ജമ്മു: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ, ചാവേറായി പ്രവർത്തിച്ച ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ മുഹമ്മദിന്റെ വീഡിയോ പുറത്ത്. ആയുധങ്ങളുമായി ആദിൽ യുദ്ധപ്രഖ്യാപനം നടത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഈ വീഡിയോ നിങ്ങളിലേക്ക് എത്തുമ്പോള്‍, ഞാന്‍ സ്വര്‍ഗത്തിലായിരിക്കും. ജയ്ഷെ ഭീകരസംഘടനയുമായി താന്‍ ഒരു വര്‍ഷം പ്രവര്‍ത്തിച്ചു. കാഷ്മീരിലെ ജനങ്ങള്‍ക്കുള്ള തന്റെ അവസാനത്തെ സന്ദേശമാണ് ഇതെന്നും ആദില്‍ വീഡിയോയിലൂടെ പറയുന്നു.
ആദിൽ മുഹമ്മദ് ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്ക്വാഡ് അംഗമാണ്. വ്യാഴാഴ്ച വൈകുന്നേരം സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഓടിച്ചു കയറ്റിയാണ് ഇയാൾ ആക്രമണം നടത്തിയത്.