പത്തനാപുരം :കിഴക്കന്‍ മേഖലയില്‍ ചിക്കന്‍പോക്സ് പടരുന്നു.പിറവന്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രോഗം പടരുന്നത്.വിദ്യാര്‍ത്ഥികളിലുള്‍പ്പെടെ രോഗബാധ കണ്ടെത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പും രംഗത്ത്.ഒരു സ്കൂളിലെ തന്നെ ഇരുപത്തിയൊന്നോളം വിദ്യാര്‍ത്ഥികളില്‍ രോഗം കണ്ടെത്തിയതോടെ അധ്യയനത്തിനും അവധി നല്കി. പിറവന്തൂര്‍ മോഡല്‍ യു.പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചിക്കന്‍പോക്സ് കണ്ടെത്തിയത്.ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ക്കൂളിന് അവധി നല്‍കിയത്. സ്ക്കൂളിലെ 21 കുട്ടികള്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരനടപടിയ്ക്ക് ആരോഗ്യവകുപ്പ് മുന്‍കൈ എടുത്തത്.തിങ്കളാഴ്ച മുതലാണ് സ്ക്കൂളിന് അവധി. കുട്ടികളില്‍ ചിക്കന്‍പോക്സ് പരുന്നതിനെ തുടര്‍ന്ന് പിറവന്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്ധ്യ സുധാകര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സ്ക്കൂളിന് അവധി നല്‍കുകയായിരുന്നു.രോഗം അറിയാതെ കുട്ടികളില്‍ ആരോ ക്ലാസിലെത്തിയതാണ് രോഗാണുക്കള്‍ വ്യാപിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗം സ്ഥിരീകരിച്ച കുട്ടികള്‍ എല്ലാം നീരിക്ഷണത്തിലാണ്.മറ്റ് കുട്ടികള്‍ക്കെല്ലാം പ്രതിരോധമരുന്നുകളും നല്കി.അടുത്ത തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും.ഈ…
Read MoreDay: July 10, 2019
ചെറുകിട വ്യാപാരികളെ ലക്ഷ്യം വച്ച് ചാത്തന്നൂരിൽ വീണ്ടും കൊളളപ്പലിശ സംഘം സജീവമാകുന്നു
ചാത്തന്നൂർ :ഒരു ഇടവേളക്ക് ശേഷം ചാത്തന്നൂരിലും പരിസരപ്രദേശങ്ങളിലും അമിതപലിശയ്ക്ക് പണം കൊടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ഊറാം വിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘം ചെറുകിട വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു. ചെറിയ കച്ചവടങ്ങൾ നടത്തികൊണ്ടിരിക്കുന്ന വ്യാപാരികൾക്കാണ് കൂടുതലായി പണം നൽകുന്നത്. ദിവസ പിരിവ് , ആഴ്ച പിരിവ് ,മാസപിരിവ് എന്നിങ്ങനെ പണം പലിശക്ക് നൽകിയ ശേഷം കൊളള പലിശയാണ് ഇവർ വ്യാപാരികളിൽ നിന്നും വാങ്ങുന്നത്. പണം അടയ്ക്കാൻ നിവർത്തിയില്ലാതെ തവണ മുടങ്ങുന്പോൾ ബ്ലേഡ് മാഫിയ വ്യാപാരികളുടെ വീട്ടിലെത്തി സ്ത്രീകൾ ഉൾപ്പെടെയുളളവരെ ഭീഷണി പ്പെടുത്തുന്നതായും പരാതിയുണ്ട്. രാവിലെ 800 രൂപ നൽകിയാൽ വൈകുന്നേരം 1000 രൂപയായി മടക്കി നൽകണം. ചെറിയ കച്ചവടക്കാരും മത്സ്യകച്ചവടക്കാരുമാണ് ഇവരുടെ ഇര .നിവർത്തി കേട് കൊണ്ട് ഇവരുടെ കൈയ്യിൽ നിന്നും പണം കടം വാങ്ങിയാൽ ജീവിതാവസാനം വരെ കടക്കാരനായി തുടരും. പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഭീഷണിയും തുടർന്ന് കടയിലുള്ള…
Read Moreപാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിലെ ലോറികളുടെ അനധികൃത പാർക്കിംഗ് ഭീഷണിയായിയാകുന്നു
ഷൊർണുർ: പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ വാണിയംകുളത്ത് ലോറികളുടെ അനധികൃത പാർക്കിംഗ് ഭീഷണിയാകുന്നു. പ്രധാനമായും ചന്തദിവസമാണ് ലോറികളുടെ നീണ്ട ക്യൂ വാണിയംകുളം മുതൽ മുതൽ മനിശേരിവരെ കാണുന്നത്.ചന്തയിലേക്ക് കന്നുകാലികളെയും മറ്റും കയറ്റിവരുന്ന ലോറികളാണ് ഇത്തരത്തിൽ അപകടഭീഷണി ഉയർത്തി റോഡിന്റെ ഇരുവശങ്ങളിലും നിർത്തിയിടുന്നത്. ഇരുവശങ്ങളിലും ലോറികൾ നിരക്കുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം സങ്കീർണമാകും. റോഡിന്റെ വശങ്ങളിലേക്ക് പരമാവധി ഒതുക്കിയാണ് ലോറികൾ ഇടുന്നതെങ്കിലും റോഡുകളിലൂടെ വാഹനങ്ങൾ പോകുന്പോൾ ഞെക്കി ഞെരുങ്ങി വേണം പോകാൻ.ഇതുകൊണ്ടുതന്നെ ചന്തദിവസങ്ങളിൽ ഇതുവഴിയുള്ള വാഹനഗതാഗതം ഏറെ ദുഷ്കരമാണെന്ന് സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ഒരേസ്വരത്തിൽ ആരോപിക്കുന്നു. ലോറികളുടെ അനധികൃത പാർക്കിംഗ് മൂലം ഇവിടെ അപകടങ്ങളും പതിവാണ്.ചന്തയുടെ വിവിധഭാഗങ്ങളിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇഷ്ടംപോലെ സ്ഥലസൗകര്യങ്ങളുണ്ട്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പക്ഷം റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുമാർ അന്പത്തിനുപുറത്ത് ലോറികൾ ഇത്തരത്തിൽ ഒന്നിനു…
Read Moreശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ കേസെടുത്തത് 32,720 പേര്‍ക്കെതിരേ; അറസ്റ്റ് ചെയ്ത് അകത്താക്കിയത് 3505 പേരെ; എല്ലാം മറക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന് എട്ടിന്റെ പണിയുമായി മനുഷ്യാവകാശ കമ്മീഷന്
ഒരിടവേളയ്ക്കു ശേഷം ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന് അകന്ന ഭക്തരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് സിപിഎം. എന്നാല്‍ ശബരിമല പ്രക്ഷോഭകാലത്ത് പതിനായിരക്കണക്കിന് ആളുകള്‍ക്കെതിരേ എടുത്ത കേസുകള്‍ ഡെമോക്ലിസിന്റെ വാള് പോലെ ഇപ്പോള്‍ പാര്‍ട്ടിയുടെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണ്. കേസുകളില്‍ ബഹുഭൂരിപക്ഷവും കള്ളക്കേസാണെന്ന് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ആരോപിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവ് സിപിഎമ്മിന് തലവേദനയായി. ശബരിമല വിഷയത്തില്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അച്ഛനോടുള്ള ശത്രുത തീര്‍ക്കാന്‍ മകനെ കള്ളക്കേസില്‍ കുരുക്കിയെന്ന ആരോപണം ജില്ലാ പോലീസ് സൂപ്രണ്ട് (കൊല്ലം റൂറല്‍) നിയമപരമായ വിധത്തില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടത്. ശാസ്താംകോട്ട ആലയില്‍ കിഴക്കേതില്‍ മണികണ്ഠന് നല്കിയ പരാതിയിലാണ് കമ്മീഷന് അംഗം ഡോ. കെ. മോഹന്‍കുമാറിന്റെ നിര്‍ദ്ദേശം. ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിനെതിരെയാണ്…
Read Moreഭാവി മുന്നിൽക്കണ്ട് കള്ള്ചെത്ത് വ്യവസായത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി ടി. പി. രാമകൃഷ്ണൻ
പാലക്കാട്: ഭാവി മുന്നിൽക്കണ്ട് കള്ളുചെത്ത് വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള ടോഡി ബോർഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐടിഐ. ഗസ്റ്റ് ഹൗസിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കള്ളിൽ കൃത്രിമത്വം ചേർക്കുന്നതും തൊഴിലാളികളെ ബിനാമികൾ ചൂഷണം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നിരീക്ഷണവും നടപടിയുമുണ്ടാകും. അനധികൃത വിൽപ്പനയെയും ശക്തമായി തടയും. കള്ളിന്റെ അനധികൃത വിൽപന ഷാപ്പുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നതിനാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കള്ള്ചെത്ത് വ്യവസായത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടാണ് ടോഡി ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അംഗീകൃത തൊഴിലാളികൾക്ക് രജിസ്ട്രേഷൻ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും തൊഴിലാളികളുടെ തൊഴിൽ സംരക്ഷണമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വ്യാജ മദ്യവിൽപ്പനയുടെ വർധനവ്, തൊഴിൽ മേഖലയിലേയ്ക്കുള്ള ലോബികളുടെ കടന്നുകയറ്റം,…
Read Moreകുന്നംകുളത്ത് മാലിന്യ വണ്ടി തടഞ്ഞതിനു പിന്നിൽ സിപിഎമ്മിലെ ഉൾപ്പോര്
കുന്നംകുളം: കുന്നംകുളത്തെ സിപിഎമ്മിലെ ഉൾപോരാണ് കുറുക്കൻപാറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം വാർഡ് കൗണ്‍സിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ തെളിയുന്നതെന്ന് നഗരസഭയിലെ ആർഎംപി കൗണ്‍സിലർമാർ പറഞ്ഞു. നഗരസഭ ഭരണ നേതൃത്വത്തിന്റെ പല പ്രവർത്തികളിലും സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പാണ് നിലനില്‍ക്കുന്നത്. ഇതിന്റെ ബാക്കിയാണ് കുറുക്കൻപാറയിൽ ഉണ്ടായത്. ഭരണപക്ഷത്തെ വാർഡ് കൗണ്‍സിലറെ മുന്നിൽ നിർത്തി സിപിഎമ്മിലെ എതിർവിഭാഗം നടത്തിയ കളികൾ കുന്നംകുളത്ത് കൃത്യമായി നടന്നിരുന്ന മാലിന്യ നീക്കങ്ങളെയാണ് സാരമായി ബാധിച്ചത്. ഇത്തരം ഭിന്നതകൾ കാണിക്കാനുള്ള ഇടമല്ല നഗരസഭ. വാർഡ് കൗണ്‍സിലർ വിദ്യ രഞ്ജിത്തിന്റെയും, ഭർത്താവ് രഞ്ജിത്തിന്റെയും പേരിൽ നിയമ നടപടികൾ കൈക്കൊള്ളണം. ഇതിൽ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ക്യത്യവിലോഭം കാണിച്ചിരിക്കുകയാണെന്നും, ഇതിനെതിരെ നിയമനപെടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഉന്നതതലങ്ങളിൽ പരാതി നല്‍കുമെന്നും ആർ എം.പി കൗണ്‍സിലർമാരായ കെ.എ സോമൻ, കെ.കെ ബിനീഷ്,…
Read Moreമന്ത്രിയെ കരിങ്കൊടി കാട്ടിയ സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ജാമ്യത്തിനെതിരെ പോലീസ് നല്കിയ റിപ്പോർട്ട് കോടതി തള്ളി
കുന്നംകുളം: മന്ത്രി എ.സി. മൊയ്തീനെ കരിങ്കൊടി കാട്ടിയ സംഭവത്തിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുന്നംകുളം പോലീസിന്റെ റിപ്പോർട്ട് കുന്നംകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. പോലീസിന്റെ റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണന്ന് കാണിച്ചു കൊണ്ടുള്ള അഡ്വ. മാത്യു ചാക്കപ്പന്റെ വാദം കോടതി അംഗീകരിച്ചു. ജാമ്യം ലഭിച്ച അന്നു തന്നെ കുന്നംകുളത്തെ സ്വീകരണ പരിപാടിയിൽ ഇരുവരും പങ്കെടുത്തതാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകാൻ കാരണം.യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ചൊവ്വന്നൂർ ചെമ്മന്തിട്ട ആനേടത്ത് നിധീഷ്, പെരുന്പിലാവ് കൊങ്ങത്ത് വീട്ടിൽ വിഘ്നേശ്വര പ്രസാദ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുന്നംകുളം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത് . രണ്ടാഴ്ച മുന്‍പ് ചൊവ്വന്നൂരിൽ നിർമാണം പൂർത്തീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി പോവുകയായിരുന്ന മന്ത്രി എ.സി. മൊയ്തീന്റെ വാഹന വ്യൂഹത്തിനു മുന്‍പിലേക്ക് ചാടിവീണ പ്രവർത്തകരാണ് കരിങ്കൊടി…
Read Moreഓട്ടം കളഞ്ഞ് ചർച്ചയ്ക്കു പോയത് വെറുതേയായി; ഹൈക്കോടതിവഴി നൽകുന്ന പെർമിറ്റ് നൽകുന്നത് തടയാനാകില്ലെന്ന് ആർടിഒ; കാരണമായി ചൂണ്ടിക്കാട്ടിയത് ഇങ്ങനെ…
തൃശൂർ: ഓട്ടോറിക്ഷ ഡ്രൈവർമാർ ഒന്നര ദിവസം ഓട്ടം നിർത്തി സമരവുമായി ഇറങ്ങിയത് വെറുതെയായി. ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന പോലീസും കോർപറേഷനുമൊക്കെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതു മൂലം ഇനിയും ഹൈക്കോടതിയിൽ നിന്ന് പെർമിറ്റുകൾ നൽകുന്നത് തുടരുമെന്ന് ആർടിഒ വ്യക്തമാക്കി. കോർപറേഷൻ നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ നന്പറിട്ട് രജിസ്റ്റർ ചെയ്താൽ മാത്രമേ ഇവിടെ ആവശ്യത്തിലധികം ഓട്ടോറിക്ഷകളായതിനാൽ ഇനി പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ വാദിക്കാനാകൂ. കൂടാതെ കോർപറേഷൻ അതിർത്തി നിർണയിച്ച് നോട്ടിഫിക്കേഷൻ നടത്തിയിട്ടില്ല. ഇതിനാൽ പെർമിറ്റ് നൽകുന്നതിന്റെ പരിധി നിർണയിക്കാൻ കഴിയാത്തതിനാൽ ഹൈക്കോടതി വഴി പെർമിറ്റി നൽകുന്നത് തടയാനാകാത്ത സാഹചര്യമാണ്. ഓട്ടോറിക്ഷ ഡ്രൈവർമാർ ഓട്ടം കളഞ്ഞ് പോലീസുമായും ആർടിഒയുമായും ഒരു ദിവസം മുഴുവൻ ചർച്ച നടത്തിയപ്പോഴാണ് സത്യാവസ്ഥ ബോധ്യമായത്. ഇതേ തുടർന്നാണ് സമരം അവസാനിപ്പിച്ച് ഓടാൻ തീരുമാനിച്ചത്. കോർപറേഷൻ ഓട്ടോ സ്റ്റാൻഡുകളുടെ കാര്യത്തിൽ നടപടിയെടുത്താൽ മാത്രമേ ഹൈക്കോടതിയിൽ…
Read Moreകാത്ത് കാത്തിരുന്നെടുത്ത സെല്‍ഫി ! രണ്‍വീറിനൊപ്പം സെല്‍ഫിയെടുക്കാന്‍ മലയാളി നടിയ്ക്ക് കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍; സംഭവം ഇങ്ങനെ…
ഇഷ്ടതാരത്തിനൊപ്പം ഒരു സെല്‍ഫി ഏതൊരു ആരാധികന്റെയോ ആരാധികയുടെയും അഭിലാഷമാണ്. മണിക്കൂറുകള്‍ കാത്തു നിന്നെങ്കിലും ആ ഒരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി നടിയും മോഡലുമായ ശ്വേത വിനോദ്. തന്റെ പ്രിയനടന് രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള ചിത്രം ഒരു ചെറുകുറിപ്പിനൊപ്പം ശ്വേത കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവായി രണ്‍വീര്‍ സിങ് എത്തുന്ന ഏറ്റവും പുതിയ ചിത്രം 83-യില്‍ ശ്വേതയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. 83യുടെ ചിത്രീകരണത്തിനിടയില്‍ മണിക്കൂറുകളോളം കാത്തുനിന്ന് അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫിയെടുക്കാനായതിന്റെ സന്തോഷം ഫെയ്സ്ബുക്ക് കുറുപ്പില്‍ ശ്വേത പങ്കുവയ്ക്കുന്നു… ‘എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതും.. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ പോകുന്നുവെന്നതിന്റെ സന്തോഷം എനിക്ക് വിവരിക്കാനാകുന്നില്ല.. ഞാന്‍ നിങ്ങളുടെ കടുത്ത ആരാധികയാണ്… രണ്‍വീര്‍.. നല്ല…
Read Moreഇനി മിന്നും… അണിഞ്ഞൊരുങ്ങി നെഹ്റു പാർക്ക് ചുള്ളനായി; രണ്ടരക്കോടി രൂപ മുടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്
തൃശൂർ: പുത്തൻ റൈഡുകളും മ്യൂസിക് ഫൗണ്ടനും ഗ്യാലറിയുമെല്ലാമായി അണിഞ്ഞൊരുങ്ങിയ കോർപറേഷൻ പാർക്ക് വെള്ളിയാഴ്ച തുറക്കും. ഉൗഞ്ഞാലും സ്ലൈഡറുകളും പെഡലുകളും വാൾ ക്ലൈംബറുകളുമെല്ലാം ബഹുവർണങ്ങളിലാണു സജ്ജമാക്കിയിരിക്കുന്നത്. ഹൈബ്രിഡ് അഡ്വഞ്ചർ, റൊട്ടേഷൻ സ്വിംഗ്, ഡീലക്സ് സ്വിംഗ് തുടങ്ങിയ പുത്തൻ പത്തിനങ്ങളുമുണ്ട്. സൊറ പറഞ്ഞിരിക്കാനും കലാപരിപാടികൾക്കുമെല്ലാം ഉപയോഗിക്കാവുന്ന ഗാലറിക്കു മുന്നിൽ ഒരുക്കിയ കുളത്തിലാണു മ്യൂസിക് ഫൗണ്ടൻ ഒരുക്കുന്നത്. മ്യൂസിക് ഫൗണ്ടന്റെ പ്രവർത്തനം ഈ മാസം അവസാനത്തോടെ മാത്രമേ തുടങ്ങൂ. മൂന്നുനാലു വർഷമായി തുരുന്പിച്ചുകിടന്ന കളിയുപകരണങ്ങളാണ് മാറ്റിസ്ഥാപിച്ചത്. രണ്ടര കോടി രൂപ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നെഹ്റു പാർക്കിലേക്കു പ്രവേശിക്കുന്നവർ പത്തുരൂപ ടിക്കറ്റു ചാർജ് നൽകണം. 15 വയസുവരെയുള്ളവർക്കു പ്രവേശനം സൗജന്യമാണ്. ഉച്ചയ്ക്കു 12 വരെയും രണ്ടു മുതൽ വൈകുന്നേരം എട്ടുവരേയുമാണ് പ്രവേശനം. നവീകരണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 ന് അടച്ചിട്ട പാർക്കിൽ മാസങ്ങളോളം ഒരു നവീകരണ പ്രവർത്തനവും…
Read More