സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ ശ്രീകേരളവർമ കോളജിലെ അധ്യാപിക ദീപനിശാന്ത് കവിത മോഷ്ടിച്ചെന്ന വിവാദസംഭവത്തിൽ യുജിസിക്ക് കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകി. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്ന് യുജിസി പ്രിൻസിപ്പല്ലിനോട് നോട്ടീസ് മുഖാന്തിരം ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായി സ്റ്റാഫ് കൗണ്സിലിന്റെ യോഗം ചേർന്ന് അവരുടെ അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ചാണ് പ്രിൻസിപ്പൽ ഈശ്വരി യു.ജി.സിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച ശേഷമാണ് റിപ്പോർട്ട് നൽകിയതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ദീപനിശാന്തിന്റെ വിശദീകരണവും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ടെന്നാണ് സൂചന. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന കോളജായതിനാൽ ബോർഡിന്റെ അഭിപ്രായവും റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി ആരാഞ്ഞ് ബോർഡ് ഈ വിഷയത്തിൽ കൈക്കൊണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കവിതാ മോഷണവുമായി ബന്ധപ്പെട്ട് കോളജിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. കോളജ്തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടും…
Read MoreDay: May 28, 2019
ശബരിമല വിഷയം ജനങ്ങളെ ശരിയായ രീതിയിൽ ബോധ്യപ്പെടുത്താനായില്ല; ശബരിമല തിരിച്ചടിയായെന്ന് പറയാതെ പറഞ്ഞ് എൽഡിഎഫ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ശബരിമല വിഷയം കാരണമായിട്ടുണ്ടെന്ന് പറയാതെ പറഞ്ഞ ഇടതു നേതാക്കൾ. ശബരിമല വിഷയം ജനങ്ങളെ ശരിയായ രീതിയിൽ ബോധ്യപ്പെടുത്താനായില്ലെന്ന് ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. എന്നാൽ, യുഡിഎഫ് അടുത്ത തവണ അധികാരത്തിലെത്തിലാൽ ശബരിമലയ്ക്കായി വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനത്തെയും വിജയരാഘവൻ തള്ളി. അത്തരത്തിൽ നിയമ നിർമാണം നടത്തുമെന്നത് തെറ്റിധാരണാജനകമായ വാഗ്ദാനമാണ്- വിജയരാഘവൻ പറഞ്ഞു. ഭരണഘടന നൽകുന്ന മൗലിക അവകാശം ലംഘിക്കുന്ന തരത്തിലുള്ള നിയമം സംസ്ഥാന നിയമസഭകൾക്ക് പാസാക്കാനാകില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. നേരത്തെ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള കോൺഗ്രസ്-ബി നേതാക്കളായ ആർ. ബാലകൃഷ്ണപിള്ള കെ.ബി.ഗണേഷ്കുമാർ തുടങ്ങിയ നേതാക്കളെല്ലാം തന്നെ ശബരിമല തിരിച്ചടിയായെന്ന് പരോക്ഷമായി വ്യക്തമാക്കിയിരുന്നു. നിരവധി വിഷയങ്ങൾ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നും അതിലൊന്ന് ഒരുപക്ഷേ, ശബരിമലയാകാമെന്നുമായിരുന്നു കാനത്തിന്റെ വാക്കുകൾ. ശബരിമല വിഷയത്തിൽ…
Read Moreസ്കൂൾ വിദ്യാർഥികൾക്ക് സുരക്ഷിതയാത്ര! അപകടമൊഴിവാക്കാൻ കർശന നടപടികളുമായി പോലീസ്; മാർഗരേഖ തയ്യാറാക്കി
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ പോലീസ് കർശന നടപടികളുമായി രംഗത്ത്. സ്കൂൾ വിദ്യാർഥികളുടെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ പോലീസ് ഈ അധ്യയന വർഷം കർശന നടപടികളാണ് കൈക്കൊള്ളുന്നത്. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്കൂളുകളുടെ സ്വന്തം വാഹനമായാലും രക്ഷിതാക്കൾ നേരിട്ട് ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനമായാലും കുട്ടികളെ വണ്ടികളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കരുതെന്ന പ്രധാന നിർദ്ദേശമാണ് ഡിജിപി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ടാൽ അതാത് സ്റ്റേഷൻ ഓഫീസർമാരോട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മോട്ടോർവാഹന വകുപ്പുമായി ചേർന്ന് നിയമനടപടി കൈക്കൊള്ളണമെന്നും ഡിജിപി…
Read Moreആങ്ങമൂഴി -അടൂർ കെഎസ്ആർടിസി ചെയിൻ സർവീസ് വീണ്ടും അട്ടിമറിക്കുന്നു
പത്തനംതിട്ട: ആങ്ങമൂഴി – അടൂർ ചെയിൻ സർവീസ് ആരംഭിക്കാനുള്ള നിർദേശം ഒരു വിഭാഗം ഉദ്യോഗസ്ഥരും സ്വകാര്യബസ് ഉടമകളും ചേർന്ന് അട്ടിമറിക്കുന്നു. കഴിഞ്ഞയാഴ്ച ചെയിൻ സർവീസ് തുടങ്ങാനിരുന്നതാണ്. ഇതിനായി ടൈം ഷെഡ്യൂളും ബസിന്റെ ബോർഡുകളും വരെ തയാറായതാണ്. എന്നാൽ ഉന്നത തലത്തിലുള്ള ചില ഉദ്യോഗസ്ഥർ അട്ടിമറിക്ക് കൂട്ടു നിൽക്കുന്നതായി ഇപ്പോൾ കെഎസ്ആർടിസി ജീവനക്കാർ തന്നെ ആരോപിക്കുന്നു. പത്തനംതിട്ട- ചിറ്റാർ- ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന ഒരു പ്രമുഖ സ്വകാര്യ ബസിന്റെ ഉടമയും കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിലെ ചിലരും ചേർന്നാണ് അട്ടിമറി ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നിട്ടുള്ളത്. മുമ്പും ഇതേപോലെ ചെയിൻ സർവീസ് തുടങ്ങാൻ തീരുമാനിച്ചതാണെങ്കിലും നടക്കാതെ പോയി. ആങ്ങമൂഴി റൂട്ട് ചില സ്വകാര്യ ബസുകളുടെ കുത്തകയാണ്. ചെയിൻ സർവീസ് തുടങ്ങിയാൽ ഈ റൂട്ടിലെ സ്വകാര്യ ബസ് സർവീസ് തകരുമെന്നാണ് അവർ പറയുന്നത്. ചെയിൻ സർവീസ് തുടങ്ങാനായി പത്തനംതിട്ട…
Read Moreഅബ്ദുള്ളക്കുട്ടിക്കെതിരേ കോൺഗ്രസിൽ അതൃപ്തി! കോൺഗ്രസ് അവഗണിക്കുന്നതിൽ അബ്ദുള്ളക്കുട്ടിക്കും അതൃപ്തി; സിപിഎമ്മിൽ നിന്നും പുറത്താക്കിയത് മോദിയെ പ്രകീർത്തിച്ചതിന്;
റെനീഷ് മാത്യു കണ്ണൂർ: നരേന്ദ്രമോദിയെ ഗാന്ധിജിയോട് ഉപമിച്ചും മോദിയുടെ വിജയത്തെ മഹാവിജയമെന്നും വിശേഷിപ്പിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ കോൺഗ്രസിൽ അതൃപ്തി. യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് ചേരുന്നു കെപിസിസി നേതൃയോഗം അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ച ചെയ്യും. പിന്നീട് തുടർ നടപടികൾ സ്വീകരിക്കാനാണ് സാധ്യത. മോദിയെ പ്രകീർത്തിച്ച് പ്രസംഗിച്ചതിനാണ് അബ്ദുള്ളക്കുട്ടിക്കെതിരേ സിപിഎം നടപടിയെടുക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്തത്. വികസനത്തിനും രാഷ്ട്രീയത്തിനും അതീതമായ നിലപാടുകൾ സ്വീകരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു മാതൃകയാക്കണമെന്നും പ്രവാസികൾ നല്കിയ സ്വീകരണചടങ്ങിൽ സിപിഎമ്മിലായിരിക്കെ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചിരുന്നു. ഈ പ്രസംഗത്തെ തുടർന്ന് 2009 ജനുവരി 17 ന് സിപിഎമ്മിന്റെ മയ്യിൽ ഏരിയാ കമ്മറ്റി ഒരു വർഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ…
Read Moreഎല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനം ! മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വിജയിച്ചിട്ട് അഞ്ച് ദിവസം, അഞ്ച് അക്രമങ്ങൾ!
ന്യൂഡൽഹി: എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നാഹ്വാനം ചെയ്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രണ്ടാം തവണയും ബിജെപി സർക്കാർ അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾക്കു നേർക്ക് ആക്രമണങ്ങൾ. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനം എന്നതിനു പകരം എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുകയാണ് മോദിയും സർക്കാരും വേണ്ടതെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അക്രമസംഭവങ്ങളോട് പ്രതികരിച്ചത്. ബീഹാർ ബിഹാറിലെ ബെഗുസരായിൽ ആണ് മുസ്ലിം നാമധാരിയായതിന്റെ പേരിൽ യുവാവിനു വെടിയേറ്റത്. ബെഗുസരായി ജില്ലയിലെ കുംഭി ഗ്രാമത്തിലെ മുഹമ്മദ് ക്വാസിം എന്ന യുവാവിനാണ് നടുറോഡിൽ വെടിയേറ്റത്. രാജീവ് യാദവ് എന്നയാളാണ് മദ്യലഹരിയിൽ വെടിയുതിർത്തത്. മുഹമ്മദ് ക്വാസിമിനെ നടുറോഡിൽ പിടിച്ചുനിർത്തി പേരുചോദിച്ചു. പേര് പറഞ്ഞയുടൻ “”പാക്കിസ്ഥാനിലേക്കു പോകൂ” എന്നാക്രോശിച്ചു വെടിവയ്ക്കുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ടങ്കിലും പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ലെന്നാണു വിവരം. ക്വാസിമിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് നിറയൊഴിച്ച ശേഷം രണ്ടാമതും തോക്ക് ലോഡ് ചെയ്ത യാദവ്…
Read Moreയാത്രാവരുമാനത്തിൽ മുന്നിലായ തിരുവല്ല റെയിൽവേ സ്റ്റേഷന് പ്രഥമ പരിഗണന
തിരുവല്ല: പത്തനംതിട്ട ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല. ഏഴ് കിലോമീറ്ററോളം മാത്രമാണ് പത്തനംതിട്ട ജില്ലയിൽ റെയിൽവേ ലൈനുള്ളത്. ഇതിൽ ഉൾപ്പെടുന്ന സ്റ്റേഷനായ തിരുവല്ല റെയിൽവേയുടെ എ ക്ലാസ് പട്ടികയിലാണ്. യാത്രാവരുമാനത്തിൽ തിരുവല്ല മുന്നിലാണ്. ചരക്കുഗതാഗതത്തിലും തിരുവല്ലയ്ക്ക് പ്രധാന്യമുണ്ടായിരുന്നു. എന്നാൽ സമീപകാലത്തുണ്ടായ ചില പ്രശ്നങ്ങളിൽ കുടുങ്ങി തിരുവല്ലയിലേക്ക് ഇന്ന് ചരക്ക് തീവണ്ടി എത്തുക അപൂർവമായി. കഴിഞ്ഞ പത്തുവർഷമായി പത്തനംതിട്ടയെ പ്രതിനിധീകരിക്കുന്ന ആന്റോ ആന്റണിയുടെ സജീവമായ ഇടപെടൽ തിരുവല്ല റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. തുടർന്നും സ്റ്റേഷൻ വികസനം പ്രഥമ പരിഗണനയിലുണ്ടാകുമെന്ന് എംപി വ്യക്തമാക്കി കഴിഞ്ഞു.കന്യാകുമാരി – ദിബ്രുഗഡ്, കൊച്ചുവേളി – ഡെറാഡൂണ്, തിരുവനന്തപുരം – നിസാമുദീൻ വീക്ക്ലി എക്സ്പ്രസുകൾക്കു കൂടി തിരുവല്ലയിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കേണ്ടതുണ്ട്. ഇത്തവണ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട താത്കാലിക സ്റ്റോപ്പുകളുടെ പട്ടികയിൽ നിന്നുപോലും തിരുവല്ല ഒഴിവാക്കപ്പെട്ടിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് തിരുവല്ല റെയിൽവേസ്റ്റേഷൻ നേരിടുന്ന…
Read Moreകോടിയേരിയുടെ ഒരു ഫോൺകോളിൽ ശബരിമല കയറുന്നത് ലക്ഷക്കണക്കിന് സ്ത്രീകൾ; നിയുക്ത എംപിയുടെ പ്രസ്താവന ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് ബിജെപി
ചേർത്തല: കോടിയേരി ബാലകൃഷ്ണൻ ഒരു ഫോണ്കോൾ ചെയ്താൽ ലക്ഷക്കണക്കിന് യുവതികൾ ശബരിമലയിൽ എത്തുമെന്ന എ.എം ആരിഫിന്റെ പ്രസ്താവന വോട്ട് ചെയ്ത് വിജയിപ്പിച്ച ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ. തെരഞ്ഞെടുപ്പ് സമയത്ത് അയ്യപ്പന്റെ ഫോട്ടോയുമായി പ്രചാരണം നടത്തിയ ആരിഫ് ജയിച്ചുകഴിഞ്ഞപ്പോൾ ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത് അനുചിതമാണ്. ഇസ്ലാം മത വിശ്വാസം അനുസരിച്ച് ജീവിക്കുകയും സ്വന്തം ആചാരങ്ങളെ മുറുകെ പിടിക്കുകയും ചെയ്യുന്ന പുതിയ എംപി മറ്റു മതവിശ്വാസങ്ങളെ മാനിക്കേണ്ടതായിരുന്നു. ഹിന്ദുവിശ്വാസങ്ങളെ അവഹേളിച്ച നടപടി ശരിയായില്ലെന്നും പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreഗുരുനാനാക് കൊട്ടാരം തകർത്തിട്ടില്ല; പാക്കിസ്ഥാൻ പത്രം നൽകിയത് വ്യാജവാർത്ത
ലാഹോർ: ലാഹോറിലെ ഗുരുനാനാക് കൊട്ടാരം തകർത്തെന്ന പാക്കിസ്ഥാൻ പത്രമായ ഡോണിന്റെ വാർത്ത തെറ്റാണെന്ന് റിപ്പോർട്ട്. ഇന്ത്യടുഡേ നടത്തിയ അന്വേഷണത്തിലാണ് ഡോൺ നൽകിയത് തെറ്റായ വാർത്തയാണെന്ന് തെളിഞ്ഞത്. ഗുരുനാനാക് കൊട്ടാരമാണെന്ന് ഡോൺ നൽകിയ വാർത്തയിലുള്ളത് പാക് പഞ്ചാബ് പ്രവിശ്യയിലുള്ള ബാട്ട് എന്ന ഗ്രാമത്തിലെ ഒരു ഷെൽട്ടർ ഹോമാണ്. ഗ്രാമത്തിലെ പാവപ്പെട്ടവരാണ് ഇവിടെ താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം കെട്ടിടം തകർന്നു വീണതോടെയാണ് പ്രദേശവാസികൾ കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും അഴിച്ചുകൊണ്ടു പോയത്. സിഖ് വിശ്വാസികൾ ആരും ഇവിടെ സന്ദർശിക്കാറില്ലായിരുന്നു. ഡോൺ തെറ്റായ വാർത്ത നൽകിയതിനെതിരേ പ്രവിശ്യയിലെ സിഖ് സമൂഹം പ്രതിഷേധിച്ചു. പാലസ് ഓഫ് ബാബ ഗുരു നാനാക്കിൽ ബാബാ ഗുരു നാനക് താമസിച്ചിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി. റവന്യൂ രേഖകൾ പരിശോധിച്ചതിൽ ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടത്തെക്കുറിച്ച് വിവരമില്ലെന്നും മുനിസിപ്പൽ കമ്മിറ്റിയുടെ റിക്കാർഡ് പരിശോധിച്ചുവരികയാണെന്നും നരോവാൾ ഡെപ്യൂട്ടി കമ്മീഷണർ വഹീദ് അസ്ഘർ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ…
Read Moreതാമര വിരിഞ്ഞില്ല, പഴി ശ്രീധരന്പിള്ളക്ക്! നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയതായി റിപ്പോര്ട്ടുകള്
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരാജയം ബിജെപിയിൽ പ്രക്ഷുബ്ദമാക്കുന്നു. കേരളത്തിൽ അനുകൂലസാഹചര്യമുണ്ടായിരുന്നെങ്കിലും അക്കൗണ്ട് തുറക്കാൻ സാധിക്കാത്തതിന്റെ കാരണം തേടി ഇന്നു ആലപ്പുഴയിൽ കോർ കമ്മിറ്റി ചേരുകയാണ്. കോർകമ്മറ്റിയും ഭാരവാഹി യോഗവുമാണ് ചേരുക. യോഗത്തിൽ കടുത്തവിമർശനം ഉയരാനുള്ള സാധ്യത കാണുന്നുണ്ട്. ജയിക്കാവുന്ന സീറ്റുകളായ പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളിൽ വോട്ട് കൂടിയെങ്കിലും സാഹചര്യം മുതലാക്കാൻ പോലും കഴിയാത്തതു സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുടെ തലയിൽ കെട്ടിവച്ചു തലയൂരാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്നത്തെ യോഗത്തിലും നേതൃത്വത്തിനെതിരേ വിമർശനം ഉയരാനുള്ള സാധ്യതയുണ്ട്. ശബരിമല വിഷയം കത്തിച്ചതു കൊണ്ടു മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് കൂടിയതെന്നു പറയുന്പോഴും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നതു സംഘടന പ്രവർത്തനത്തിന്റെ പിഴവാണെന്ന വിമർശനം ഉയരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതു വഴി യുഡിഎഫിനു അനുകൂലമായ സ്ഥിതിവിശേഷം സൃഷ്ടിച്ചുവെന്ന ആരോപണം ശക്തമാണ്. ഈ മണ്ഡലങ്ങളിലെല്ലാം ബിജെപി വോട്ടുകളിൽ കുറവുണ്ടായി. ബിജെപിയിലെ…
Read More