തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് ഓരോ വർഷവും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നു നിയുക്ത എംപി ടി.എൻ. പ്രതാപൻ പറഞ്ഞു. ഈ സ്ഥിതിക്കു മാറ്റം വരണം. നിയമത്തിന്റെ പേരിൽ ചുവപ്പുനാടയുടെ ഉൗരാക്കുടുക്കുകൾ കൊണ്ടുവന്ന് വിശ്വാസികളുടെയും ആസ്വാദകരുടെയും മനസ് മുറിവേൽപ്പിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം എക്്സിബിഷൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി രണ്ട് ദേവസ്വങ്ങളുടെയും സംയുക്ത പരിപാടിയായ പൂരം എക്സിബിഷനിലായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പ്രഫ. മധു, എസിപി രാജു, പ്രഫ. മാധവൻകുട്ടി, സതീഷ് മേനോൻ, കൗണ്‍സിലർമാരായ എം.എസ്. സന്പൂർണ, കെ. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി പൊതുപരിപാടിക്കെത്തിയ പ്രതാപനെ സംഘാടകർ ഷാളണിയിച്ച് സ്വീകരിച്ചു.
Read MoreDay: May 28, 2019
‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും ! സദാചാര ആങ്ങള കളിച്ച യുവാവിന് കിടിലന്‍ മറുപടിയുമായി ദൃശ്യ രഘുനാഥ്
സദാചാര ആങ്ങളമാരുടെയും സദാചാര ഗുണ്ടകളുടെയും നാടായി കേരളം മാറുകയാണോയെന്നു തോന്നിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന പല വാര്‍ത്തകളും. സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയാല്‍ പോര മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെട്ട് അഭിപ്രായം പറയുകയും അവര്‍ തങ്ങളെ അനുസരിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. സ്ത്രീകള്‍, പ്രത്യേകിച്ച് നടിമാര്‍ പങ്കുവയ്ക്കുന്ന ചിത്രത്തിന് താഴെ അശ്ലീല കമന്റുകളും ഉപദേശങ്ങളുമായി എത്തുന്ന ആളുകളുടെ ശല്യം കൊണ്ട് പലരും പലരും പൊറുതിമുട്ടിയിരിക്കുകയാണ് ഹാപ്പി വെഡ്ഡിംഗ്, മാച്ച് ബോക്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദൃശ്യ രഘുനാഥിനാണ് ഇപ്പോള്‍ സദാചാരക്കാരന്റെ ആക്രമണം നേരിടേണ്ടി വന്നത്. തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യ പോസ്റ്റ് ചെയ്തതോടെയാണ് സദാചാര ആങ്ങള രംഗത്തെത്തിയത്. എന്നാല്‍ യുവാവിന് നല്ല ഒന്നാംതരം മറുപടിയാണ് ദൃശ്യ കൊടുത്തത്. അതാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത്, നിങ്ങളുടെ വ്യക്തിത്വം അഭിമാനത്തോടെ സൂക്ഷിക്കൂ എന്ന ഉപദേശവുമായാണ് ഒരാള്‍ രംഗത്തെത്തിയത്.…
Read Moreഗോമാതാവിനെ ബൈക്കിന്റെ മുന്നിലിരുത്തി യുവാവിന്റെ സാഹസിക യാത്ര! ബൈക്ക് റൈഡ് ആസ്വദിച്ച് ഗോമാതാവ്; വീഡിയോ വൈറല്‍
ബൈക്കില്‍ അഭ്യാസങ്ങള്‍ നടത്തുകയും സാഹസിക യാത്രകള്‍ നടത്തുകയുമൊക്കെ ചെയ്യുന്നവരുടെ വീഡിയോ നമ്മള് കണ്ടിട്ടുള്ളതാണ്. കൂട്ടത്തില്‍ ബൈക്ക് ഓടിക്കുന്ന പൂച്ചയുടെയും നായയുടെയുമൊക്കെ വീഡിയോ ഇതിനു മുമ്പ് നമ്മള് കണ്ട് ആസ്വദിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു പശു നടത്തിയ ബൈക്ക് റൈഡിന്റെ വീഡിയോ ആണ്. ഉടമയ്ക്കൊപ്പം ബൈക്കിന്റെ മുന്‍ വശത്ത് വളരെ കൂളായി ഇരുന്നാണ് നമ്മുടെ ഗോമാതാവിന്റെ യാത്ര. പാക്കിസ്ഥാനിലെ ഒരു സിവില്‍ ഉദ്യോഗസ്ഥനാണ് ഈ സുന്ദര ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഭവം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. പാക്കിസ്ഥാനില്‍ എന്തും നടക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ പശുവിന്റെ ഇരുത്തം കാണുമ്പോള്‍ ഇത് ആദ്യമായിട്ടല്ല ബൈക്ക് റൈഡ് പോകുന്നതെന്നാണ്.…
Read Moreഏഴുവര്‍ഷം മുമ്പ് മരിച്ച അമ്മയുടെ ആത്മാവ് ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പട്ടിണിക്കിട്ടു ! ലൈംഗികമായി പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയും;കൊല്ലത്തെ നടുക്കിയ 16കാരിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മുതിരപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍. ദുര്‍മന്ത്രവാദത്തിനിടെയാണ് പെണ്‍കുട്ടി മരിച്ചതെന്ന് കണ്ടെത്തിയ പോലീസ് പിതൃസഹോദരിമാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപിച്ചതിന് നേരത്തെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയടക്കം രണ്ടു പേര് പിടിയിലായിരുന്നു. തിരുനെല്‍വേലി ആറ്റിന്‍കരയിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അധ്യാപകരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ന്യുമോണിയയാണു മരണ കാരണമെന്നു വ്യക്തമായി. എന്നാല്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് വിധേയാക്കിയരുന്നുവെന്ന് കണ്ടെത്തിയത്. ഏഴുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു. അച്ഛന് വിദേശത്തു…
Read Moreസംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതു കൊണ്ടാണ് പഴയ ഹിറ്റ് ഗാനങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നത്! ’96’ സിനിമയില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ ഇളയരാജ
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ഹിറ്റായ ചിത്രമായിരുന്നു ’96’. വിജയ് സേതുപതിയും തൃഷയും തകര്‍ത്ത് അഭിനയിച്ച ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഇളയരാജയുടെ ഹിറ്റ് പാട്ടായ ദളപതിയിലെ ‘യമുനയാറ്റിലെ’ എന്ന ഗാനം ചേര്‍ത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇളയരാജ. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തത് കൊണ്ടാണ് പഴയ ഹിറ്റ് ഹാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതെന്നാണ് ഇളയരാജ പറഞ്ഞിരിക്കുന്നത്. 96 ല്‍ നായിക പാടിയ പാട്ട് ഇളയരാജയുടെ പഴയ ഹിറ്റ് ഗാനമല്ലെ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ഇളയരാജയുടെ പാട്ടുകള്‍. ഇളയരാജയുടെ പാട്ടുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ ജീവിതം വിവരിക്കാനാകും. ഈയടുത്ത് പുറത്തിറങ്ങിയ ചിത്രം 96 ല്‍ നായിക പാടുന്നത് താങ്കളുടെ പാട്ടുകളാണെന്നായിരുന്നു ഫിലിം ക്രിട്ടിക്ക് സുധീര്‍ ശ്രീനിവാസ് ചോദിച്ചത്. എന്നാല്‍…
Read Moreഐഎസ് സാന്നിധ്യം തീരക്കടലിലുണ്ടെന്ന റിപ്പോർട്ട്; തീര സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ തീര സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎസ് സാന്നിധ്യം തീരക്കടലിലുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് നിയമസഭയിലെ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറഞ്ഞത്. തീരദേശ പോലീസ് സ്റ്റേഷനുകളിൽ ഇന്റലിജൻസ് സംവിധാനം ആരംഭിച്ചു. ഇന്റലിജൻസ് വിവരങ്ങൾ കോസ്റ്റൽ പോലീസ്, നേവി, കോസ്റ്റുഗാർഡ് എന്നിവരെ അറിയിക്കും. എല്ലാവരേയും കൂട്ടി യോജിപ്പിച്ച് തീര സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോകനാഥ് ബെഹ്റ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ എല്ലാ ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് അധികൃതര്‍ക്കും തീരദേശത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Moreഫിഷറീസ് മന്ത്രിയുടെ പ്രഖ്യാപനവും ഫലംകണ്ടില്ല; കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്റർ ഇപ്പോഴും ചുവപ്പു നാടയിൽ
വൈപ്പിൻ: കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്റർ പ്രവർത്തനം തുടങ്ങുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച ഫണ്ട് പ്രഖ്യാപനത്തിലൊതുങ്ങിയതായി കേരള പരന്പരാഗത മത്സ്യത്തൊഴിലാളി സമിതി. ഫിഷറീസ് വകുപ്പ് 4.85 കോടി രൂപ അനുവദിച്ചെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചതല്ലാതെ ഫണ്ട് ഇതുവരെ നടത്തിപ്പുകാരായ ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ കൈകളിൽ എത്തിയിട്ടില്ല. ഹാർബറിലേക്കുള്ള വഴിക്കും വാഹനപാർക്കിംഗിനുമായി ഫിഷ് ലാൻഡിംഗ് സെന്ററിനോട് ചേർന്നു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതിനായി സർവേ നടത്തുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ട് മാസങ്ങൾ പിന്നിട്ടുവത്രേ. എന്നാൽ ഇപ്പോഴും ഫണ്ട് ചുവപ്പ് നാടയിൽ കുരുങ്ങിക്കടക്കുകയാണെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളി സമിതി പറയുന്നത്. ഭൂവുടമക്ക് പണം നൽകിയാൽ മാത്രമെ ഭൂമി ഏറ്റെടുത്ത് മറ്റു പണികൾ ആരംഭിക്കാനാകു. കൂടാതെ വള്ളങ്ങൾക്ക് സുരക്ഷിതമായി അടുക്കാൻ ലാന്റിംഗ് ജെട്ടിയുടെ ഭാഗത്ത് മണ്ണും ചെളിയും ഡ്രഡ്ജ് ചെയ്ത് മാറ്റണം. പടിഞ്ഞാറോട്ട് സംരക്ഷണ ഭിത്തിയും ഡ്രെയ്നേജ്…
Read Moreതൊണ്ടി കണ്ടോ തൊണ്ടി..! എടയാറിലെ സ്വർണക്കവർച്ച; പ്രതികളെല്ലാം പോലീസ് പിടിയിലായെങ്കിലും സ്വർണം കണ്ടെത്താനാകാതെ പോലീസ്
കൊച്ചി: എടയാറിലെ ശുദ്ധീകരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ കവർച്ച ചെയ്യപ്പെട്ട 20 കിലോ സ്വർണം കണ്ടെത്താനാകാതെ പോലീസ്. കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും സ്വർണം കണ്ടെത്താനാകാത്തത് തലവേദനയായി. റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളെ പല ആവർത്തി ചോദ്യം ചെയ്തിട്ടും സ്വർണം എങ്ങോട്ടാണ് കൊണ്ടുപോയതെന്ന സൂചനപോലും കിട്ടിയിട്ടില്ല. ഇവരെ കൂടാതെ കുറ്റകൃത്യത്തിൽ മറ്റു സംഘങ്ങളുടെ പിന്തുണയും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് കരുതുന്നു. ഇതിനായി പ്രതികളുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുഖ്യപ്രതി സതീഷിന്റെ അകന്ന ബന്ധുവായ ബിപിൻ സെബാസ്റ്റ്യനെ പിടികൂടാൻ പോലീസ് വ്യപകമായ തിരച്ചിൽ തുടങ്ങി. ഇയാളെ കിട്ടിയാൽ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് നിഗമനം. കവർച്ചയിൽ ഉൾപ്പെട്ട മുഴുവനാളുകളെയും രണ്ടാഴ്ചയ്ക്കുള്ളിൽ വലയിലാക്കിയതു നേട്ടമായെങ്കിലും തൊണ്ടി കണ്ടെടുത്താലേ അതിനു പൂർണത കൈവരൂ. അതിനാൽ ഏതുവിധേനയും സ്വർണം വീണ്ടെടുക്കാനാണു നീക്കം. പ്രതികളെ തെളിവെടുപ്പിനു കസ്റ്റഡിയിൽ കിട്ടാൻ കോടതിയിൽ…
Read Moreഗോതുരുത്തിൽ യുവതിയുടെ മൃതദേഹം പുഴയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ പരാതിയുമായി പോലീസ് സ്റ്റേഷനിൽ
പറവൂർ: യുവതിയുടെ മൃതദേഹം വീടിനു സമീപത്തെ പുഴയിൽ കണ്ടെത്തി. ഗോതുരുത്ത് തെക്കേത്തുരുത്ത് മതിരപ്പിള്ളി അഗസ്റ്റിന്റെ ഭാര്യ ടെസി (24)യുടെ മൃതദേഹമാണ് ഇന്നു പുലർച്ചെ പുഴയിൽ കണ്ടെത്തിയത്.ടെസിയുടെ കുട്ടിക്ക് രണ്ടരമാസം പ്രായമേ ആയിട്ടുള്ളൂ. ഒരാഴ്ച മുൻപായിരുന്നു കുഞ്ഞിന്റെ മാമോദീസ. ഇക്കാര്യം ടെസിയുടെ വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നും പ്രസവം കഴിഞ്ഞപ്പോഴും ആശുപത്രിയിൽ നിന്ന് ടെസിയെ വീട്ടിലേക്ക് പോകുവാൻ അനുവദിച്ചിരുന്നില്ലെന്നും ടെസിയുടെ ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. ആർഡിഒ എത്തിയശേഷമേ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോലീസ് സർജനെക്കൊണ്ട് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുകയുള്ളൂ.
Read Moreഅഗ്നിശമന സംവിധാനങ്ങളില്ല, എല്ലായിടത്തും കാലപ്പഴക്കംചെന്ന വയറിംഗ് ; അഗ്നിഗോളങ്ങൾ ഉള്ളിലമർത്തി ബ്രോഡ്വേയിലെ കടകൾ
കൊച്ചി: എപ്പോൾവേണമെങ്കിൽ കത്തിയമർന്നേക്കാവുന്ന അഗ്നിഗോളങ്ങൾ ഉള്ളിലമർത്തിയാണ് നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ ബ്രോഡ് വേയിലെ കടകൾ പ്രവർത്തിക്കുന്നത്. പഴയ കെട്ടിടങ്ങളായതിനാൽ ഇലക്ട്രിക്കൽ വയറിംഗുകളൊക്കെ കലപ്പഴക്കമേറി അപകടാവസ്ഥയിലാണ്. ചെറിയൊരു ഷോർട്ട്സർക്യൂട്ട് ഉണ്ടായാൽപോലും വൻ അഗ്നിബാധിയിലേക്ക് വഴിയൊരുക്കുന്നതിലെ പ്രധാന കാരണവും ഇതാണ്. അഗ്നിബാധയുണ്ടായാൽ പ്രാഥമിക രക്ഷാമാർഗമെന്ന നിലയിൽ തീ അണയ്ക്കാനുള്ള ഫയർഫൈറ്റിംഗ് സംവിധാനങ്ങൾ ഇവിടെ ഒരു കടകളിലുമില്ല എന്നതും അത്യന്തം ഗൗരവമേറിയതാണ്. അഗ്നിസുരക്ഷാ മനദണ്ഡങ്ങൾ പാലക്കാത്ത കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കുമെന്നൊക്കെ ഓരോ തീപിടിത്തത്തിന് ശേഷവും കോർപറേഷൻ അധികൃതർ വാതോരാതെ പറയുന്നുണ്ടെങ്കിൽ നടപടിയെടുക്കുന്നതിൽ കാര്യശേഷി കാണിക്കുന്നില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണ് ബ്രോഡ് വേയിലുള്ളത്. അക്കാലം മുതലുള്ള വയറിംഗുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് ഇപ്പഴും മിക്ക കടകളിലും. ഇതൊന്നും ആരും പുതുക്കി ഉപയോഗിക്കാറില്ല. അതാണ് അഗ്നിബാധ പോലുള്ള അപകടങ്ങളുടെ പ്രധാന കാരണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ നഗരത്തിലുണ്ടായ ചെറുതും വലുതുമായ പത്തോളം അഗ്നിബാധകൾക്കു കാരണമായത് ഷോർട്ട്…
Read More