കൊല്ലം: ബൈസ് പാസ് റോഡിൽ കാറിലിടിച്ച് മറിഞ്ഞ ആംബുലൻസ് കത്തിയമർന്നു. അതിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാലുപേരെ കൺട്രോൾ റൂം എഎസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷപ്പെടുത്തി. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തമാണ് ഒഴിവായത്. ഇന്ന് പുലർച്ചെ 4.30ഓടെ കല്ലുംതാഴത്താണ് സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് ജില്ലാആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. കൊട്ടാരക്കര സ്വദേശിയായ സെയ്ഫ് , ഭാര്യ റഹീല, ഇവരുടെ മകൻ എന്നിവരാണ് ഡ്രൈവറെ കൂടാതെ ആംബുലൻസിൽ ഉണ്ടായിരുന്നത്. രോഗബാധിതയായ റഹീലയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് കൊല്ലം ജില്ലാആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കൊല്ലത്തേക്ക് വരുന്നതിനിടയിൽ കല്ലുംതാഴത്തുവച്ച് എതിരെവന്ന കാറിൽതട്ടി ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞു. വിവരമറിഞ്ഞ് മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി നാലുപേരെയും ആംബുലൻസിൽനിന്ന് രക്ഷിച്ച് ജീപ്പിൽകയറ്റി ആശുപത്രിയിലെത്തിച്ചു. നാലുപേരെയും ആംബുലൻസിൽ നിന്ന് രക്ഷപ്പെടുത്തിയ ഉടൻതന്നെ ആംബുലൻസ് തീപിടിച്ച് കത്തിയമർന്നു. അപകടത്തെ തുടർന്ന് ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ…
Read MoreDay: July 10, 2019
ചില്ലറയില്ലെന്ന പരാതി ഇനിയാർക്കും വേണ്ട..! വില്ലേജ് ഓഫീസുകൾ വസ്തു കരവും മറ്റ്ഫീസുകളും അടയ്ക്കാൻ ഇനി എടിഎം കാർഡ് മതി
കോട്ടയം: വസ്തു കരം അടയ്ക്കണമെങ്കിൽ ഇനി പണം ആവശ്യമില്ല. എടിഎം കാർഡ് മതി. ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ പണമിടപാടിന് ഇ- പോസ് മെഷീൻ എത്തി. കളക്ടറേറ്റ്് കോണ്‍ഫറൻസ് ഹാളിൽ ഇന്നലെ നടന്ന ചടങ്ങിൽ വില്ലേജ് ഓഫീസുകളിലെ കറൻസി രഹിത സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. ജില്ലയിലെ നൂറ് വില്ലേജ് ഓഫീസുകൾക്കുമുള്ള ഇ-പോസ് മെഷീനുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു, സബ് കളക്ടർ ഈശ പ്രിയ, അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രൻ, എഡിഎം അലക്സ് ജോസഫ്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. ഇ-പോസ് മെഷീൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിലൂടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകും. ബാങ്കുകളിലും ട്രഷറികളിലും സമയ ബന്ധിതമായി പണം അടയ്ക്കുന്നതിന് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക്…
Read Moreനഗ്നനായി കുളിമുറിക്കു സമീപം ഒളിച്ചിരുന്ന് വീട്ടമ്മയെ ശല്യപ്പെടുത്തുന്നത് പതിവായി ! ഒടുവില്‍ സിസിടിവി സ്ഥാപിച്ചതോടെ യുവാവ് പിടിയിലായി; പോക്സോ കേസിലെ പ്രതിയുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…
നഗ്നനായി എത്തി കുളിമുറിക്കു സമീപം ഒളിച്ചിരുന്ന് വീട്ടമ്മയെ ശല്യപ്പെടുത്തിയിരുന്ന യുവാവ് ഒടുവില്‍ പിടിയിലായി. ഐപ്പള്ളൂര്‍ മുകളില്‍ വീട്ടില്‍ 23കാരനായ രജുവിനെയാണ് റൂറല്‍ എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഇയാള്‍ മുമ്പ് പോക്സോ കേസിലും മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയായിരുന്നു. വീട്ടമ്മയും മകളും മാത്രം താമസിക്കുന്ന വീടിന് പിന്നിലായുള്ള കുളിമുറിക്ക് സമീപം നഗ്നനായി എത്തി ഒളിച്ചിരിക്കുകയാണ് രജുവിന്റെ പതിവ്. വീട്ടമ്മയെയും മകളെയും ഇയാള്‍ പലപ്പോഴും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് മുഖം മറച്ച് കടന്നുകളയും. ശല്യം സഹിക്കാതായപ്പോള്‍ വീടിന് സമീപം ഇവര്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിയായ രജു അന്ന് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയിരുന്നു. റിട്ട.പോലീസ് ഉദ്യോഗസ്ഥന്റെ മകളെ അക്രമിച്ച് മാല കവര്‍ന്ന കേസിലും രജു പിടിയിലായിരുന്നതായി പൊലീസ് പറയുന്നു.
Read Moreഎരുമേലി പോലീസ് മർദിച്ചെന്ന പരാതിയുമായി യുവാവ്; മർദിച്ചതായി കണ്ടെത്തിയാൽ രാജിയെന്ന് സിഐ; കോട്ടയം മെഡിക്കൽ കോളജിൽ യുവാവ് ചികിത്സയിൽ
എരുമേലി: എരുമേലിയിൽ യുവാവിനെ പോലീസ് മർദിച്ചെന്ന പരാതി വ്യാജമാണോ എന്ന സംശയം ഉയർന്നു. മർദനത്തിന്റേതായ ഒരു തെളിവും ഇല്ലെന്ന് ഡോക്ടറും, മർദിച്ചതായി കണ്ടെത്തിയാൽ രാജിവയ്ക്കാൻ തയാറാണെന്ന് എരുമേലി സിഐയും വ്യക്തമാക്കിയതോടെയാണ് യുവാവിന്റെ ആരോപണം വ്യാജമാണോ എന്ന സംശയം ഉയരുന്നത്. എരുമേലി ശ്രീനിപുരം നാല് സെന്റ് കോളനി പാടിമുറിയിൽ വിനീത് (21) ആണ് പോലീസ് മർദിച്ചെന്ന പരാതിയുമായി ആശുപത്രിയിൽ എത്തിയത്. യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് താക്കീത് ചെയ്തു വിടുകയായിരുന്നുവെന്നും യാതൊരു മർദനവും ഉണ്ടായിട്ടില്ലെന്നും എരുമേലി സിഐ എം. ദീലിപ് ഖാൻ പറഞ്ഞു. ഏതുവിധ അന്വേഷണത്തിനും താൻ തയാറാണെന്നും യുവാവ് സ്റ്റേഷനിൽ വന്നു പോയതിന്റെ തെളിവുകൾ ഉണ്ടെന്നും സിഐ പറഞ്ഞു. മർദിച്ചതായി കണ്ടെത്തിയാൽ താൻ ജോലി രാജിവയ്ക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിഐ. എരുമേലി പോലീസ് മർദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വിനീതിനെ രണ്ട് ഡോക്ടർമാർ…
Read Moreകോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ മൃതദേഹങ്ങൾ വർധിക്കുന്നു; ഉടനെ മാറ്റിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറവു ചെയ്യുമെന്ന് അധികൃതർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അനാഥ മൃതദേഹങ്ങളുടെ എണ്ണം വർധിക്കുന്നു. കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്ത രോഗി, വെസ്റ്റ് പോലീസ് കഴിഞ്ഞ ഫെബ്രുവരി 11ന് കൊണ്ടുവന്ന് പിറ്റേ ദിവസം മരിച്ച സോമൻ (50), ഫെബ്രുവരി 14ന് കൊണ്ടുവന്ന് 28ന് മരിച്ച അജ്ഞാതൻ, ഏപ്രിൽ 28നു കൊണ്ടുവന്ന് അന്നു തന്നെ മരിച്ച ബാലൻ (52), ആലുവ ഈസ്റ്റ് പോലീസ് 28ന് കൊണ്ടുവന്ന് ജൂണ്‍ ആറിന് മരിച്ച തമിഴ്നാട് ഇളകന്തൂർ നോർത്ത് സ്ട്രീറ്റ് രാമലിംഗത്തിന്റെ ബന്ധു പിച്ചാ മണി(64) , കോട്ടയം ഈസ്റ്റ് പോലീസ് ജൂണ്‍ 30ന് കൊണ്ടുവന്ന് ജൂലൈ നാലിന് മരണപ്പെട്ട സെൽവൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ആലുവ ഈസ്റ്റ് പോലീസ് കൊണ്ടുവന്ന പിച്ചാമണിയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടി സ്വീകരിച്ച ശേഷം വീണ്ടും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആശുപത്രി…
Read Moreഡി.കെ ഹോട്ടലില്‍ കാലുകുത്തരുത്! മുംബൈ പോലീസിനെ ചട്ടംകെട്ടി വിമതര്‍; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്
ബംഗളൂരു: കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിനുമെതിരേ വിമത എംഎൽഎമാരുടെ പരാതി. വിമതർ താമസിക്കുന്ന മുംബൈയിലെ റിനൈസൻസ് പവായ് ഹോട്ടലിലേക്കു ശിവകുമാറും കുമാരസ്വാമിയും എത്തുന്നുണ്ടെന്ന് അറിഞ്ഞെന്നും തങ്ങൾക്കു ഭീഷണിയുണ്ടെന്നുമാണ് എംഎൽഎമാർ സംയുക്തമായി മുംബൈ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ശിവകുമാറിനെയും കുമാരസ്വാമിയെയും ഹോട്ടൽ പരിസരത്ത് എത്താൻ അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പവായ് ഹോട്ടലിനു മുംബൈ പോലീസ് സുരക്ഷ ശക്തമാക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പോലീസും കലാപ നിയന്ത്രണ സേനയുമാണ് ജെഡിഎസ്-കോണ്‍ഗ്രസ് എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിനു സുരക്ഷയൊരുക്കുന്നത്. അതേസമയം, ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സമീർ അഹമ്മദ് രംഗത്തെത്തി. തങ്ങളുടെ എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും എംഎൽഎമാർ തോക്കിൻമുനയിലാണെന്നും സമീർ ആരോപിച്ചു. തട്ടിക്കൊണ്ടുപോയ എംഎൽഎമാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കുടുംബാംഗങ്ങളുമായിട്ടുപോലും സംസാരിക്കാൻ അവരെ ബിജെപി അനുവദിക്കുന്നില്ല.…
Read Moreആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകളുമായി ഐആർസിടിസി
കൊച്ചി: ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകളുമായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി). ഹൈദരാബാദ്, ഡൽഹി, ആഗ്ര, ജയ്പുർ എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനാണ് ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകൾ അവതരിപ്പിച്ചിട്ടുള്ളത്. അമേസിംഗ് ഹൈദരാബാദ് എന്ന പേരിൽ ഓഗസ്റ്റ് 16ന് പുറപ്പെട്ട് 18ന് തിരിച്ചെത്തുന്ന പാക്കേജിൽ ഗോൽകൊണ്ട ഫോർട്ട്, ബിർളാ മന്ദിർ, സലർജംഗ് മനസിയം, ചൗമഹല പാലസ്, ലാഡ് ബസാർ, ചാർമിനാർ, മക്ക മസ്ജിദ്, രാമോജി ഫിലിം സിറ്റി മുതലായ സ്ഥലങ്ങൾ സന്ദർശിക്കും. 14,530 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഗോൾഡൻ ട്രയാംഗിൾ എന്ന പേരിൽ ഓഗസ്റ്റ് 24ന് പുറപ്പെട്ട് 29ന് തിരിച്ചെത്തുന്ന പാക്കേജിൽ അക്ഷർധാം ക്ഷേത്രം, കുത്തബ് മിനാർ, താജ്മഹൽ, ജയ്പുർ സിറ്റി പാലസ്, ആംബർ ഫോർട്ട് തുടങ്ങി ഡൽഹിയിലെയും ആഗ്രയിലെയും ജയ്പുരിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമുണ്ട്. ഈ…
Read Moreഷാമിക്കായി വാദം
മാഞ്ചസ്റ്റർ: ന്യൂസിലൻഡിനെതിരേ പേസർ മുഹമ്മദ് ഷാമി, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് വിരാട് കോഹ്ലി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ ഇറക്കിയത്. ഷാമിയെ ഒഴിവാക്കിയതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് മുൻ താരങ്ങളടക്കം വിമർശനമുന്നയിച്ചു. നാല് മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് വീഴ്ത്തിയ ഷാമിയെ ഇന്നലെ ടീമിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമായി സൗരവ് ഗാംഗുലി, ആകാശ് ചോപ്ര തുടങ്ങിയവർ രംഗത്തെത്തി. ലീഗ് റൗണ്ടിൽ ഇന്ത്യയുടെ അവസാന മത്സരമായ ശ്രീലങ്കയ്ക്കെതിരേയും ഷാമി പ്ലേയിംഗ് ഇലവനിൽ ഇല്ലായിരുന്നു. ഡെത്ത് ഓവറിൽ ഷാമി റണ്‍ വഴങ്ങുന്നതാണ് പ്ലേയിംഗ് ഇലവനിൽനിന്ന് ഒഴിവാക്കാൻ കാരണം. മികച്ച ബൗളർമാരെ (ഷാമി, കുൽദീപ്) ഒഴിവാക്കി ഭേദപ്പെട്ട ഓൾ റൗണ്ടർമാരെ (ഭുവി, ജഡേജ) ഉൾപ്പെടുത്തുകയാണ് കോഹ്ലി ചെയ്തത്. എന്നാൽ, ഇന്നലെ മത്സരം 46.1 ഓവർ പൂർത്തിയായപ്പോൾ മഴ എത്തിയതോടെ ചർച്ചകൾ ഭുവി x ഷാമി എന്ന രീതിയിലേക്ക് മാറി. ഈ ലോകകപ്പിൽ ആദ്യത്തെ…
Read Moreഡി.കെ. ശിവകുമാര്‍ ! യെദിയൂരപ്പയെയും സംഘത്തെയും ചങ്കുറ്റത്തോടെ നേരിട്ട കോണ്‍ഗ്രസിന്റെ പടനായകന്; കോണ്‍ഗ്രസിന്റെ രക്ഷകന്; കര്‍ണാടക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരപരിവേഷം
ശതകോടീശ്വരന്മാരുടെ പിന്‍ബലത്തിലും കേന്ദ്ര ഭരണത്തിന്റെ തണലിലും പ്രബലരായി നിന്ന യെദിയൂരപ്പയെയും സംഘത്തെയും ചങ്കുറ്റത്തോടെ നേരിട്ട കോണ്‍ഗ്രസിന്റെ പടനായകന് ആരാണ്? ഡി.കെ. ശിവകുമാര്‍ എന്ന ചാണക്യന് തന്നെ. കര്‍ണാടക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരപരിവേഷമാണ് ഡികെയ്ക്ക്. ഡി.കെ. എന്ന പേര് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ആദ്യം ചര്‍ച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാന് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോള്‍ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തില്‍ നിന്ന് എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചു. കര്‍ണാടകയിലെത്തിയ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നില്‍ പിടിച്ചു നില്ക്കാന് അന്ന് അവര്‍ക്കായില്ല. അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികള്‍ വിളിക്കുന്ന ഈ അന്പത്താറുകാരന്. കര്‍ണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്. ഡി.കെ. രാഷ്ട്രീയത്തില്‍ മത്സരിക്കാനിറങ്ങുന്നത് 1985ല്‍…
Read Moreഫെഡറർ @ 99
വിംബിൾഡണിൽ 100-ാം ജയം പ്രതീക്ഷിച്ച് സ്വിറ്റ്സർലൻഡിന്റെ പുരുഷ സിംഗിൾസ് താരം റോജർ ഫെഡറർ ഇന്ന് ക്വാർട്ടർ പോരാട്ടത്തിനിറങ്ങും. ജാപ്പനീസ് താരം കെയ് നിഷികോരിയാണ് എതിരാളി. ഫെഡറർ – നദാൽ സെമി വരുമോ എന്നാണ് ടെന്നീസ് ആരാധകരുടെ കാത്തിരിപ്പ്.
Read More