫ്രാൻസിലെത്തിയപ്പോൾ…
Read Moreകണ്ണാന കണ്ണേ…..അതിമനോഹരമായി പാട്ട് പാടി പുരോഹിതൻ
കലാകാരന്മാരായ പുരോഹിതന്മാരുടെ വീഡിയോകൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് സോഷ്യൽമീഡിയയിൽ പതിവ്. ഇപ്പോഴിത ആ കൂട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഒരു പുരോഹിതനും കൂടി. അദ്ദേഹത്തിന്റെ പേര് വ്യക്തമല്ല. തമിഴ് നടൻ അജിത്ത് നായകനായ വിശ്വാസത്തിലെ കണ്ണാന കണ്ണേ… എന്ന ഗാനമാണ് അദ്ദേഹം അതി മനോഹരമായി ആലപിച്ചത്. മീഡിയ വിംഗ് പത്തനംതിട്ടയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read Moreനിസാര കുടുംബ പ്രശ്നത്തിന്റെ പേരിൽ ഡിഎൻഎ പരിശോധന നടത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കൽ; കോട്ടയത്തെ വനിതാ കമ്മീഷൻ അദാലത്തിൽ ഡിഎൻഎ പരിശോധനയ്ക്കെത്തിയത് ആറോളം പേർ
കോട്ടയം: പിതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ആറുകേസുകൾ വനിതകമ്മീഷനുമുന്നിലെത്തി. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് ഇത്രയും പരാതി ലഭിച്ചത്. ഇതിൽ കമ്മീഷൻ നേരിട്ട് നടത്തിയ നാലുകേസുകളിലെ പരിശോധയിൽ പരാതിയുമായി എത്തിയവർ തന്നെയാണു പിതാവിന്റെ കുട്ടിയെന്നു തെളിഞ്ഞു. മറ്റുരണ്ടുകേസുകൾക്ക് ഡിഎൻഎ പരിശോധന നടത്താൻ അനുവാദം മാത്രമാണ് നൽകിയത്. ഇന്നലെ കോട്ടയം ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന വനിതകമീഷൻ മെഗാ അദാലത്തിലും ഒരു പരാതി ലഭിച്ചു. 15 ദിവസം പ്രായമായ കുട്ടിയുടെ പിതൃത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി മാതാപിതാക്കൾ വനിതകമീഷന് മുന്നിലെത്തിയത്. ഭർതൃമാതാവിന്റെ നിർബന്ധത്തിനു വഴങ്ങി ഡിഎൻഎ പരിശോധന നടത്താനുള്ള അപേക്ഷയുമായാണ് യുവതിയെത്തിയത്. ഭർതൃവീട്ടുകാർ നിരസിച്ച പ്രസവരക്ഷ മൂത്തമകളും തന്റെ അമ്മയും കൂടിയാണു ചെയ്യുന്നതെന്നു വെളിപ്പെടുത്തിയ യുവതി കുട്ടിയെ മൂത്തമകളായ എട്ടുവയസുകാരിയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു. ഭാര്യക്ക് ആവശ്യമായ പ്രസവരക്ഷയും ചികിത്സയുമാണ് ഇപ്പോൾ ലഭ്യമാക്കേണ്ടതെന്നും ഡിഎൻഎ പരിശോധനക്കുള്ള നടപടി മൂന്നുമാസത്തിനുശേഷം പരിഗണിക്കുമെന്നും…
Read Moreപ്രണയദിനത്തിൽ മൊബൈൽ ഫോണ്‍ വാങ്ങിനൽകിയില്ല; പൊതുസ്ഥലത്ത് വച്ച് കാമുകനെ 52 തവണ കരണത്തടിച്ച് കാമുകി
പ്രണയദിനത്തിൽ സമ്മാനമായി മൊബൈൽ ഫോണ്‍ വാങ്ങി നൽകാതിരുന്ന കാമുകന് കാമുകിയുടെ വക തല്ല്. ചൈനയിലെ അനൗദ്യോഗീക പ്രണയദിനത്തിൽ സിചുവാൻ പ്രവശ്യയിലുള്ള ദോസുവിൽ വച്ചാണ് സംഭവം നടന്നത്. 52 പ്രാവശ്യമാണ് കാമുകി കാമുകന്റെ മുഖത്ത് അടിച്ചത്. പ്രണയദിനത്തിൽ മൊബൈൽ ഫോണ്‍ നൽകാമെന്ന് കാമുകൻ വാക്ക് നൽകിയിരുന്നു. എന്നാൽ കാമുകന് അതിനു സാധിക്കാതെ വന്നപ്പോൾ കലിപൂണ്ട കാമുകി പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തെ അടിക്കുകയായിരുന്നു. യുവതിയുടെ പ്രവൃത്തി കണ്ട് അമ്പരന്ന ചിലർ ഇവരെ പിടിച്ചു മാറ്റുവാൻ ശ്രമിച്ചുവെങ്കിലും ഇവർ അടി നിർത്തിയില്ല. അവസാനം പോലീസ് എത്തിയാണ് യുവതിയെ പിടിച്ചു നിർത്തിയത്. ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുവാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും കാമുകിക്ക് പ്രശ്നമുണ്ടാകുമെന്ന് ഭയന്ന കാമുകൻ പോലീസിനോട് സംസാരിച്ച് അത് ഒഴിവാക്കി. കുറെ നാളുകളായി കാമുകനെ സാമ്പത്തികമായി സഹായിക്കുന്നയാളാണ് ഈ കാമുകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രണയദിനത്തിൽ പോലും ഒരു സമ്മാനം നൽകുവാൻ…
Read Moreകാറിനു മുമ്പിൽ വിമാനം; ഞെട്ടിത്തരിച്ച് ഡ്രൈവർ
ഹൈവേയിൽ കൂടി കാറോടിച്ചു പോകുകയായിരുന്നയാളുടെ മുമ്പിൽ പെട്ടന്ന് ലാൻഡ് ചെയ്തത് വിമാനം. അമേരിക്കയിലെ മയാമിയിലാണ് സംഭവം. അടിയന്തരമായി നിലത്തിറക്കിയ ഒരു ചെറുവിമാനമായിരുന്നു അത്. ഡ്രൈവർ കാർ പെട്ടന്ന് ബ്രേക്ക് പിടിച്ചത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. പിന്നീട് അദ്ദേഹം തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. പറത്തുന്നതിനിടെയിൽ വിമാനത്തിന് തകരാർ തോന്നിയതിനാലാണ് പൈലറ്റ് വിമാനം നിലത്തിറക്കിയത്.
Read Moreകോഴിയുടെ കൂവൽ കാരണം ഉറങ്ങാൻ സാധിക്കുന്നില്ല; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ
കോഴിയുടെ കൂവൽ കാരണം ഉറങ്ങാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം. സംരത് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്. അയൽപക്കത്തെ കോഴി എല്ലാ ദിവസവും ഇവരുടെ വീടിനു മുമ്പിൽ വന്ന് കൂവുന്നത് കാരണം ഇവർക്ക് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. ഇവിടെ കുറച്ചു നാൾ താമസിക്കുവാൻ എത്തിയതായതാണ് ഈ യുവതി. പരാതി നൽകിയതിനു ശേഷം ഇവർ സ്ഥലത്തു നിന്നും പോയി. എന്നാൽ തന്റെ സഹോദരിക്ക് ചെറിയ മാനസികപ്രശ്നമുണ്ടെന്ന് ഈ വീടിന്റെ ഉടമസ്ഥ പോലീസിനോട് പറഞ്ഞു.
Read Moreവയറു വേദനയുമായി ആശുപത്രിയിലെത്തി; ഡോക്ടർമാർ പുറത്തെടുത്തത് കത്തിയും സ്ക്രൂഡ്രൈവറും ടൂത്ത് ബ്രഷും
വയറു വേദനയുമായി ആശുപത്രിയിലെത്തിയയാളുടെ വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് എട്ട് സ്പൂണുകളും രണ്ട് സ്ക്രൂഡ്രൈവറുകളും രണ്ട് ടൂത്ത് ബ്രഷുകളും ഒരു കത്തിയും. ഹിമാചൽപ്രദേശിലാണ് സംഭവം. മാണ്ടിയിൽ പ്രവർത്തിക്കുന്ന ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി മെഡിക്കൽ കോളജിലാണ് ഡോക്ടർമാരെ അമ്പരപ്പിച്ച സംഭവം. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഇതെല്ലാം അദ്ദേഹത്തിന്റെ വയറ്റിൽ നിന്നും പുറത്തെടുക്കുവാൻ സാധിച്ചത്. സാധാരണ ഒരു വ്യക്തി ചെയ്യുന്ന കാര്യമല്ല ഇതെന്നും ഇദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നും ഡോക്ടർമാർ അറിയിച്ചു.
Read Moreമേയ് 25ന്റെ അപൂര്‍വ സൗഭാഗ്യത്തിൽ നാലംഗ കുടുംബം
എല്ലാവരുടെയും ജന്മദിനം ഒരേ ദിവസമായതിന്റെ അപൂർവ സൗഭാഗ്യത്തിലൊരു കുടുംബം. ചെറുപുഴ പാടിയോട്ടുചാൽ പട്ടുവത്തെ പുതിയടവൻ വീട്ടിൽ അനീഷ്കുമാർ - മണിയറ വീട്ടിൽ അജിത ദമ്പതികളും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്. മേയ് 25 ആണ് ഇവരുടെ നാലുപേരുടെയും ജന്മദിനം. അച്ഛന്റെയും അമ്മയുടെയും മൂത്തമകൾ ആരാധ്യയുടെയും ജന്മദിനത്തില്‍ത്തന്നെ ഇന്നലെ രണ്ടാമത്തെ കുട്ടികൂടി ജനിച്ചതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസമായത്. 1981 മേയ് 25നായിരുന്നു അനീഷ് കുമാറിന്റെ ജനനം. 1987 മേയ് 25ന് അജിതയുടെയും. 2011 ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25നായിരുന്നു മൂത്തമകൾ ആരാധ്യയുടെ ജനനം. ഇന്നലെ രാവിലെ 11 ന് അജിത സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയിലായിരുന്നു ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം. കുറേനാള്‍ വിദേശത്തായിരുന്ന അനീഷ്കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിപ്പണികളുമായി കഴിയുകയാണ്.
Read Moreറാണി സ്കൂളിലെ മാലിന്യ പ്രശ്നം; സമരസമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി ; സ്കൂളിനെതിരേ നടക്കുന്നത് ബോധപൂർവമായ ശ്രമമെന്ന് അധികൃതർ
വടകര: ചേറോട് ചേന്ദമംഗലം റാണി സ്ഥാപനങ്ങളിലെ മാലിന്യ പ്രശ്നം ഉയർത്തിപ്പിടിച്ച് വീണ്ടും സമരം. സമരസമിതി നേതൃത്വത്തിൽ നാട്ടുകാർ വടകര താലൂക്ക് ഓഫീസ് മാർച്ച് നടത്തി. കക്കൂസ് മാലിന്യം കുടിവെള്ള ഉറവിടമായ പൊതുജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനെതിരായ സമരത്തെ തുടർന്നു ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ തഹസിൽദാറും ബന്ധപ്പെട്ട അധികാരികളും മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ചാണ് റാണി മലിനീകരണ വിരുദ്ധ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് ബഹുജനങ്ങൾ മാർച്ച് നടത്തിയത്. സമരം ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജില അന്പലത്തിൽ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ കെ.ഇ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സമരത്തെ അഭിവാദ്യം ചെയ്തു പി.പി.ചന്ദ്രശേഖരൻ, ഇ പി ദാമോദരൻ, കെ.കെ.സദാശിവൻ, എ കെ വിജയൻ, ജിഷ പനങ്ങാട്ട്, പി.കെ.റീജ, എൻ.കെ.മോഹനൻ, രാജീവൻ ആശാരി മീത്തൽ, പി.സത്യനാഥൻ, പി.പി.രാജൻ, സി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു. ചോറോട്-നടക്കുതാഴ…
Read More