മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ ഇരയായി പ്ലസ് വൺ വിദ്യാർഥികളും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്ലസ് വൺ വിദ്യാർഥികളുടെ ഫലവും തടഞ്ഞുവയ്ക്കും .ഇന്ന് പ്രഖ്യാപിക്കുന്ന പ്ലസ് വൺ പരീക്ഷ ഫലത്തിൽ ഈ രണ്ട് വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല. രണ്ട് വിദ്യാർഥികളുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ അധ്യാപകൻ പൂർണമായും എഴുതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഈ വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതേണ്ടി വരുമെന്നും ഇതിനായി ജൂലായ് മാസത്തിലോ ഓഗസ്റ്റ് മാസത്തിലോ നടക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷയിൽ അതിനുവേണ്ട സൗകര്യമൊരുക്കുമെന്നും പരീക്ഷ സെക്രട്ടറി എസ്.എസ് സ്വാമിനാഥൻ പറഞ്ഞു. അതേ സമയം, അധ്യാപകൻ ഉത്തര ഉത്തരക്കടലാസ് തിരുത്തിയതായി കണ്ടെത്തിയ ഇതേ സ്കൂളിലെ 32 പ്ലസ് വൺ വിദ്യാർഥികളുടെയും ഫലം ഇന്ന് പ്രസീദ്ധീകരിക്കും. അധ്യാപകൻ തിരുത്തിയ ഉത്തരങ്ങളുടെ മാർക്ക് കുറച്ചാണ്…
Read MoreDay: May 28, 2019
സോഷ്യല്‍മീഡിയ സെല്ലില്‍ മാത്രം എട്ടു മാസക്കാലം രാപകലില്ലാതെ ജോലി ചെയ്തത് 10,000 പേര്! മൂന്നു കോടി സ്മാര്‍ട്ട് ഫോണുകള്‍ ലക്ഷ്യമിട്ട് തുടങ്ങിയത് 50,000 വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍; ബംഗാളിലെ ബിജെപിയുടെ വിജയം ഇങ്ങനെ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 48 സീറ്റുകളില്‍ 18 എണ്ണം നേടിക്കൊണ്ട് ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. 2014 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിയുടെ വോട്ടു ഷെയറില്‍ 17 ശതമാനം വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയകളെയടക്കം ഉപയോഗിച്ച് സംഘടനാ തലത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവിടെ ഇത്രയും വലിയ നേട്ടം ചുരുങ്ങിയ കാലയളവിനുള്ളില്‍ അവര്‍ നേടിയെടുത്തത്. വടക്കന്‍ കൊല്‍ക്കത്തയില്‍ മൂന്ന് ബെഡ്റൂമുള്ള ഫ്ളാറ്റാണ് ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ കേന്ദ്രം. വോട്ടെടുപ്പ് നടന്നത് 2019ലാണെങ്കിലും ഇവിടെ അതിനുവേണ്ട പ്രചാരണങ്ങള്‍ 2018ല്‍ തന്നെ തുടങ്ങി. 10,000 പേരാണ് എട്ടുമാസക്കാലം രാപകലില്ലാതെ ഇവിടെ പണിയെടുത്തത്. 23 സീറ്റുകള്‍ ബംഗാളില്‍ നേടുകയെന്നതായിരുന്നു ലക്ഷ്യം. സാങ്കേതിക വിദഗ്ധനായ ഉജ്ജ്വല്‍ പരീക്കാണ് ബി.ജെ.പിയുടെ ബംഗാളിലെ സോഷ്യല്‍ മീഡിയ കാമ്പെയ്നിങ്ങിനെ നയിച്ചത്. ബംഗാളിലെ ബി.ജെ.പിയുടെ ഐ.ടി സെല്‍ കണ്‍വീനറായ അദ്ദേഹമാണ് ബി.ജെ.പി ഐ.ടി സെല്‍…
Read Moreചൈൽഡ് ഫ്രണ്ടലി പോലീസ്; ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകൾ ഇനിമുതൽ ശിശുസൗഹൃദം
കൊല്ലം : കൊല്ലം സിറ്റിയിലെ ഈസ്റ്റ് പോലീസ് സ്റ്റേഷനു പുറമേ കൊട്ടിയം, ചാത്തന്നൂർ, ചവറ എന്നീ സ്റ്റേഷനുകൾ കൂടി ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളാകുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവർക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേരള പോലീസും യൂണിസെഫും ആവിഷ്കരിച്ച നുതന പദ്ധതിയാണ് ശിശു സൗഹൃദ പോലീസ്. കുട്ടികളുടെ അവകാശ ഉടന്പടി പ്രകാരം 18 വയസിൽ താഴെയുള്ള എല്ലാവരും കുട്ടികളുടെ ഗണത്തിൽ പെടുന്നു, ഈ കുട്ടികൾ ഏതൊരു സമൂഹത്തിന്റെയും ഭാവി നിശ്ചയിക്കേണണ്ടവരാണ് . അതിനായി പോലീസ് സ്റ്റേഷനുകളിൽ നിന്നും ഓരോ പോലീസുകാരനും ഉത്തരവാദിത്വ പൂർണ്ണമായ കൂട്ടായ്മയിലൂടെ ഓരോ കുട്ടിയ്ക്ക് ചുറ്റും ഒരു അദൃശ്യവലയം സൃഷ്ടിച്ച് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും, കുട്ടികൾക്കിടയിലുള്ള ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കുന്നതിനും, അവർക്കാവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകിയും ആരോഗ്യപൂർണ മായ ഒരു പുതുതലമുറയെ വാർത്തെടുക്കുവാൻ പോലീസിന് കഴിയും. കൊല്ലം സിറ്റിയിലെ മുഴുവൻ ശിശു…
Read Moreമുഖ്യമന്ത്രിയുടെ കരണക്കുറ്റിക്കുള്ള അടിയാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയ എന്‍എസ്എസിന്റെ പിന്തുണയെന്ന് കൊടിക്കുന്നിൽ
കൊല്ലം: കൊല്ലം നിയമസഭാ സീറ്റും ആര്‍എസ്പി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് നല്‍കുമെന്ന് ആര്‍എസ്പിയെ പരിഹസിച്ചു നിയുക്ത മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ്. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി മാറിയെത്തിയപ്പോള്‍ ആവശ്യപ്പെട്ട കൊല്ലം ലോക്സഭാ സീറ്റ് ആര്‍എസ്പിക്ക് കൊടുക്കാമെങ്കില്‍ സിപിഎം പണ്ട് ആര്എസ്പിയില് നിന്നും ഏറ്റെടുത്ത കൊല്ലം നിയമസഭാ സീറ്റും അവര്‍ക്ക് നല്‍കാമെന്നും കൊടിക്കുന്നില്‍ പരിഹാസരൂപേണെ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പിന്തുണ യുഡിഎഫിന് ആയിരുന്നു. മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്കുള്ള അടിയാണ് എന്‍എസ്എസ് പിന്തുണ. മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഓഫീസില്‍ സ്വീകരിച്ചതിന് മാവേലിക്കര എന്‍എസ്എസ് യൂനിയന്‍ ഒന്നാകെ നേതൃത്വം പിരിച്ചുവിടുകയായിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന നിലപാടാണ് എന്എസ്്എസിന്. അതേ നിലപാടാണ് യുഡിഎഫിനെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
Read Moreഇങ്ങനെയൊരു പ്രതികരണം അനിയത്തിയില്‍ ഉണ്ടാക്കാന്‍ എന്റെ കമന്റിനു കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനാകെ അസ്വസ്ഥയായി ! ആ നിര്‍ണായക തീരുമാനമെടുക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി തുറന്നു പറഞ്ഞ് സായി പല്ലവി
താന്‍ ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം സായി പല്ലവി.സ്വന്തം ജീവിതാനുഭവങ്ങളാണ് സൗന്ദര്യത്തെയും നിറത്തെയും കുറിച്ചുള്ള ഇപ്പോഴത്തെ നിലപാടിലേയ്ക്ക് എത്തിച്ചതെന്നു വ്യക്തമാക്കിയ താരം തനിക്കിപ്പോഴും അത്തരം നിരവധി അരക്ഷിതാവസ്ഥകളുണ്ടെന്നും തുറന്നുപറഞ്ഞു. സ്വന്തം നിറം ഒരാളെ എങ്ങനെ വ്യക്തിപരമായി സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞ സന്ദര്‍ഭത്തെക്കുറിച്ച് സായി പല്ലവി പറയുന്നതിങ്ങനെ… ‘എനിക്ക് ഏറ്റവും അടുപ്പമുള്ളവര്‍ എന്നു പറയുന്നത് എന്റെ അപ്പയും അമ്മയും അനിയത്തി പൂജയുമാണ്. എനിക്ക് അവളെക്കാള്‍ അല്പം നിറം കൂടുതലല്ലേ എന്നൊരു കോപ്ലക്സ് അവള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു കണ്ണാടിക്കു മുന്പില് നില്ക്കുമ്പോള് അവള് ഇതു പറയും. അവള്‍ക്ക് ചീസ്, ബര്‍ഗര്‍ അതൊക്കെയാണ് ഇഷ്ടം. ഒരിക്കല്‍ ഞാന്‍ പറഞ്ഞു, ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ നിറം വയ്ക്കുമെന്ന്. അതു കേട്ട് അവള് അതൊക്കെ കഴിക്കാന്‍ തുടങ്ങി. അവള്‍ക്ക് അതൊന്നും സത്യത്തില്‍ ഇഷ്ടമല്ല. പക്ഷേ, അവള് ഇതൊക്കെ കഴിക്കാന്‍…
Read Moreഎന്തുകൊണ്ടാണ് രണ്ടുകോടിയുടെ പരസ്യം ഉപേക്ഷിച്ചത്! ഫെയര്‍നെസ്സ് ക്രീമിന്റെ പരസ്യം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി സായ് പല്ലവി
രണ്ടുകോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും ഫെയര്മെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ നടി സായ് പല്ലവി തയാറായില്ല എന്ന വാര്‍ത്ത വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സായ് പല്ലവിയെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എങ്കിലും എന്തുകൊണ്ടാണ് സായ് പല്ലവി ഇക്കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന കാര്യത്തില്‍ ആളുകള്‍ക്ക് ഉറപ്പ് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ അങ്ങനെയൊരു തീരുമാനം എടുത്തതിന്റെ കാരണം വെളിപ്പെടുത്തി നടി സായ് പല്ലവി രംഗത്തെത്തിയിരിക്കുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഒരുകാലത്ത് തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയും അപകര്‍ഷതാബോധവും തന്നെയാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സായ് പല്ലവി വ്യക്തമാക്കി. സായ് പല്ലവിയുടെ വാക്കുകള്‍ ഇങ്ങനെ… ‘എന്നോട് അടുത്തുനില്ക്കുന്ന ആളുകള്‍ എന്റെ മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളുമാണ്. പൂജക്ക് എന്നെക്കാള്‍ നിറം കുറവാണ്. കണ്ണാടിക്ക് മുന്നില്‍ ഒരുമിച്ച് നില്ക്കുമ്പോള് അവള് എന്റെ മുഖത്തേക്കും…
Read Moreകുടിവെളള പദ്ധതികളെല്ലാം പാളി ; ദാഹജലത്തിനായി ആര്.പി.എല്‍ തൊഴിലാളികൾ നെട്ടോട്ടത്തിൽ
കുളത്തൂപ്പുഴ :ദാഹമകറ്റാനുള്ള വെള്ളം അന്വേഷിച്ച് അലയേണ്ടുന്ന ഗതികേട് മറ്റാർക്കുണ്ടാകരുതെന്നാണ് ആര്.പി.എല്തൊഴിലാളികൾ സഹതപിക്കുന്നത്. കോളനികളിലെല്ലാം തന്നെ കുടിവെളളം നിലച്ചിട്ടു നാളുകളേറെയായി. ഇനിഎന്ന് മുടക്കം കൂടാതെ കുടിവെളളമെത്തുമെന്നോർത്ത് കാത്തിരിക്കുകയാണിവർ. മൂന്നു ദിവസത്തിലൊരിക്കലെത്തുന്ന കുടിവെളളമാണ് ഇപ്പോഴത്തെ ആകെ പ്രതീക്ഷ. തൊഴിലിടങ്ങളിൽ നിന്നും വീട്ടിലെത്താൻ വൈകുകയോ അസുഖം പിടിപെട്ട് ആശുപത്രിയിൽ ചികിത്സതേടേണ്ടതായോ വന്നാൽ അന്ന് ഇതും കിട്ടാതെയാകും. കിണറ്റിൽ നീരുറവ കുറഞ്ഞതോടെയാണ് പമ്പിംഗ് മൂന്നു ദിവസത്തിൽ ഒരിക്കലാക്കിയതെന്നാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്. എന്നാൽ ഇത് എന്നുവരെ തുടരുമെന്നതിനോ പകരം സംവിധാനം ഒരുക്കുന്നതിനോ നടപടിയായിട്ടുമില്ല. മുമ്പ് വേനൽക്കാലത്ത് ടാങ്കറുകളിൽ വീട്ടുപടിക്കൽ വെളളമെത്തിച്ചു നൽകുന്നതായിരുന്നു പതിവ്. ഇക്കുറി അതുമുണ്ടാകാത്തതാണ് ദുരിതമായത്. കുളത്തൂപ്പുഴ പഞ്ചായത്തും ജില്ലാപഞ്ചായത്തും 21ലക്ഷം രൂപ മുടക്കി കൂവക്കാട് കോളനിയിൽ കുടിവെളള പദ്ധതി ഒരുക്കി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഇവ പ്രയോജനപ്പെടുന്നല്ല. കുടിവെളളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ലോകബാങ്കിൻെറ സഹായത്തോടെ ജലനിധി പദ്ധതിയിലൂടെ ലക്ഷങ്ങൾ…
Read Moreവെള്ളം കിട്ടാതെ കൊമ്പനാന ചരിഞ്ഞസംഭവം; മന്ത്രി രാജുവിനെതിരെ രൂക്ഷവിമർശനവുമായി ഗണേഷ്കുമാർ
പത്തനാപുരം:അമ്പനാര്‍ വന മേഖലയില്‍ വെള്ളം കിട്ടാതെ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ മന്ത്രി കെ. രാജുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വനം വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എ രംഗത്ത്. ആരോഗ്യവാനായ കാട്ടാന വെളളം കിട്ടാതെ പിടഞ്ഞ് മരിച്ചപ്പോള്‍ മൃഗസ്നേഹികളും ആനപ്രേമികളും എവിടെപ്പോയി. തെച്ചിക്കോട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാതിരിക്കാൻ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട മന്ത്രി കെ. രാജുവിനെയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പത്തനാപുരത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ആന വെള്ളം കിട്ടാതെ ചരിഞ്ഞ സംഭവത്തിലും മന്ത്രി പോസ്റ്റ് ഇടാത്തത് എന്താണന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു. വലിയ മൃഗസ്നേഹികള്‍ ഉളള നാട്ടിലാണ് ആന വെളളം കിട്ടാതെ ചരിഞ്ഞത് എന്ന ഓര്‍മ്മ വേണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പുനലൂർ വനം ഡിവിഷന്റെ പരിധിയിലുള്ള പത്തനാപുരം റേഞ്ചിലെ അമ്പനാർ കരീത്തോട് ഭാഗത്താണ് കാട്ടാന ചരിഞ്ഞത്. കുടിവെള്ളം കിട്ടാതെയുള്ള നിർജ്ജലീകരണത്തെ തുടർന്നാണ് മരണമെന്നാണ്…
Read Moreരാജ്യാന്തര അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ ഓട്ടോഡ്രൈവർ ശ്രീലങ്കയിലേക്ക്
തൃശൂർ: ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ തൃശൂരിലെ ഓട്ടോ ഡ്രൈവർ സനോജ് മണ്ണംപേട്ട തയ്യാറെടുക്കുന്നു. തിരുവനന്തപുരത്ത് നടന്ന മാസ്റ്റേഴ്സ് മീറ്റിൽ നൂറ് മീറ്റർ ഓട്ടത്തിൽ വെള്ളിയും നീന്തലിൽ ഒന്നാം സ്ഥാനവും നേടിയാണ് അർഹത നേടിയത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത് രണ്ടു മെഡലുകൾ നേടിയിരുന്നു. വ്യാപാരികളുടെയും മറ്റു അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ് അത്ലറ്റിക് മീറ്റുകളിൽ പങ്കെടുക്കുന്നത്. തൃശൂർ മാസ്റ്റേഴ്സ് അസോസിയേഷൻ വൈസ്പ്രസിഡന്റാണ്. ജൂലൈ 13, 14 തിയതികളിലാണ് അത്ലറ്റിക് മീറ്റ് നടക്കുന്നത്.
Read Moreമാലിന്യ പ്രശ്നം; കാലവർഷത്തിന് മുമ്പ് തീരുമാനമായില്ല; മാലിന്യ കൂമ്പാരത്തിനു നടുവിൽ മെഡിക്കൽ കോളജ്
മുളങ്കുന്നത്തകാവ്: ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യ പ്രശ്നത്തിന് ഈ മഴയക്ക് മുന്‍പും തീരുമാനമാകില്ല. മഴക്കാല രോഗങ്ങൾ മുന്നിൽ കണ്ട് യാതൊരു മുൻ കരുതലും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ അധിക്യതരുടെ ഭാഗത്തും നിന്നും ഇതു വരെ ഉണ്ടായിട്ടില്ല. ആശുപത്രി പരിസരത്ത് അജൈവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ആശുപത്രിയുടെ നൂറ് മീറ്ററിനുള്ളിൽ കുന്നുകൂടി കിടക്കുകയാണ്. മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തിക്കാത്ത കേരളത്തിലെ ഏക ആരോഗ്യ പരിപാലന കേന്ദ്രം ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഈ “ബഹുമതിക്ക്’ മാറ്റം വരുത്താതെ ഇരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് മെഡിക്കൽ കോളജ് അധിക്യതർ എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും മറ്റു ഇതര മാലിന്യങ്ങളും ആശുപത്രിയക്ക് സമിപത്തുള്ള സഥലങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. എന്നാൽ ദിവസവും നൂറ് ടണ്‍ മാലിന്യമാണ് ഇവിടെ എത്തുന്നത്. ഇവ ഒരു ദിവസം കൊണ്ട് മാത്രം…
Read More