കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ ഇന്ത്യ അവസാന സന്നാഹമത്സരത്തില്‍ അട്ടിമറിക്കാന്‍ കെല്പുള്ള ബംഗ്ലാദേശിനെ നേരിടും. സന്നാഹ മത്സരത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു സംഭവിച്ച ബാറ്റിംഗ് പിഴവുകള്‍ എല്ലാം തീര്‍ത്ത് ആത്മവിശ്വാസത്തോടെ പ്രധാന മത്സരങ്ങള്‍ക്ക് ഒരുങ്ങുകയാണ് കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. വെയ്ല്‍സില്‍ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഏഷ്യകപ്പ് ഫൈനലിലെ പോരാട്ടത്തിനുശേഷം ഇന്ത്യയും ബംഗ്ലാദേശും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരം മഴ മൂലം ഒരു പന്തുപോലും എറിയാതെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പാക്കിസ്ഥാനായിരുന്നു എതിരാളികള്‍. എന്നാല്‍ ഇതിനു മുമ്പ് അയര്‍ലന്‍ഡില്‍ ഏകദിന പരമ്പര കളിച്ച ബംഗ്ലാദേശ് ഇംഗ്ലണ്ടിലെ സാഹചര്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ലോകകപ്പിനു മുമ്പ് കൂടുതല്‍ സജ്ജമാകാനാണ് ബംഗ്ലാദേശ് ലക്ഷ്യമാക്കുന്നത്. ഇന്ത്യക്കാണെങ്കില്‍ പരിഹരിക്കപ്പെടാന്‍ പ്രശ്നങ്ങള്‍ ധാരാളമുണ്ട്. ബാറ്റിംഗിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം.…
Read MoreDay: May 28, 2019
കർണാടക സർക്കാർ ജൂണ്‍ പത്ത് കടക്കില്ല; തകർച്ച ഉറപ്പെന്ന് കോണ്‍ഗ്രസ് നേതാവ്
ബംഗളുരു: കർണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസർക്കാർ ജൂണ്‍ പത്തിനപ്പുറം അതിജീവിക്കില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതവ് കെ.എൻ. രാജണ്ണ. ഉപമുഖ്യമന്ത്രി ജി. പരമേശ്വര റാവുവിനെതിരേയും രാജണ്ണ രൂക്ഷ വിമർശനമുയർത്തി. ഈ സർക്കാർ ഇപ്പോഴേ തകർന്നു കഴിഞ്ഞു. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാൽ പിന്നെ ബിജെപി ഒന്നും ചെയ്യേണ്ട കാര്യമില്ല. ഈ സർക്കാർ അങ്ങേയറ്റം ജൂണ്‍ 10 കടക്കില്ല- രാജണ്ണ പറഞ്ഞു. വിമത കോണ്‍ഗ്രസ് എംഎൽഎ രമേശ് ജാർഖിഹോളി അടുത്തിടെ ബിജെപി ക്യാന്പിൽ എത്തിയിരുന്നു. ബിജെപിയിൽ ചേർന്ന മുൻ കോണ്‍ഗ്രസ് എംഎൽഎമാരായ സി.പി. യോഗേശ്വർ, മല്ലികയ്യ ഗുട്ടേദാർ എന്നിവരും കൂടെയുണ്ടായിരുന്നു. സഖ്യസർക്കാറിൽ അസംതൃപ്തിയുള്ള എംഎൽഎമാരെ രമേശ് ജാർഖിഹോളിയുടെ നേതൃത്വത്തിൽ ഗോവയിലേക്ക് മാറ്റാനാണു പദ്ധതി. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോർട്ട് അഗ്വാഡയിൽ 30 മുറികൾ ബുക്ക് ചെയ്തതായും സൂചനയുണ്ട്.
Read Moreയാഥാർഥ്യങ്ങൾ വിസ്മരിക്കരുത്, വിജയം വികസന അജണ്ടയുടെ അംഗീകാരം; മേദിയെ പ്രകീര്‍ത്തിച്ച് അബ്ദുള്ളക്കുട്ടി
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. മോദിയുടെ വിജയം വികസന അജണ്ടയുടെ അംഗീകാരമാണെന്നും വിമർശിക്കുന്പോൾ യാഥാർഥ്യങ്ങൾ വിസ്മരിക്കുതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രതിപക്ഷത്തെ മാത്രമല്ല, ബിജെപിക്കാരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണുണ്ടായത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണിത്. ഒരു ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചു എന്നതാണു മോദിയുടെ ജനപ്രീതിയുടെ കാരണം. “നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുന്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമിക്കുക’ എന്ന മഹാത്മ ഗാന്ധിയുടെ വാചകം മോദി കൃത്യമായി നിർവഹിച്ചെന്നും അബ്ദുള്ളക്കുട്ടി പ്രശംസിച്ചു. സ്മാർട്ട് സിറ്റികൾ, ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ നിരവധി സ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നു. മോദിയെ വിമർശിക്കുന്പോൾ ഈ യാഥാർഥ്യങ്ങൾ വിസ്മരിക്കുതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിനു കൈകോർക്കുന്ന ഭരണ-പ്രതിപക്ഷ ശൈലി ചർച്ചയ്ക്കെടുക്കാൻ സമയമായെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
Read Moreസത്യപ്രതിജ്ഞാ ചടങ്ങിനായി ഒഡീഷയിലേക്കു മോദിയെ “ക്ഷണിച്ച്’ പട്നായിക്
ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക്. ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങിലേക്കാണു മോദിക്കു ക്ഷണം. മിക്ക സംസ്ഥാനങ്ങളിലെയും നേതാക്കളെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെഡി നേതാക്കൾ അറിയിച്ചു. ബിജെഡി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പട്നായിക് നേരത്തെ തന്നെ മോദിയെ ക്ഷണിച്ചിരുന്നു. അടുത്ത തവണ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്പോഴാകും താൻ ഇനി ഒഡീഷയിലേക്കു വരിക എന്ന മോദിയുടെ പരാമർശത്തിനു മറുപടി പറയവെ ആയിരുന്നു പട്നായികിന്റെ ക്ഷണം. 5000-ൽ അധികം പേരെ പട്നായിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നാണു വിവരം. 147 അംഗ നിയമസഭയിൽ 112 സീറ്റ് നേടിയാണ് പട്നായിക്കിന്റെ ബിജെഡി അധികാം നിലനിർത്തിയത്. ബിജെപി 23 സീറ്റിൽ ഒതുങ്ങി.
Read More‘മോദി സീതാഫല്‍ കുല്‍ഫി’ ആവോളം ആസ്വദിച്ചോളൂ! നരേന്ദ്രമോദിയുടെ വിജയത്തിലെ ആഹ്ലാദപ്രകടനം വ്യത്യസ്തമാക്കി ഐസ്ക്രീം പാര്‍ലര്‍ ഉടമ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി ജയിച്ചാല്‍ വിവിധ തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഗുജറാത്തിലെ സൂറത്തില്‍ വിവേക് അജ്മേറ എന്ന ഐസ്ക്രീം പാര്‍ലര്‍ ഉടമയുടെ ആഹ്ലാദപ്രകടനം ഇതോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. തന്റെ പാര്‍ട്ടിയായ ബി.ജെ.പി ജയിച്ചതിന് വിവേക് തന്റെ പാര്‍ലറില്‍ പുതിയൊരു ‘ഐറ്റം’ കൂടി പരീക്ഷിക്കുകയാണ്. രണ്ടാംവട്ടവും പ്രധാനമന്ത്രി പദത്തിലേറാന്‍ പോകുന്ന നരേന്ദ്രമോദിയുടെ മുഖം പതിച്ച കുല്ഫിയിലൂടെ. ‘മോദി സീതാഫല്‍ കുല്‍ഫി’ എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്. ഇതില്‍ മോദിയുടെ മുഖം പതിച്ചിരിക്കുന്നത് ഏതെങ്കിലും യന്ത്രത്തിന്റെ സഹായത്തോടെയാണെന്നു വിചാരിച്ചാല്‍ തെറ്റി. കൈകൊണ്ടാണ് ആ പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 24 മണിക്കൂറുകൊണ്ടാണ് 200 കുല്‍ഫികള്‍ ഉണ്ടാക്കിയത്. മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുന്ന മെയ് 30 വരെ മാത്രമേ കുല്‍ഫി ഇവിടെ ലഭിക്കൂ. ഇതുവരെ നല്ല കച്ചവടം ലഭിക്കുന്നതായി അജ്മേറ പറഞ്ഞു. ബി.ജെ.പിയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി 50 ശതമാനം വിലക്കിഴവിലാണ് ഇതു…
Read Moreരാജി എന്ന രാഹുല്‍ ഗാന്ധിയുടെ ഉറച്ച തീരുമാനത്തിന് പിന്നാലെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതൃത്വം! സച്ചിന് പൈലറ്റിന്റെയും എ.കെ. ആന്റണിയുടെയും പേരുകള്‍ സജീവ പരിഗണനയില്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തെതുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ഉറച്ച തീരുമാനത്തിന് പിന്നാലെ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതൃത്വം. രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്മാറ്റാന് സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയുമടക്കം നടത്തിയ ശ്രമങ്ങളും ഫലം കാണാത്തതിനെതുടര്‍ന്നാണ് പുതിയ നീക്കങ്ങള്‍. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് രാഹുലിന് താല്‍പ്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ പേരും പരിഗണനയിലുണ്ട്. ഇവരുടെ കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പൃഥ്വിരാജ് ചവാനേയും ജ്യോതിരാദിത്യ സിന്ധ്യയേയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ സംഘടനാപാടവത്തില്‍ മികവ് തെളിയിച്ചിട്ടുള്ള സച്ചിന് പൈലറ്റിന്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍ഗണ ലഭിക്കുന്നത്. സച്ചിന്…
Read More