മല്ലപ്പള്ളി: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആനിക്കാട് മാരിക്കൽ ബാബുവിന്റെ മകൻ ശരത് ബാബു(20)വിനെ പോലീസ് അറസ്റ്റുചെയ്തു. ആനിക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. മല്ലപ്പള്ളി സിഐ സഞ്ജയ്, കീഴ്വായ്പൂര് എസ്ഐ വി.എസ്.ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read MoreDay: July 9, 2019
നെടുംകണ്ടം കസ്റ്റഡി മരണം: ആന്തരിക അവയവം പരിശോധനയ്ക്ക് അയയ്ക്കാതിരുന്നത് ഗുരുതരമായ വീഴ്ചയെന്ന്
ഗാന്ധിനഗർ: പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയവേ മർദനമേറ്റു മരിച്ച രാജ്കുമാറിനെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ജൂണ്‍ 22നാണ് രാജ്കുമാറിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. മിക്ക കേസുകൾക്കും ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയയ്ക്കാറുള്ളതാണ്. കസ്റ്റഡി മരണമെന്ന പരാതിയുണ്ടായിട്ടും എന്തുകൊണ്ടാണ് രാജ്കുമാറിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതെന്ന സംശയം ഉയരുന്നു. അതേസമയം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരോട് ഇന്ന് പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാകുവാൻ ഉത്തരവ് നൽകിയിട്ടുള്ളതിനാൽ ഇവർ ഇന്ന് കോടതിയിൽ ഹാജരായി മൊഴി നൽകും. രാജ് കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്തിയെന്ന പ്രചാരണം തെറ്റാണെന്നും പോസ്റ്റ്മോർട്ടം നടന്നപ്പോഴുള്ള വീഡിയോ ചിത്രീകരണത്തിന്റെ കോപ്പികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പീരുമേട് കോടതി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ജയിൽ…
Read Moreകന്നാസില്‍ ഒഴിച്ചത് 350 രൂപയുടെ പെട്രോള്‍ തന്നെ ! പോലീസിന്റെ പരിശോധനയില്‍ പെട്രോളിന്റെ അളവ് കൃത്യം; വീഡിയോ വ്യാജമായി ചമച്ചത്…
കോതമംഗലത്തെ പെട്രോള്‍ പമ്പില്‍ തട്ടിപ്പ് കണ്ടെത്തി എന്ന പ്രചാരണം വ്യാജമെന്നു കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിഡിയോ വ്യാജമെന്ന് പൊലീസിന്റെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന പരിശോധനയിലാണ് കണ്ടെത്തിയത്. വിഡിയോയുടെ ചിത്രീകരണവും പ്രചാരണവും ആസൂത്രിതമാണെന്ന് പമ്പുടമ ആലുവ സ്വദേശി എസ് വിശ്വനാഥന് പറയുന്നു. കന്നാസില്‍ പെട്രോള്‍ വാങ്ങാനെത്തിയ ഒരുസംഘം യുവാക്കളാണ് ശനിയാഴ്ച രാത്രി പമ്പില്‍ സംഘര്‍ഷമുണ്ടാക്കിയത്. പമ്പിലെ ജീവനക്കാരന് കുറ്റസമ്മതം നടത്തുന്നതും ഒടുവില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായി പ്രചരിച്ചത്. എന്നാല്‍ അളവില്‍ കുറവാണെന്ന് ആരോപിക്കപ്പെട്ട കന്നാസിലെ പെട്രോള്‍ പിന്നീട് പൊലീസിന്റെ സാന്നിധ്യത്തില്‍ അളന്ന് നോക്കി കൃത്യത ഉറപ്പുവരുത്തിയിരുന്നു. ഈ ഭാഗം ഒഴിവാക്കിയുള്ള വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഓഡിയോ ക്ലിപ്പുകള്‍ ഇട്ടിരുന്നു. എന്നാല്‍ അതിന് വലിയ പ്രതികരണമുണ്ടായില്ല.…
Read Moreഅനാഥരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം! പെണ്ണ് കാണാന്‍ എത്തിയ നാലുപേര്‍ക്കും പെണ്‍കുട്ടികളെ ഇഷ്ടമായി! നന്മ മംഗളം പാടി അവര്‍ സുമംഗലികളായി
കാസർഗോഡ്: സന്തോഷത്തിന്റെ നിറവിലാണ് പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ അന്തേവാസികളും അധികൃതരും. മഹിളാ മന്ദിരത്തിലെ നാല് പുത്രിമാര്‍ ഒരേദിവസം ഒരേമുഹൂര്ത്തത്തില് വിവാഹിതരായതിന്റെ സന്തോഷത്തിലാണിവര്‍. ഉഷ(20), സന്ധ്യ(21), ലീലാവതി(22), ദിവ്യ (23) എന്നിവരാണ് വിവാഹിതരായത്. അനാഥരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തില്‍ മഹിളാമന്ദിരത്തിലെത്തി പെണ്ണുകണ്ട് ഇഷ്ടപ്പെട്ടവരാണ് ഇവരെ താലിചാര്‍ത്തിയത്. എ.കെ. ജിജിലേഷ്, കെ. മണികണ്ഠന്, ഹരീഷ് ചന്ദ്രന്, സതീഷ് കുമാര്‍ എന്നിവരാണ് സുമസുകളായ ആ നാല് യുവാക്കള്‍. വടകര-വളയം സ്വദേശി ജിജിലേഷ് ഉഷയെയും പെരിയ സ്വദേശി കെ. മണികണ്ഠന് ലീലാവതിയെയും എരഞ്ഞിപ്പുഴ സ്വദേശി ഹരീഷ് ചന്ദ്രന് ദിവ്യയെയും കോളിയടുക്കം സ്വദേശി സതീഷ്കുമാര്‍ സന്ധ്യയെയും ആണ് താലി ചാര്‍ത്തിയത്. പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ കളക്ടറുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. പെണ്ണ് കാണാന്‍ മഹിളാമന്ദിരത്തിലെത്തിയ നാലുപേരും പെണ്‍കുട്ടികളെ ഇഷ്ട്പ്പെട്ടതിനെ തുടര്‍ന്ന് വിവാഹം ചെയ്യുന്നതിനുള്ള അപേക്ഷ നല്കി. മഹിളാമന്ദിരം അധികാരികള്‍ ഈ കാര്യം…
Read Moreസ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണക്കട്ടി കവർന്ന കേസ്; പിന്നിൽ പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ ക്രിമിനൽസംഘം
തലശേരി: നഗരമധ്യത്തിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി 76 പവൻ വരുന്ന സ്വർണക്കട്ടി കൊള്ളയടിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന. പ്രമുഖ രാഷ്ട്രീയപാർട്ടിയിൽ പെട്ട ക്രിമിനൽ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിൽ കൊള്ള നടത്തിയിട്ടുള്ളത് എന്നതിന് വ്യക്തമായ തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പ്രതികൾ ഓപ്പറേഷനായി എത്തിയ വഴികളും ഓപ്പറേഷനു ശേഷം തിരിച്ചു പോയ വഴികളും പോലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.വിവിധ വഴികളിലൂടെ ഒരു കേന്ദ്രത്തിലെത്തിയ സംഘം ഓപ്പറേഷനു ശേഷം ഒറ്റ വഴിക്കാണ് മടങ്ങിയതെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. കവർച്ച നടത്തിയത് മൂന്ന് പേരാണെങ്കിലും പിന്നിൽ മറ്റ് ചിലർ കൂടിയുള്ളതായി സൂചനയുണ്ട്. രാഷ്ട്രീയ അക്രമങ്ങൾ കുറഞ്ഞതോടെ ഹവാല പണം തട്ടിയെടുക്കലിലേക്ക് തിരിഞ്ഞ രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ പട്ടാപ്പകൽ കൊള്ള നടത്താനും രംഗത്തു വന്നതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. എ.വി.കെ.നായർ റോഡിൽ പോളി ലാബിനടുത്ത് സോന…
Read Moreകൊടക്കമ്പിയെങ്കിലും കാണുമോ? പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന; ആദ്യ പരിശോധനയിൽ കണ്ടെത്തിയത് സിമന്റിന്റെ അളവിലെ കുറവ്
കൊച്ചി: നിർമാണത്തിലെ ക്രമക്കേടുകളെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ച പാലാരിവട്ടം മേൽപാലത്തിൽ വിജിലൻസ് സംഘം വീണ്ടും പരിശോധന നടത്തി. സാന്പിളുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ഇന്നു രാവിലെയാണു പരിശോധന ആരംഭിച്ചത്. മേയ് ഒന്നിന് അറ്റകുറ്റപ്പണികൾക്കായി അടച്ച പാലം പണികൾ പൂർത്തിയാക്കി ജൂണ്‍ ഒന്നിന് തുറന്ന് നൽകുമെന്നായിരുന്നു റോഡ്സ് ആൻഡ് ബ്രിഡജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള (ആർബിഡിസികെ) നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ പാലം നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ സർക്കാർ വിജിലൻ അന്വേഷണം പ്രഖ്യാപിക്കുകയും പരിശോധനകൾ തുടരുകയും ചെയ്തതോടെ പാലം തുറക്കുന്നതു നീളുകയായിരുന്നു. എറണാകുളം വിജിലൻസ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് പാലം നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ ലാബിൽ പരിശോധിച്ചപ്പോൾ നിർമാണത്തിൽ സിമിന്റിന്റെ അളവ് കുറവായിരുന്നതായി തെളിഞ്ഞിരുന്നു. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിശദ പഠനം നടത്തിയ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം…
Read Moreപെട്ടെന്ന് ഒരു വലിയ ശബ്ദം ! നന്ദാദേവിയിൽ മഞ്ഞുമലയിടിഞ്ഞ് മരിച്ചവരുടെ അവസാന നിമിഷങ്ങൾ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ നന്ദാദേവി പർവതം കയറുന്നതിനിടെ മഞ്ഞുമലയിടിഞ്ഞു മരിച്ച പർവതാരോഹകരുടെ അവസാന നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നാലു ബ്രിട്ടീഷുകാർ, രണ്ട് അമേരിക്കക്കാർ, ഒരു ഓസ്ട്രേലിയക്കാരൻ ഇവരുടെ ഇന്ത്യക്കാരനായ ഗൈഡ് എന്നിവർ കയറിൽ പിടിച്ചു മഞ്ഞിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. പെട്ടെന്ന് ഒരു വലിയ ശബ്ദം കേൾക്കുന്നതും വീഡിയോ നിലയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാമെന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് വക്താവ് വിവേക് കുമാർ പാണ്ഡേ പറഞ്ഞു. അവസാനം നടന്നുപോയ പർവതാരോഹകന്റെ കൈയിലുണ്ടായിരുന്ന കാമറ 7816 മീറ്റർ ഉയരെ നന്ദാദേവിയോടു ചേർന്നുള്ള മുനിസിയാരി ബേസ് ക്യാന്പിനു സമീപം മഞ്ഞിനടിയിൽനിന്നാണു കണ്ടെത്തിയത്. ഇതിനു സമീപത്തുനിന്നാണ് അപകടത്തിൽ മരിച്ച ഏഴു പർവതാരോഹകരുടെയും മൃതദേഹങ്ങളും കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടക്കത്തിൽ 12 പേരാണു സംഘത്തിലുണ്ടായിരുന്നതെങ്കിലും, നാലു ബ്രിട്ടീഷ് പൗരൻമാർ ഇടയ്ക്കുവച്ച് മടങ്ങി. മേയ് 26-നാണ് പർവതാരോഹകരുമായി അവസാന സന്പർക്കം നടക്കുന്നത്.…
Read Moreഅന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമലകള്‍ കൊണ്ടുവന്ന് ജലക്ഷാമം മാറ്റാന്‍ യുഎഇ വ്യവസായി;സമുദ്രജലം ശുദ്ധീകരിക്കുന്നതിലും ചിലവ് കുറവ്; ഭാവിയില്‍ കുടിവെള്ളത്തിനായി അന്റാര്‍ട്ടിക്കയെ ആശ്രയിക്കേണ്ടി വരുമോ ?
ഒരു ഗതിയും പരഗതിയുമില്ലാതെ വരുമ്പോഴാണ് പലരും സാഹസികമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ലോകത്ത ജലക്ഷാമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമലകള്‍ കൊണ്ടുവന്ന് ജലമാക്കി മാറ്റാന്‍ സാധിക്കുമോ എന്ന നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ് യുഎഇ ബിസിനസ്മാനായ അബ്ദുള്ള അല്‍ഷെഹി. ലോകം തന്നെ ജലത്തിന് വേണ്ടി കേഴുമ്പോഴാണ് പുതിയ പരീക്ഷണം. ഇത് വിജയിച്ചാല്‍ അന്റാര്‍ട്ടിക്കന്‍ മഞ്ഞ് മലകള്‍ ഭാവിയില്‍ ലോകത്തിന്റെ ദാഹം മാറ്റുമെന്ന പ്രതീക്ഷയാണ് ഏവരും പങ്കുവയ്ക്കുന്നത്. ഒരു മഞ്ഞുമല എത്തിക്കാന്‍ കഴിഞ്ഞാല്‍ പത്ത് ലക്ഷം പേര്‍ക്ക് അഞ്ച് കൊല്ലത്തേക്ക് കുടിവെള്ളമാവുമെന്നാണ് അബ്ദുള്ള അല്‍ഷെഹി വിശദീകരിക്കുന്നത്. വെള്ളമില്ലാതെ അലയേണ്ടി വരുമെന്ന ഭയത്താലാണ് അദ്ദേഹം അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല എത്തിക്കാന്‍ ആലോചിക്കുന്നത്. താന്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായി ചെറിയൊരു മല ആഫ്രിക്കയില്‍ എത്തിച്ച് വെള്ളം ശേഖരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇത് വിജയിച്ചാല്‍ അന്റാര്‍ട്ടിക്കന്‍ മഞ്ഞ് മലകള്‍ ഭാവിയില്‍ ലോകത്തിന്റെ ദാഹം…
Read Moreതലസ്ഥാനത്ത് എടിഎം തട്ടിപ്പ് തുടര്‍ക്കഥയാവുന്നു;റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നും പണം അപഹരിച്ച കേസില്‍ മുംബൈ പോലീസിന്റെ സഹായം തേടിസൈബര് സെല്‍
തിരുവനന്തപുരം: റിട്ടയേഡ് ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും എടിഎം തട്ടിപ്പിലൂടെ പണം അപഹരിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ സൈബർസെൽ മുംബൈ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഗലപുരം പാച്ചിറ സ്വദേശി റഹ്മത്തുള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സൈബർ സെല്ലും മംഗലപുരം പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചത്. എസ്ബിഐ പള്ളിപ്പുറം ബ്രാഞ്ചിൽ അക്കൗണ്ടുള്ള റഹ്മത്തുള്ളയുടെ അക്കൗണ്ടിൽ നിന്നും ഇന്നലെ രണ്ട് തവണയായി നാൽപ്പതിനായിരം രൂപയാണ് അപഹരിച്ചത്. മുംബൈയിലെ എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചതായാണ് സന്ദേശം ലഭിച്ചതെന്ന് റഹ്മത്തുള്ള പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പാസ്വേഡ്, അക്കൗണ്ട് നന്പർ ആവശ്യപ്പെട്ട് ആരും തന്നെ വിളിക്കാതെയാണ് പണം നഷ്ടപ്പെട്ടതെന്ന് റഹ്മത്തുള്ള പോലീസിനോട് പറഞ്ഞു. ഈ അടുത്തകാലത്തായി എടിഎം തട്ടിപ്പ് തിരുവനന്തപുരം ജില്ലയിൽ വീണ്ടും വർധിച്ച് വരികയാണ്.
Read Moreബിനോയ് കോടിയേരി ഗുരുവായൂരപ്പനെ കണ്ടു തൊഴുതു; പ്രമുഖ വ്യവസായിയോടൊപ്പം നിർമാല്യ ദർശനവും വഴിപാടും നടത്തി മടക്കം
ഗുരുവായൂർ: ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നുപുലർച്ചെ മൂന്നിനാണ് ദർശനത്തിന് എത്തിയത്. നിർമാല്യ ദർശനം നടത്തിയതിനുശേഷം വഴിപാട് ചീട്ടാക്കിയാണ് മടങ്ങിയത്. മധ്യകേരളത്തിലെ പ്രമുഖ വ്യവസായിയും കൂടെയുണ്ടായിരുന്നു. ദർശനത്തിനുശേഷം ഉടനെ മടങ്ങി. ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡനപരാതിയിൽ ഇന്നലെ രാവിലെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയ് ചോദ്യംചെയ്യലിന് ഹാജരായിരുന്നു.
Read More