കോട്ടയം: തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന പത്രവാർത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമൊക്കെയുണ്ടെങ്കിലും പിന്നെയും ജനം തട്ടിപ്പിനിരയാകുന്നു. ഇന്നലെ പട്ടാപ്പകൽ സിനിമാ മോഡൽ തട്ടിപ്പ് നടത്തിയയാൾ ഒറ്റയടിക്ക് ആറു ലക്ഷമാണ് അടിച്ചെടുത്തത്. ഒരു തവണ കണ്ട പരിചയത്തിന്റെ പേരിൽ ഏറ്റുമാനൂർ സ്വദേശിയെ കബളിപ്പിച്ച് ആറു ലക്ഷം രൂപയാണ് ഒരൂ വിരുതൻ തട്ടിയെടുത്തത്. ബാങ്കിൽ പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്തു നല്‍കാമെന്ന് പറഞ്ഞു വന്നയാൾ ജ്വല്ലറി ഉടമയെ സമർഥമായി കബളിപ്പിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ പണയമിരിക്കുന്ന സ്വർണാഭരണങ്ങൾ കുറഞ്ഞ വിലയ്ക്കു വാങ്ങുന്നയാളാണ് ജ്വല്ലറി ഉടമ. കഴിഞ്ഞ ദിവസം ഒരാൾ ജ്വല്ലറി ഉടമയെ ചെന്ന് കണ്ടു സ്റ്റേറ്റ് ബാങ്കിന്റെ കളക്ടറേറ്റിനു സമീപമുള്ള ശാഖയിൽ പണയമിരിക്കുന്ന സ്വർണഭരണങ്ങൾ എടുത്ത് വിൽപ്പന നടത്തുന്നതിനു സഹായിക്കണമെന്നാവശ്യപ്പെട്ടു. പണയം വച്ചിരിക്കുന്ന സ്വർണം എടുക്കുന്നതിന് ഇന്നലെ രാവിലെ വരാമെന്നും പറഞ്ഞു.ഇതനുസരിച്ചു ഇയാൾ കടയുടമയുടെ കാറിൽ കളക്ടറേറ്റിനു മുന്നിലുള്ള ബാങ്കിലെത്തി. ഉടനെ പണയം എടുത്തുവരാമെന്നു പറഞ്ഞ്…
Read MoreDay: July 9, 2019
പട്ടാപ്പകൽ കൊള്ള! തലശേരിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണക്കട്ടി കവർന്ന കേസ്; പിന്നിൽ പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ ക്രിമിനൽസംഘം
തലശേരി: നഗരമധ്യത്തിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി 76 പവൻ വരുന്ന സ്വർണക്കട്ടി കൊള്ളയടിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന. പ്രമുഖ രാഷ്ട്രീയപാർട്ടിയിൽ പെട്ട ക്രിമിനൽ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിൽ കൊള്ള നടത്തിയിട്ടുള്ളത് എന്നതിന് വ്യക്തമായ തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പ്രതികൾ ഓപ്പറേഷനായി എത്തിയ വഴികളും ഓപ്പറേഷനു ശേഷം തിരിച്ച് പോയ വഴികളും പോലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. വിവിധ വഴികളിലൂടെ ഒരു കേന്ദ്രത്തിലെത്തിയ സംഘം ഓപ്പറേഷനു ശേഷം ഒറ്റ വഴിക്കാണ് മടങ്ങിയതെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. കവർച്ച നടത്തിയത് മൂന്ന് പേരാണെങ്കിലും പിന്നിൽ മറ്റ് ചിലർ കൂടിയുള്ളതായി സൂചനയുണ്ട്. രാഷ്ട്രീയ അക്രമങ്ങൾ കുറഞ്ഞതോടെ ഹവാല പണം തട്ടിയെടുക്കലിലേക്ക് തിരിഞ്ഞ രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ പട്ടാപ്പകൽ കൊള്ള നടത്താനും രംഗത്തു വന്നതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. എ.വി.കെ.നായർ റോഡിൽ പോളി ലാബിനടുത്ത്…
Read Moreഅനാരോഗ്യകരമായ ചുറ്റുപാടിലുള്ള ജീവിതം; ആദിവാസികൾക്കിടയിൽ ത്വക്ക് രോഗങ്ങൾ പടർന്നു പിടിക്കുന്നു
പത്തനംതിട്ട: ജില്ലയിലെ വനത്തിനുള്ളിൽ കഴിയുന്ന ഗോത്രസമൂഹമായ മലന്പണ്ടാര ആദിവാസികൾക്കിടയിൽ രോഗങ്ങൾ വ്യാപകമാകുന്നു. പ്രത്യേക തരം ചൊറിയും ചിരങ്ങുമാണ് കുട്ടികൾ അടക്കമുള്ളവരെ പിടികൂടിയിരിക്കുന്നത്. പകർച്ചവ്യാധി ഗുരുതരമായിട്ടും ഇവരുടെ ചികിൽസയ്ക്കായി ഇടപെടേണ്ട എസ്ടി പ്രൊമോട്ടർട്ടമാരുടെ അനാസ്ഥയും ചികിൽസയോടുള്ള വനവാസികളുടെ വിമുഖതും സ്ഥിതി അതീവ ഗുരുതരമാക്കുകയാണ്. വനത്തിനുള്ളിൽ കഴിയുന്ന മിക്കവരിലും രോഗം പടരുന്നതായാണ് കണ്ടുവരുന്നത്. ളാഹ ബിഎസ്എൻഎൽ. മൊബൈൽ ടവറിനോടു ചേർന്ന് കഴിയുന്ന നാലു കുടുംബങ്ങളിലെ ആറോളം പേർക്ക് ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നിലയ്ക്കൽ ശബരിമല ബേസ് ക്യാന്പിനു സമീപം താമസിക്കുന്ന നാലു കുട്ടികൾക്കും പൊന്നാന്പാറയിൽ മൂന്നു പേർക്കും ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. മൂഴിയാർ വനമേഖലയിലെ 12 പേർക്കും സമാനസ്ഥിതിയിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. വനത്തിനുള്ളിൽ കഴിയുന്ന മലന്പണ്ടാരങ്ങൾക്കിടയിൽ ചൊറിയും ചിരങ്ങും രോഗം വ്യാപകമായിരുന്നതായി ഇവർക്കിടയിൽ കഴിഞ്ഞ ഒന്നര വർഷമായി രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോ. ലക്ഷ്മി ആർ. പണിക്കർ…
Read Moreമാസം നാലരലക്ഷത്തോളം വരുമാനം സ്വന്തമാക്കുന്ന വീട്ടമ്മ ! ഓണ്‍ലൈന്‍ പരസ്യത്തില്‍ തന്റെ മുഖം കണ്ട് അമ്പരന്ന് നടി ബീനാ ആന്റണി;കേസു കൊടുക്കാനൊരുങ്ങി നടി…
മലയാള സിനിമാ-സീരിയല്‍ രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി സജീവമാണ് നടി ബീനാ ആന്റണി. ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലുമായി നമ്മളില്‍ ഭൂരിഭാഗവും കണ്ടു പരിചയിച്ചിട്ടുള്ള മുഖമാണ് താരത്തിന്റേത്. മോഹന്‍ലാലിന്റെ സഹോദരിയായി വേഷമിട്ട യോദ്ധ മുതല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ബീന ആന്റണി ഇപ്പോള്‍ ടിവി സീരിയലുകളില്‍ ഇത്തരത്തില്‍ അറിയപ്പെടുന്ന ബീന ആന്റണിയുടെ ചിത്രമുപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് തട്ടിപ്പ്. നടിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത…
Read Moreഅബ്ദുള്‍ റഷീദ്! കൊച്ചിയില്‍ അതീവ രഹസ്യമായി നടക്കുന്ന റേവ് പാര്‍ട്ടികള്‍ക്കുവേണ്ടി മയക്ക് മരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി; പ്രതി പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി
കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികൾക്കുവേണ്ടി മയക്ക് മരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ പിടിയിലായി. ആലുവ ചുണങ്ങംവേലി സ്വദേശി ഒസാരി ഹൗസിൽ അബ്ദുൾ റഷീദ് (34) നെയാണ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്. ഉപഭോക്താക്കൾക്കിടയിൽ ഫ്രഞ്ച് ഫ്രൈയ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 105 എണ്ണം ഡയസെപാം ഐപി മയക്കുമരുന്ന് ഗുളികകളാണു ഇയാളുടെ പക്കൽനിന്നു പിടിച്ചെടുത്തത്. റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഏജന്റിന് മയക്ക് മരുന്ന് കൈമാറുവാൻ ആലുവയ്ക്കടുത്ത് ചൂണ്ടിയിൽ നിൽക്കുന്പോഴാണ് ഇയാൾ ഷാഡോ സംഘത്തിന്റെ വലയിലാകുന്നത്. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്രയേറെ ഡയസെപാം മയക്ക് മരുന്നുകൾ പിടിച്ചെടുക്കുന്നത്. മെഡിക്കൽ നടപടിക്രമങ്ങൾക്ക് മുൻപ് മയക്കം നൽകുന്നതിനും അമിതമായ ഭയം, ഉത്കണ്ഠ പോലുള്ള മാനസിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായും നൽകുന്നവയാണ് ഇവ. ആലുവയിൽ…
Read Moreശുദ്ധമാണെന്നത് വിശ്വാസം മാത്രം; പരിശോധനയോ വിലനിയന്ത്രണമോ ഇല്ലാതെ ചെറുകിട കുപ്പിവെള്ളക്കച്ചവടം തിരുവല്ലയിൽ സജീവം
തിരുവല്ല: ജില്ലയിലെ പ്രധാന ചെറുകിട ബിസിനസുകളിലൊന്നായി മാറിയിരിക്കുന്ന കുപ്പിയിലെ കുടിവെള്ള വിതരണം കുതിച്ചുയരുമ്പോള്‍ ഗുണനിലവാര പരിശോധന ഒപ്പമെത്താതെ കിതയ്ക്കുന്നു. ഫലമോ, രോഗാണു ബാധിതമായ കുപ്പിവെള്ളവും ആര്‍ഒ പ്ലാന്റുകളിലെ വെള്ളവും വിശ്വാസത്തിന്റെ പുറത്താണ് ആളുകള്‍ കുടിക്കുന്നത്.കഴിഞ്ഞ നവംബറില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കുപ്പിവെള്ളം പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് പേരിനൊരു പരിശോധന നടന്നത്. പ്രളയം കൂടുതല്‍ ബാധിച്ച കുട്ടനാട്, ചെങ്ങന്നൂര്‍, തിരുവല്ല താലൂക്കുകാര്‍ക്ക് ഇപ്പോഴും കമ്പനികളുടെ കുപ്പിവെള്ളമാണ് പ്രധാന ആശ്രയം. ഒപ്പം പ്രാദേശിക തലത്തിലെ കുടിവെള്ള വിതരണക്കാരും. ഭക്ഷ്യസുരക്ഷാ വകുപ്പ് കുപ്പിവെള്ളം പരിശോധനയ്ക്കിറങ്ങുമ്പോള്‍ ഒരു പിടി കമ്പനികളെങ്കിലും കുടുങ്ങുന്നത് പതിവാണ്. ജില്ലയില്‍ കുപ്പിവെള്ളത്തിന് ആവശ്യമേറുന്നതിനാല്‍ തട്ടിപ്പ് കമ്പനികള്‍ പലതും വില്പനക്കാര്ക്ക് കമ്മിഷന് കൂടുതല്‍ നല്കി വെള്ളം എത്തിക്കുന്നുണ്ട്. ഒരു ലിറ്റര്‍ കുപ്പിവെള്ളം 13 രൂപയ്ക്ക് വില്ക്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഒട്ടുമിക്ക കടകളിലും ഹോട്ടലുകളിലും…
Read Moreസൂര്യ,ആയില്യം,സുരഭി,സൗഭാഗ്യ ! വെളിച്ചെണ്ണയില്‍ വ്യാജന്മാര് പെരുകുന്നു; വ്യാജന്മാര് എത്തുന്നത് തമിഴ്നാട്ടില്‍നിന്ന്; ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം
കോഴിക്കോട്: ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകള്‍ വിപണിയില്‍ വ്യാപകം. ഇതരസംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണകളാണ് കൂടുതലായും വില്‍പ്പനയ്ക്കെത്തുന്നത്. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഫലമായി നിലവാരം കുറഞ്ഞ വെളിച്ചെണ്ണകള്‍ ഉത്പാദിപ്പിക്കുകയും അവ പായ്ക്ക് ചെയ്യുകയും ചെയ്തിരുന്ന കമ്പനികള്‍ എല്ലാം അടച്ചുപൂട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്നും മറ്റും ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ എത്തുന്നത്. ഓണക്കാലമാവുമ്പോഴേക്കും ഇത്തരത്തിലുള്ള വെളിച്ചെണ്ണകള്‍ കോഴിക്കോട് വിപണിയിലെത്തിച്ച് വന്‍ ലാഭം കൊയ്യാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എണ്ണകളും ലഭ്യമാക്കുന്നുണ്ട്. ഇവ വാങ്ങി ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി. വെളിച്ചെണ്ണയ്ക്ക് പുറമേ കോക്കനട്ട് ടെസ്റ്റ ഓയിലും ബ്ലെന്‍ഡഡ് ഓയിലും വിപണിയിലുണ്ട്. ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നിവയുടെ നിര്‍മാണത്തിലെ ഉപോത്പന്നമാണ് കൊപ്രയുടെ തവിട്ടുനിറമുള്ള പുറംതൊലി. ഈ പുറംതൊലിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഓയില്‍ ആണ് കോക്കനട്ട് ടെസ്റ്റ ഓയില്‍ . ഇത് പാചകത്തിന് ഉപയോഗിക്കുന്നതില്‍…
Read Moreകാറ്റടിച്ചാൽ യാത്ര മുടങ്ങും; മാവേലിക്കര പുത്തൻചന്തയിൽ ഉണങ്ങിവീഴാറായ വൻമരങ്ങൾ ഭീഷണിയാകുന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
മാവേലിക്കര: പുതിയകാവ് ചന്തയുടെ മുൻ ഭാഗത്തായി ഉണങ്ങി വീഴാറായ നിലയിൽ നിൽക്കുന്ന വൻമരങ്ങൾ ഭീഷണിയാകുന്നു. ചന്തയ്ക്ക് മുൻഭാഗത്തായുള്ള പൊതുമരാമത്ത് പുറന്പോക്കിൽ നിൽക്കുന്ന മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് ഭീഷണി ഉയർത്തുന്നത്. മാവേലിക്കര പന്തളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ പ്രധാന പാതകളാണ് ചന്തയ്ക്ക് മുൻപിലൂടെ കടന്നുപോകുന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ഇവിടെ മരങ്ങൾ വലിയ ഭീഷണി തന്നെയാണ്. മരങ്ങൾക്ക് ഒപ്പം നിൽക്കുന്ന തെങ്ങിൽ നിന്ന് തേങ്ങ അടർന്നു വീണ് റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ട്. മരങ്ങൾ ഉടൻ മുറിച്ചുമാറ്റിയില്ലെങ്കിൽ അനിഷ്ട സംഭവങ്ങൾക്ക് അത് കാരണമായേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികാരികൾ പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നുമായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Read Moreഎംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നിട്ടും ഫലമില്ല; ചെങ്ങന്നൂരിൽ മീറ്റിംഗിന്റെ മൂന്നാം മണിക്കൂറിൽ അനധികൃത മണ്ണെടുപ്പും നിലം നികത്തലും വ്യാപം
ചെങ്ങന്നൂർ: അനധികൃത മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് എംഎൽഎ സജി ചെറിയാൻ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർ, ആർ ഡി ഒ, ഡപ്യൂട്ടി തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ പോലീസ് എന്നിവരുടെ അടിയന്തര യോഗം കഴിഞ്ഞ മാസം ചെങ്ങന്നൂർ ഐഎച്ച് ആർ ഡി.എൻജിനിയറിംഗ് കോളജിൽ വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ ഉദ്യോഗസ്ഥർക്ക് അനധികൃത മണ്ണടിക്കെതിരെ കർശനമായി നടപടി എടുക്കുവാൻ നിേർദശം നൽകിയിരുന്നു. കൂടാതെ നിലം ഉടമയ്ക്ക് നൽകുന്ന സ്റ്റോപ്പ് മെമ്മോയുടെ പകർപ്പ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ, ആർഡിഒ, കളക്ടർ എന്നിവർക്കും നൽകണമെന്നും പ്രത്യേക നിേർദശമുണ്ടായിരുന്നു. മാത്രമല്ല വൈകുന്നേരം ആറു മുതൽ പുലർച്ചെ ആറു വരെ അനധികൃതമായി മണ്ണടിക്കുന്ന വണ്ടികൾ കർശനമായും പിടികൂടണമെന്നും പോലീസ് ഉദ്യോഗസ്ഥർക്ക് ആർഡിഒ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അടിയന്തര യോഗം കഴിഞ്ഞ് മണിക്കൂറൂകൾ കഴിയുന്നതിന് മുന്‍പ്തന്നെ മണ്ണ് മാഫിയ അവരുടെ ജോലിയിൽ…
Read Moreദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേയെന്ന് ആരാധകന്റെ ചോദ്യം ! ആരാധകന് അനു സിത്താര കൊടുത്തത് കലക്കന്‍ മറുപടി…
ഇന്ന് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് അനു സിത്താര.2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. രാമന്റെ ഏദന്‍തോട്ടത്തിലൂടെയാണ് പ്രേക്ഷക മനസ്സില്‍ അനു ഇടം നേടിയത്. ഇപ്പോള്‍ ദിലീപ് നായകനായി എത്തുന്ന ശുഭരാത്രിയില്‍ നായിക നടി അനു സിതാരയാണ്. എന്നാല്‍ ഇത്രയേറെ വിവാദങ്ങളില്‍ പെട്ടുനില്ക്കുമ്പോള് ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ എന്നായിരുന്നു പലരുടെയും ചോദ്യമെന്ന് അനു സിതാര പറയുന്നു. ‘ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ‘ എന്നാണു വിമര്‍ശകര്‍ക്ക് മറുപടിയായി അനു പറയുന്നത്.
Read More