1. റിസർവ് ദിനം സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ട്. തലേദിവസത്തെ മത്സരത്തുടർച്ചയാണ് റിസർവ് ദിനത്തിൽ ഉണ്ടാകുക. അതായത് ഇന്നലെ നിർത്തിയിടത്തുനിന്ന് ന്യൂസിലൻഡിന്റെ ഇന്നിംഗ് പുനരാരംഭിക്കും. തുടർന്ന് ഇന്ത്യയുടെ ബാറ്റിംഗ്. 2. സൂപ്പർ ഓവർ സെമി, ഫൈനൽ മത്സരങ്ങൾ ടൈ ആയാൽ സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും. 3. സെമി നടന്നില്ലെങ്കിൽ സെമി ഫൈനൽ മത്സരം റിസർവ് ദിനത്തിലും നടന്നില്ലെങ്കിൽ ലീഗ് റൗണ്ടിൽ പോയിന്റ് അധികം നേടിയ ടീം ഫൈനലിലേക്ക് മുന്നേറും. ഇന്ത്യക്ക് അനുകൂലമാണിത്. 4. ഫൈനൽ നടന്നില്ലെങ്കിൽ റിസർവ് ദിനത്തിലും ഫൈനൽ പോരാട്ടം നടന്നില്ലെങ്കിൽ കിരീടം പങ്കുവയ്ക്കും. രണ്ട് ഫൈനലിസ്റ്റുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
Read MoreDay: July 10, 2019
കോടതിവിധി നടപ്പിലാക്കാൻ വീണ്ടും സർക്കാർ..!ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കുമെന്ന് എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കാറിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി നടപ്പിലാക്കാനാണ് സർക്കാർ ഉദ്യേശിക്കുന്നത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് വിഷയത്തിൽ ആദ്യപടിയായി ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബൈക്കിലെ പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി വിധി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണര്‍ക്ക് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ കത്തു നൽകിയിരുന്നു.
Read Moreഫ്ളക്സ് സൂപ്പർ ഹിറ്റ് ! ജി. സുധാകരൻ ഉദ്ഘാടകൻ, രാഹുൽ ഗാന്ധി മുഖ്യാതിഥി; സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രം കാണാം..
വയനാട്: മന്ത്രി ജി. സുധാകരൻ ഉദ്ഘാടകനാകുന്ന ചടങ്ങിൽ മുഖ്യാതിഥിയാകുന്നത് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണു വയനാട് എംപിയായ രാഹുൽ മുഖ്യാതിഥിയാകുക. ഈ മാസം പതിമൂന്നിനാണു ചടങ്ങ്. ജോർജ് എം. തോമസ് എംഎൽഎയാണു ചടങ്ങിന്റെ അധ്യക്ഷൻ. പി.ടി.എ. റഹിം എംഎൽഎ മുഖ്യപ്രഭാഷകനാകും. ഇതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉൾപ്പെടുത്തി അച്ചടിച്ച ഫ്ളക്സ് ബോർഡ് മണ്ഡലത്തിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം, രാഹുൽ ചടങ്ങിൽ പങ്കെടുക്കുമോ എന്നു വ്യക്തമല്ല. രാഹുൽ കേരളത്തിൽ എത്തുന്നതു സംബന്ധിച്ച് ഇതേവരെ അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ജൂണ്‍ ആദ്യം രാഹുൽ വയനാട്ടിൽ എത്തിയിരുന്നു.
Read Moreയെലോ നോട്ടീസ് പുറപ്പെടുവിച്ചു; ജർമൻ യുവതി ലിസയെ കണ്ടെത്താൻ ആഗോള തെരച്ചിലിനായി ഇന്റർപോൾ നോട്ടീസ്
ന്യൂഡൽഹി: കേരളത്തിൽനിന്നു കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യപ്രകാരമാണു നോട്ടീസ്. മൂന്നു മാസം മുന്‍പു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീടു കാണാതായെന്നു കാട്ടി മാതാവ് ജർമൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നു കാട്ടിയാണു മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയത്. പരാതി ഡിജിപിക്കു കൈമാറി. ശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. ലിസ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലിസയ്ക്കൊപ്പം വിമാനമിറങ്ങിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ചു പോലീസിനു വിവരമില്ല. ഇയാൾ മാർച്ചിൽ കൊച്ചിയിൽനിന്നു തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം. ലിസയ്ക്കായി മതപാഠശാലകളിലും മറ്റും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും…
Read Moreഒരുമിച്ചാണ് ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്, രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കും; ഡി.കെ. ശിവകുമാർ മുംബൈയിൽ; ഹോട്ടലിലേക്ക് കടത്തിവിടില്ലെന്ന് പോലീസ്
മുംബൈ: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ വീണ്ടും അനുനയ ശ്രമവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും ജെഡി-എസ് എംഎൽഎ ശിവലിംഗ ഗൗഡയും മുംബൈയിലെത്തി. വിമത എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ റിനൈസൻസ് പവായ് ഹോട്ടലിലെത്തി അനുനയനീക്കം നടത്തുകയാണ് നേതാക്കളുടെ ലക്ഷ്യം. എന്നാൽ നേതാക്കളെ ഹോട്ടലിലേക്ക് കടത്തിവിടാൻ മുംബൈ പോലീസ് തയാറായില്ല. തങ്ങൾക്കു ഭീഷണിയുണ്ടെന്നും അതിനാൽ ശിവകുമാറിനെ ഹോട്ടൽ പരിസരത്ത് കാൽകുത്താൻ അനുവദിക്കരുതെന്നും വിമത എംഎൽഎമാർ മുംബൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നേതാക്കളെ വിമതര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കടത്തിവിടാതിരുന്നത്. ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പോലീസിനെയും കലാപ നിയന്ത്രണ സേനയേയും വിന്യസിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെയാണ് ശിവകുമാർ മുംബൈയിൽ എത്തിയത്. ഇതോടെ ഗോ ബാക് വിളികളുമായി ഹോട്ടലിന് മുമ്പിൽ ബിജെപി പ്രവർത്തകരും രംഗത്തെത്തി. എന്നാൽ തിരിച്ചുപോകാൻ ശിവകുമാർ കൂട്ടാക്കിയിട്ടില്ല. ഹോട്ടലിൽ താനും മുറിയെടുത്തിട്ടുണ്ട്. തന്റെ കുടുംബാംഗങ്ങള്‍ ഇവിടെയുണ്ടെന്നും ശിവകുമാര്‍…
Read More