മണ്ണാർക്കാട് : മണ്ണാർക്കാട്-ചിന്നതടാകം അന്തർസംസ്ഥാനപാതയുടെ ബദൽ റോഡ് നിർമാണത്തിനായി വനംവകുപ്പ് കനിയണമെന്ന ആവശ്യം ശക്തമായി. ഇതിനായി യോഗം വിളിക്കാനും തീരുമാനമായി. അട്ടപ്പാടിയെന്ന മലയോര കുടിയേറ്റ മേഖലയിലേക്കുള്ള പ്രധാനഗതാഗതമാർമാണ് അട്ടപ്പാടി ചുരംവഴിയുള്ള റോഡ്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനുവേണ്ടിയുള്ള പരാതികൾക്ക് വർഷങ്ങൾ പഴക്കമുണ്ട് .ഇതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടി ബദൽ റോഡ് എന്ന ആശയമുണ്ടായത്. ഈ പശ്ചാത്തലത്തിൽ കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽനിന്നും ചിറക്കൽപ്പടി-കാഞ്ഞിരം പൂഞ്ചോല കുറുക്കൻകുണ്ട് വഴി ഗൂളിക്കടവിൽ എത്തുന്ന ബദൽ റോഡാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ബദൽ റോഡ് നിയമ കുരുക്കിൽപെട്ട് എങ്ങുമെത്താതെ കിടക്കുകയാണ്. മൂന്നു പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടുന്ന മലയോര മേഖലയിലേക്കുള്ള ശാശ്വതമായ ഗതാഗത മാർഗമാണ്. പൂഞ്ചോല വഴിയുള്ള ബദൽ റോഡ് നിർമാണത്തിൽ തെളിയുന്നത്. റോഡ് നിർമാണം വനംവകുപ്പിന്റെ ചുവപ്പുനാടയിൽ കുടുങ്ങികിടക്കുന്നത്. കഴിഞ്ഞദിവസം നിയമസഭയിൽ കോങ്ങാട് നിയോജകമണ്ഡലം എംഎൽഎ വിജയദാസ് ബദൽ റോഡ് വിഷയം അവതരിപ്പിച്ചിരുന്നു. പൊതുമരാമത്ത്…
Read MoreDay: July 9, 2019
വനത്തിലും അതിർത്തിയിലുമായി സോളാർ ഫെൻസിംഗ്; ഒളകരയിൽ കാട്ടാനക്കൂട്ടങ്ങൾ കുടുങ്ങി
വടക്കഞ്ചേരി: വനാതിർത്തിയിലും കാട്ടിലുമായി തലങ്ങും വിലങ്ങും സോളാർ ഫെൻസിംഗ് വന്നതോടെ ജില്ലാ അതിർത്തിയായ ഒളകരയിൽ കാട്ടാനക്കൂട്ടങ്ങൾ കുടുങ്ങി. ഇവിടെ എവിടെയെങ്കിലും ആനകളോ വലിയ കാട്ടുമൃഗങ്ങളോ വന്നുപെട്ടാൽ അവർക്ക് പിന്നെ പുറത്തുകടക്കാൻ എളുപ്പമാകില്ല.ഒളകര ആദിവാസികോളനി റോഡിൽ പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തിലാണ് പലപ്പോഴായി സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗ് മൃഗങ്ങളുടെ സഞ്ചാരത്തിന് തടസമാകുന്നത്. വനത്തിലേക്കുള്ള പ്രവേശന കവാടത്തിൽ ഈയടുത്ത കാലത്ത് പുതിയ കെട്ടിടം നിർമിച്ചപ്പോൾ അതിനുചുറ്റും സോളാർ ഫെൻസിംഗ് നടത്തിയിരുന്നു. കെട്ടിടനിർമാണം പൂർത്തിയായിട്ടില്ല. കോളനിക്കടുത്തുള്ള റേഞ്ച് ഓഫീസ് ഇവിടേയ്ക്കു മാറ്റാനാണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ വശത്തിനു ചുറ്റുമുള്ള ഫെൻസിംഗിനു പുറമേ കോളനിവഴിയുടെ രണ്ടുവശത്തും കാട്ടിനുള്ളിൽ സോളാർ ഫെൻസിംഗ് നടത്തി.ഇതിനാൽ സോളാർ ഫെൻസിംഗ് സ്ഥാപിച്ച് കാടു രണ്ടാക്കി തിരിച്ച മട്ടിലാണ് ഇവിടെ. ഇതിനു പുറമേയാണ് ഇപ്പോൾ പനംങ്കുറ്റി ഭാഗത്തുനിന്നുള്ള സോളാർ ഫെൻസിംഗ് ഇതിനോടു ചേർന്ന് വനാതിർത്തിയിലൂടെ കടന്നുപോകുന്നത്. രാത്രികാലമായാൽ മനുഷ്യരും മൃഗങ്ങളുമെല്ലാം…
Read Moreഉരുട്ടികൊല അന്വേഷിക്കുന്നവരുടെ ഫോണ്‍ ചോർത്തി; നിര്‍ദേശിച്ചത് മുന്‍ എസ്പി?
തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടികൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയതായി ആരോപണം. സംഭവത്തിൽ ഇന്റലിജൻസ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. ഇടുക്കി മുൻ എസ്പിയുടെ നിർദേശ പ്രകാരം ഇടുക്കി സൈബർ സെല്ലിലെ ഉദ്യോഗസ്ഥൻ ഫോണ്‍ ചോർത്തിയതെന്നാണു പരാതി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആരൊയൊക്കെയാണു വിളിക്കുന്നതെന്നും, സംഭാഷണത്തിന്റെ വിവരങ്ങളുമാണു പ്രധാനമായും ചോർത്തിയതെന്നാണു സൂചന. നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ ഫോണ്‍ വിളി വിവരങ്ങളും ചോർത്തിയതായി ആരോപണമുണ്ട്. ഫോണ്‍ ചോർത്തുന്നതായി വിവരം ലഭിച്ച ഉദ്യോഗസ്ഥർ ഒൗദ്യോഗിക ആവശ്യങ്ങൾക്കു പോലും ഫോണ്‍ ഉപയോഗിക്കാത്ത സ്ഥിതിയിലാണെന്നുമാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
Read More‘മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല’! മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി…
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് അന്യായ തടങ്കലില്‍ വച്ച കേസില്‍ ഇയാള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. ഹൈക്കോടതി മുന്‍ ജഡ്ജി കെ.ബാലകൃഷ്ണന്റെ മകന് ശ്യം ബാലകൃഷ്ണനെയാണ് 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ചും ശരിവച്ചു. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല എന്ന സുപ്രധാന പരാമര്‍ശത്തോടെയായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. മാവോയിസം ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെങ്കിലും മനുഷ്യന്റെ അഭിലാഷത്തിനനുസരിച്ച് ചിന്തിക്കാനുള്ള അവകാശം വ്യക്തിക്കുണ്ട്. മനസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സാതന്ത്ര്യം പൗരനുണ്ടന്നും അത് അടിയറ വെക്കേണ്ടതില്ലന്നും സിംഗിള്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് രാഷ്ട്രത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ശ്യാമിനെ അറസ്റ്റ് ചെയ്യുകയോ പീഡിപ്പിക്കുകയോ…
Read Moreഓർഡർ ചെയ്ത ഭക്ഷണം എത്തുവാൻ വൈകി! ചോദ്യം ചെയ്ത യുവാവിന്റെ ദേഹത്ത് പാചകക്കാരൻ യുവാവിന്റെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ചു
ഓർഡർ ചെയ്ത ഭക്ഷണം എത്തുവാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പാചകക്കാരൻ യുവാവിന്റെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ചു. ഹൈദരാബാദിലാണ് സംഭവം. പ്രഭാത ഭക്ഷണം കഴിക്കുവാൻ ഹോട്ടലിൽ എത്തിയതായിരുന്നു ഈ യുവാവ്. ഭക്ഷണം ലഭിക്കുവാൻ 15 സമയമെടുക്കുമെന്ന് പാചകക്കാരൻ അറിയിച്ചിരുന്നു. എന്നാൽ അരമണിക്കൂർ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാതായതോടെ കുപിതനായ യുവാവ് പാചകക്കാരനുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. വളരെ മോശമായി രീതിയിൽ യുവാവ് പാചകക്കാരനെ ആക്ഷേപിച്ചു. ഇതിൽ കുപിതനായി പാചകക്കാരൻ അടുക്കളയിൽ പോയി തിളച്ച എണ്ണയെടുത്തുകൊണ്ടു വന്ന് ഈ യുവാവിന്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഷോക്കടിപ്പിച്ച് ഞെക്കിപ്പിഴിഞ്ഞ് പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ച് പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്നാണ് ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ മോദി പ്രെട്രോളിയം ഇന്ധനങ്ങൾക്ക് വില വർധിപ്പിച്ചതിനു പിന്നാലെയാണ് പിണറായിയുടെ വൈദ്യുതി നിരക്കിന്റെ പേരിലുള്ള ഷോക്കടിപ്പിക്കൽ. മഹാപ്രളയത്തിന്റെ കെടുതിയിൽനിന്നും ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും കരകയറിയിട്ടില്ല. അപ്പോഴാണ് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നിന്ന് ജനങ്ങളെ പിഴിയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Moreഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പോലീസിന് മാറ്റമൊന്നുമില്ല; റോഡ് വക്കില്‍ നിന്ന അധ്യാപകനെ ലാത്തിക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: കിളിമാനൂര്‍ എസ്ഐക്ക് സസ്പെന്ഷന്
തിരുവന്തപുരം: റിട്ടയേർഡ് ഹെഡ്മാസ്റ്ററെ നടുറോഡിൽ ലാത്തിക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കിളിമാനൂർ എസ്ഐ ബി.കെ. അരുണിന് സസ്പെൻഷൻ. എസ്ഐ അകാരണമായി അധ്യാപകനായ വിജയകുമാറിനെ മർദിച്ചെന്ന ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി പി.കെ. മധുവാണ് നടപടിയെടുത്തത്. കഴിഞ്ഞമാസം 28ന് രാത്രി ഒന്‍പതുമണിയോടെയാണു മര്‍ദനം നടന്നത്. കിളിമാനൂർ ചൂട്ടയിൽ വച്ച് വീട്ടിലേക്ക് പോകാൻ വിജയകുമാർ ഓട്ടോ കാത്ത് നിന്നപ്പോള്‍ ജീപ്പിലെത്തിയ എസ്ഐ അരുണ്‍ ലാത്തിവീശി അടിച്ചുവെന്നായിരുന്നു പരാതി. ലാത്തിയടിയില്‍ വിജയകുമാറിന് സാരമായി പരിക്കേറ്റിരുന്നു.
Read Moreവാഹനവായ്പയ്ക്ക് അവസരമൊരുക്കി ഹോണ്ട ടൂവീലേഴ്സ്
കൊച്ചി: ഇടപാടുകാർക്കു വാഹനവായ്പ എടുക്കുന്നതിനു കൂടുതൽ അവസരമൊരുക്കി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കന്പനിയുമായി സഹകരിക്കും. ഹോണ്ടയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയയും ചോളമണ്ഡലം ഫിനാൻസ് കന്പനി വെഹിക്കിൾ പ്രസിഡന്റും ബിസിനസ് ഹെഡുമായ രവീന്ദ്ര കുണ്ഡുവും ഇതുസംബന്ധിച്ച ധാരാണാപത്രം ഒപ്പുവച്ചു. ഹോണ്ട സ്കൂട്ടറിന്റെ വിലയുടെ 97 ശതമാനം വായ്പയായി ലഭിക്കും. പ്രോസസിംഗ് ഫീസ് ഇല്ല. 36 മാസത്തെ വായ്പ കാലാവധിയും ലഭിക്കും. 2999 രൂപയാണു കുറഞ്ഞ ഡൗണ്‍ പേമെന്റ്.
Read Moreഅപകടങ്ങൾ കുറയ്ക്കാൻ ടയറുകളിൽ നൈട്രജൻ; ആറോളം ഗുണങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: റബറിനൊപ്പം സിലിക്കോണ്‍ ചേർത്ത് ടയറിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നത് നിർബന്ധമാക്കാനുമൊരുങ്ങി കേന്ദ്രസർക്കാർ. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി ഈ തീരുമാനങ്ങൾ സർക്കാർ പരിഗണനയിലാണെന്ന് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. ടയർ നിർമിക്കുന്പോൾ റബറിനൊപ്പം സിലിക്കോണും ചേർക്കണം. മാത്രമല്ല സാധാരണ എയറിനു പകരം നൈട്രജൻ നിറയ്ക്കണമെന്നുമാണ് നിർദേശം. അന്താരാഷ്ട്ര നിലവാരത്തിൽ സിലിക്കോണ്‍ ചേർത്ത റബർ ഉപയോഗിച്ചുള്ള ടയറുകളും നൈട്രജൻ നിറച്ച ടയറുകളും ചൂട് അധികമായാൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള വിവിധ പദ്ധതികൾക്കായി 14,000 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ റോഡ് അപകടങ്ങൾ കുറഞ്ഞപ്പോൾ ഉത്തർപ്രദേശ് അപകടങ്ങളിൽ ഒന്നാമതായെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ഗുണങ്ങൾ * സുരക്ഷ വർധിക്കും. * ടയറിന്റെ ആയുസ് കൂടും. * ടയർ തേയ്മാനം കുറയും. * ടയർ…
Read Moreപ്രണയവിവാഹം! പത്തുവര്‍ഷമായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്; യു. പ്രതിഭ എംഎല്‍എയുടെ ഭര്‍ത്താവിന്റെ മുറിയില്‍ നിന്നും കിട്ടിയത് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ്
എടക്കര: കായംകുളം എംഎൽഎ യു. പ്രതിഭയുടെ ഭർത്താവിനെ മലപ്പുറം ജില്ലയിലെ ചുങ്കത്തറയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തകഴി പാടഹാരം നളന്ദ വീട്ടിൽ തങ്കപ്പ പണിക്കരുടെയും പൊന്നമ്മയുടെയും മകൻ കെ.ആർ. ഹരി(47)യെയാണ് ഇന്നലെ രാവിലെ കിടപ്പുമുറിയിൽ ഫാനിന്റെ ഹുക്കിൽ തുങ്ങിമരിച്ച നിലയിൽ കണ്ടത്. ചുങ്കത്തറ പ്രിയാ റോഡിലെ വാടക ക്വാർട്ടേഴ്സിലെ ഒരു മുറിയിൽ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ചുങ്കത്തറ വൈദ്യുതി സെക്ഷൻ ഓഫീസിലെ ഓവർസിയർ ആയിരുന്നു. 2017-ലാണ് ഇവിടേക്കു ഹരിക്ക് സ്ഥലം മാറ്റം കിട്ടിയത്. സാധാരണ രാവിലെ ആറുമണിയോടെ ഉണരുന്ന ഹരിയെ രാവിലെ പത്തുമണിയായിട്ടും പുറത്തു കാണാത്തതിനെത്തുടർന്ന് അടുത്ത മുറികളിലുള്ളവർ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ ബന്ധപ്പെട്ട കെഎസ്ഇബി ഓഫീസിൽ വിവരമറിയിച്ചു. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിലമ്പൂർ സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ്…
Read More