ത്യശൂർ: നഗരത്തിലെത്തുന്ന വാഹനങ്ങളിൽ കുളത്തിൽ നീന്താനുള്ള സൗകര്യങ്ങളുമായി ഇനി എത്തണം. ഒട്ടു മിക്ക റോഡുകളും “കുള’ മായി മാറിയിട്ടും കോർപറേഷൻ അറിഞ്ഞമട്ടില്ല. മഴയിൽ ടാറിംഗ് നടത്താൻ കഴിയില്ലെങ്കിലും മെറ്റലും പാറപ്പൊടിയെങ്കിലുമിട്ട് കുളം നികത്തിയില്ലെങ്കിൽ നിരവധി പേർ അപകടത്തിൽ പെടുമെന്നതിൽ തർക്കമില്ല. വെളിയന്നൂർ കെഎസ്ആർടിസി വഴിയുള്ള യാത്രയാണ് അതി കഠിനമായിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡ് കുണ്ടും കുഴിയുമായി മാറിയതോടെ യാത്ര ദുരിതമായി. വലിയ കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, എറണാകുളം, ശക്തൻസ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും വരുന്ന നൂറുകണക്കിന് വാഹനങ്ങളും കുറുപ്പം റോഡ് വഴി വരുന്ന വാഹനങ്ങളും വരുന്ന റോഡാണ് തകർന്ന് കിടക്കുന്നത്. നിരവധി വാഹനങ്ങളാണ് ഈ വലിയ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നത്. മഴ വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ വീണ് തകരാറു സംഭവിക്കുന്നതും പതിവായി മാറി.…
Read MoreDay: July 10, 2019
ഗോവയില്‍ വിവാഹപൂര്‍വ എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കും ! ഉത്തരവിറക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി
ഗോവയില്‍ വിവാഹ രജിസ്ട്രേഷന് ഇനി എച്ച്ഐവി ടെസ്റ്റ് നടത്തണമെന്ന് തീരുമാനം. വിവാഹത്തിന് മുമ്പ് ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവിറക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി. രാജ്യത്ത് തന്നെ ഏറ്റവും ചെറിയ സംസ്ഥാനമെന്ന് നിലയില്‍ ഗോവക്ക് മറ്റ് സംസ്ഥാനങ്ങളെ വഴിക്കാട്ടാനാകുമെന്ന് റാണെ പറഞ്ഞു. നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പൊതുജനാരോഗ്യ നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുമെന്ന് റാണെ മാധ്യമങ്ങളോട് വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ 2006ല്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ഡയഗ്നോസ്റ്റിക് ലബോറട്ടറികളും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്നും സ്പാ സെന്ററുകളെ നിയന്ത്രിക്കുമെന്നും ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി.
Read Moreലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി വച്ച് ചികിത്സ നൽകി; മുൻകാലിനും ഉള്ളിലും കാര്യമായ ചതവുണ്ടായതായി ഡോക്ടർമാർ
വയനാട്: മുത്തങ്ങ പൊൻകുഴിയിൽ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി വച്ച് ചികിത്സ നൽകി. വനംവകുപ്പിന്റെ നിരീക്ഷണത്തിലുള്ള കാട്ടാന രക്ഷപെടാൻ 50 ശതമാനം സാധ്യത മാത്രമേയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. വലതുമുൻകാലിന് പരിക്കേറ്റ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ രാത്രി ഒൻപതിനാണ് ലോറിയിടിച്ച് ആനയ്ക്ക് പരിക്കേറ്റത്. ലോറിയിടിച്ച സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അപ്പുറം വനത്തിലാണ് ആന നിലവിൽ നിലയുറപ്പിച്ചിരിക്കുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഒരേ സ്ഥലത്ത് തന്നെ ആന നിൽക്കുകയാണ്. സമീപത്ത് തന്നെ കാട്ടാനക്കൂട്ടവും ഉണ്ട്. കുംകി ആനകളെ എത്തിച്ച് ഇവയെ തുരത്തിയ ശേഷമാണ് മയക്കുവെടി വച്ച് പരിക്കേറ്റ ആനയ്ക്ക് ചികിത്സ നൽകിയത്. പുറമേ പരിക്കില്ലെങ്കിലും ലോറിയിടിച്ച് മുൻകാലിന് കാര്യമായ ചതവ് പറ്റിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതാണ് ആനയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ചത്. ഇരുപത് വയസോളം പ്രായമുള്ള ആനയാണിത്. അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. വന്യമൃഗ…
Read Moreവിഷ്ണു ഭായ് വീണ്ടും കേരളത്തില്‍ ! പ്രളയകാലത്ത് നന്മയുടെ ആള്‍രൂപമായി തീര്‍ന്ന പുതപ്പുകച്ചവടക്കാരനെ വരവേറ്റ് മലയാളികള്‍…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷന്മാരെ നമ്മള് ഭായ് എന്നു വിളിച്ചാണ് അഭിസംബോധന ചെയ്യാറുള്ളത്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തില്‍ വന്ന അങ്ങനെയുള്ള ഒരു ഭായിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. വിഷ്ണുഭായ് അത്രയ്ക്ക് ആഴത്തിലാണ് മലയാളികളുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വിഷ്ണുഭായ് വീണ്ടും കേരളത്തിലെത്തിയപ്പോള്‍ മലയാളികള്‍ അയാളെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത്. പ്രളയകാലത്ത് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതര്‍ക്ക് സൗജന്യമായി നല്കിയ വിഷ്ണു എന്ന മധ്യപ്രദേശുകാരനെ ചേര്‍ത്ത് നിര്‍ത്തി കേരളം നന്ദി പറഞ്ഞിരുന്നു. ഇപ്പോള്‍ മഴക്കാലം ആയതോടെ വീണ്ടും കമ്പിളിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ പേരുവിളിച്ചാണ് പുതപ്പ് വാങ്ങുന്നതെന്ന് വിഷ്ണു പറയുന്നു. കേരളത്തെയാകെ പ്രളയം വിഴുങ്ങുന്നതിന് മുന്‍പേ തന്നെ ജില്ലയുടെ മലയോരങ്ങളെ കാലവര്‍ഷം വിറങ്ങലിപ്പിച്ചിരുന്നു. അന്ന് ഇരിട്ടി താലൂക്ക് ഓഫിസില്‍ ജീവനക്കാരെല്ലാം പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ഒത്തുകൂടി അസ്വസ്ഥരായി ഇരിക്കുമ്പോഴാണ് മുന്‍വര്‍ഷങ്ങളിലെത്തിയതിന്റെ പരിചയവുമായി വിഷ്ണു…
Read Moreവട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാർഥി ചർച്ച തുടങ്ങി; കെ.മോഹൻകുമാറും ശാസ്തമംഗലം മോഹനും പരിഗണനയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥികളെ സംബന്ധിച്ചു കോണ്‍ഗ്രസിൽ ചർച്ച തുടങ്ങി. മണ്ഡലത്തിലെ എംഎൽഎയായിരുന്ന കെ.മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയിച്ചതിനെത്തുടർന്നാണു വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു നിരവധി പേരുകളാണു കോണ്‍ഗ്രസ് ക്യാന്പുകളിൽ നിന്നും ഉയർന്നു കേൾക്കുന്നത്. ഇതിൽ വട്ടിയൂർക്കാവ് മണ്ഡലം നേരത്തേ നോർത്ത് മണ്ഡലമായിരുന്നപ്പോൾ നിയമസഭാംഗമായിരുന്ന കെ.മോഹൻകുമാറിന്റെ പേരിനാണ് ഇപ്പോൾ പ്രഥമ പരിഗണന. അദ്ദേഹം നിലവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കൂടിയാണ്. മികച്ച എംഎൽഎയായിരുന്നുവെന്ന വിളിപ്പേരും മണ്ഡലത്തിൽ മോഹൻകുമാറിനുണ്ട്. അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് നേതാവ് ശാസ്തമംഗലം മോഹന്റെ പേരും പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എൻഎസ്എസിന്റെ പിന്തുണയാണു ശാസ്തമംഗലം മോഹന്റെ പ്രതീക്ഷ. പഴയ നോർത്ത് മണ്ഡലമാണു പിന്നീടു വട്ടിയൂർക്കാവ് മണ്ഡലമായത്്. ഒരു കാലത്തു സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമായിരുന്നു തിരുവനന്തപുരം നോർത്ത്. സിപിഎം നേതാവ് എം.വിജയകുമാർ നിയമസഭാ സ്പീക്കറായതും…
Read Moreകക്കടാശേരി-കോതമംഗലം റോഡ് ടാറിംഗിന് നിലവാരമില്ല; അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരണപ്രവൃത്തികൾ നടന്ന കക്കടാശേരി മുതൽ കോതമംഗലം വരെയുള്ള റോഡ് ടാറിംഗ് അശാസ്ത്രീയവും നിലവാരക്കുറവുമെന്ന് ആക്ഷേപം. വേണ്ടത്ര ടാറും മെറ്റലും ചേർക്കാത്തതിനാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് തകരുമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ആവശ്യമുള്ള ഭാഗങ്ങളിൽ ഓട നിർമിക്കാത്തതിനാൽ ശക്തമായ മഴയിൽ റോഡിലൂടെ വെള്ളമൊഴുകുന്നതു ഗതാഗതക്കുരുക്കിനു കാരണമാകുന്നു. നിർമാണഘട്ടത്തിൽതന്നെ ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നെങ്കിലും അവർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കരാറുകാരന്റെ തന്നിഷ്ടപ്രകാരം നിർമാണജോലികൾ നടത്താൻ അനുവദിച്ചുവെന്നും ആക്ഷേപമുണ്ട്. റോഡിന്റെ വശത്തെ കട്ടിംഗും വാഹനങ്ങൾക്ക് ഭീഷണിയാണ്. ഒന്നര അടിവരെ താഴ്ചയുള്ള കട്ടിംഗുകളുണ്ട്. ഇരുചക്രവാഹനങ്ങൾക്കാണ് ഇതേറെ ഭീഷണി സൃഷ്ടിക്കുന്നത്. റോഡിന്റെ ടാറിംഗിനുശേഷം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. നിർമാണ പ്രവൃത്തികളെക്കുറിച്ച് അന്വേഷണം വേണമെന്നും അപാകതകൾ പരിഹരിക്കണമെന്നുമാണു ജനങ്ങളുടെ ആവശ്യം.
Read Moreഏതു നിമിഷവും തലയിൽ കല്ല് വീഴാം..! പെരുമ്പാവൂരിൽ ഭാരവാഹനങ്ങളുടെ ചീറിപ്പായൽ അപകടഭീഷണി ഉയർത്തുന്നു
പെരുമ്പാവൂർ: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ഭാരവാഹങ്ങൾ ചീറിപ്പായുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇന്നലെ ഉച്ചയ്ക്ക് അമിത ഭാരവും കയറ്റി സുരക്ഷാമറകൾ ഇല്ലാതെ നഗരത്തിലൂടെ പാഞ്ഞ ടിപ്പർ യാത്രികരെ ഭയപ്പെടുത്തി. പെരുമ്പാവൂർ ഗേൾസ് സ്കൂളിന് മുന്നിലൂടെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഈ വാഹനം കടന്നു പോയത്. അപകടകരമായ രീതിയിൽ വലിയ കരിങ്കല്ലുകൾ താഴേക്ക് വീഴാറായ രീതിയിലാണ് വാഹനം സഞ്ചരിച്ചത്. പിന്നിലൂടെ പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും മേലേക്ക് കരിങ്കൽ വീഴാവുന്ന രീതിയിൽ നഗരമധ്യത്തിലൂടെയാണ് ഈ വിലസൽ. ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്താൻ മറ്റു യാത്രക്കാർ ശ്രമിച്ചങ്കിലും പിന്തുടരാൻ പറ്റാത്ത വിധം വേഗതയിൽ വളച്ചും തിരിച്ചും പാലക്കാട്ട് താഴം പാലം വഴി മുടിക്കൽ ഭാഗത്തേക്ക് ഈ ടിപ്പർ ലോറി പാഞ്ഞ് പോകുകയായിരുന്നു. ഇത്തരം അപകടകരമായ രീതിയിൽ വാഹത്തിൽ ലോഡ് നിറച്ചു വേണ്ട സുരക്ഷാ കവചങ്ങൾ ഇല്ലാതെ പായുന്ന വാഹങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read More’ആന്തൂർ മോഡൽ’ കളമശേരിയിലും ? മൂന്നുനില കെട്ടിടത്തിന്റെ പ്രവർത്തനാനുമതിക്കായി വയോധികനായ സക്കീർ കയറിയിറങ്ങിയത് 12 വർഷം; മടക്കുന്നതിന്റെ കാരണം കേട്ടാൽ ഞെട്ടും
ബോബൻ ബി. കഴക്കേത്തറ കളമശേരി: ’ ആന്തൂർ മോഡൽ’ തടസവാദങ്ങളുമായി വയോധികനെ കളമശേരി നഗരസഭ ഒരു വ്യാഴവട്ടക്കാലമായി വട്ടംചുറ്റിക്കുന്നതായി പരാതി. സൗത്ത് കളമശേരി അറന്പയിൽ വീട്ടിൽ മുഹമ്മദ് സക്കീർ (78) ആണ് മൂന്ന് നില കെട്ടിടത്തിനായി കഴിഞ്ഞ 12 വർഷമായി നഗരസഭ ഓഫീസ് കയറിയിറങ്ങുന്നത്. ഭാര്യ ഫാത്തിമ്മ കാത്തൂണിന്റെ പേരിലുള്ള സ്ഥലത്ത് വാണിജ്യ ആവശ്യത്തിനായുള്ള കെട്ടിടം നിർമിക്കുന്നതിനു 2007 ജൂലൈ രണ്ടിനാണ് അപേക്ഷ നൽകിയത്. ബിഎ 310/2007 നന്പർ പ്രകാരം നിർമാണത്തിനായി പെർമിറ്റ് ലഭിക്കുകയും ചെയ്തു. നിർമാണം കഴിഞ്ഞിട്ടും കെട്ടിടത്തിന് അനുമതി നൽകാൻ മാറി മാറി വന്ന നഗരസഭാ സെക്രട്ടറിമാർ തയ്യാറായില്ലെന്നാണ് ആക്ഷേപം. റോഡിൽ നിന്ന് മൂന്ന് മീറ്റർ ഇറക്കി നിർമിച്ചപ്പോൾ 25 സെന്റീമീറ്റർ കുറഞ്ഞുവെന്നതാണ് അപാകതയായി എഞ്ചിനീയർമാർ ചൂണ്ടിക്കാണിച്ചതെന്ന് മുഹമ്മദ് സക്കീർ പറയുന്നു. കളമശേരി നഗരസഭയുടെ വാർഡ് 37 ൽ നഗരസഭയ്ക്കും സൗത്ത് കളമശേരിക്കും മധ്യേ…
Read Moreകുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ജില്ലാ പോലീസിലെ 12 പേർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ
കോട്ടയം: കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ജില്ലാ പോലീസിലെ 12 പേർക്കു സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, കോട്ടയം ഡിസിആർബി ഡിവൈഎസ്പി കെ.സുഭാഷ്, ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷ് എന്നിവരുൾപ്പടെ 12 പേർക്കാണു ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നടന്ന എടിഎം കവർച്ച കേസിൽ ഇതര സംസ്ഥാനക്കാരായ പ്രതികളെ ഹരിയാനയിലെ മേവത്തിൽ നിന്നും അതിസാഹസികമായ അറസ്റ്റ് ചെയ്തു സംഭവത്തിലാണു ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാർ, ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷ്, ചിങ്ങവനം എഎസ്ഐ കെ.കെ. റെജി, ഗാന്ധിനഗർ എഎസ്ഐ എസ്. അജിത്, കോട്ടയം സൈബർ സെല്ലിലെ സിപിഒ വി.എസ്. മനോജ്കുമാർ എന്നിവർക്കു ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കടുത്തുരുത്തിയിൽ ബ്ലേഡ് ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഡൽഹിയിൽ നിന്നും അറസ്റ്റു ചെയ്ത…
Read Moreഒറ്റ അച്ഛനെ ഉള്ളൂ; കൊക്കിന് ജീവനുള്ളിടത്തോളം കോണ്‍ഗ്രസിനൊപ്പമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ
കൊല്ലം: ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ എന്നും കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാ രനായി തന്നെ അറിയപ്പെടുമെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു ദിവസം മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ പറഞ്ഞതായി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് വിശദീകരണം എന്ന നിലയ്ക്കാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഇന്നുവരെ വഹിച്ച എല്ലാ പദവികളിലേക്കും കൈപിടിച്ചുയർത്തിയത് കോണ്‍ഗ്രസ് പാർട്ടിയാണ്. കോണ്ഗ്രസുകാരൻ എന്ന നിലയ്ക്ക് തന്നെ താൻ അറിയപ്പെടും എന്നതിൽ ആർക്കും സംശയം വേണ്ടെന്നും പ്രയാർ ഗോപാലകൃഷ്ണൻ
Read More