തിരുവനന്തപുരം: അണക്കെട്ടുകളില്‍ നീരൊഴുക്ക് കൂടിയതോടെ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി. ചൊവ്വാഴ്ച മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കിട്ടിയതോടെയണ് ഈ വിലയിരുത്തല്‍. വൈദ്യുതി നിയന്ത്രണത്തിന്റെ പടിവാതിലിലെത്തിയ കേരളത്തിന് ഇത് നേരിയ ആശ്വാസം നൽകും. കാലവര്‍ഷം അല്പമെങ്കിലും കനിഞ്ഞാല്‍ കടുത്ത വൈദ്യുതി നിയന്ത്രണത്തില്‍ നിന്ന് സംസ്ഥാനത്തിന് രക്ഷനേടാം. ഈ മാസം 15 ന് ചേരുന്ന വൈദ്യുതി ബോര്‍ഡ് ഉന്നതല യോഗം സ്ഥിതി പുനരവലോകനം ചെയ്യും.
Read MoreDay: July 10, 2019
ഗോവ കോൺഗ്രസിലും പ്രതിസന്ധി; എംഎൽഎമാർ ബിജെപി പാളയത്തിലേക്ക്
പനാജി: കർണാടകയ്ക്കു പിന്നാലെ ഗോവയിലും കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സന്നദ്ധത അറിയിച്ച് സ്പീക്കറെ സമീപിച്ചു. ഇവര്‍ ബിജെപിയിൽ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഗോവയിൽ കോൺഗ്രസിന് 15 അംഗങ്ങളാണ് ആകെയുള്ളത്. ബുധനാഴ്ച കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ നിലനില്പിന് ഭീഷണിയുയര്‍ത്തി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചിരുന്നു. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 13 ആയി. രണ്ട് ജനതാദള്‍ എംഎല്‍എമാരും നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.
Read Moreക്ഷമിക്കുക ജഡേജ! വിരാട് കോഹ്ലിയുടെ മോഹങ്ങൾ മാഞ്ചസ്റ്ററിന്റെ മണ്ണിൽ പൊലിഞ്ഞു വീണു; കറുത്ത കുതിരകൾക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ
മാഞ്ചസ്റ്റർ: കപിലിനും ധോണിക്കും ശേഷം ഇന്ത്യക്കായി ലോകകപ്പുയർത്താമെന്ന വിരാട് കോഹ്ലിയുടെ മോഹങ്ങൾ മാഞ്ചസ്റ്ററിന്റെ മണ്ണിൽ പൊലിഞ്ഞു വീണു. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ 18 റൺസിന് തോറ്റ് പുറത്തായി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ 221 റൺസിന് പുറത്തായി. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 239/8, ഇന്ത്യ 49.3 ഓവറിൽ 221ന് ഓൾഔട്ട്. ഫോമിലുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയെ സംബന്ധിച്ച് വലിയ സ്കോറേ അല്ലാതിരുന്ന 239 പിന്തുടരുമ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഒരു അനായാസ ജയമായിരുന്നു. എന്നാൽ,തുടക്കത്തിൽ തന്നെ പിച്ചിലെ ഈർപ്പം മുതലാക്കി പന്തെറിഞ്ഞ ന്യൂസിലൻഡ് അതിവേഗത്തിൽ ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുത് ആധിപത്യം നേടി. ഓപ്പണർമാരായ രോഹിത് ശർമയും കെ.എൽ.രാഹുലും ക്യാപ്റ്റൻ വിരാട് കോഹ്ലിയും പവലിയനിൽ മടങ്ങിയെത്തുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് അഞ്ചു റൺസ് മാത്രം. ഈ മൂന്ന്…
Read Moreരണ്ടു കൈയ്യിലും തോക്കു പിടിച്ച് ബിജെപി എംഎല്‍എയുടെ അടിപൊളി ഐറ്റം ഡാന്‍സ് ! വീഡിയോ വൈറലാകുന്നു…ഒപ്പം വിമര്‍ശനവും
രണ്ടു കൈയ്യിലും തോക്കേന്തി ഹിന്ദി ഐറ്റം സോങിനൊപ്പിച്ച് ചുവടു വയ്ക്കുന്ന ബിജെപി എംഎല്‍എയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ കുന്‍വര്‍ പ്രണവ് സിങ് ചാംപ്യനാണ് രണ്ടു കൈയ്യിലും തോക്കുമായി വീട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ അടിപൊളി ഡാന്‍സുമായി എത്തിയിരിക്കുന്നത്. കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയത് ആഘോഷിക്കാനാണ് പ്രണവ് സിങ്് വീട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. രണ്ടു തോക്കുകളും കൈയ്യില്‍ പിടിച്ച് ഹാളില്‍ നിന്നാണ് നൃത്തം. കൂടെ നൃത്തം ചെയ്യാന്‍ മറ്റു രണ്ടു പേരുമുണ്ട്. മദ്യം നിറച്ച ഗ്ലാസ് ഇടക്ക് പിറകില്‍ നില്ക്കുന്ന സഹായി ചാംപ്യനു കൊടുക്കുന്നതു കാണാം. ഒരോ സിപ് എടുത്ത ശേഷം അത് അയാള്‍ക്ക് തിരികെ കൊടുക്കും .പിന്നെയും നൃത്തം തുടങ്ങും. ‘ഉത്തരാഖണ്ഡില്‍ ഇങ്ങനെ ആരെങ്കിലും നൃത്തം ചെയ്യുമോ, ഉത്തരാഖണ്ഡിലല്ല ലോകത്തു തന്നെ ആരും കാണില്ലാ…’ തുടങ്ങിയ പുകഴ്ത്തലുകളും പിന്നണിയില്‍ കേള്‍ക്കാം. ഹരിദ്വാറിലെ ലക്സറില് നിന്നുള്ള…
Read Moreതളിപ്പറമ്പ് നഗരമോ അതോ കാലിത്തൊഴുത്തോ..! നാൽക്കാലികളെ കൊണ്ട് പൊറുതി മുട്ടി നഗരം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ റോഡുകള്‍ വീണ്ടും കാലിത്തൊഴുത്തായി മാറി. സംസ്ഥാനപാതയിലും ദേശീയപാതയിലും മറ്റ് ചെറു റോഡുകളിലുമെല്ലാം പശുക്കള്‍ പൊറുതി തുടങ്ങിയതോടെ വാഹനയാത്രികരും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി. മഴക്കാലമായതോടെ ചാണകത്തില്‍ തെന്നി വീഴുന്നതും പതിവു സംഭവമായിരിക്കയാണ്. നേരത്തെ കന്നുകാലി ശല്യം രൂക്ഷമായതോടെ നഗരസഭ മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി കാര്യമായ നടപടികളൊന്നും ഇല്ലാതായതോടെ വീണ്ടും നഗരം കാലികളുടെ പിടിയിലായിരിക്കയാണ്. ഇവയില്‍ മിക്കതിനും ഉടമസ്ഥര്‍ ഉണ്ടെങ്കിലും അഴിച്ചുവിടുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തെരുവില്‍ പ്രസവിക്കുന്ന പശുക്കളെ ഉടമസ്ഥര്‍ ഉടന്‍ തന്നെ കൊണ്ടുപോകുന്നതും പതിവാണ്. റോഡില്‍ തമ്പടിക്കുന്ന കന്നുകാലികള്‍ പുലര്‍ച്ചെ പത്രങ്ങലെടുക്കാന് പോകുന്ന ഏജന്റുമാര്‍ക്കും പത്രവിതരണക്കാര്ക്കുമാണ് കൂടുതല്‍ ദുരിതം വിതക്കുന്നത്. നഗരസഭ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreസിപിഎം പ്രവർത്തകരുടെ അക്രമങ്ങളിൽ നടപടിയില്ല; തളിപ്പറമ്പ് പോലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകന്റെ നിരാഹാരം
തളിപ്പറമ്പ്: സിപിഎം പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ മൂന്നു മാസം കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകനായ ഗൃഹനാഥൻ തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചു. എട്ട് മണിക്കൂർ നേരം നിരാഹാര സഹനസമരം നടത്തുവാനായി കോൺഗ്രസ് കൊടിയും ബാനറുമായാണ്. തളിപ്പറമ്പ് തോട്ടാറമ്പ് സ്വദേശിയായ ജോസ് ജോസഫ് തോണിക്കുഴി രാവിലെ ഒൻപത് മുതൽ പോലീസ് സ്റ്റേഷന് മുന്നിലെ നടപ്പാതയിൽ മഴയിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് 29 ന് വീട്ടിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾ വീടിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചത് ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ജോസിനെ മർദ്ദിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ പോലീസ് വന്ന് മൊഴിയെടുത്തതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഒരു ഭൂമിയിടപാട് കേസിൽ ജയിംസ് മാത്യു…
Read Moreജാഗ്രതൈ… നഗരത്തില്‍ ബൈക്ക് മോഷ്ടാക്കള്‍ പിടിമുറുക്കുന്നു; ഒരുമാസത്തിനിടെ നഷ്ടപ്പെട്ടത് മൂന്നുബൈക്കുകൾ
കോഴിക്കോട്: നഗരത്തില്‍ ബൈക്ക് മോഷ്ടാക്കള്‍ വിലസുന്നു. വിലകൂടിയതും കുറഞ്ഞതുമായ ബൈക്കുകള്‍ നിരവധി അടുത്തിടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ മാത്രം മൂന്നിടങ്ങളില്‍ നിന്നാണ് നഗരമധ്യത്തില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചത്. ഇതില്‍ മോഷ്ടിച്ച ഒരു ബൈക്കുമായി വരുന്നതിനിടെ മൂന്നംഗസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറിയിരുന്നു. മൂടാടി സ്വദേശി നിഖില്‍ ഗംഗാധരന്റെ കെഎല്‍ 56 ഡി 9925 പള്‍സര്‍ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 11.15 നും ഞായറാഴ്ച രാവിലെ 8.30 നും ഇടയിലാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സ്വകാര്യ ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 5.30 ഓടെ ബൈക്ക് എടുത്തുപോവുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഇരുട്ടായതിനാല്‍ പോലീസിന് സിസിടിവി ദൃശ്യങ്ങളിലുള്ള ആളെ തിരിച്ചറിയാനായിട്ടില്ല. ആശുപത്രിയിലെ തന്നെ ജീവനക്കാരനായ നിഖിലിന്റെ പരാതിയില്‍ ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ…
Read Moreകാർഡ് സ്വൈപ് ചെയ്യൂ, ഭൂനികുതി അടയ്ക്കൂ: ഇത് മലപ്പുറത്തെ വില്ലേജ് ഓഫീസുകൾ
മലപ്പുറം: വില്ലേജ് ഓഫീസുകളിൽ കരമടയ്ക്കാൻ ഇനി വരിയിൽ കാത്തുനിൽക്കേണ്ട. നിങ്ങളുടെ എടിഎം കാർഡുപയോഗിച്ചു ഇനി മുതൽ പണമടയ്ക്കാം. ഇടപാടുകൾ പണരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും ഇ-പോസ് മെഷീൻ വിതരണം ചെയ്തു. ഇ-പോസ് മെഷീനുകൾ വില്ലേജ് ഓഫീസുകൾക്കു നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്തു കളക്ടർ ജാഫർ മാലിക് നിർവഹിച്ചു. സർക്കാർ നികുതികളും ഫീസുകളും കറൻസി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ ഓഫീസുകളിലെ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്താൻ ഇ-പേമെന്റ് (ഇ-പോസ്, യുപിഐ) സംവിധാനം വഴി സാധിക്കുമെന്നും കളക്ടർ പറഞ്ഞു. മെഷീൻ ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചതിനാൽ പണം ശേഖരിച്ച് കൈമാറുന്ന ജീവനക്കാരുടെ ജോലിയും എളുപ്പമാകും. സാധാരണയായി എടിഎം കാർഡ് സ്വൈപ്പ് ചെയ്ത് പണം അടയ്ക്കുന്ന സമാനരീതി തന്നെയാണ് ഇ-പോസ് മെഷീൻ മുഖേനയും നിർവഹിക്കുന്നത്. കൂടുതൽ വേഗത്തിലും ആധുനിക രീതിയിലും സുതാര്യത ഉറപ്പാക്കിയുള്ള സേവനങ്ങൾ ജനങ്ങൾക്കു നൽകുകയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിലൂടെ…
Read Moreപരിശോധന നിർജീവം; വിദ്യാർഥികളിൽ ഇരുചക്ര വാഹന ഉപയോഗം കൂടുന്നു
എടക്കര: സ്കൂൾ പരിസരങ്ങളിലെ പരിശോധന നിർജീവമായതോടെ ഇരുച്ചക്ര വാഹനങ്ങളിലത്തെുന്ന വിദ്യാർഥികളുടെ എണ്ണം പെരുകുന്നു. പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റും പരിശോധന നടത്തുകയും പല സ്കൂൾ അധികൃതരും ബൈക്കിലത്തെുന്ന വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തതോടെ വിദ്യാർഥികളുടെ ബൈക്ക് ഉപയോഗം കഴിഞ്ഞ അധ്യയന വർഷം കുറക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ പരിശോധനകൾ പ്രഹസനമായി മാറിയതോടെ ബൈക്ക് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. സ്കൂളിലേക്ക് ബൈക്കുമായി വരുന്നത് അധ്യാപകർ വിലക്കിയതോടെ സമീപത്തെ വീടുകളിലും ഇടവഴികളിലുമാണ് ഇപ്പോൾ വാഹനം നിർത്തുന്നത്. ഇത്തരം സഹായം ചെയ്യുന്ന വീട്ടുകാർക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. മൂന്നുപേരെ വച്ചും അമിത വേഗതയിലും ഉൾവഴികളിലൂടെയാണ് കുട്ടികളുടെ സഞ്ചാരം. പിടിക്കപ്പെട്ടാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നടത്തി വിട്ടയക്കാറുണ്ടെങ്കിലും വീണ്ടും ഇത്തരം നിയമലംഘനം നടത്തുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.
Read Moreവടകരയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; മോഷ്ടാക്കൾ മലയാളമാണ് സംസാരിച്ചതെന്ന് വീട്ടുകാർ
വടകര: ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലിൽ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി പൊന്നും പണവും കവർന്നു. മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിനു സമീപം കേളോത്ത് കണ്ടി ശ്രീനിലയത്തിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് ഇന്നു പുലർച്ചെ ഒരു മണിയോടെ കവർച്ച നടന്നത്. മുൻ വശത്തെ ഗ്രിൽസും വാതിലും തകർത്ത് അകത്തു കടന്ന സംഘം ബാലകൃഷ്ണനെയും ഭാര്യ പ്രേമയേയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. അലമാരയിൽ സൂക്ഷിച്ചതും ദേഹത്തുള്ളതുമായ പത്തേ മുക്കാൽ സ്വർണവും 2700 രൂപയും മോഷ്ടാക്കൾ കവർന്നു. 72 കാരനായ ബാലകൃഷ്ണനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ശബ്ദം കേട്ട് ബാലകൃഷ്ണനാണ് ആദ്യം ഞെട്ടിയുണർന്നത്. ലൈറ്റ് ഇട്ടാൽ കൊന്നുകളയുമെന്ന് അക്രമികൾ ഭീഷണിമുഴക്കി. പിന്നാലെ ഉണർന്ന ഭാര്യ പ്രേമ തളർന്നുവീണു. പെൻടോർച്ചിന്റെ വെളിച്ചത്തിലാണ് സംഘം പൊന്നിനും പണത്തിനും ചോദിച്ചത്. എതിർപ്പൊന്നും കൂടാതെ പൊന്നും പണവും നൽകിയതിനാൽ ദേഹോപദ്രവം ഉണ്ടായില്ലെന്നു പറയുന്നു. മലയാളത്തിലാണ് സംഘം…
Read More