പയ്യന്നൂര്‍: പെരുമ്പ സ്വാഗത് ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും മുസ്ലിംലീഗ് നേതാവിനേയും കെഎസ് യു പ്രവര്‍ത്തകനേയും ആക്രമിച്ച് പരിക്കേല്പിച്ച സംഭവങ്ങളിലുമായി അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പയ്യന്നൂര്‍ പടിഞ്ഞാറെ കണ്ടങ്കാളിയിലെ എം.സുധീഷി (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.എസ്എഫ്ഐ പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയാണ് സുധീഷ്. ഈ മാസം നാലിന് തായിനേരി എസ്എബിടിഎം സകൂളില്‍ കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിനിടെ മുസ്ലിം ലീഗ് നേതാവ് ലത്തീഫ് കോച്ചനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.കൂടാതെ ലത്തീഫ് കോച്ചനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ വെള്ളൂര്‍ മക്കനാടി ഹൗസില്‍ അഭിനേഷ് (21), വെള്ളൂര്‍ ചുണ്ണാമ്പി ഹൗസില്‍ പി.കശ്യപ് (20) എന്നിവരേയും പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ചിന് പെരുമ്പ നാഷണല്‍ കോളജിലെ കെഎസ് യു പ്രവര്ത്തകന് കെ.വി.അര്‍ജുനനെ ആക്രമിച്ച…
Read MoreDay: July 10, 2019
ലിസ വെയ്സ് തീവ്രവാദഗ്രൂപ്പിലെ അംഗമോ ? കാണാതായ ജര്‍മന്‍ വനിതയ്ക്ക് ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ഇന്റര്‍പോള്‍; പുതിയ വിവരങ്ങള്‍ അതീവ ഗുരുതരം…
കേരളത്തില്‍ നിന്നു കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുവെന്നും ഇവര്‍ക്കായി കേരളാ പൊലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റര്‍പോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്കു കൈമാറി. ജര്‍മനി, സ്വീഡന്, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹായിക്കുന്നു. യുവതിക്ക് മേല്‍ തീവ്രവാദ സംശയം കൂടി ഉയര്‍ന്നതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കഴിഞ്ഞ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ ഏഴിനാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ദുബായില്‍നിന്നുള്ള 6ഇ-038 വിമാനത്തില്‍ ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദ് അലി(29) ഒപ്പമുണ്ടായിരുന്നു. യാത്രാരേഖകളില്‍ കൊല്ലം അമൃതപുരി ആശ്രമം എന്ന വിലാസമാണ് ഉണ്ടായിരുന്നത്. ജര്‍മനിയില്‍നിന്നു പുറപ്പെടുന്നതിനു മുമ്പ് തന്നോടും സഹോദരിയോടും ഫോണില്‍ സംസാരിച്ചിരുന്നെന്ന് മകളെ…
Read Moreകൊച്ചിയിൽ നടക്കുന്ന റേവ് പാർട്ടികൾക്കായി മയക്കുമരുന്ന് എത്തുന്നത് ബാംഗ്ലൂരിൽ നിന്ന്; അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് ലഭിച്ചത് വിദേശിയിൽ നിന്ന്; എക്സൈസിന്റെ കണ്ടെത്തലുകൾ ഇങ്ങനെയൊക്കെ
കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടക്കുന്ന റേവ് പാർട്ടികൾക്കുവേണ്ടി മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിൽ എക്സൈസ് പിടികൂടിയ പ്രധാന കണ്ണിക്ക് മയക്കുമരുന്നുകൾ ലഭിച്ചതു ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ വിദേശിയിൽനിന്നെന്നു സൂചന. ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ പിടിയിലായ ആലുവ ചുണങ്ങംവേലി സ്വദേശി ഒസാരി ഹൗസിൽ അബ്ദുൾ റഷീദി (34) നെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്. അതീവ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് നേരത്തേ തന്നെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു നടന്ന അന്വേഷണത്തിലാണു മയക്കുമരുന്നുമായി അബ്ദുൾ റഷീദ് പിടിയിലാകുന്നത്. ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ ഒരു വിദേശിയിൽനിന്നാണു മയക്ക് മരുന്ന് വാങ്ങി കേരളത്തിലേയ്ക്ക് എത്തിക്കുന്നതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുകയാണെന്ന് അധികൃതർ അറിയിച്ചു. റേവ് പാർട്ടികളിൽ പങ്കെടുക്കാൻ എത്തുന്ന…
Read Moreവല്ലാത്ത കൂട്ടലായിപ്പോയി..! വൈദ്യുതി നിരക്ക് ഇത്രയും കൂടിയ ചരിത്രം മുൻപുണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് വർധനവാണ് വൈദ്യുതി നിരക്കിലൂടെ സർക്കാർ വരുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോൾ, ഡീസൽ വിലവർധനവിലൂടെ കേന്ദ്രസർക്കാരും വൈദ്യുതി നിരക്ക് വർധനവീലൂടെ സംസ്ഥാന സർക്കാരും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. വൈദ്യുതി നിരക്ക് ഇത്രയും കൂടിയ ചരിത്രം മുൻപുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാരുണ്യ പദ്ധതി നിലനിർത്തണം. ഈ വിഷയത്തിൽ ധനമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ട് തട്ടിലാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreതത്സമയം കണ്ട് പോലീസ് മേധാവി; സംസ്ഥാന പോലീസ് സേനയിലെ ആധുനികവത്കരണം; കോന്നി പോലീസ് വാഹനത്തിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു
കോന്നി: സംസ്ഥാനത്തെ പോലീസ് സേനയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി കോന്നി പോലീസ് സ്റ്റേഷനിലെ വാഹനത്തിൽ ആധുനിക നീരീക്ഷണ കാമറകൾ സ്ഥാപിച്ചു. പോലീസ് സേനയിലെ ആധുനികവത്കരണ സംവിധാനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ വാഹനങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കോന്നിയിലാണ് ആദ്യമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. ഓരോ നിമിഷങ്ങളിലും ഒരു സ്റ്റേഷൻ പരിധിയിൽ നടക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുന്ന പ്രക്രിയകൾ വരെ സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് തത്സമയം കാണാൻ സാധിക്കും. ഇന്റർനെറ്റ് കണക്റ്റട് വിഷ്വൽ കാമറകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 85000 രൂപ വില വരുന്നതാണ് ഓരോ കാമറയും. പോലീസ് വാഹനത്തിന്റെ മുന്നിലും പുറകിലുമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പോലീസിന്റെ നിയമപരമായ കൃത്യ നിർവഹണം, ട്രാഫിക് നിയമ ലംഘനം, രാഷ്ട്രീയ സംഘർഷങ്ങൾ, റോഡ് ഉപരോധം തുടങ്ങിയ എല്ലാ സംഭവങ്ങളും കാമറയിൽ പതിയും. രണ്ടാഴ്ചയോളം വിവരശേഖരണം…
Read Moreനെടുങ്കണ്ടം കസ്റ്റഡി മരണം: മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും വീഴ്ച പറ്റിയിട്ടില്ല; കെ.കെ ശിവരാമനെ തള്ളി കാനം രാജേന്ദ്രൻ
എംജെ ശ്രീജിത്ത് തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോലീസിനാണ് വീഴ്ച പറ്റിയത്. മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെന്ന നിലപാട് സിപിഐയ്ക്കില്ലെന്നും കാനം രാജേന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണ വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റിയെന്ന് ഇന്നലെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ സിപിഐ ജില്ലാ കമ്മറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് വിമർശിച്ചിരുന്നു. ഇടതുപക്ഷ നയം സംരക്ഷിക്കാൻ മുഖ്യമന്ത്രിയ്ക്കായില്ലെന്ന ശിവരാമന്റെ അഭിപ്രായം പൂർണമായും തള്ളികളയുകയാണ് കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ശിവരാമന്റെ പരാമർശം ഏതു സാഹചര്യത്തിലെന്ന് അറിയില്ല. അതു അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്. അതിനു മറുപടി പറയേണ്ടത് ജില്ലാ കമ്മിറ്റിയാണ് സംസ്ഥാന കമ്മറ്റിയല്ല. ഇക്കാര്യത്തിൽ…
Read Moreമാന്നാറിലെ ടൂറിസം വികസനം; പന്നായിക്കടവ് ബോട്ട് ജെട്ടിയിലെ മിനി പാർക്ക് ബജറ്റിൽ ഒതുങ്ങിയിട്ട് മൂന്നു വർഷം
മാന്നാർ: പന്നായിക്കടവ് ബോട്ട്ജെട്ടിയുടെ സ്ഥലം ഏറ്റെടുത്ത് പാർക്ക് നിർമിക്കുമെന്നുള്ള പ്രഖ്യാപനം കടലാസിൽ മാത്രമായി ഒതുങ്ങുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. .കഴിഞ്ഞ മൂന്ന് വർഷമായി ഗ്രാമപഞ്ചായത്ത് ബജറ്റുകളിൽ പാർക്കിനായി പണം നീക്കി വയ്ക്കാറുണ്ട്. എന്നാൽ ഇനിയും പ്രഥമിക നടപടകിൾ പോലൂം തുടങ്ങുവാൻ അധികൃതർക്ക് കഴിഞ്ഞില്ല. വലിയ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് മാന്നാർ. വെങ്കലപാത്രങ്ങളുടെ നാടായ ഇവിടുത്തെ പാത്ര നിർമാണശൈലിയും മറ്റും കാണുവാനായി വിദേശികൾ ഉൾപ്പടെ നിരവധി പേർ എത്തുന്ന പ്രദേശമായി മാന്നാർ മാറിയിട്ടുണ്ട്. കൂടാതെ തീർഥാടന ടൂറിസം ഭൂപപടത്തിൽ ഇടം നേടിയ സ്ഥലം കൂടിയാണ്. നദീ മാർഗം ഇവിടെയെത്തുന്നവർക്ക് പന്നായി ബോട്ട് ജട്ടിയിൽ ഇറങ്ങി അവിടെ അല്പം വിശ്രമിച്ച് കാഴ്ചകൾ കാണുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് ഇവിടെ മിനി പാർക്ക് നിർമിക്കുവാൻ വേണ്ടി വർഷങ്ങളായി ശ്രമിക്കുന്നത്.എന്നാൽ ബജറ്റിൽ തുക വക കൊള്ളിക്കുന്നതൊഴിച്ച് മറ്റ് യാതൊന്നും നടക്കുന്നില്ല.…
Read Moreകഞ്ചാവ് ചെടി വളർത്തിയ കേസിൽ മുങ്ങിയ പ്രതികൾ കഞ്ചാവ് വിൽപനയ്ക്കിടെ പിടിയിൽ
തിരുവല്ല: കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ 53 പൊതി കഞ്ചാവുമായി എക്സൈസ് പിടിയിൽ. തിരുവല്ല നന്നൂർ കേന്ദ്രീകരിച്ചു വാടകയ്ക്ക് വീട് എടുത്തു കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്ന വള്ളംകുളം പടിഞ്ഞാറു ചെങ്ങമൻ കോളനി സ്വദേശികളായ രതീഷ്(32), രാജീവ്(32) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവർക്കു കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന കിഴക്കൻ മുത്തൂർ സ്വദേശി സുബിനെ(21) അറസ്റ്റ് ചെയ്തു.കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു. രാജീവ്, രതീഷ് എന്നിവർ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ചാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തി വന്നത്. പോലീസ് ഓഫീസർ സുശീൽ കുമാർ, സച്ചിൻ സെബാസ്റ്റ്യൻ, സിഇഒമാരായ വേണുഗോപാൽ, സിനിമോൾ, മിനിമോൾ ഡ്രൈവർ വിജയൻ…
Read More1.4 ദശലക്ഷം ഫോളോവേഴ്സുള്ള ഷമിയെന്തിനാണ് എന്റെ പിന്നാലെ നടക്കുന്നത് ! ക്രിക്കറ്റ് താരം മുഹമ്മദ് ഷമി തന്നെ ശല്യം ചെയ്യുന്നുവെന്ന ആരോപണവുമായി യുവതി രംഗത്ത്…
ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നതോടെ കളിക്കാരെല്ലാം അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ മുഹമ്മദ് ഷമി തന്നെ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് യുവതി ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. സോഫിയ എന്ന് പേരുള്ള യുവതിയാണ് താരത്തിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 1.4 ദശലക്ഷം പേര് പിന്തുടരുന്ന ഷമിയെന്തിനാണ് തന്റെ പിന്നാലെ നടക്കുന്നതെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുതരാമോയെന്നാണ് യുവതി കുറിച്ചിരിക്കുന്നത്. ഷമിയുടെ ഔദ്യോഗിക ഇന്‍സ്റ്റാമ്രാം പേജില്‍ നിന്നും താരം യുവതിക്കയച്ച ആശംസ യുവതി തന്റെ പേജില്‍ ഇട്ടിട്ടുണ്ട്. താരം തന്നെ സന്ദേശങ്ങള്‍ കൊണ്ടു നിരന്തരം ശല്യപ്പെടുത്തുന്നു എന്നാണ് യുവതിയുടെ പരാതി. സ്ത്രീവിഷയത്തില്‍ ഷമി വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമല്ല. ഷമിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുന്‍ഭാര്യ ഹസീന് ജഹാന് രംഗത്ത് വന്നിരുന്നു. സ്ത്രീകളുമായി ഷമി നടത്തിയെന്ന് ആരോപിക്കുന്ന അനേകം സന്ദേശങ്ങളുടെ പകര്‍പ്പും അവര്‍ പുറത്തുവിട്ടിരുന്നു. ഭാര്യയുമായുള്ള ബന്ധം തകരാറിലായ ഷമി പിന്നീട്…
Read Moreഎൽഡിഎഫിന്റേത് കണ്ണിൽച്ചോരയില്ലാത്ത നടപടി; കാരുണ്യ ചികിത്സാ പദ്ധതി സ്ഥിരംസംവിധാനമായി തുടരണമെന്ന് കേരളാ കോൺഗ്രസ് എം
പത്തനംതിട്ട: പതിനായിരക്കണക്കിന് നിർധന രോഗികൾക്ക് ആശ്വാസം പകരുന്ന കാരുണ്യ ചികിത്സാ പദ്ധതി സ്ഥിരം സംവിധാനമായി നിലിർത്തണമെന്ന്കേരളാ കോൺഗ്രസ് – എം ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശേരി. കാരുണ്യ നിർത്തലാക്കരുതെന്നും ഭീമമായ വൈദ്യുതി നിരക്ക് വർധനപിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കേരളാ കോൺഗ്രസ് – എം സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി കളക്ടറേറ്റു പടിക്കൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി മാർച്ച് വരെ നീട്ടുമെന്നു ആരോഗ്യ മന്ത്രി പറയുമ്പോൾ തുടരാനാകില്ലെന്നു ഇന്നു ധനമന്ത്രി പറയുന്നു. ആരെയാണ് ജനം വിശ്വസിക്കേണ്ടത്. സർക്കാർ ഖജനാവിൽ നിന്നു ഒരു പൈസയുടെ മുടക്കില്ലാതെ കാരുണ്യ ലോട്ടറി ആരംഭിച്ച് ജനങ്ങളുടെ നിർലോപമായ സഹകരണത്തോടെ കെ.എം.മാണി വിജയകരമായി നടപ്പിലാക്കിയ ക്ഷേമപദ്ധതിയാണു കാരുണ്യയെന്ന് പുതുശേരി ചൂണ്ടിക്കാട്ടി. അതിന്റെ കഴുത്തുഞെരിക്കുന്നതു കണ്ണിൽച്ചോരയില്ലാത്ത നടപടിയാണ് എൽഡിഎഫ് സർക്കാരിന്റേത്. ഇൻഷ്വറൻസ് പോളിസി എടുക്കുകയോ…
Read More