ജപ്പാനിലെ യുബാരിയിൽ രണ്ടു മത്തങ്ങകള്‍ ലേലത്തിൽ വിറ്റത് അഞ്ചു മില്യൺ യെന്നിന്(ഏകദേശം 31 ലക്ഷം രൂപ). രുചിയിലും പോഷകത്തിലും അപൂർവയിനമായ മത്തനാണ് റിക്കാർഡ് തുകയ്ക്ക് വിറ്റത്. ഇവ വാങ്ങാൻ ജനങ്ങൾ മത്സരിച്ചതോടെ ലേലം കൊഴുക്കുകയായിരുന്നു.കാർഷിക പട്ടണമായ യുബാരിയിൽ എല്ലാവർഷവും കാർഷികവിളകൾ ലേലം ചെയ്യാറുണ്ട്. ഇവ ഒരാഴ്ചയോളം നഗരമധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും. എന്നാൽ, ഇതാദ്യമായാണ് ഒരു കാർഷിക വിള ഇത്രയധികം തുകയ്ക്കു വിറ്റുപോകുന്നത്.
Read MoreDay: May 28, 2019
കോടതി ഇടപെട്ടു; ദയാവധത്തിൽനിന്ന് ലാംബെർട്ട് രക്ഷപ്പെട്ടു
പത്തുവർഷത്തിലധികമായി അബോധാവസ്ഥയിൽ കഴിയുന്ന ഫ്രഞ്ചുകാരൻ വിൻസെന്റ് ലാംബർട്ടിന്റെ ജീവൻ നിലനിർത്താനുള്ള കോടതിയുത്തരവിൽ ആശ്വാസം കണ്ടെത്തി മാതാപിതാക്കൾ. നാല്പത്തിരണ്ടുകാരനായ വിന്‍സെന്റ് 2008ലെ വാഹനാപകടത്തിലാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തിന്റെ ജീവൻ ഏതുവിധേനയും നിലനിർത്തണമെന്നാണ് കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കളുടെ ആവശ്യം. എന്നാൽ വിൻസെന്റിന്റെ സഹോദരങ്ങളും ഭാര്യയും ഇനിയും അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കേണ്ടതില്ലെന്ന പക്ഷക്കാരാണ്. ദയാവധത്തിനുള്ള ഒരുക്കങ്ങളും അവർ തുടങ്ങിവച്ചു. ഭക്ഷണവും ജലവും എത്തിക്കുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യാൻ കോടതിയിൽനിന്ന് ഉത്തരവും നേടി. ഇതനുസരിച്ച് ഡോക്ടർമാർ നടപടിയെടുത്തു. മണിക്കൂറുകൾക്കകം പാരീസിലെ അപ്പീൽ കോടതി ജീവൻ നിലനിർത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതാണ് മാതാപിതാക്കൾക്ക് ആശ്വാസമായത്. വിൻസെന്റിനെ ജീവിക്കാൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും ആവശ്യപ്പെട്ടു. ജീവൻ ദൈവത്തിന്റെ ദാനമാണെന്നും അതു സംരക്ഷിക്കണമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
Read Moreപ്രസവശേഷം വീട്ടിലേക്ക് മടങ്ങി; കുഞ്ഞിനെ കാറിനുള്ളിൽ മറന്നു വച്ചു
നവജാത ശിശുവിനെ മാതാപിതാക്കൾ കാറിനുള്ളിൽ മറന്നു വച്ചു. ജർമനിയിലെ ഹംബർഗിലാണ് സംഭവം. പ്രസവ ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഇവർ ദിവസങ്ങൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ കാറിനുള്ളിൽ മറന്ന് വച്ചത്. മാതാപിതാക്കൾക്കൊപ്പം ഇവരുടെ ആദ്യത്തെ കുട്ടിയും കാറിനുള്ളിൽ ഉണ്ടായിരുന്നു. ഈ കുട്ടിയെയും എടുത്ത് കാറിനുള്ളിൽ നിന്നും ഇറങ്ങിയ ഇവർ തങ്ങളുടെ കൈക്കുഞ്ഞിനെ എടുക്കുവാൻ മറന്നു പോയിരുന്നു. ടാക്സിയുടെ വാടക കൊടുത്തിനു ശേഷം വീടിനുള്ളിൽ കയറിയപ്പോഴാണ് കുട്ടി കൂടെയില്ലന്ന് ഇവർക്ക് മനസിലായത്. എന്ത് ചെയ്യണമെന്ന് അറിയാതെ മാതാപിതാക്കൾ കുറച്ചു നേരം പകച്ചു നിന്നു. എന്നാൽ ബോധം വീണ്ടെടുത്ത പിതാവ് ഉടൻ തന്നെ കാർ പോയതിനു പിന്നാലെ ഓടി. എന്നാൽ കാറ് കണ്ടെത്താൻ സാധിച്ചില്ല. അദ്ദേഹം ഉടൻ തന്നെ പോലീസുമായി ബന്ധപ്പെട്ടു. എന്നാൽ ഈ സമയമത്രെയും കുഞ്ഞ് കാറിന്റെ പിറകിലുണ്ടെന്ന് അറിയാതെ ഡ്രൈവർ കാർ ഓടിച്ചു കൊണ്ടിരുന്നു. കൂടാതെ…
Read Moreമാലിന്യക്കൂമ്പാരവും ശ്മശാനവും,പിന്നെ ചക്കിട്ടപാറ ബിഎഡ് കോളേജും; സമരത്തിനൊരുങ്ങി കുട്ടികളും നാട്ടുകാരും
പേരാമ്പ്ര: നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങൾ തള്ളുന്നത് വിദ്യാലയത്തിനു മുമ്പിൽ. ഇരുനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചക്കിട്ടപാറ ബിഎഡ് കോളജാണു മാലിന്യ കൂമ്പാര ഭീഷണിയിലുള്ളത്. തൊട്ടടുത്തു തന്നെയാണു വൃത്തിഹീനമായ പൊതുശ്മശാനവും. വിദ്യാര്‍ഥികളടക്കം നിത്യവും കായിക പരിശീലനം നടത്തുന്ന ചക്കിട്ടപാറ സ്റ്റേഡിയവും തൊട്ടടുത്താണ്. ചുറ്റുപാടും അനേകം വീടുകളുമുണ്ട്. എല്ലാവരും ഭീഷണിയിലാണ്. ഇടക്കിടെ മഴ പെയ്യുമ്പോൾ മാലിന്യാവശിഷ്ടങ്ങൾ വെള്ളത്തിൽ കലർന്നു രോഗഭീഷണി ഉയർത്തി ഒഴുകുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിഎഡ് കോളജ് വിദ്യാര്‍ഥികളും പരിസരവാസികളും ചക്കിട്ടപാറ പഞ്ചായത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. കർഷകന്റെ തോട്ടത്തിലെ റബർ ചിരട്ടകൾ കമഴ്ത്തിവെക്കണമെന്നു ഭീഷണിപ്പെടുത്തുന്ന ആരോഗ്യവകുപ്പ് അധികൃതർ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നതിൽ ദുരൂഹതയുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡിലാണു മാലിന്യ പ്രശ്നം.
Read Moreദുൽഖർ-സോനം കപൂർ ചിത്രം സെപ്റ്റംബറിൽ
ദുൽഖർ – സോനം കപൂർ ചിത്രം സെപ്റ്റംബറിൽ തിയറ്ററിലെത്തും. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സോയ ഫാക്ടറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാനും സോനം കപൂറുമാണ് സിനിമയുടെ റിലീസിനെക്കുറിച്ച് വ്യക്തമാക്കിയത്. സെപ്റ്റംബർ 20നാണ് ചിത്രം തീയറ്ററിലെത്തുക. അനുജ ചൗഹാന് രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയം പ്രമേയമായി വരുന്ന സിനിമ ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മിക്കുന്നത്.
Read Moreവക്കീൽ നോട്ടീസ് പണിയാകുമോ…?
വിക്രമിന്റെ മകൻ ധ്രുവിന്റെ അരങ്ങേറ്റ വാർത്തകൾ മാധ്യമങ്ങൾ നന്നേ ആഘോഷിച്ചതാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ധ്രുവിന് അത്ര ഗുണം ചെയ്യുന്നതല്ല. തടസങ്ങൾ നിരവധിയാണ് ഈ താരപുത്രന് മുന്നിൽ തലപൊക്കിയത്. ബാലയുടെ വര്‍മയിലൂടെയാണ് താരപുത്രന് അരങ്ങേറുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ടില് തൃപ്തരാവാതിരുന്ന നിര്‍മാതാക്കള്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നാലെ ബാലയും മറ്റ് സാങ്കേതികപ്രവര്‍ത്തകരും വര്‍മയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. അര്ജുന് റെഡ്ഡിയുടെ തമിഴ് റീമേക്കായാണ് വര്‍മ ഒരുങ്ങിയത്. സംവിധായകനെയും അണിയറപ്രവര്ത്തകരെയുമൊക്കെ മാറ്റിയെങ്കിലും നായകനായി ധ്രുവിനെ നിലനിര്‍ത്തിയിരുന്നു. ആദിത്യ വര്‍മയെന്ന് സിനിമയ്ക്ക് പേരും നല്‍കിയിരുന്നു. ഗിരീശയ്യയാണ് സിനിമയൊരുക്കിയത്. ബനിത സന്ധുവാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പ്രിയ ആനന്ദും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ മറ്റ് ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഇതിനിടയിലാണ് വിക്രമിനെത്തേടി വക്കീല്‍ നോട്ടീസ് എത്തിയിട്ടുള്ളത്.സംവിധായകനായ ബാലയാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.…
Read Moreഅനുശോചന യോഗത്തിനിടയില്‍ പ്രാസംഗികന് മര്‍ദനം; ലീഗ് പ്രവർത്തകനെതിരേ വധശ്രമത്തിന് കേസെടുത്തു
നാദാപുരം: നാദാപുരം ടൗണില്‍ അനുശോചന യോഗത്തിനിടയില്‍ പ്രാസംഗികന് മര്‍ദനമേറ്റ സംഭവത്തിൽ ലീഗ് പ്രവർത്തകനെതിരെ വധശ്രമത്തിന് കേസെടുത്തു. നാദാപുരം സ്വദേശി കോമത്ത് ഫൈസലിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത് . നാദാപുരം ജനകീയ കൂട്ടായ്മ പ്രവര്‍ത്തകനുമായ ഷൗക്കത്ത് ഏരോത്തിനെയാണ് അനുശോചന യോഗത്തിനിടയില്‍ മര്‍ദിച്ചത്. തിങ്കാളാഴ് വൈകീട്ട് അഞ്ച് മണിയോടെ വിവരാവകാശ പ്രവര്ത്തകന് അരയാവുള്ളതില് കുഞ്ഞമ്മദ് ഹാജിയുടെ അനുശോച യോഗത്തിനിടയിലാണ് അക്രമം ഉണ്ടായത്. അബുദാബി കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗിനെതിരെ സംസാരിച്ചെന്നാരോപിച്ച് നൂറുക്കണക്കിനു പേര് നോക്കി നില്‍ക്കെ നാദാപുരം ടൗണില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു. ലീഗ് പ്രവര്ത്തകന് കോമത്ത് ഫൈസലിന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്ന് ഷൗക്കത്ത് നാദാപുരം പോലീസില്‍ മൊഴി നല്‍കിയിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഷൗക്കത്തിനെ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം എസ്ഐ എസ്.നിഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
Read Moreസംവിധാനം വളരെ നിസാരമാണെന്ന് പറയുന്നവരുണ്ടാവും, പക്ഷേ…! ജയറാമും സംവിധാനത്തിലേക്ക്
താരങ്ങളിൽ പലരും സംവിധായകരായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വർഷങ്ങളുടെ അനുഭവസന്പത്തുമായി സിനിമയിൽ തുടരുന്ന ഇവർ വേറിട്ട ചുവടുവെപ്പുമായി എത്തുന്പോൾ മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. കാമറയ്ക്ക് മുന്നിൽ നിന്നു പിന്നിലേക്കെത്തി സംവിധാനത്തിലും മികവ് തെളിയിച്ചാണ് പലരും മുന്നേറുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ജയറാമും സംവിധായകന്റെ കുപ്പായമണിയാൻ പോവുകയാണ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇതു വെളിപ്പെടുത്തിയത്. “”സംവിധാനമെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആഗ്രഹമാണ്. മലയാളി പ്രേക്ഷകർക്ക് എന്നും മനസിൽ വയ്ക്കാൻ കഴിയുന്ന തരത്തിലുള്ള ചിത്രവുമായാവും എന്റെ വരവ്. അഭിനയത്തിന് പുറമേ സംവിധാനമെന്ന് പറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല, ഒരു ഷിപ്പിന്റെ ക്യാപ്റ്റനാവുകയെന്നത് വളരെ വലിയ കാര്യമാണ്. സംവിധാനം വളരെ നിസാരമാണെന്ന് പറയുന്നവരുണ്ടാവും, പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയല്ല.പക്കാ കൊമേഴ്സ്യൽ ചിത്രവുമായല്ല ഞാനെത്തുക, ഞാൻ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള, മനസിലുള്ള ചിത്രം. ബോക്സോഫീസിൽ നിറഞ്ഞോടുമെന്നൊന്നും പറയുന്നില്ല, പക്ഷേ…
Read Moreഇവര്‍ ആകര്‍ഷണമുള്ള സ്ത്രീകള്‍! പട്ടിക പുറത്തുവിട്ട് ടൈംസ് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും ആകർഷണമുളള സ്ത്രീകളുടെ പട്ടിക ടൈംസ് ഓഫ് ഇന്ത്യപുറത്ത് വിട്ടു. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഇന്ത്യയിലെ ഏറ്റവും ആകർഷണമുളള സ്ത്രീകളുടെ 50 പോരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മീനാക്ഷി ചൗധരിയും കത്രീന കൈഫും ആണ് രണ്ടും മൂന്നും സ്ഥാനത്ത്. മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഇക്കുറി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെ ന്നതാണ് ശ്രദ്ധേയം. സുന്ദരിമാർ ഇടം പിടിച്ച പട്ടികയിൽ മലയാളികൾക്കും സന്തോഷിക്കാൻ വകയുണ്ട്. മാളവിക മോഹൻ, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണവർ. 39-ാം സ്ഥാനമാണ് മാളവിക സ്വന്തമാക്കിയത്. ഓണ്‍ലൈൻ വോട്ടിംഗിലൂടെയായിരുന്നു വിജയികളെ തെരഞ്ഞെടുത്തത്. 2013 ൽ ദുൽഖറിന്റെ നായികയായിട്ടാണ് മാളവിക വെളളിത്തിരയിൽ എത്തിയത്. പട്ടം പോലെയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് മലയാളം, തമിഴ് ,തെലുങ്ക്, കന്നട എന്നീ ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം…
Read Moreസംവിധാനത്തിന്റെ ബാലപാഠം പഠിക്കാൻ അനുപമ പരമേശ്വരൻ
ദുൽഖർ സൽമാൻ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ നടി അനുപമ പരമേശ്വരൻ സഹ സഹസംവിധായികയാകുന്നു. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രിഗറി ജേക്കബ് ആണ് നായകൻ. നിഖില വിമൽ, അനു സിത്താര എന്നിവർക്കൊപ്പം അനുപമ പരമേശ്വരനും ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീലക്ഷ്മി, വിജയരാഘവൻ, സുധീഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
Read More