രക്തബന്ധത്തേക്കാള്‍ വലിയ സ്നേഹബന്ധങ്ങളുണ്ടെന്ന് പറയാറില്ലേ…സ്നേഹത്തിനു മുമ്പില്‍ മതത്തിനു പ്രസക്തിയില്ലെന്നു തെളിയിക്കുന്നതായിരുന്നു ഒരേ സമയം ഉമ്മയും അമ്മയുമായ സുബൈദയുടെ ജീവിതം. ജീവിതത്തില്‍ താങ്ങും തണലുമായി നിന്ന് സ്വന്തം മക്കള്‍ക്ക് നല്കുന്ന സ്നേഹം ഇതരമതസ്തനായ മകനും വാരിക്കോരി നല്കിയ പ്രിയപ്പെട്ട അമ്മയുടെ വിയോഗം ശ്രീധരന് തീരാനഷ്ടമായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 17ന് ശ്രീധരന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് ഇങ്ങനെ കുറിച്ചു: ‘എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്കി. അവരുടെ കബറിടം വിശാലമാക്കിക്കൊടുക്കാന്‍ പ്രാര്ത്ഥിക്കണണേ…’ എന്തും ഏതും ട്രോളായി കാണുന്ന സമൂഹത്തില്‍ ശ്രീധരന് എന്ന ഹിന്ദുനാമധാരിയിട്ട പോസ്റ്റില്‍ ട്രോളുകളുമായി വിമര്‍ശനങ്ങളുമായി എത്തി. ഇങ്ങനെ വിമര്‍ശനം കടുത്തപ്പോള്‍ ശ്രീധരന് തന്റെ പോസ്റ്റിനെ കുറിച്ച് വിശദീകരിച്ച് ഒരു പോസ്റ്റു കൂടി കുറിച്ചിട്ടു. അത് അവന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു. മൂന്ന് കുഞ്ഞുങ്ങള്‍ക്ക് താങ്ങായി മാറിയ സുബൈദയെന്ന മാതാവിന്റെ സ്നേഹത്തെയും പരിലാളനയെയും…
Read MoreDay: July 9, 2019
വിംബിള്‍ഡണ്‍: ജോക്കോവിച്ച് ക്വാര്‍ട്ടറിൽ
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലിൽ. ഫ്രഞ്ച് താരം യുഗോ ഹംബർട്ടിനെ ജോക്കോവിച്ച് പരാജയപ്പെടുത്തി. സ്കോർ: 6-3, 6-2, 6-3. ബെൽജിയൻ താരം ഡേവിഡ് ഗോഫിനാണ് ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി.
Read Moreദാദയ്ക്കൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമെന്ന് സച്ചിൻ
ലണ്ടൻ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ദാദയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. അണ്ടർ 15 ടീമിൽ ഒരുമിച്ച് കളിച്ച് തുടങ്ങിയതു മുതൽ ഇപ്പോൾ ലോകകപ്പിൽ ഒരുമിച്ച് കമന്ററി പറയുന്നതു വരെ ഗാംഗുലിക്കൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു. അണ്ടർ 15 ടീമിൽ കളിക്കുന്ന സമയത്ത് ഗാംഗുലിക്കൊപ്പം നിൽക്കുന്ന ചിത്രവും സച്ചിൻ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
Read Moreബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് സ്റ്റീവ് റോഡ്സിനെ പുറത്താക്കി
ലണ്ടൻ: ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് സ്റ്റീവ് റോഡ്സിനെ പുറത്താക്കി. ലോകകപ്പിൽനിന്നു ബംഗ്ലാദേശ് പുറത്തായതിനു പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സ്റ്റീവ് റോഡ്സിനെ പരിശീലക സ്ഥാനത്തുനിന്നും നീക്കിയത്. റോഡ്സും ബോര്‍ഡും തമ്മില്‍ സംയുക്തമായ കൈക്കൊണ്ട തീരുമാനമാണ് ഇതെന്നാണ് അറിയുന്നത്. റോഡ്സ് 2020 ട്വിന്റി-20 ലോകകപ്പ് വരെയായിരുന്നു ചുമതലയില്‍ തുടരേണ്ടിയിരുന്നതെങ്കിലും ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് സെമിയില്‍ എത്തുവാന്‍ സാധിക്കാതിരുന്നതോടെ സ്ഥാനം ഒഴിയുകയായിരുന്നു. റോഡ്സിനെ പുറത്താക്കുകയല്ലെന്നും ഇത് സംയുക്തമായ കൈക്കൊണ്ട ഒരു തീരുമാനമാണെന്നും ബംഗ്ലാദേശിന്റെ ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി അഭിപ്രായപ്പെട്ടത്. ശ്രീലങ്കന്‍ പര്യടനത്തിന് ടീമിനൊപ്പം റോഡ്സുണ്ടാകില്ലെന്നും നിസ്സാമുദ്ദീന്‍ അറിയിച്ചു.
Read Moreഇന്ത്യക്കെതിരായ തോൽവിക്ക് കാരണം “ഹുക്കവലി’; പാക് ടീമിനെതിരെ കോടതിയിൽ ഹർജി
ഇസ്ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ കനത്ത തോല്‍വി പാക് ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാൻ സാധിച്ചിട്ടില്ല. മാഞ്ചെസ്റ്ററില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് പാക് പട ഇന്ത്യയോട് തോറ്റത്. മത്സരത്തലേന്നുള്ള താരങ്ങളുടെ ഹുക്ക വലിയാണ് ടീമിന്റെ തോൽവിക്ക് കാരണമെന്ന് ആരോപിച്ച് ഒരു പാക് അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധിക്കാത്തതാണ് മോശം പ്രകടനത്തിന് കാരണമാക്കിയതെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ അബ്ദുല്‍ ജലീല്‍ മര്‍വതാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കഫേയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കമാണ് സിന്ധ് ഹൈക്കോടതിയിൽ കോടതിയില്‍ ഹര്‍ജി വന്നിരിക്കുന്നത്. ഷോയബ് മാലിക്കിന്റെ ഭാര്യയും ടെന്നീസ് താരവുമായി സാനിയ മിര്‍സയുടെ പേരും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. #Pakistaniteam smoking sheesha and eating pizza burger one night before the match at curry mile wilmslow road while #Indians were making…
Read More