ചാലക്കുടി: വി.ആർ.പുരത്ത് കസ്തൂർബാ കേന്ദ്രത്തിൽ ഫ്ളാറ്റ് നിർമിക്കുന്നത് സംബന്ധിച്ച് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് അനുകൂല നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതായുള്ള എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ജീജൻ മത്തായിയുടെ പ്രസ്താവന തെറ്റാണെന്നു വാദവുമായി രണ്ടു സ്വതന്ത്രൻമാരടക്കം എൽഡിഎഫിലെ ഒരു വിഭാഗം രംഗത്തുവന്നു. എൽഡിഎഫിനെ അനുകൂലിക്കുന്ന സ്വതന്ത്രന്മാരായ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി.മാർട്ടിനും മറ്റു ചില സിപിഎം കൗണ്‍സിലർമാരുമാണ് ജീജൻ മത്തായിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇങ്ങനെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരാതെ യോഗം ചേർന്നതായി പ്രസ്താവനയിറക്കിയ ജീജൻ മത്തായിയോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നഗരസഭയിലെ ഭരണമുന്നണിയുമായി ഇടഞ്ഞുനിൽക്കുന്ന സ്വതന്ത്രന്മാരായ വിത്സൻ പാണാട്ടുപറന്പിലും യു.വി.മാർട്ടിനുമായി സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസെത്തി അനുരഞ്ജന ചർച്ച നടത്തിയിരുന്നു. ജീജന്റെ പ്രസ്താവന സിപിഎം നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി ജീജനോട് സിപിഎം വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.…
Read MoreDay: July 9, 2019
നെടുങ്കണ്ടം കസ്റ്റഡി മരണം! മൊഴികളിൽ വൈരുധ്യം; കൂടുതൽ പോലീസുകാർ അഴിക്കുള്ളിലേക്ക്; വനിതാ പോലീസുകാരിയും പെടും
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പോലീസുകാരെ അറസ്റ്റു ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം. രണ്ടാം പ്രതി ശാലിനിയെ മർദിച്ച വനിതാ സിപിഒ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റു ചെയ്യാനാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നലെ അറസ്റ്റു ചെയ്ത എഎസ്ഐ സി.ബി. റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവർ ഉൾപ്പെടെ സംഭവവുമായി ബന്ധമുള്ള പോലീസുകാരെ നെടുങ്കണ്ടത്തെ ക്രൈംബ്രാഞ്ച് ക്യാന്പ് ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. നിലവിൽ നേരത്തെ അറസ്റ്റിലായ എസ്ഐ കെ.എ.സാബു, സിപിഒ സജീവ് ആന്റണി എന്നിവരുൾപ്പെടെ നാലു പേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ സിപിഒയ്ക്കും രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചു. രാജ്കുമാറിൽ നിന്നു പണം കണ്ടെത്താനായി വാഗമണിലേക്കു പോലീസ് സംഘം പോയ വാഹനത്തിൽ ഇവരും ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിനിടയിൽ…
Read Moreഅഷ്ടമംഗല്യ പ്രശ്ന പരിഹാരം ജീവനക്കാരുടെ കൂട്ടപ്രാർഥനയും കാണിക്ക സമർപ്പണവും 11 ന്; പ്രശ്നപരിഹാരത്തിൽ പ്രധാനപ്പെട്ടതു പലതും ചെയ്തിട്ടില്ല
ഗുരുവായൂർ: ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിന്റെ പരിഹാരക്രിയകളുടെ ഭാഗമായി ദേവസ്വം ജീവനക്കാരുടെ കൂട്ടപ്രാർഥനയും കാണിക്ക സമർപ്പണവും വ്യാഴാഴ്ച നടക്കും. രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടിൽനിന്ന് പ്രാർഥനക്കുശേഷം ഉരുളിയിൽ പട്ടുവച്ച് അതിലാണ് കാണിക്ക സമർപ്പണം നടത്തുക. ഒരോ ജീവനക്കാരനും കഴിവിനനുസരിച്ചാണ് കാണിക്ക സമർപ്പിക്കുക. ദേവസ്വത്തിലെ എല്ലാ ജീവനക്കാരും പ്രാർഥനയിലും കാണിക്ക സമർപ്പണത്തിലും പങ്കെടുക്കണമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് മുഖ്യ ദൈവജ്ഞഞനായി കഴിഞ്ഞ വർഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം നടന്നത്. ഇതിന്റെ പരിഹാരക്രിയകൾ നടന്നുവരുന്നുണ്ടെങ്കിലും ദൈവജ്ഞൻ നിർദേശിച്ച പലകാര്യങ്ങളും ഇതുവരെയും തുടങ്ങിയിട്ടില്ല.ദേവസ്വത്തിൽ നിയമിക്കപ്പെടുന്ന കൊയ്മ, സെക്യൂരിറ്റി ഉൾപ്പെടെ താൽക്കാലിക ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുമുൻപ് മൂന്നുദിവസം ക്ഷേത്രത്തിൽ ഭജനം ഇരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതുൾപ്പെടെ പല പ്രധാന നിർദേശങ്ങളും ഇപ്പോഴും പ്രശ്ന ചാർത്തിൽ ഉറങ്ങുകയാണ്. ക്ഷേത്ര കാര്യങ്ങൾ ഏകോപിപ്പിക്കന്നതിനു ഭരണസമിതിയും പാരന്പര്യക്കാരും 15 ദിവസം കൂടുന്പോൾ യോഗം ചേരണം. യോഗത്തിൽ…
Read Moreനിയമവിരുദ്ധ പ്രവർത്തനങ്ങളോടു വിട്ടുവീഴ്ചയില്ല, ദയ പ്രതീക്ഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മലന്പുഴ: ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യവകാശത്തിൻറെ പേരിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളോടു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലന്പുഴ ജില്ലാ ജയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളാണ്. തെറ്റു തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും. തെറ്റ് ആവർത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ല. ശിക്ഷ നൽകുന്നവരല്ല ജയിൽ ഉദ്യോഗസ്ഥർ. തിരുത്തലുകൾ ഉണ്ടാക്കാനുള്ള അവസരം നൽകണം. തടവുകാർക്കു മാനസിക സമീപനം നൽകണം. ജയിൽ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലിനുളളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ട്. ഇത്തരക്കാർ കർശന നടപടി മുന്നിൽക്കാണണം. ഇത്തരം ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ സർക്കാരിൽനിന്ന് ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നെടുങ്കണ്ടം ഉരുട്ടിക്കൊലയുടേയും ജയിലിലെ മർദനത്തിൻറെയും പശ്ചാത്തലത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് നൽകുന്ന താക്കീത് എന്ന നിലയിലാണ്…
Read Moreപ്ലസ് വണ്‍ അധിക സീറ്റ്: കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അനുമതിയില്ല
സിജോ പൈനാടത്ത് കൊച്ചി: സംസ്ഥാനത്ത് അധികമായി അനുവദിച്ച പ്ലസ് വണ്‍ സീറ്റുകളിൽ കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അനുമതിയില്ല. കഴിഞ്ഞ 28ന് ഇറങ്ങിയ സർക്കാർ ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച സീറ്റുകളിലാണ് കമ്യൂണിറ്റി ക്വോട്ട പ്രവേശനം നിഷേധിച്ചിരിക്കുന്നത്.20 ശതമാനമാണ് പ്ലസ് വണ്ണിനു കമ്യൂണിറ്റി ക്വോട്ട അനുവദിക്കേണ്ടത്. നിലവിലുണ്ടായിരുന്ന സീറ്റുകളിലും ഏകജാലക പ്രവേശന പ്രക്രിയ ആരംഭിച്ച ശേഷം ആദ്യം അനുവദിച്ച 20 ശതമാനം അധിക സീറ്റുകളിലും കമ്യൂണിറ്റി ക്വാട്ട അനുവദിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മാത്രമാണു 10 ശതമാനം സീറ്റ് വർധന ഉണ്ടായത്. സീറ്റ് വർധനയ്ക്കനുസരിച്ച് അധിക അധ്യാപക തസ്തികകൾ അനുവദിക്കുകയോ, സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനു തുക അനുവദിക്കുകയോ ചെയ്തിട്ടില്ല. നേരത്തേ അനുവദിച്ച അധ്യാപക തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാതെ സർക്കാർ എയ്ഡഡ് മാനേജ്മെന്റുകളെ ദ്രോഹിക്കുകയാണെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ജനറൽ സെക്രട്ടറി ജോഷി വടക്കൻ ചൂണ്ടിക്കാട്ടി. വർധിപ്പിച്ച…
Read Moreകണ്ണിൽ മുളകുപൊടി വിതറി യുവതിയുടെ മാല കവർന്നകേസ്; മൂന്നുപേർ അറസ്റ്റിൽ; യുവതിയുമായി പ്രതികൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ്
വിതുര: സ്കൂട്ടർ തടഞ്ഞു നിർത്തി എട്ട് മാസം ഗർഭിണിയായ യുവതിയുടെ കണ്ണിൽ മുളകു പൊടി വിതറി മൂന്നര പവന്റെ മാല പൊട്ടിച്ചെടുത്ത മൂന്നുപേരെ വിതുര പോലീസ് അറസ്റ്റ് ചെയ്തു.തൊളിക്കോട് അടപ്പുപാറ തോട്ടരികത്ത് വീട്ടിൽ എസ്. സിത്തു (21), പരപ്പാറ നീലഗിരി വീട്ടിൽ മിഥുൻ എസ്. നായർ (21) പരപ്പാറ തടത്തരികത്ത് വീട്ടിൽ എം. ഉമ്മർഫറൂക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ ഒന്നിന് ഉച്ചയ്ക്ക് വിതുര മാങ്കാട് സ്വദേശിനിയായ ശ്രുതി (26)യുടെ മാലയാണ് നഷ്ടപ്പെട്ടത്. ശ്രുതിയും കൂട്ടുകാരിയും ബൈക്കിൽ വരുന്പോൾ വിജനമായ വനമേഖലയിൽ വച്ചാണ് ബൈക്കിലെത്തിയ സംഘം മാലമോഷ്ടിച്ചത്. വിതുര മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രതികളിൽ ഫറൂക്കിനും മിഥുനും യുവതിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും സംഭവ ദിവസം വീട്ടമ്മയെ പണം നൽകാമെന്ന് പറഞ്ഞ് പേപ്പാറയിൽ വിളിച്ചുവരുത്തിയെന്നും പോലീസ്…
Read Moreയുവാക്കളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് തട്ടിയെടുത്ത കേസ്;പ്രതികളെ കോയമ്പത്തൂരിൽ നിന്നും തൊണ്ടി സഹിതം പൊക്കി പോലീസ്
കൊച്ചി: നഗരമധ്യത്തിൽ യുവാക്കളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത കേസിലെ ഒന്നാം പ്രതി പള്ളുരുത്തി തങ്ങൾനഗർ വലിയവീട് നികർത്തിപ്പറന്പിൽ അൻഷാദിനെ (28) ആണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കേസിൽ ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്. മോഷ്ടിച്ച ബുള്ളറ്റുമായി പ്രതിയെ കോയന്പത്തൂരിൽനിന്നുമാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11ന് മലപ്പുറം സ്വദേശിയായ യുവാവും സുഹൃത്തും കൂടി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുകൂടി ബുള്ളറ്റിൽ വരവേ പ്രതിയായ അൻഷാദും കൂട്ടുപ്രതിയും ഇവരെ തടഞ്ഞുനിർത്തി വടി വാൾ ഉപയോഗിച്ച് ആക്രമിച്ചു ന്യൂ രജിസ്ട്രേഷൻ ബുള്ളറ്റ് കവർച്ചചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തമിഴ്നാട്ടിലേക്കു കടന്ന ഒന്നാം പ്രതിയെ കോയന്പത്തൂർ പോലീസിന്റെ സഹായത്തോടെ അണ്ണാനഗർ ഭാഗത്തുനിന്നാണു തൊണ്ടി സഹിതം പിടികൂടിയത്. കോയന്പത്തൂരിൽനിന്നു കൊണ്ടുവന്ന പ്രതി പോലീസ് സ്റ്റേഷനിൽവച്ചു…
Read Moreതൊഴിൽ തർക്കങ്ങളും സംഘർങ്ങളും പതിവായി; ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കാലിച്ചന്ത കൂത്താട്ടുകുളത്തിന് നഷ്ടമാകുന്നു; പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭാ ചെയർമാൻ
കൂത്താട്ടുകുളം: ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കാലിച്ചന്ത കൂത്താട്ടുകുളത്തിനു അന്യമാകുന്നു. ആയിരക്കണക്കിനു തൊഴിലാളികൾക്കും കച്ചവടക്കാർക്കും ആശാ കേന്ദ്രമായിരുന്ന ചന്ത തൊഴിൽ തർക്കങ്ങളുടെയും സംഘർങ്ങളുടെയും പേരിലാണ് കൂത്താട്ടുകുളത്തിനു നഷ്ടമാകുന്നത്. കൂത്താട്ടുകുളത്തുനിന്നു 10 കിലോമീറ്ററോളം ദൂരമുള്ള മോനിപ്പിള്ളി കുരിശുപള്ളിക്കു സമീപമുള്ള പുരയിടത്തിലാണ് കഴിഞ്ഞ ഞായറാഴ്ച ചന്ത പ്രവർത്തിച്ചത്. ദിവസങ്ങളായി മാർക്കറ്റിലെ തൊഴിലാളികളും കച്ചവടക്കാരും തമ്മിലുണ്ടായ സംഘർഷവും അടിപിടിയുമാണ് ചന്ത മോനിപ്പിള്ളിയിലേക്കു മാറ്റാൻ കാരണമായത്. കഴിഞ്ഞ 16നു കച്ചവടക്കാരും തൊഴിലാളികളിൽ ചിലരുമായുമുണ്ടായ അടിപിടി വൻ സംഘർഷത്തിനു കാരണമായിരുന്നു. സംഘർഷത്തിനിടെ നിരവധി കച്ചവടക്കാരുടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. കൂടാതെ ഉരുക്കളെ വാങ്ങാനും വിൽക്കാനുമെത്തിയ കർഷകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ നഗരസഭയോ മറ്റു അധികാരികളോ തയാറായില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. പിന്നീട് കച്ചവടക്കാരും മറ്റും ഇതര മാർഗങ്ങൾ തേടുകയുമായിരുന്നു. നഗരസഭയ്ക്ക് വർഷം തോറും ആറു ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിച്ചിരുന്ന മാർക്കറ്റിൽ 30 മുതൽ 50…
Read Moreലക്ഷങ്ങൾ മുടക്കിനിർമിച്ച പെരുവ ഗവണ്മെന്റ് ഗേൾസ് സ്കൂൾ ഓഡിറ്റോറിയം ചോർന്നൊലിക്കുന്നു; കരാറുകാരന്റെ നിർമാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം
കടുത്തുരുത്തി: പെരുവ ഗവണ്മെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഡിറ്റോറിയം ചോർന്നൊലിക്കുന്നതായി പരാതി. വെള്ളം ഒഴുകിപ്പോകാൻ വച്ച പാത്തി ദ്രവിച്ചു പോയതോടെയാണ്ഓഡിറ്റോറിയം നനഞ്ഞൊലിക്കുവാനിടയാക്കിത്. ഓഡിറ്റോറിയത്തിന്റെ തറയിൽ ഇട്ടിരിക്കുന്ന ടൈലുകൾ നിലവാരമില്ലാത്തവയാണെന്ന ആക്ഷേപവുമുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് മൂന്ന് വർഷം മുന്‍പ് ഓഡിറ്റോറിയം നിർമിച്ചത്. 420 ലധികം പെണ്‍കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തായ്-ക്കോണ്ട, കരോട്ടെ, യോഗ പരിശീലനങ്ങളും സ്കൂളിന്റെ മറ്റു പൊതുപരിപാടികളും ഈ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുന്നത്. ഇന്നലെ ഓഡിറ്റോറിയത്തിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണയോഗത്തിൽ വിദ്യാർഥിനികൾ പങ്കെടുത്തതും വെള്ളത്തിൽ ചവിട്ടി നിന്നാണ്. ഓഡിറ്റോറിയം നിർമിച്ച കരാറുകാരനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും ഓഡിറ്റോറിയം പുനരുദ്ധരിക്കണമെന്നും സിപിഐ പെരുവ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.
Read Moreനേരെ പാഞ്ഞടുക്കുന്ന കാട്ടുപോത്തിനെ കണ്ട് ഭയന്നു വിറച്ച് യുവതി ! തക്കസമയത്തെത്തിയ ലോറി ഡ്രൈവറിന്റെ സാഹസിക പ്രകടനം യുവതിയ്ക്ക് നേടിക്കൊടുത്തത് സ്വന്തം ജീവന്…
സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയ്ക്കു നേരെ പാഞ്ഞടുത്ത കാട്ടുപോത്തില്‍ നിന്നും അവരെ രക്ഷിച്ചത് മിനി ലോറി ഡ്രൈവറിന്റെ സാഹസികത. മറയൂര്‍ കാന്തല്ലൂര്‍ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ഷംല എന്ന യുവതി സഞ്ചരിച്ച സ്കൂട്ടറിന് നേരെ കാട്ടുപോത്ത് അലറിയടുത്തത്. വെട്ടുകാട് എന്ന സ്ഥലത്തുവെച്ചാണ് സംഭവം. ഈ സമയം എതിരെ മറയൂരില്‍ നിന്ന് കാന്തല്ലൂരിലേക്ക് ഇഷ്ടിക ലോഡുമായി വരികയായിരുന്നു കാന്തല്ലൂര്‍ സ്വദേശി സുരേഷ്. അപകടം കണ്ട സുരേഷ് കാട്ടുപോത്തിനും യുവതിക്കുമിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. വേഗത്തില്‍ ഓടിയടുത്ത പോത്ത് ലോറിയിലിടിച്ചു. കൊമ്പ് ലോറിയില്‍ കുത്തിക്കയറിയ വേദനയില്‍ പോത്ത് തിരിഞ്ഞോടി. ഇടിയില്‍ ലോറിയുടെ ഒരുവശം ഭാഗികമായി തകര്‍ന്നെങ്കിലും സുരേഷിനും ഷംലക്കും പരുക്കുകളൊന്നുമില്ല.
Read More