കാഞ്ഞങ്ങാട്: മകന്റെ വിവാഹസത്കാരത്തിനായി കരുതിവച്ച തുക കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരിയുടെ പഠനച്ചെലവിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ കല്യോട്ട് നിർമിച്ചുനൽകിയ കിച്ചൂസ് എന്ന വീട്ടിൽ ഭാര്യ അനിത, മകൻ ഡോ. രോഹിത്, മരുമകൾ ഡോ. ശ്രീജ എന്നിവർക്കൊപ്പമെത്തിയാണ് രമേശ് ചെന്നിത്തല കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയ്ക്ക് അഞ്ചു ലക്ഷം രൂപ കൈമാറിയത്. കോഴിക്കോട് ദേവഗിരി കോളജിൽ ബിരുദവിദ്യാർഥിനിയാണ് കൃഷ്ണപ്രിയ. കൊലചെയ്യപ്പെട്ട ശരത്ലാലിന്റേയും കൃപേഷിന്റേയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചെന്നിത്തലയും കുടുംബാംഗങ്ങളും ഇരുവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കോൺഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.
Read MoreDay: September 22, 2019
നാളെ നിങ്ങളുടെ പെങ്ങള്‍ക്കോ മക്കള്‍ക്കോ ഈ ഗതികേട് വരാം! നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; പോലീസിനെ വിമർശിച്ച് സംവിധായകന് അലി അക്ബർ
കോഴിക്കോട്: പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു പോലീസിനെതിരേ രൂക്ഷ പ്രതികരണവുമായി സംവിധായകന് അലിഅക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നഗ്നചിത്രങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ച പ്രതിയെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും സംഘവും രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണു ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ സ്വാധീനം കാരണമാണു പോലീസ് കേസൊതുക്കുന്നതെന്നാണു പോസ്റ്റിലെ സാരാംശം. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. “”രാവിലെ മുതല്‍ ഹോസ്റ്റലിനു മുന്പില് തമ്പടിച്ചു, തന്റെ ക്രൂര പ്രവൃത്തികള്‍ പുറത്തു വരാതിരിക്കാന്‍ തട്ടിക്കൊണ്ടു പോയി മതഭ്രാന്തന്മാര്ക്കു വില്ക്കാന് ശ്രമിച്ച ഈ ദ്രോഹിയെയാണു കോഴിക്കോട് പോലീസ് കമ്മീഷണറും സംഘവും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്, ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരു ബന്ധുവിന് ഇത്രയും പരിരക്ഷ ലഭിക്കുമ്പോള്‍ മന്ത്രി കുടുംബങ്ങള്‍ക്ക് എത്രമാത്രം പരിരക്ഷ ലഭിക്കുമെന്നോര്ത്തു…
Read Moreപിഴ, പാകപ്പിഴ! ഏഴിനങ്ങളുടെ പിഴത്തുക കുറയ്ക്കും; ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പിഴ കുറയ്ക്കുന്നതില്‍ തീരുമാനമായില്ല; കുറയ്ക്കാൻ ധാരണയായവ ഇങ്ങനെ…
തിരുവനന്തപുരം: മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ പറയുന്ന ഏഴു നിയമലംഘനങ്ങളുടെ പിഴ സംസ്ഥാനത്തു കുറയ്ക്കാൻ ധാരണ. പിഴയിൽ എത്രത്തോളം കുറവു വരുത്താമെന്നതു ഗതാഗത- നിയമ വകുപ്പിന്റെ ചർച്ചയ്ക്കു ശേഷം തീരുമാനിക്കും. എന്നാൽ, ഹെൽമറ്റ്, സീറ്റ്ബെൽറ്റ് അടക്കമുള്ള നിശ്ചിത പിഴ പകുതിയാക്കുന്നതിൽ തീരുമാനമായില്ല. ഇതിനായി വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിക്കും. 1,000 മുതൽ 10,000 രൂപ വരെയുള്ള പിഴ നിശ്ചയിച്ചതിലും കുറഞ്ഞ നിരക്ക് ഈടാക്കാൻ കഴിയുമോ എന്നു നിയമസെക്രട്ടറി വീണ്ടും പരിശോധിക്കും. പുനർവിജ്ഞാപനം ഇറക്കിയ ശേഷമേ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പിഴ ഈടാക്കൂ. അതുവരെ കേസുകൾ കോടതിക്കു കൈമാറാനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കേന്ദ്ര നിയമ ഭേദഗതിയിൽ ഇത്ര വരെ പിഴ ഈടാക്കാമെന്നു പറയുന്ന ഏഴിനങ്ങളുടെ തുക കുറയ്ക്കാനാണു നിർദേശിച്ചത്. കുറയ്ക്കേണ്ട തുക സംബന്ധിച്ചു ഗതാഗത സെക്രട്ടറിയും കമ്മീഷണറും ചേർന്നു റിപ്പോർട്ട്…
Read Moreവീണ്ടും ലൗ ജിഹാദ്! പ്രണയം നടിച്ചു വിദ്യാർഥിനിയെ പീഡിപ്പിച്ചു; നിര്‍ബന്ധിത മതംമാറ്റത്തിനു ശ്രമം; കേസൊതുക്കാൻ പോലീസ്; ആറ് ക്രിസ്ത്യന്‍ നഴ്സുമാരെയും മതം മാറ്റിയെന്ന് സൂചന
കോഴിക്കോട്: പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായി കേസ്. കോഴിക്കോട് സ്വദേശിനിയും നഗരത്തിൽ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥിനിയുമായ ക്രിസ്ത്യൻ പെണ്‍കുട്ടിയെയാണ് മതപരിവര്‍ത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം (19) എന്ന വിദ്യാര്‍ഥിക്കെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാവ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലും നടപടി സ്വീകരിക്കാന്‍ കോഴിക്കോട് സിറ്റി പോലീസിനോട് ആഭ്യന്തരവകുപ്പോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തിനു പരാതി പോലീസ് നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്ന ദേശീയസുരക്ഷാ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ(ഐബി), റോ എന്നീ ഏജന്‍സികൾ പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി…
Read Moreഓണം ബംബര്‍: അരക്കോടി കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവര്‍ക്ക്
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാംസമ്മാനമായ 50 ലക്ഷം രൂപ കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ക്ക് ലഭിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ ശ്രീധരന്-ശാരദ ദമ്പതികളുടെ മകൻ രതീഷിനാണ് സമ്മാനം ലഭിച്ചത്. വര്‍ഷങ്ങളായി സ്കൂള്‍ വിദ്യാർഥികളെ ഓട്ടോയിൽ കൊണ്ടുപോകുന്ന ജോലിയാണ് രതീഷ് ചെയ്തുവരുന്നത്. പുതിയകോട്ട ന്യൂ ലക്കി ലോട്ടറി സെന്ററില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിജി 518381 നമ്പർ ടിക്കറ്റ് രതീഷ് എടുത്തത്.
Read Moreപരീക്ഷയിൽ ലഭിച്ചതു 29 മാർക്ക്! തോറ്റ വിദ്യാർഥിയെ വിജയിപ്പിച്ചു: മന്ത്രി ജലീലിനെതിരേ കെ.പി.എ. മജീദ്
കോഴിക്കോട്: തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ സർവകലാശാല ചട്ടങ്ങൾ മറികടന്ന് ഇടപെടൽ നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരേ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടാൻ കെ.ടി. ജലീൽ തയാറാകണം. പരീക്ഷയിൽ 29 മാർക്ക് മാത്രം ലഭിച്ചതു മൂലം തോറ്റ കൊല്ലം ടികെഎം എൻജിനിയറിംഗ് കോളജ് വിദ്യാർഥിക്ക് അത് 48 മാർക്കായി വർധിപ്പിച്ചതു സംബന്ധിച്ചാണ് വിവാദം ഉയർന്നിരിക്കുന്നത്. ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളെയാണ് മന്ത്രി അധികാര ദുർവിനിയോഗം നടത്തി വഞ്ചിച്ചത്. പുനർമൂല്യനിർണയത്തിലും ജയിപ്പിക്കാനാകാത്ത വിദ്യാർഥിയെയാണ് മന്ത്രി പ്രത്യേക താത്പര്യമെടുത്ത് ജയിപ്പിച്ചത്. മന്ത്രിയുടെ തന്നിഷ്ടം നടപ്പാക്കാനുള്ള വകുപ്പായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറിയിരിക്കുകയാണ്. ഇതുസംബന്ധിച്ച പരാതിയിൽ ഗവർണർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചോദിക്കാനും പറയാനും…
Read Moreകൂട്ടആത്മഹത്യയ്ക്കിടെ മൂന്നു വയസുള്ള മകനെ കൊലപ്പെടുത്തിയയാൾ കുറ്റക്കാരൻ, ശിക്ഷ നാളെ; സംഭവം തൃശൂരില്‍
തൃശൂർ: രോഗവും കടബാധ്യതയും മൂലം കുടുംബാംഗങ്ങൾ കൂട്ട ആത്മഹത്യ ചെയ്യുന്നതിനിടയിൽ മൂന്നുവയസുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കുറിച്ചിക്കര മാറ്റാംപുറം പുളിക്കാട്ടിൽ ദേവസിയുടെ മകൻ ഷിബുവിനെയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. 2012 ഫെബ്രുവരി എട്ടിന് അർധരാത്രിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം. പുളിക്കാട്ടിൽ ഫ്രാൻസിസ് മകൻ ദേവസി (56), ഭാര്യ എൽസി (54), മകനും പ്രതിയുമായ ഷിബുവിന്റെ ഭാര്യ മിനി (37), മക്കളായ അനീഷ്യ (എട്ട്), ആൽബിൻ (മൂന്ന്) എന്നിവരാണു മരിച്ചത്.പ്രതി ഷിബുവിന്റെ അമ്മ എൽസി കാൻസർ രോഗിയായിരുന്നു. കുടുംബം സാന്പത്തികമായി ബുദ്ധിമുട്ടിയിരുന്നു. അതിനിടയിൽ ആനപ്പാറ കോളനിപ്പടിയിലെ റബർതോട്ടത്തിലെ ഷീറ്റ് അടിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഷിബുവിനെ തോട്ടമുടമ നോർത്ത് പറവൂർ കൈതാരം കണ്ണംപുഴ കാളിയാർ വിവേക് ജോയ് ഏല്പിച്ചിരുന്നു. റബർഷീറ്റുകൾ ക്രയവിക്രയം ചെയ്തതിനെക്കുറിച്ചു ഇരുവരും തമ്മിൽ…
Read More‘പാലാരിവട്ടം മോഡല്‍’ വാട്ടര്‍ ടാങ്ക്! നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ തകര്‍ന്നുവീണു; മുടക്കിയത് 25 ലക്ഷം
കോതമംഗലം: നെല്ലിക്കുഴി-പാഴൂർമോളം കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് നിർമാണം പൂർത്തിയാകും മുന്‍പേ തകർന്നു. ഇതോടെ നാട്ടുകാർ നിർമാണ പ്രവൃത്തികൾ തടഞ്ഞു. ടാങ്കിന്റെ കോണ്ക്രീറ്റംഗ് കഴിഞ്ഞ് തട്ട് പൊളിക്കുന്നനതിനിടെ ഒരു വശം തകർന്ന് വീഴുകയായിരുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പാഴൂർമോളം കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം മുടക്കി നിർമിക്കുന്ന വാട്ടർ ടാങ്കാണ് നിർമാണം പൂർത്തിയാകും മുന്‍പേ തകർന്നത്. നിർമാണത്തിലെ അപാകതയും കോണ്‍ക്രീറ്റിംഗിൽ നടത്തിയ തട്ടിപ്പുമാണ് ടാങ്കിന്റെ തകർച്ചക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയാറായിരുന്നില്ല. കരാറുകാരന്റെയും തൊഴിലാളികളുടെ തന്നിഷ്ടപ്രകാരമാണ് നിർമാണം നടന്നതെന്നും നാട്ടുകാർ ആരോപിച്ചു. ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാതിരുന്നതാണ് തകർച്ചക്ക് കാരണമെന്നും സംശയിക്കുന്നു. സിമന്റ് തേച്ച് അറ്റകുറ്റപ്പണിയിലൂടെ തകർച്ചയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കരുതെന്നും നാട്ടുകാർ പറഞ്ഞു. ടാങ്കിന്റെ പുനർനിർമാണമാണ് നാട്ടുകാരുടെ ആവശ്യം.…
Read Moreസൗജന്യമായി മീൻ ചോദിക്കും, കൊടുത്തില്ലെങ്കിൽ കേസ്; മുനമ്പത്ത് സീഗാർഡുമാർക്കെതിരേ ആരോപണം; സംഭവം ഇങ്ങനെ…
വൈപ്പിൻ: മുനന്പത്ത് പെലാജിക് വല ഉപയോഗിക്കുന്ന മത്സ്യബന്ധന ബോട്ടുകളെ പിടികൂടുന്ന സ്ക്വാഡിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ നേതൃത്വം നൽകാൻ ഇല്ലാത്ത സാഹചര്യത്തിൽ കീഴ് ജീവനക്കാരായ സീ ഗാർഡുമാർ അഴിമതി കാട്ടുന്നതായി ചില ബോട്ടുടമകൾ പരാതിപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ എത്തുന്ന പെലാജിക് വല ഉപയോഗിക്കാത്ത സിംഗിൾ ബോട്ടുകളാണ് സീ ഗാർഡുമാരുടെ ചൂഷണത്തിനും ഭീഷണിക്കും ഇരയാകുന്നത്. കേസെടുക്കാൻ മതിയായ അളവിൽ ചെറുമത്സ്യങ്ങൾ ഇല്ലെങ്കിലും ഇവർ ബോട്ടുകളിൽ പരിശോധനക്കെത്തി ആവോലി, നെയ്മീൻ, മാച്ചാൻ തുടങ്ങിയ നല്ല മത്സ്യങ്ങൾ ആവശ്യപ്പെടും. ഇത് കൊടുക്കാൻ വിസമ്മതിച്ചാൽ നാലു കണ്ടെയ്നർ മത്സ്യമാണെങ്കിൽ പോലും കേസെടുക്കുന്ന പ്രവണതയാണ് മുനന്പത്തെ രണ്ട് ഹാർബറുകളിലും അരങ്ങേറുന്നത്. അധികാരപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ പരിശോധന സമയത്ത് ഇല്ലാത്തതാണ് സീ ഗാർഡുമാർ അഴിഞ്ഞാടാൻ കാരണം. ചില ബോട്ടുകാരിൽ നിന്നും പണം വരെ കൈപ്പറ്റുന്നുണ്ടെന്നാണ് മത്സ്യതൊഴിലാളികൾ പറയന്നത്. എന്നാൽ ഇപ്പോഴും ചില ബോട്ടുകൾ പെലാജിക് വലകൾ…
Read Moreവട്ടിയൂർക്കാവ് ഒരുങ്ങി; നെഞ്ചിടിപ്പോടെ മുന്നണികൾ; രണ്ടു മുന്നണികൾക്കൊപ്പം നിൽക്കാവുന്ന രാഷ്ട്രീയ സ്വാധീനം ഈ മണ്ഡലത്തിൽ ഇപ്പോൾ ബിജെപിയ്ക്കുമുണ്ട്
എം.പ്രേംകുമാർ തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ നെഞ്ചിടിപ്പോടെ മുന്നണികൾ. എംഎൽഎയായിരുന്ന കെ.മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിന്റെ എംപിയായതോടെയാണു വട്ടിയൂർക്കാവ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനു വേദിയായത്. പഴയ നോർത്ത് മണ്ഡലം വട്ടിയൂർക്കാവ് മണ്ഡലമായി രൂപാന്തരപ്പെട്ടതിനു ശേഷമുള്ള രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ജയിച്ചതു യുഡിഎഫാണ്. രാഷ്ട്രീയമായി സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ കെ. മുരളീധരനിലൂടെയാണു യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്. സിപിഎം നേതാവ് എം.വിജയകുമാർ 20 വർഷം പ്രതിനിധീകരിച്ച മണ്ഡലമെന്ന ഖ്യാതിയും ഇപ്പോഴത്തെ വട്ടിയൂർക്കാവിനുണ്ട്. രണ്ടു മുന്നണികൾക്കൊപ്പം നിൽക്കാവുന്ന രാഷ്ട്രീയ സ്വാധീനം ഈ മണ്ഡലത്തിൽ ഇപ്പോൾ ബിജെപിയ്ക്കുള്ളതാണു തെരഞ്ഞെടുപ്പിനെ ത്രികോണ മത്സരത്തിനു കൂടി വേദിയാക്കുന്നത്. പൊതുവായുള്ള രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം വർഷങ്ങളായി ഫയലിൽ ഉറങ്ങിക്കിടക്കുന്ന വട്ടിയൂർക്കാവ് റോഡ് വികസനവും കൂടി തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്പോൾ പ്രചരണം കൊഴുക്കുമെന്നുറപ്പ്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ ത്രികോണ മത്സരമാണു…
Read More