നാദാപുരം: ബാങ്കിൽ നിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് കല്ലാച്ചിയിൽ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തു. മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ പാറോള്ളതിൽ ബിജുമോന്റെ ഉടമസ്ഥതയിലുള്ള വീടും പറമ്പുമാണ് അധികൃതർ ജപ്തി ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ പോലീസുമായെത്തി വീട് പൂട്ടി സീൽ ചെയ്തത്. ഈ സമയം ബിജുമോന്റെ മാതാവ് പ്രേമ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാല് വർഷം മുമ്പാണ് ബിജു ഓർക്കാട്ടേരിയിലെ സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് ലോൺ എടുത്തത് തിരിച്ചടവ് മുടങ്ങിയതോടെ പലിശയും, മുതലുമായി 51 ലക്ഷം രൂപയായെന്നും നിരവധി തവണ അവധികൾ കൊടുത്തെന്നും ഇത് പാലിക്കാതായതോടെയാണ് ജപ്തി നടപ്പിലാക്കിയതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ഈ സമയം വീട്ടിലുണ്ടായിരുന്ന മാതാവിനെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബാങ്ക് അധികൃതർക്ക് സുരക്ഷ ഒരുക്കാൻ നാദാപുരം പോലീസിന്റെ സഹായം തേടിയിരുന്നു.
Read MoreDay: July 9, 2019
അംഗബലം പോരാ..! സ്ത്രീ സുരക്ഷയ്ക്കായി ആഭ്യന്തരവകുപ്പ് ആരംഭിച്ച പിങ്ക് പോലീസ് കിതയ്ക്കുന്നു
കോഴിക്കോട്: സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ആഭ്യന്തരവകുപ്പ് ആരംഭിച്ച പിങ്ക് പോലീസ് പദ്ധതി കിതയ്ക്കുന്നു. അംഗബല കുറവും ഓഫീസര്‍മാരുടെ അഭാവവുമാണ് സ്ത്രീ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതിയ്ക്ക് തടസമായി നില്‍ക്കുന്നത്. കോഴിക്കോട് സിറ്റിയില്‍ 22 പേരുടെ തസ്തികകളാണ് പിങ്ക് പോലീസിലുള്ളത്. എന്നാല്‍ 16 പേര് മാത്രമാണിപ്പോള്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. കൂടാതെ മൂന്ന് ഓഫീസര്മാരുണ്ടായിരുന്നിടത്ത് ഇന്ന് ഒരാള്‍ പോലുമില്ല. ഇതോടെ കോഴിക്കോട് നഗരത്തിലെ പിങ്ക് പോലീസിന്റെ സേവനം പേരില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. മൂന്നു കാറുകളാണ് കോഴിക്കോട് സിറ്റിയ്ക്ക് ആഭ്യന്തരവകുപ്പ് അനുവദിച്ചത്. ഈ മൂന്നു കാറിലും മൂന്ന് ഓഫീസര്‍മാര്‍ വേണമെന്നാണ് നിബന്ധന. നേരത്തെ മൂന്നു ഓഫീസര്‍മാര്‍ പിങ്ക് പോലീസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ വിരമിക്കുകയും മറ്റുള്ള രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തു. എഎസ്ഐ മുതലുള്ള റാങ്കിലുള്ളവര്‍ പിങ്ക് പോലീസിന്റെ വാഹനത്തിലുണ്ടാവണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദേശം. എന്നാല്‍ കോഴിക്കോട് സിറ്റിയില്‍ വനിതാ സിവില്‍പോലീസ് ഓഫീസര്‍മാര്‍ മാത്രമാണിപ്പോള്‍ വാഹനത്തിലുണ്ടാവുന്നത്.…
Read Moreവനിതയും ഞാനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പച്ചക്കള്ളം ! ജനശ്രദ്ധ നേടാന്‍ എന്തു കള്ളം പറയാനും വനിതയ്ക്കു മടിയില്ലെന്ന് തുറന്നു പറഞ്ഞ് റോബര്‍ട്ട്
താനും നടി വനിതയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് നടനും നൃത്തസംവിധായകനുമായ റോബര്‍ട്ട്. ഇത് വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നും അവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും റോബര്‍ട്ട് പറയുന്നു. ‘ഞാനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. എംജിആര്‍ രജനി കമല്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഞങ്ങളായിരുന്നു പ്രധാനവേഷത്തില്‍ എത്തിയതും. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു.’ റോബര്‍ട്ട് പറയുന്നു. ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15-20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് പറയുന്നു. ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലെ…
Read Moreവല്ലാത്ത പഴക്കം തന്നെ..! ഉദ്യോഗസ്ഥർ വരുന്നതറിഞ്ഞ് മാറ്റിയ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിച്ചു; മത്സ്യമാർക്കറ്റുകളിലെ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ
കരുനാഗപ്പള്ളി :ആരോഗ്യസുരക്ഷാ വിഭാഗത്തിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ മത്സ്യ മാർക്കറ്റുകളിൽ വരുംദിവസങ്ങളിലും പരിശോധന തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ പുഴുവരിച്ചമത്സ്യവും രാസവസ്തുക്കൾ കലർത്തിയ മത്സ്യവും ഉൾപ്പെടെ പിടിച്ചെടുത്തു നശിപ്പിച്ചു. ദേശീയപാതയിൽ കന്നേറ്റിക്കു സമീപമുള്ള മാർക്കറ്റ്, മൂന്നാംമൂട്, ആലുംമൂട് , പുതിയകാവ് എന്നീ മാർക്കറ്റുകളിലാണ് പരിശോധന നടന്നത്. കന്നേറ്റിക്ക് സമീപമുള്ള മത്സ്യ മാർക്കറ്റിൽ നിന്നും പുഴുവരിച്ചതും കാലപ്പഴക്കംചെന്നതുമായ 38 കിലോ മത്സ്യം പിടിച്ചെടുത്തു. പുതിയകാവ് മാർക്കറ്റിൽ പരിശോധന സംഘം എത്തുന്നതറിഞ്ഞ് പഴകിയ മത്സ്യങ്ങൾ ചാക്കിൽ കെട്ടി മാർക്കറ്റിനുള്ളിലെ ചെറിയ മുറിക്കുള്ളിലേക്ക് മാറ്റിയ നിലയിൽ കണ്ടെത്തി. ഇതും പരിശോധനാ സംഘം പിടിച്ചെടുത്തു.14 കിലോ മത്സ്യമാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.പുതിയകാവിലെ മാർക്കറ്റിൽ നിന്നും ഒരു കിലോ കരിമീൻ ഫോർമാലിൻ രാസവസ്തു കലർത്തിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇതും പരിശോധനാ സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങൾ നഗരസഭ അധികൃതർക്ക് കൈമാറി. മത്സ്യത്തിന്റെ സാമ്പിളുകൾ…
Read Moreസിലബസ് പഠിക്കുന്നത് പരീക്ഷകൾക്ക് മാത്രം; വായന സ്വപ്നങ്ങളും ചിന്തകളും സമ്മാനിക്കുമെന്ന് മുല്ലക്കര രത്നാകരൻ
കുണ്ട റ: വായന സ്വപ്നങ്ങളും ചിന്തകളും സമ്മാനിക്കുമെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഹൃദയത്തിൽ സ്വപ്നങ്ങൾ ഉണ്ടാകും. തലച്ചോറിൽ ചിന്തകൾ ഉണ്ട ാകും. അതിന് ബന്ധിപ്പിക്കാൻ സഹായിക്കുന്നത് പുസ്തകങ്ങളും പത്രങ്ങളുമാണ്. സിലബസ് പഠിക്കുന്നത് പരീക്ഷകൾക്ക് മാത്രമാണ്. പരീക്ഷയിൽ ജയിച്ചതുകൊണ്ട ് ജീവിതത്തിൽ ജയിക്കണമെന്ന് ഇല്ല. ജീവിതത്തിൽ ജയിക്കണമെങ്കിൽ ജീവിതം പഠിക്കണം. ജീവിതം പഠിക്കണമെങ്കിൽ പുസ്തകം വായിക്കുകയും ചുറ്റുപാടുകൾ മനസ്സിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുണ്ട റ എം.ജി.ഡി ഗേൾസ് ഹൈസ്കൂളിൽ നടപ്പാക്കുന്ന വായിച്ചുവളരാം പദ്ധതിയുടെ ഭാഗമായി മികച്ച വായനാകുറിപ്പ് തയ്യാറാക്കിയ ദേവിക അജിത്തിന് ക്യാഷ് അവാർഡും ട്രോഫിയും നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കണ്‍വീനർ ആർ.മോഹനൻ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം എം.ഗോപാലകൃഷ്ണൻ, കുണ്ട റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ…
Read Moreജനങ്ങൾ വികസനത്തിന് നൽകിയഅംഗീകാരമാണ് മോദിസർക്കാരെന്ന് അഡ്വ.ജെ.ആർ പദ്മകുമാർ
കൊല്ലം: ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടും ജനങ്ങൾ വികസനത്തിനൊപ്പം നിന്നതാണ് രണ്ടാം മോദി സർക്കാരെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: ജെ.ആർ പദ്മകുമാർ.ബി ജെ പി മെമ്പർഷിപ്പ് കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . അംഗത്വ വിതരണത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറിയപ്പോൾ അന്ന് പരിഹസിച്ചവർക്ക് രണ്ടാമതും ബി ജെ പി അധി കാരത്തിൽ എത്തിയപ്പോഴാണ് യാഥാർത്ഥ്യം മനസിലായത്. പ്രതിപക്ഷത്തിന്റെ കള്ളപ്രചരണത്തിന് ജനങ്ങൾ കൊടുത്ത ശിക്ഷ യാണ് ഇപ്പോൾ അനുഭവിക്കുന്നത് . അംഗത്വ വിതരണത്തിലൂടെ ബിജെപി വൻശക്തിയായ് കേരളത്തിൽ മാറുമെന്നും അദ്ദേഹം പറഞ്ഞു .സി പി എം ,സി പി ഐ, കോൺഗ്രസ് , തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് പേർ ബി ജെ പിയിൽ അംഗത്വം എടുത്തു.ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി…
Read Moreഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മോദിസർക്കാർ കോർപ്പറേറ്റുകൾക്ക് അടിയറവ് വെച്ചെന്ന് പ്രതാപവർമ്മ തമ്പാൻ
കൊല്ലം : ഇന്ത്യയിലെ ഭീമൻ കോർപ്പറേറ്റുകളുടെ മാനസപുത്രനായ നരേന്ദ്ര മോദി നയിക്കുന്ന സംഘപരിവാർ സർക്കാർ ഇന്ത്യൻ സന്പദ് വ്യവസ്ഥയെ വൻകിട കോർപ്പറേറ്റുകൾക്ക് അടിയറവ് വച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേന്ദ്ര ബജറ്റെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. പ്രതാപവർമ്മ തന്പാൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ദരിദ്രജനകോടികളെ കൂടുതൽ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും സാന്പത്തികപ്രതിസന്ധിയിലേക്കും നയിക്കാൻ മാത്രമേ ബജറ്റ് സഹായകമാവുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി വിചാർവിഭാഗ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി. ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എസ്. പ്രദീപ്, പ്രൊഫ. സാം പനംകുന്നേൽ, ജോണ്സണ് വൈദ്യൻ, ആർ. സുമിത്ര, പ്രൊഫ. പെട്രീഷ്യ ജോണ്‍, സാജു നെല്ലേപറന്പിൽ, അഡ്വ. ജി.കെ. മധു, മാത്ര രവി, എം.കെ. ജഹാംഗീർ, താഹിന. എസ് എന്നിവർ പ്രസംഗിച്ചു.
Read Moreകളി ഞങ്ങളോട് വേണ്ട..! മണ്ണാർക്കാട് എസ്ഐയ്ക്ക് നേരെ കൈയേറ്റ ശ്രമം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ
മണ്ണാർക്കാട്: മണ്ണാർക്കാട് എസ്ഐയ്ക്ക് നേരെയുള്ള കൈയേ ശ്രമത്തിൽ പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. മണ്ണാർക്കാട് കോടതിപ്പടി ചെന്പംകുഴി ഷെരീഫ്, സഹോദരൻ അബ്ദുൽ ഖാസിം എന്നിവരെയാണ് അറസ്റ്റിനുശേഷം കോടതി റിമാൻഡ് ചെയ്തത്. അബ്ദുൽ ഖാസിമിനെതിരെ ബെൻസിൽ എന്ന യുവാവ് പരാതി നല്‍കിയതിനെ തുടർന്നാണ് ഇക്കാര്യം തീർപ്പാക്കാൻ എസ് ഐ അരുണ്‍കുമാർ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഖാസിമിനൊപ്പം സഹോദരൻ ഷെരീഫും സ്റ്റേഷനിലെത്തിയിരുന്നു. ബെൻസിലിനൊപ്പം എത്തിയ സഹോദരിയോട് ഷെരീഫ് കയർത്തതായി എസ്ഐ പറഞ്ഞു. തുടർന്ന് ഷെരീഫിനോട് പുറത്തു നില്ക്കാൻ ആവശ്യപ്പെട്ടു. ബെൻസിലിനെയും ഖാസിമിനെയും ഇരുത്തി സംസാരിക്കുന്നതിനിടെ ഷെരീഫ് സ്റ്റേഷന്റെ ഗ്രിൽ തള്ളിതുറന്ന് തന്റെ റൂമിൽ കയറി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് എസ്ഐ അരുണ്‍കുമാർ പറഞ്ഞു. തുടർന്ന് ഷെരീഫിനെതിരെയും ബെൻസിലിന്റെ പരാതിയിൽ ബാസിമിനെതിരെയുംകേസെടുത്തു.പോലീസ് സ്റ്റേഷനിലേക്ക്അതിക്രമിച്ചു കയറൽ,കൈയേറ്റശ്രമം,ജോലി തടസപ്പെടുത്തൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Read Moreഹൈക്കോടതി പെർമിറ്റിനെതിരെ ഓട്ടോ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; പ്രശ്നം പരിഹരിക്കാൻ പോലീസുമായി ചർച്ച
തൃശൂർ: ഹൈക്കോടതി നിർദ്ദേശത്തിൽ പെർമിറ്റ് വാങ്ങി നഗരത്തിൽ ഓടാനെത്തിയ ഓട്ടോറിക്ഷകൾ തടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നം പരിഹരിക്കാൻ പോലീസുമായി ഓട്ടോഡ്രൈവർമാരുടെ ചർച്ച. ഓട്ടം നിർത്തിവച്ചാണ് രാവിലെ മുതൽ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ചർച്ച നടത്തുന്നത്. ഇന്നലെ ഹൈക്കോടതി പെർമിറ്റുമായി വന്ന ഓട്ടോറിക്ഷകൾ ശക്തൻ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. നേരത്തെ തന്നെ ഇത്തരം പെർമിറ്റുള്ള ഓട്ടോറിക്ഷകൾ നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകളിൽ നിർത്താൻ അനുവദിക്കില്ലെന്ന് കാണിച്ച് ഫ്ളക്സുകൾ കെട്ടിയിരുന്നു. ഇത് വകവയ്ക്കാതെ ഇന്നലെ വീണ്ടും ഓട്ടോസ്റ്റാൻഡുകളിൽ ഹൈക്കോടതി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ എത്തിയതോടെ മറ്റു ഡ്രൈവർമാർ തടഞ്ഞതോടെയാണ് പ്രശ്നത്തിന് തുടക്കമിട്ടത്. തുടർന്ന പോലീസെത്തി പ്രശ്നം പരിഹരിക്കാൻ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തുന്നത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ ഓട്ടോറിക്ഷകൾ സർവീസ് പുനരാരംഭിക്കുവെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ഹൈക്കോടതി വിധിയിലൂടെ നഗരത്തിൽ രണ്ടായിരത്തോളം…
Read Moreഅഞ്ചുവർഷമായിട്ടും വ്യവസായിക്കു വൈദ്യുതി നൽകാതെ കെഎസ്ഇബി; ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്നതെന്ന് പ്രസാദ്
തൃശൂർ: അഞ്ചുവർഷം മുന്‍പ് അപേക്ഷ നല്കിയ കെട്ടിടത്തിൽ പൂർണമായി വൈദ്യുതിയെത്തിയില്ല. സാങ്കേതികത്വം പറഞ്ഞ് ഒരുതവണ ഫ്യൂസ് ഊരുകയും ചെയ്തു. ഇതിനിടെ മൂന്നുതവണയായി 135 ദിവസം നിരാഹാര സമരം അനുഷ്ഠിക്കേണ്ടിവന്ന വ്യവസായിക്കു മരത്തിൽ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കേണ്ടിവന്നു.- ന്യൂഇയർ കന്പനി ഉടമ എം.എം. പ്രസാദ് ഇന്നും പോരാട്ടത്തിന്റെ വഴിയിലാണ്. കഴിഞ്ഞ ആഴ്ചയിലെ ആത്മഹത്യാസമരത്തിനിടെ തഹസിൽദാർ, പോലീസ്, കെഎസ്ഇബി അധികൃതർ നല്കിയ ഉറപ്പിലും, കോടതികളിൽ തുടർന്നുവരുന്ന കേസുകളിലും മാത്രമാണ് പ്രസാദിന്റെ പ്രതീക്ഷ. 2014-ലാണ് പ്രസാദ് വിവിധ കന്പനികൾ തുടങ്ങുന്നതിനായി അങ്കമാലി കറുകുറ്റി കേബിൾനഗറിലെ കെട്ടിടം വാടകയ്ക്കെടുത്തത്. പ്രത്യേകം ഡോർ നന്പറും പ്രത്യേകം അക്കൗണ്ടുകളുള്ള കന്പനികളുമായിരുന്നു ലക്ഷ്യം. കെട്ടിടത്തിലെ സന്പൂർണ വൈദ്യുതീകരണത്തിനായി അപേക്ഷ നല്കി. നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിന്റെ ഭാഗമായി പ്രാഥമിക കണക്്ഷൻ നല്കിയപ്പോൾ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിരുന്നതായി പ്രസാദ് പറയുന്നു. പിന്നീട് പലപ്പോഴായി പല കാരണങ്ങൾ പറഞ്ഞ് വൈദ്യുതീകരണം മുടക്കുകയായിരുന്നു.…
Read More