സുപ്രധാന മുന്നണികളെയെല്ലാം ഞെട്ടിച്ചുകൊണ്ട് തന്നെ പതിനാഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുകയാണ്. ബഹുഭൂരിപക്ഷത്തോടെ രണ്ടാം ഘട്ടത്തില്‍ അധികാരത്തിലേറാന്‍ എന്‍ഡിഎ നേതൃത്വം തയാറെടുത്തു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വനിതാ സാന്നിധ്യമുള്ള ലോക്സഭയായിരിക്കും ഇതെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. അതും ചെറുപ്പക്കാരായ വനിതാ എംപിമാര്‍ കൂടുതലുള്ള ഒരു ലോക്സഭയാണ് ഇത്. ഈ നേട്ടത്തെക്കുറിച്ച് അഭിനന്ദനങ്ങള്‍ നാനാഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതനിടെയാണ് കോണ്‍ഗ്രസിന്റെ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട നടിമാരായ മിമി ചക്രബര്ത്തിയേയൂം നുസ്രത്ത് ജഹാനെയും അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് രാംഗോപാല്‍ വര്‍മ. ‘ഭംഗിയുള്ള എം.പിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്’ എന്നാണ് എം.പിമാരെ അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേരും ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യുന്നതും രാംഗോപാല്‍ വര്‍മ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘വാഹ് വാഹ് വാഹ്… ബംഗാളില്‍ നിന്നുള്ള പുതിയ എം.പിമാര്‍. മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും.. ഇന്ത്യ…
Read MoreDay: May 28, 2019
തീരദേശ ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു; അന്ധകാരനഴി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങി
തുറവൂർ: തീരദേശ ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അന്ധകാരനഴി വടക്കേപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങി. നിലവിൽ പാലത്തിന്റെ കൈവരികളുടെ നിർമാണമുൾപ്പെടെ പൂർത്തിയായി. അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാകുന്നതോടെ ഇത് സഞ്ചാരയോഗ്യമാകും. ഫോർട്ട് കൊച്ചി തോട്ടപ്പള്ളി തീരദേശ റോഡിലെ പ്രധാന പാലമായിരുന്നു അന്ധകാരനഴി പാലം. നിലവിൽ വടക്കേ സ്പിൽവേ പാലത്തിലൂടെയാണ് ഗതാഗതം നടത്തുന്നത്. എന്നാൽ വർഷങ്ങൾക്ക് മുന്‍പുതന്നെ ഈ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര സർക്കാർ നിരോധിച്ചിട്ടുള്ളതാണ്. എങ്കിലും മറ്റു മാർഗം ഇല്ലാത്തതിനാൽ ഇപ്പോഴും ഈ പാലത്തിലൂടെയാണ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യാത്ര. തുറമുഖ വകുപ്പിന്റെ കീഴിലാണ് പാലത്തിന്റെ നിർമാണ പ്രവർത്തനം പൂർത്തിയായത്. നിരവധി കരാറുകൾ മാറി മാറി നൽകിയാണ് പാലത്തിന്റെ നിർമാണം പൂർത്തീകരണത്തിലേക്ക് എത്തി നിൽക്കുന്നത്. സുനാമിക്ക് ശേഷമാണ് അന്ധകാരനഴി വടക്കേപാലത്തിന്റെയും തെക്കേപാലത്തിന്റെയും പണി ആരംഭിച്ചത്. തെക്കേപ്പാലം ഒരു വർഷത്തിനുള്ളിൽ പണി പൂർത്തികരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന…
Read Moreവാലുള്ള പൂച്ചയ്ക്ക് പേരിടാനുള്ള സ്വാതന്ത്ര്യത്തെ ആദരിക്കേണ്ടേ ? വിദേശത്ത് ഇതൊക്കെ പതിവാണ് ! ചുഞ്ചു പൂച്ചയുടെ ചരമവാര്‍ഷികത്തെ ട്രോളിയവര്‍ക്ക് മറുപടിയുമായി ഡോ.സി.ജെ ജോണ്‍
കോട്ടയം: കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ താരം ‘ചുഞ്ചു നായര്‍’ ആണ്. ഈ പേരിലുള്ള പൂച്ചയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഒരു പത്രത്തില്‍ വന്ന ചരമപരസ്യത്തിന്റെ പേരില്‍ ട്രോള്‍ ഇറക്കിയവരെ ചിലതൊക്കെ ഓര്‍മ്മിപ്പിക്കുകയാണ് പ്രശസ്ത മനഃശാസ്ത്രജ്ഞന് ഡോ.സിജെ ജോണ്‍. പൂച്ചയുടെ ദേഹവിയോഗത്തില്‍ ഇങ്ങനെയൊക്കെ ദുഃഖിക്കുന്ന പതിവ് വിദേശത്തുണ്ട്. സ്വത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് എഴുതി വയ്ക്കുന്നവര്‍ പോലുമുണ്ട്. അവ ചത്തുപോകുമ്പോള്‍ കടുത്ത വിഷാദത്തില്പെട്ട് ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.-ഡോ.സി.ജെ ജോണ്‍ പറയുന്നു. പൂച്ചയുടെ പേരിനു പിന്നില്‍ ‘ജാതി വാല്’ ചേര്‍ത്തതിനെ പരിഹസിക്കുന്നവര്‍ക്കും അദ്ദേഹത്തിന്റെ മറുപടിയുണ്ട്. വാലുള്ളപൂച്ചയ്ക്ക് പേരിടാനുള്ള സ്വാതന്ത്ര്യത്തെ ആദരിക്കേണ്ടെ? മതപരമായ സൂചനകള്‍ ഉള്ള പേരുകള്‍ പൂച്ചയ്ക്കും പട്ടിക്കും ഇടരുതെന്ന നിയമം ഇപ്പോള്‍ ഇല്ലല്ലോ? അതിനെ വെറുമൊരു ട്രോള്‍ എന്നു വിളിക്കരുതേ. മനുഷ്യരേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ നമ്പാന്പറ്റുന്ന കാലവുമല്ലേ? -ഡോ.സി.ജെ ജോണ്‍ ചോദിക്കുന്നു. ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ: പൂച്ചയുടെ ചരമ വാര്‍ഷീക പരസ്യം…
Read Moreഇനി രണ്ടു ദിവസം കൂടി ! ജിപിഎസില്ലാത്ത ടാക്സികള്‍ക്ക് ഇനി ഫിറ്റ്നസ് നല്‍കില്ല; ജൂണ്‍ ഒന്നു മുതല്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനം
കോഴിക്കോട്: സംസ്ഥാനത്ത് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ഘടിപ്പിക്കാത്ത ടാക്സികള്‍ക്ക് ഫിറ്റ്നസ് നല്‍കില്ലെന്ന തീരുമാനത്തിലുറച്ച് മോട്ടോര്‍വാഹനവകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ നിയമം കര്‍ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജിപിഎസ് ഘടിപ്പിക്കാതെ രണ്ടു ദിവസം കൂടി മാത്രമേ ടാക്സികള്‍ക്ക് നിരത്തിലിറങ്ങാനാവൂ. വര്‍ധിച്ച ഇന്‍ഷുറന്‍സ് പ്രീമിയവും ഭാരിച്ച നികുതിയും ഓണ്‍ലൈന്‍ സര്‍വീസുകളും കാരണം പ്രതിസന്ധിയിലായിരിക്കുന്ന ടാക്സിക്കാര്‍ക്ക് ജിപിഎസ് ഇരട്ടി പ്രഹരമാണ് ഏല്‍പ്പിക്കുന്നതെന്നാണ് പറയുന്നത്. അരലക്ഷം രൂപ പോലും വിപണിവിലയില്ലാത്ത കാലപ്പഴക്കം ചെന്ന കാറുകള്‍ക്കും ജീപ്പുകള്‍ക്കും വരെ പതിനായിരം രൂപയിലധികം വിലയുള്ള ജിപിഎസ് സംവിധാനം ഘടിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ജിപിഎസ് നടപ്പാക്കേണ്ട വാഹനങ്ങളില്‍ പുതിയവയെ മാത്രം ഉള്‍പ്പെടുത്തി കാലപ്പഴക്കം ചെന്ന ടാക്സികളെ നടപടിയില്‍ നിന്ന് ഒഴിച്ചുനിര്ത്തണമെന്നാണ് ടാക്സി മേഖലയിലെ യൂണിയനുകളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബന്ധപ്പെട്ടവര്‍ക്ക് ിവേദനം സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാറിന് നിര്‍ദേശപ്രകാരമാണ് എല്ലാ പൊതുഗതാഗത വാഹനങ്ങളിലും വെഹിക്കിള്‍ ലൊക്കേഷന്് ട്രാക്കിംഗ് യൂണിറ്റുകള്‍ വഴി ജിപിഎസ്…
Read Moreട്രെയിനിൽനിന്ന് വീണ് മലയാളി നഴ്സിന് ദാരുണാന്ത്യം; ഭർത്താവുമൊത്ത് ജോലി തേടി ഗുജറാത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്
കുറവിലങ്ങാട്: മലയാളി നഴ്സ് മഹാരാഷ്്ട്രയിൽ ട്രെയിൻ നിന്ന് വീണ് മരിച്ചതായി വിവരം ലഭിച്ചതോടെ യാത്രതിരിച്ച സംഘം ഇന്ന് ഉച്ചകഴിയുന്നതോടെ മഹാരാഷ്ട്രയിലെത്തും. പുതുവേലി കുഴിപ്പാനിയിൽ സനീഷ് കൃഷ്ണന്റെ ഭാര്യ സൂര്യ സനീഷാ(26)ണ് മരിച്ചത്. സൂര്യയുടെ സഹോദരിമാരുടെ ഭർത്താക്കന്മാർ, സനീഷിന്റെ സഹോദരിയും ഭർത്താവും അടങ്ങുന്ന നാലംഗസംഘമാണ് മഹാരാഷ്ട്രയിലേക്ക് യാത്രതിരിച്ചത്. നെടുന്പാശേരിയിൽ നിന്ന് വിമാനത്തിൽ മുംബൈയിലെത്തി അവിടെ നിന്ന് ട്രെയിനിലാണ് സൂര്യ അപകടത്തിൽപ്പെട്ട പ്രതാപ് നഗറിലെ ജൽഗാവ് റെയിൽവേ സ്റ്റേഷനടുത്തേക്ക് യാത്രനടത്തുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം. ആയൂർവേദ നേഴ്സുമാരായി വടക്കേ ഇന്ത്യയിലെ വിവിധയിടങ്ങളിൽ ജോലി നോക്കിവരികയായിരുന്നു സനീഷും സൂര്യയും. ജോലിക്കാര്യത്തിനായി ഇരുവരും മഹാരാഷ്ടയിൽ നിന്നും ഗുജറാത്തിലേക്ക് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. ലോക്കൽ കന്പാർട്ടുമെന്റിലായിരുന്നു യാത്ര. ഇരുവരും പുലർച്ചെ ബാത്ത്റൂമിൽ പോയി തിരിച്ചിറങ്ങവേ സൂര്യ ട്രെയിനിലെ വാതിലിൽനിന്നും വീഴുന്നത് കണ്ട് ഭർത്താവ് സനീഷ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ…
Read Moreമോദിയുടെ വിജയം മഹാവിജയം! നരേന്ദ്രമോദിയെ ഗാന്ധിജിയോട് ഉപമിച്ച് കോൺഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി
കണ്ണൂർ: നരേന്ദ്ര മോദിയുടെ വിജയം മഹാവിജയമെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണ് ഈ മഹാവിജയമെന്നും വിശേഷിപ്പിക്കുന്നു. ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന ആളെന്നും മോദിയെ വിശേഷിപ്പിക്കുന്നു. ഗാന്ധിയുടെ നാട്ടുകാരനായ മോദി ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് ജനപ്രിയനാക്കിയതെന്നും പറയുന്ന അബ്ദുള്ളക്കുട്ടി നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെതിരേ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. പ്രതികരിക്കാനില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെതിരേ നടപടിയെടുക്കണമെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എ.പി. അബ്ദുളളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നരേന്ദ്ര മോദിയുടെ മഹാവിജയത്തെപറ്റി. നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെകുറിച്ചുള്ള പല നിരീക്ഷണങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ.. എന്ത്…
Read Moreഅതിക്രൂര മർദനത്തിലൂടെ ചെവിയിലൂടെ രക്തം ഒലിച്ചിറങ്ങി; ജാമ്യത്തിലിറങ്ങി വിട്ടിലെത്തിയപ്പോൾ തളർന്ന് വീണു; മദ്യപിച്ചെന്നാരോ പിച്ച് കറുകച്ചാൽ പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന് സ്റ്റേഷനിൽ നേരിടേണ്ടി വന്നത് അതിക്രൂരമർദനം
കറുകച്ചാൽ: മദ്യപിച്ചുവെന്നാരോപിച്ച് യുവാവിന് പോലീസ് മർദനം. സംഭവത്തിൽ ജനപക്ഷം കങ്ങഴ മണ്ഡലം കമ്മറ്റി ജില്ലാ പോലീസ് ചീഫിനു പരാതി നൽകി. കങ്ങഴ കൂന്പന്താനം പൂതക്കുഴിയിൽവീട്ടിൽ ജിജോ ജോണ്‍ (36) ആണ് പരിക്കേറ്റത്. പരാതിയിൽ പറയുന്നതിങ്ങനെ, ഞായറാഴ്ച്ച രാത്രി ഏഴിനു കറുകച്ചാൽ ടൗണിൽ നിന്നും ജിജോയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം ഇരുവരെയും ചോദ്യം ചെയ്യുകയും ജിജോയെ ലോക്കപ്പിൽ കയറ്റി ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് മർദന വിവരം പുറത്തറിയരുതെന്ന് പറഞ്ഞ് കേസെടുക്കാതെ ഇയാളെ വിട്ടയച്ചു. വീട്ടിലെത്തി ശേഷം ജിയോയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെവിയിൽ നിന്നും രക്തം വരികയും ചെയ്തു. ഉടൻ തന്നെ വിവരമറിഞ്ഞെത്തിയ ജനപക്ഷം പ്രവർത്തകർ ജിജോയെ പാന്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ജനപക്ഷം നേതാക്കളായ മാത്യു സ്ക്കറിയ, റെനീഷ്…
Read Moreക്വട്ടേഷനില്‍ പി. ജയരാജന് പങ്കൊന്നുമില്ല ! തന്നെ വധിക്കാന്‍ ശ്രമിച്ചയാളുടെ പേര് പറയാതെ പറഞ്ഞ് സിഒടി നസീര്‍; ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി വരുന്ന ആ അജ്ഞാതന്‍ ആര് ?
കോഴിക്കോട്: വടകരയില്‍ വെട്ടേറ്റ സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറിനെതിരായ വധശ്രമത്തിനു പിന്നില്‍ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് പങ്കൊന്നുമില്ലെന്ന് നസീര്‍ തന്നെ പറഞ്ഞതോടെ സംശയത്തിന്റെ മുന മറ്റൊരു നേതാവിലേക്ക് നീളുകയാണ്. നസീര്‍ വടകരയില്‍ വിമതനായതോടെ മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമോയെന്ന ഭയത്തെത്തുടര്‍ന്നാണ് ആക്രമണം നടന്നതെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. വധശ്രമത്തിനു പിന്നില്‍ ഒരു തലശ്ശേരിയിലെ ഒരു ജനപ്രതിനിധിയും തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും ഓരോ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണെന്നു നസീര്‍ പറയുന്നു. ആശുപത്രി വിട്ടു തലശ്ശേരിയിലെ വീട്ടിലെത്തിയപ്പോവാണ് നസീര്‍ ഇക്കാര്യം സൂചിപ്പിച്ചത്. ജനപ്രതിനിധിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥനോടു പറഞ്ഞിട്ടുണ്ടെന്നും പോലീസില്‍ അന്വേഷിച്ചാല്‍ പേരു ലഭിക്കുമെന്നും നസീര്‍ പറഞ്ഞു. ആര്‍ക്കുനേരെയാണ് നസീര്‍ വിരല്‍ ചൂണ്ടുന്നതെന്ന കാര്യവും ഇതിനകം ചര്‍ച്ചാവിഷയമായി കഴിഞ്ഞു. ചാനല്‍ ചര്‍ച്ചകലില്‍ സജീവമായ എംഎല്‍എയുടെ നേര്‍ക്കാണ് ആരോപണമുന ഉയരുന്നത്. തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരവുമായി ബന്ധപ്പെട്ട അഴിമതിയ്ക്കെതിരേ രംഗത്തു…
Read Moreവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒന്നാം പ്രതി അജിത്ത് ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പരാതിക്കാർ
ഏറ്റൂമാനൂർ: ഏറ്റൂമാനൂരിൽ തട്ടിപ്പ് നടത്തി മുങ്ങിയ അജിത്ത് ജോർജ് ഉദ്യോഗാർഥികളുമായി എംഒഎച്ച് പരീക്ഷയ്ക്കായി എറണാകുളം ഓഫിസിൽ എത്തിയതായി ആരോപണം. വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പോലീസ് അന്വേഷിക്കുന്ന ഒന്നാംപ്രതി അജിത്ത് ജോർജാണ് ഗൾഫിലേക്ക് നഴ്സിംഗിനായുള്ള എംഒഎച്ച് പരീക്ഷയ്ക്കായി ഉദ്യോഗാർഥികളുമായി എത്തിയതെന്ന് ആരോപണം. അജിത്ത് ജോർജിനെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു തട്ടിപ്പിനിരയായവർ എറ്റൂമാനൂരിലെ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം പ്രവർത്തിക്കുന്ന അജിത്ത് ജോർജിന്റെ ഓഫിസിനു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി. ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് ഡോക്ടർ ദന്പതിമാരുടെയും ബന്ധുവിന്റെയും പക്കൽനിന്നും ഒന്‍പതര ലക്ഷം രൂപ തട്ടിയെടുത്തതോടെ ഇവർ നൽകിയ പരാതിയെ തുടർന്ന് ഏറ്റുമാനൂർ സ്വദേശികളായ തോപ്പിൽ ഫിജോ ജോസഫ് (34) ഹാരിസ് (50) എന്നീവരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.ഒന്നാംപ്രതി അജിത്ത് ജോർജ് ഇപ്പോഴും ഒളിവിലാണ്.…
Read Moreമൂന്നര പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്കുള്ള നന്ദി! പോസ്റ്റ്മാന് വ്യത്യസ്തവും അതിഗംഭീരവുമായ യാത്രയയപ്പ് നല്കി നാട്ടുകാര്‍
സമൂഹത്തിനുവേണ്ടി പരിപൂര്‍ണ ആത്മാര്‍ത്ഥതയോടെ സേവനം ചെയ്യുന്നവര്‍ക്ക്, തിരിച്ച് സമൂഹവും അതേ സ്നേഹവും ആദരവും നല്കുമെന്നതിന് തെളിവാകുന്ന ഒരു സംഭവമാണ് അമേരിക്കയിലെ അറ്റ്ലാന്റയില്‍ നിന്ന് പുറത്തു വരുന്നത്. 35 വര്‍ഷം പോസ്റ്റ്മാനായി ജോലി ചെയ്ത ഫ്ലോയിഡ് മാര്ട്ടിന് എന്ന വ്യക്തിയുടെ വിരമിക്കല്‍ ദിനമാണ് അദ്ദേഹത്തിന്റെ സേവനം സ്വീകരിച്ചിട്ടുള്ള നാട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തിന് വ്യത്യസ്തമായ ആദരം അര്‍പ്പിച്ചത്. മുപ്പത്തഞ്ച് വര്‍ഷം ആ നാട്ടിലൂടെ ഓടിനടന്ന് തങ്ങള്‍ക്ക് വന്നിരുന്ന എഴുത്തുകളും കത്തുകളും വിതരണം ചെയ്തിരുന്ന മാര്ട്ടിന് തന്റെ ഔദ്യോദിക ജീവിതത്തിലെ അവസാന പ്രവര്‍ത്തി ദിനം നാട്ടുകാര്‍ ചേര്‍ന്ന് സര്‍പ്രൈസ് ഒരുക്കുകയായിരുന്നു. അവസാന പ്രവര്‍ത്തി ദിനം, മാര്ട്ടിന് തന്റെ ട്രക്കുമായി എത്തിയ ഇടങ്ങളിലെല്ലാം ആളുകള്‍ സമ്മാനങ്ങളുമായി കാത്തു നിന്നു. അദ്ദേഹത്തെ ആശ്ലേഷിച്ച് അഭിനന്ദിക്കുകയും നന്ദി പറയുകയും അദ്ദേഹത്തോടൊപ്പം ഫോട്ടോകളും സെല്‍ഫികളും പകര്‍ത്തുകയും ചെയ്തു. മാര്‍ട്ടിനോടുള്ള ആദര സൂചകമായി തങ്ങളുടെ വീടുകളുടെ മുമ്പിലുള്ള ലെറ്റര്‍…
Read More