കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയപ്പറുകൾ ചിലരിലെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മണിക്കൂറുകളോളം ഒരേ ഡയപ്പർ തന്നെ ഉപയോഗിക്കുന്പോൾ ഇവയിൽ കെട്ടിക്കിടക്കുന്ന മലവും മൂത്രവും കുഞ്ഞിന്റെ ചർമത്തിന് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയലേശമില്ല. ദീർഘനേരം മൂത്രം കുഞ്ഞിന്റെ ചർമവുമായി സന്പർക്കത്തിലായിരിക്കുന്പോൾ അത് ചർമത്തിന്റെ സ്വാഭാവികത നശിപ്പിക്കുന്നു. കൂടാതെ മലത്തിലെ വിവിധങ്ങളായ ബാക്ടീരിയകൾ മൂത്രത്തിലെ യൂറിയയെ അമോണിയയാക്കി മാറ്റുന്നു. ഇത് ചർമത്തിന് ദോഷകരമാണ്. ചെറുകുടലിൽനിന്നും പാൻക്രിയാസിൽനിന്നും ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ മലത്തിൽ കലരുന്നുണ്ട്. ഇതും ചർമത്തിന് ദോഷകരമാണ്. ഡയപ്പറുകൾ ഉപയോഗിക്കുകയാണെങ്കിൽത്തന്നെ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം ഇവ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇതുകൂടാതെ കോട്ടണ്‍ നിർമിത ഡയപ്പറുകൾ വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ചുനോക്കാവുന്നതാണ്. വിവരങ്ങൾ: ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ ഫോണ്‍: 04972 727828
Read MoreDay: July 9, 2019
’അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’..! ബോട്ടിൽ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് മലയാളികളുടെ സ്വന്തം മീനൂട്ടിയും; വീഡിയോ കാണാം…
ചലഞ്ച് ഏതായാലും ഏറ്റെടുക്കാൻ മടികാണിക്കാത്തവരാണ് മലയാളികൾ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ബോട്ടിൽ ക്യാപ് ചലഞ്ചും ഏറ്റെടുത്ത് മലയാളക്കര. ഇങ്ങനെ ചലഞ്ച് ഏറ്റെടുക്കുന്നതിൽ മലയാള സിനിമാ താരങ്ങളും ഒട്ടും പിറകിലല്ല. മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം മീനൂട്ടിയാണ് ഇത്തവണ ചലഞ്ച് ഏറ്റെടുത്തത്.വീഡിയോ കണ്ട് കൈയ്യടിച്ച് സോഷ്യൽ മീഡിയയും ’അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’ എന്ന ക്യാപ്ഷനോടുകൂടി മീനാക്ഷി തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. താരത്തിനൊപ്പം ചലഞ്ച് ഏറ്റെടുത്ത് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. ഹോളിവുഡ് ആക്ഷൻ താരം ജേസൺ സ്റ്റാഥത്താണ് പുതിയ ചലഞ്ചുമായി ആദ്യമെത്തിയത്. ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടിൽ കാപ് ചാലഞ്ച്. കുപ്പിയിൽ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ചലഞ്ചിൽ നിന്നും പുറത്താകും.…
Read Moreഞങ്ങള്‍ ശുദ്ധ വെജിറ്റേറിയന്‍ മുതലക്കുട്ടന്മാര് ! ദിനോസറിനൊപ്പം ജീവിച്ച സസ്യാഹാരികളായ മുതലകളെക്കുറിച്ചറിയാം…
മുതലകള്‍ ഫുള്‍ വെജിറ്റേറിയന്‍ ആയാല്‍ എന്തായിരിക്കും സ്ഥിതി. മാംസാഹാരികളായ മുതലകളെക്കുറിച്ചേ നമ്മുക്കറിയൂ. എന്നാല്‍ പുതിയ പഠനത്തില്‍ തെളിഞ്ഞത് പണ്ട് ആറോളം ഇനത്തില്‍ പെടുന്ന മുതലകള്‍ സസ്യഭുക്കുകളായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോസില്‍ പഠനത്തിലൂടെയാണ് ഇത് വ്യക്തമായത്. എന്നാല്‍ ഇവയെല്ലാം തന്നെ ഇതിനോടകം വംശനാശം നേരിട്ടുവെന്നും അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിലെ ഫോസില്‍ പഠനങ്ങള്‍ തെളിയിക്കുന്നു. വംശനാശം സംഭവിച്ച ചില ചീങ്കണ്ണി ഇനങ്ങളും ഇത്തരത്തില്‍ സസ്യഭുക്കുകളാണെന്നാണ് കണ്ടെത്തല്‍. ഇലകളും ചെടികളും ഭക്ഷിക്കുന്നതിന് ആവശ്യമായ രീതിയില്‍ ഇവയുടെ പല്ലുകള്‍ ക്രമീകൃതമായിരുന്നുവെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവയെല്ലാം തന്നെ വെള്ളത്തിലും കരയിലുമായി ജീവിക്കുന്നവയായിരുന്നെന്നും പഠനം കണ്ടെത്തി. മാംസഭോജികളായ മുതലകളുടെ ദന്തഘടന വളരെ ലഘുവാണ്. മാംസം കടിച്ച് കീറി തിന്നാന്‍ സഹായിക്കുക മാത്രമാണ് ഇവയുടെ ദൗത്യം. എന്നാല്‍ സസ്യഭോജികളായ മുതലകളുടെ ദന്തഘടന സങ്കീര്‍ണമാണ്. യുട്ടയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ സഹായത്തോടെയാണ് ഗവേഷണം നടന്നത്. ഓരോ ഇനം മുതലകളിലും…
Read Moreഈ ദുരിതം എന്ന് തീരും..! അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ചീമേനി പെരിങ്ങാര കോളനി നിവാസികൾ
ചീമേനി: പെരിങ്ങാര കോളനിക്കാരുടെ ദുരിതം ആര് പരിഹരിക്കും. മഴ കനത്തിട്ടും കുടിവെള്ളം തേടി അലയണം. മഴ വന്നാൽ കയറികൂടാൻ പ്ലാസ്റ്റിക് കൂര മാത്രമാണ് മിക്കവരുടെയും ആശ്രയം. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല. വീടും കുടിവെള്ളവും ഉൾപ്പെടെയുളള അടിസ്ഥാന വികസന ത്തിനായി കാത്തിരിപ്പാണ് കയ്യൂർ-ചീമേനി പഞ്ചായത്തിലെ പെരിങ്ങാര കോളനിക്കാർ. ആനക്കല്ല്- ചാനടുക്കം മാവില സമുദായ കോളനിയുടെ ഭാഗമാണിത്. ഏഴ് കുടുംബങ്ങളാണ് ഇവിടെ വർഷങ്ങളായി താമസിച്ചു വരുന്നത്. മഴയും കാറ്റും വീശിയടിക്കുമ്പോഴും പ്ലാസ്റ്റിക് ഷീറ്റു വലിച്ചുകെട്ടിയ കുടിലിലാണ് അഞ്ചിൽപ്പരം കുടുംബങ്ങൾ കഴിയുന്നത്. ചിലതിന് ചുവരുകളേയില്ല. അതും പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചിരിക്കുന്നു. ഏതാണ്ട് നാല്പതോളം പേരുണ്ട് കോളനിയിൽ. കുട്ടികൾ സമീപത്തെ സ്കൂളുകളിൽ പഠിക്കുന്നു. ഇവർക്ക് ആവശ്യത്തിന് ശുചിമുറികളില്ല. ഉള്ളവയാകട്ടെ ഉപയോഗശൂന്യവുമാണ്. കുടിവെള്ള ക്ഷാമമാണ് കോളനിക്കാരുടെ പ്രധാന പ്രശ്നം. ഇവിടെ ഇത്രയും വീട്ടുകാർക്ക് വെള്ളമെടുക്കാൻ കിണറില്ല. ദൂരെയുള്ള വീടുകളിൽ നിന്നും വെള്ളം ശേഖരിച്ചാണ്…
Read Moreകോണ്‍ഗ്രസില്‍നിന്ന് ആര്‍എസ്എസ് കൊലക്കത്തി ഏറ്റുവാങ്ങി; രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന രീതി ഇവിടെ നടപ്പിലാക്കിയത് ആര്; എം സ്വരാജ് പറയുന്നതിങ്ങനെ…
പയ്യന്നൂർ: രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന രീതി ഇവിടെ നടപ്പിലാക്കിയത് ആരാണെന്ന് പരിശോധിക്കണമെന്ന് എം. സ്വരാജ് എംഎല്‍എ. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സി.വി. ധനരാജ് അനുസ്മരണ പരിപാടി ‘രക്തസാക്ഷ്യം’ പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനി കൂടിയായ മൊയാരത്ത് ശങ്കരനാണ് ആദ്യമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോലും ആരേയും കാണിക്കാതെ രഹസ്യമായി മറവുചെയ്തു. പിന്നീട് ജനപ്രതിനിധികളുള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കൊലക്കത്തിക്കിരയായി. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് ആര്‍എസ്എസ് കൊലക്കത്തി ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ രാഷ്ട്രീയ വിരോധത്തില്‍ എതിരാളികളെ കൊന്നുതീര്ക്കുന്നവരെ ഒറ്റപ്പെടുത്തിയാല്‍ മാത്രമേ സമാധാനം പുലരുകയുള്ളു. ഇടതുപക്ഷം കൊലപാതകികളെന്ന് മുദ്ര കുത്തപ്പെട്ടിട്ടുണ്ട്. നിരന്തരമായ ആക്രമണങ്ങള്‍ കൂടുമ്പോള്‍ ചില ചെറുത്തുനില്പ്പുകളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കിയിട്ടുണ്ട്. അതിന് കാരണം ജനാധിപത്യം എന്നത് ഒരുപാട് ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെട്ടത് കൊണ്ടാണെന്നു ഏകാധിപകള്ക്ക് കാലം കാത്തുവച്ചത്…
Read Moreഭാര്യയും മക്കളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
വളപട്ടണം: ഭാര്യയും മക്കളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വളപട്ടണം തങ്ങൾ വയലിലെ ഇ.പി. മൻസൂറിനെ (45) യാണ് വളപട്ടണം സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2008 ൽ വളപട്ടണം സ്റ്റേഷൻ പരിധിയിലെ നീരൊഴുക്കുംചാലിൽ മൻസൂറിന്റെ പീഡനം സഹിക്കാൻ കഴിയാതെ ഭാര്യയും മക്കളും കിണറ്റിൽ ചാടി മരിച്ചിരുന്നു. സംഭവത്തിൽ പ്രതിയായ മൻസൂർ മുങ്ങിനടക്കുകയായിരുന്നു. അഞ്ചോളം കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് മൻസൂർ. പയ്യന്നൂർ, കണ്ണൂർ കോടതികളിൽ സാന്പത്തിക തട്ടിപ്പ്, ഗാർഹിക പീഡന കേസുകളിൽ പ്രതിയാണ്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലായി ഒളിച്ചുജീവിക്കുകയായിരുന്നു മൻസൂർ. എസ്ഐ വിജേഷ്, എഎസ്ഐ പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. മനേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Read Moreകർണാടകത്തിൽ മാത്രമല്ല, ഇങ്ങ് കണ്ണൂരുമുണ്ട് പ്രശ്നം ! കോൺഗ്രസും ലീഗും തമ്മിൽ “മേയറിൽ’ മേജർ പോരാട്ടം
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ പിന്തുണയോടെ കോർപറേഷൻ ഭരണം യുഡിഎഫ് പിടിച്ചാൽ മേയർ സ്ഥാനം ലീഗിന് വേണമെന്ന ആവശ്യത്തിനെതിരേ കോൺഗ്രസിൽ വ്യാപക പ്രതിഷേധം. പള്ളിക്കുന്ന്, പുഴാതി പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പ്രതിഷേധം ഡിസിസിയെ അറിയിച്ചത്. രാജി ഭീഷണി ഉൾപ്പെടെ ഇവർ മുഴക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപിയുമായി നിരവധി തവണ ചർച്ച നടത്തിയെങ്കിലും മേയർ സ്ഥാനം എന്നതിൽ നിന്നും ലീഗ് പിന്നോക്കം പോയിട്ടില്ല. ആദ്യത്തെ ടേം കോൺഗ്രസിനു നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീഗ് സമ്മതിക്കുന്നില്ല. കോൺഗ്രസിന്റെ തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കാമെന്ന് കെ.സുധാകരൻ എംപി ലീഗിനോട് പറഞ്ഞിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും തീരുമാനം അറിയിക്കാത്തതിൽ ലീഗിലും പ്രതിഷേധം വ്യാപകമാണ്. കോൺഗ്രസ് തീരുമാനം വൈകിയാൽ യുഡിഎഫ് പരിപാടികളിൽ നിന്നും വിട്ടുനില്‍ക്കാനാണ് ലീഗിന്റെ തീരുമാനം. കൊളച്ചേരി പഞ്ചായത്തിൽ ലീഗും കോൺഗ്രസും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ…
Read Moreഎരഞ്ഞിപ്പാലത്ത് നടുറോഡില്‍ നിയമലംഘനം; സ്റ്റോപ്പുണ്ടായിട്ടും ബസുകാര് യാത്രക്കാരെ ഇറക്കുന്നത് റോഡിന് മദ്ധ്യേ; ഫുട്പാത്ത് ഉണ്ടായിട്ടും നടക്കുന്നത് റോഡിലൂടെ; കണ്ടില്ലെന്ന് നടിച്ച് പോലീസും
കോഴിക്കോട്: കൊലവിളിയുമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ യാത്രക്കാരെ ഇറക്കുന്നത് നടുറോഡില്‍ . തിരക്കേറിയ ജംഗ്ഷനുകളിലും നഗരത്തിലെ തിരക്കുള്ള റോഡുകളിലുമാണ് അപകടകരമാം വിധത്തില്‍ ബസുകളില്‍ നിന്ന് യാത്രക്കാര്‍ നടുറോഡിലിറങ്ങുന്നത്. ബസ്റ്റോപ്പുകളിലല്ലാതെ യാത്രക്കാരെ ഇറക്കുന്നത് മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ പോലീസ് നടപടി സ്വീകരിക്കാറുണ്ടായിരുന്നു. എന്നാല്‍ കണ്മുന്നില് ഇത്തരം നടപടികള്‍ കണ്ടാല്‍ പോലും ഇപ്പോള്‍ നടപടി സ്വീകരിക്കുന്നില്ല. എരഞ്ഞിപ്പാലം ജംഗ്ഷനിലാണ് പതിവായി സ്വകാര്യബസില്‍ നിന്ന് നടുറോഡില്‍ യാത്രക്കാരെ ഇറക്കുന്നത്. ബാലുശേരി, നന്മണ്ട ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ സിഗ്നല്‍ ചുവപ്പായാല്‍ നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും യാത്രക്കാര്‍ മറ്റു വാഹനങ്ങള്‍ക്കു മുന്നിലേക്കാണ് ഇറങ്ങുന്നത്. ഇത് അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് ഇറങ്ങുവാന്‍ വേണ്ടി ബസിന്റെ വാതില്‍ തുറക്കുമ്പോഴും അപകടം സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനയാത്രക്കാരന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബസിന് സമീപത്തു കൂടി കടന്നുവന്ന ബൈക്കിനെ ശ്രദ്ധിക്കാതെയാണ് ബസ്…
Read Moreസ്നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത് ! ആരാധകര്‍ക്ക് ഉമ്മ കൊടുത്ത് തുടങ്ങിയതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിജയ് സേതുപതി…
മക്കള്‍ സെല്വന് വിജയ് സേതുപതിയും ജനപ്രിയ നായകന് ജയറാമും ഒന്നിക്കുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിംഗ് അണിയറയില്‍ പുരോഗമിക്കുകയാണ്. മക്കള്‍ സെല്‍വന്റെ മലയാളത്തിലെ അരങ്ങേറ്റം മലയാളി മക്കളെല്ലാം കാത്തിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ വരുന്ന ആരാധകരെ ചുംബിക്കുന്നത് വിജയ് സേതുപതിയുടെ മാത്രം പ്രത്യേകതയാണ്. ഒരു ഓണ്‍ലൈനു നല്കിയ അഭിമുഖത്തില്‍ തന്റെ ചുംബനത്തെക്കുറിച്ച് നടന് വെളിപ്പെടുത്തി. ‘മനുഷ്യനെ വെവ്വേറെ തലങ്ങളില്‍ കാണാന്‍ എനിക്ക് ഇഷ്ടമല്ല. എല്ലാ മനുഷ്യരും ഒരു പോലെയാണ്. സ്നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത്. കുറെ കാലം മുമ്പ് രണ്ട് ആരാധകരാണ് ആദ്യമാണ് ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അന്ന് അവര്‍ അതിന്റെ ചിത്രം എടുത്ത് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇട്ടു. അത് അങ്ങനെ വൈറലായി. പിന്നീട് എല്ലാവരും കാണുമ്പോള്‍ ചുംബനം ചോദിച്ചു തുടങ്ങി. സ്നേഹം പങ്കു വയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്.’…
Read Moreസാമ്പത്തിക തട്ടിപ്പ്: മണിയൂർ സ്വദേശിക്കെതിരെ ബഹ്റൈൻ പൗരന്റെ പരാതി; തട്ടിപ്പ്കണ്ടെത്തിയപ്പോഴേക്കും പ്രതി നാടുവിട്ടു; പർച്ചേസ് മാനേജരുടെ തട്ടിപ്പിങ്ങനെ…
വടകര: സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വടകര മണിയൂർ സ്വദേശിക്കെതിരെ ബഹ്റൈൻ പൗരന്റെ പരാതി. വ്യവസായിയായ ബഹ്റൈൻകാരനെ മണിയൂർ സ്വദേശിയായ യുവാവ് വഞ്ചിച്ച് 47,000 ദിനാറുമായി മുങ്ങിയതായാണ് പരാതി. ബഹ്റൈനിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസർ മുഹമ്മദ് ഖന്പർ എന്നയാൾ ബഹ്റൈൻ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ പർച്ചേസ് മാനേജരായി ജോലി ചെയ്തിരുന്ന മലയാളിയെ സ്വന്തം സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളതെന്നും താൻ ചതിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും ബഹറിൻ പൗരൻ പറയുന്നു. അപ്പോഴേക്കും മണിയൂർ സ്വദേശി നാട്ടിലേക്കു കടന്നുകളഞ്ഞിരുന്നു. 2016-ലാണ് യാസർ ഈസാ ടൗണിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. മണിയൂർകാരനാണ് ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. പിന്നീട് മനാമയിൽ ഇതിന്റെ ഒരു ബ്രാഞ്ചും തുടങ്ങിയി. യാസർ ഒപ്പിട്ട പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകിയായിരുന്നു ഈ സ്ഥാപനങ്ങളിലേക്കുള്ള മെറ്റീരിയലുകൾ വാങ്ങിയിരുന്നത്. ആദ്യമൂന്നു വർഷം കച്ചവടം നന്നായി മുന്നോട്ടു…
Read More