എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: എഐസിസി അധ്യക്ഷനാകാനില്ലെന്ന് ശശി തരൂർ. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവി ഒഴിയുന്ന ഘട്ടം വന്നാൽ ആ സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാനിടയുണ്ടെന്ന വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. വർഷങ്ങളായി പാർട്ടി പ്രവർത്തനം നടത്തി പരിചയമുള്ള നിരവധി നേതാക്കൾ പാർട്ടിയിൽ ഉണ്ട്. അവരെയാണ് അത്തരം പദവിയിലേക്ക് പരിഗണിക്കേണ്ടത്. താൻ അടുത്ത കാലത്ത് പാർട്ടിയിലേക്ക് കടന്നുവന്നയാളാണ്. പാർലമെന്ററി രംഗത്താണ് കൂടുതൽ പരിചയം. ലോക്സഭയിൽ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചാൽ അതു സ്വീകരിക്കും. അക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി പദവിയെ ചെറുതായിട്ടല്ല കാണുന്നത്. തന്നെക്കാൾ ആ സ്ഥാനത്തേക്ക് പ്രവർത്തന പരിചയമുള്ള നേതാക്കളെയാണ് പരിഗണിക്കേണ്ടത്. രാഹുൽഗാന്ധി സ്ഥാനം ഒഴിയാത്ത സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെക്കുറിച്ച് നിലവിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ മാറ്റൊരാളെ പാർട്ടി കണ്ടെത്തും. അധ്യക്ഷ പദവി ഒഴിയുന്ന തീരുമാനത്തിൽ രാഹുൽ…
Read MoreDay: May 28, 2019
51 ശൈലി തുടരുന്നു? തന്നെ ആക്രമിച്ചതിന് പിന്നിൽ എ.എൻ. ഷംസീറെന്ന് സംശയിക്കുന്നതായി സിഒടി നസീർ, പരാതി നൽകിയതിന് പിന്നിലെ കാരണം ഇതാണ്
വടകര: തന്നെ ആക്രമിച്ചതിൽ എ.എൻ. ഷംസീർ എംഎൽഎയ്ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി നസീർ. ഇക്കാര്യം അന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസീർ മാധ്യമങ്ങളോട് പറഞ്ഞു. ഷംസീറുമായി നേരത്തേ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെന്നും ഇതല്ലാതെ രാഷ്ട്രീയത്തിലോ വ്യക്തിപരമായോ മറ്റ് ശത്രുക്കളില്ലെന്നും നസീർ വ്യക്തമാക്കി. പി.ജയരാജന് ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. ഗൂഡാലോചനയിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കാൻ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവിമാനത്തില്‍ സിഗരറ്റ് വലിക്കാന്‍ തുടങ്ങിയപ്പോള്‍ വിലക്കി ! വിമാന ജീവനക്കാരിയുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി മലയാളി യുവാവ്; മലയാളികള്‍ക്കാകെ നാണക്കേടാകുന്ന സംഭവം ഇങ്ങനെ…
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിക്കാനൊരുങ്ങിയപ്പോള്‍ വിലക്കിയ ജീവനക്കാരിയ്ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി മലയാളി യുവാവ്. ജിദ്ദയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വന്ന സൗദി എയര്‍ലൈന്‍സിലാണ് സംഭവം. കോട്ടയം സ്വദേശി അബ്ദുള്‍ ഷാഹിദ് ഷംസുദീന്‍ എന്നയാളാണ് ഇത്തരത്തില്‍ വിമാനാധികൃതരോട് മോശമായി പെരുമാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഗരറ്റ് കത്തിക്കുവാനുള്ള ശ്രമം തടഞ്ഞതിന് ആദ്യം ക്യാബിന് ക്രൂ ജീവനക്കാരിയോട് ഇയാള്‍ തട്ടികയറിയിരുന്നു. തുടര്‍ന്ന് വനിതാ ക്യാബിന് ജീവനക്കാരി സഹപ്രവര്‍ത്തകരെ വിളിച്ചപ്പോഴാണ് യുവാവ് തന്റെ പാന്റിന്റെ സിബ്ബ് അഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയത് എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.തുടര്‍ന്ന്, വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം സംഭവത്തെക്കുറിച്ച് വിമാനജീവനക്കാര്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്ട്രോള് സെന്ററിലും സിഐഎസ്എഫിലും പരാതി നല്കി. ഇതിനെ ത്തുടര്‍ന്ന് ഇയാളെ തടയുകയും പോലീസിന് കൈമാറുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തുവെന്നും പോലീസ് അറിയിച്ചു. സംഭവം മലയാളികള്‍ക്കാകെ നാണക്കേടാകുകയാണ്.
Read Moreഅതാണ് വിജയൻ..! ഈ ശൈലിയിൽ അദ്ദേഹം മുഖ്യമന്ത്രിയാണ്; ശൈലിക്കാര്യത്തിൽ മുഖ്യമന്ത്രിയെ പിൻതുണച്ച് കാനം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടതുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് ഒരു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണെന്ന പ്രതിപക്ഷ വിമർശനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു.തെരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി പിണറായിയുടെ ശൈലി മാറ്റണം എന്ന് പറയുന്നത് ശരിയല്ലെന്നു പറഞ്ഞ കാനം ഈ ശൈലി അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ കേരള ജനത അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും ചോദിച്ചു.
Read Moreവിലക്ക് മാറി; സൗദിയിലേക്കു പഴം കയറ്റുമതി വീണ്ടും
കോഴിക്കോട്: നിപ്പാ വൈറസ് വ്യാപന ഭീതിയിൽ കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതോടെ കേരളത്തിലെ പഴവിപണി വീണ്ടും ഉണര്‍വില്‍. ശീതീകരിച്ചതും സംസ്കരിച്ചതുമായ പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ ഇനി മുന്‍പത്തേതുപോലെ കയറ്റി അയയ്ക്കാന്‍ കഴിയും. നിരോധനം പിന്‍വലിച്ചശേഷം 20 ടണ്ണോളം ചരക്ക് ദിനംപ്രതി കരിപ്പൂര്‍ വിമാനത്താവളം വഴി മാത്രം സൗദിയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്ന് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ഇ. അഷ്റഫ് പറഞ്ഞു. മറ്റു വിമാനത്താവളങ്ങൾ വഴിയും സൗദിയിലേക്കുള്ള കയറ്റുമതി പൂർവസ്ഥിതിയിലായി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പഴങ്ങള്‍ സൗദിയിലേക്ക് കയറ്റി അയയ്ക്കാനും വിപണി സജീവമാക്കാനും കഴിയും. 150 ടണ്ണോളം പഴങ്ങളും ഉത്്പന്നങ്ങളും കേരളത്തിൽനിന്ന് സൗദിയിലേക്ക് ദിനംപ്രതി കയറ്റി അയയ്ക്കുന്നുണ്ട്. കേരളത്തിലെ പഴങ്ങളുടെ എറ്റവും വലിയ വിപണിയായിരുന്നു സൗദി അറേബ്യ. എന്നാല്‍, നിപ്പാ വൈറസ് ഭീതിയില്‍ കേരളത്തില്‍നിന്നുള്ള പഴങ്ങള്‍ക്ക് കഴിഞ്ഞ ജൂൺ മുതൽ സൗദി…
Read Moreരണ്ടാം വട്ടം ഭരണം, പ്രതീക്ഷകൾ വാനോളം
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി കമ്പോളങ്ങൾ റിക്കാർഡ് തലത്തിൽ. ബിജെപി വിജയം നിക്ഷേപകരെ ഇന്ത്യൻ മാർക്കറ്റുകളിലേക്ക് ആകർഷിച്ചു. ബോംബെ ഓഹരിസൂചിക സെൻസെക്സും നിഫ്റ്റിയും റിക്കാർഡ് നിലയിലെത്തി. സെൻസെക്സ് 248.57 പോയിന്റ് ഉയർന്ന് 39,683.29ൽ ക്ലോസ് ചെയ്തു. ഇന്നലെ 0.63 ശതമാനമാണ് സെൻസെക്സിന്റെ നേട്ടം. നിഫ്റ്റി 80.65 പോയിന്റ് നേട്ടത്തോടെ 11,924.75ലും വ്യാപാരം അവസാനിപ്പിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) രാജ്യത്തെ നവീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരെ ഇന്ത്യൻ കമ്പോളങ്ങളിലേക്ക് ആകർഷിച്ചത്. അതേസമയം, അമേരിക്ക-ചൈന വാണിജ്യയുദ്ധം ഇന്ത്യൻ കന്പോളങ്ങളുടെ കുതിപ്പിനു തത്കാലം തടയിടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് അലയൊലികൾ മായുന്പോൾ അമേരിക്ക-ചൈന പ്രശ്നങ്ങൾ ഇന്ത്യൻ കന്പോളങ്ങളെ സ്വാധീനിക്കുകയും ചെയ്യാം. കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് സെൻസെക്സ് 872 പോയിന്റ് നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി 268 പോയിന്റ് ഉയർന്നു. കാപ്പിറ്റൽ ഗുഡ്സ്,…
Read Moreആംപ്യൂട്ടി കപ്പ് ഫുട്ബോൾ: ഇന്ത്യ റണ്ണേഴ്സ് അപ്പ്
തൃശൂർ: ആംപ്യൂട്ടി ഫുട്ബോൾ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റിൽ ഇന്ത്യൻ ടീം റണ്ണേഴ്സ് അപ്പായി. ഇതാദ്യമായാണ് ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീം അന്താരാഷ്ട്ര തലത്തിൽ ഇത്തരം നേട്ടം കൈവരിക്കുന്നത്. ഫൈനലിൽ ഇന്ത്യ കെനിയയോട് എതിരില്ലാത്ത രണ്ടുഗോളിനു തോറ്റു. കെനിയ ആംപ്യൂട്ടി ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ടൂർണമെന്റിൽ ഘാന, സോമാലിയ, കെനിയ, പാട്ലാൻഡ് സ്പോർട്സ് ക്ലബ് എന്നീ ടീമുകളാണ് പങ്കെടുത്തത്. ആദ്യമത്സരത്തിൽ പാട്ലാൻഡ് സ്പോർട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തിയ ഇന്ത്യ, സോമാലിയയോടും കെനിയയോടും സമനില വഴങ്ങേണ്ടിവന്നെങ്കിലും പോയിന്റ് അടിസ്ഥാനത്തിൽ ഫൈനലിലെത്തി. ആറു മലയാളികൾ അടങ്ങിയതാണ് ഇന്ത്യൻ ടീം. എസ്.ആർ. വൈശാഖ് (കോഴിക്കോട്, പേരാന്പ്ര), എ.എസ്. അനിൽകുമാർ (തൃശൂർ, മതിലകം), ബി.ബാഷ (ആലപ്പുഴ), സജീഷ് കൃഷ്ണൻ (കണ്ണൂർ, പയ്യന്നൂർ), വസന്തരാജ (തമിഴ്നാട് ), സബർമൽ ബാവറിയ (രാജസ്ഥാൻ), വിജയ് ശർമ (ഡൽഹി) എന്നിവരായിരുന്നു ടീം അംഗങ്ങൾ.
Read Moreലോകകപ്പ് നേടാൻ സർവവും ചെയ്യും: ഗപ്റ്റിൽ
ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സർവവും ചെയ്യുമെന്ന് ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ. 2015 ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടം കൈയെത്തും ദൂരത്ത് ന്യൂസിലൻഡിനു നഷ്ടമായിരുന്നു. ഇത്തവണ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നാണ് ഞങ്ങൾ. മികച്ച കളിക്കാരാണ് ടീമിലുള്ളത്. കിരീടത്തിനായി സർവവും സമർപ്പിച്ച് പോരാടാനൊരുങ്ങുകയാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കും- ഗപ്റ്റിൽ പറഞ്ഞു. കിവീസ് കന്നി ഫൈനലിൽ പ്രവേശിച്ചപ്പോൾ മുപ്പത്തിരണ്ടുകാരനായ ഗപ്റ്റിലായിരുന്നു ടീമിന്റെ നെടുംതൂണ്. 68.37 ശരാശരിയിൽ 547 റണ്‍സ് കഴിഞ്ഞ ലോകകപ്പിൽ ഗപ്റ്റിൽ നേടി. ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും (237- വെസ്റ്റ് ഇൻഡീസിനെതിരേ ക്വാർട്ടറിൽ) കിവീസ് ഓപ്പണർ 2015ൽ സ്വന്തമാക്കിയിരുന്നു.
Read Moreപാക്കിസ്ഥാൻ വെറുമൊരു എതിരാളി: സച്ചിൻ
മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് സച്ചിൻ തെണ്ടുൽക്കറിന്റെ ഉപദേശം. ജൂണ്‍ 16ന് നടക്കുന്ന പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് അമിത പ്രാധാന്യം നൽകേണ്ടെന്നും അവർ ഈ ചാന്പ്യൻഷിപ്പിൽ മറ്റുള്ള ടീമുകളേപ്പോലെ വെറുമൊരു എതിരാളികൾ മാത്രമാണെന്നും സച്ചിൻ പറഞ്ഞു. ലോകകപ്പ് നേട്ടം തന്നെയായിരിക്കണം ടീം ഇന്ത്യയുടെ പ്രഥമ പരിഗണന. ലോകകപ്പിൽ കിരീടം നേടാനാണ് ഇന്ത്യ പോയിരിക്കുന്നത്. ഒരു പ്രത്യേക എതിരാളിയെ മാത്രം നേരിടുകയല്ല പ്രധാനമെന്നും സച്ചിൻ പറയുന്നു. ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല. ആറ് തവണ ഏറ്റുമുട്ടിയതിൽ ആറു ജയവും ഇന്ത്യ നേടി.
Read Moreജൂഡ് ആന്റണിയുടെ സംവിധാന സഹായിയെന്ന് പരിചയപ്പെടുത്തി തട്ടിപ്പിന് ശ്രമം! തട്ടിപ്പുകാരനെ കയ്യോടെ പിടികൂടി ജൂഡിനെ ഏല്‍പ്പിച്ച് നടി അപര്‍ണ ബാലമുരളി
സോഷ്യല്‍മീഡിയ വഴി പലവിധത്തിലുള്ള അതിക്രമങ്ങള്‍ നേരിടുന്നവരില്‍ പ്രധാനികളാണ്, സിനിമാ പ്രവര്‍ത്തകര്‍. ചിത്രങ്ങളുടെ അടിയില്‍ മോശം കമന്റുകള്‍ ഇടുക, വ്യക്തിപരമായി അപമാനിക്കുക, വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് തട്ടിപ്പുകള്‍ നടത്തുക പോലുള്ള ശല്യങ്ങള് ഇക്കൂട്ടര്‍ നിരന്തരം ചെയ്യുന്നവയാണ്. സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റ് ചമഞ്ഞയാളുടെ കള്ളക്കള്ളിയാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ജൂഡിന്റെ സംവിധാന സഹായിയെന്ന പേരില്‍ ബാബു ജോസഫ് എന്നയാളാണ് തട്ടിപ്പ് നടത്തിയത്. നടി അപര്‍ണ ബാലമുരളിയെ ആണ് ഇയാള്‍ ഫേസ്ബുക്കിലൂടെ കബളിപ്പിക്കാന്‍ നോക്കിയത്. താന്‍ ജൂഡിന്റെ അസിസ്റ്റന്റ് ആണെന്നും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണെന്നും നടിക്ക് അയച്ച മെസേജില്‍ പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് അപര്‍ണ അനുയോജ്യയാണ്. കോണ്ടാക്ട് നമ്പറിനായി ‘അമ്മ’ യില്‍ ബന്ധപ്പെട്ടപ്പോള്‍ താങ്കള്‍ അംഗമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യണം. ഡേറ്റിനെക്കുറിച്ചും മറ്റും സംസാരിക്കാനുണ്ട് ഇതായിരുന്നു ‘അസിസ്റ്റന്റി’ന്റെ സന്ദേശം. ഇതിന് അപര്‍ണ മറുപടിയും നല്കി.…
Read More