വമ്പൻ കേക്ക് ഒരുക്കി ഫിയാനോ രണ്ടാം ജന്മദിനം ആഘോഷിച്ചു

സിൻസിയാറ്റി: ഫിയാനോ എന്ന രണ്ടു വയസുകാരിയുടെ ജന്മദിനം മൃഗശാലയിൽ ആഘോഷമാക്കി. 2017 ജനുവരി 24 ന് സിൻസിയാറ്റി മൃഗശാലയിൽ പുർണവളർച്ച എത്തുന്നതിനു മുൻപ് ജനിച്ച ഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിക്കുന്നതിന് മൃഗശാലാ അധികൃതരും പരിശീലകരും വമ്പൻ കേക്കാണ് ഒരുക്കിയത്.

പൂർണ വളർച്ച എത്തുന്നതിനു മുമ്പ് ജനിച്ചു വീണ ഫിയാനൊ എന്ന ഹിപ്പൊയെ വളരെ ശ്രദ്ധയോടെയാണ് മൃഗശാല അധികൃതർ പരിപാലിച്ചിരുന്നത്. ജനിക്കുമ്പോൾ വെറും 29 പൗണ്ടു മാത്രമായിരുന്നു ഫിയാനോയുടെ തൂക്കം. സാധാരണ ഹിപ്പൊയുടെ തൂക്കം 1500 കിലോ മുതൽ 1300 കിലോ വരെയാണ്.ആയുർദൈർഘ്യം 40 മുതൽ 50 വരെ വർഷമാണ്.

അമേരിക്കയിൽ ഏറ്റവും കൂടുതൽ വർഷം ജീവിച്ചത് ഡോണാ എന്ന ഹിപ്പൊയാണ് (61 വർഷം). ഇന്ത്യാനയിലെ മെസ്ക്കർ പാർക്ക് മൃഗശാലയിൽ 2012 ലായിരുന്നു ഡോണായുടെ അന്ത്യം. സിൻസിയാറ്റിയിലെ ഫിയാനൊയുടെ ഭാവി സംബന്ധിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവിടെ തന്നെ തുടരണമോ, അതോ മറ്റേതെങ്കിലും മൃഗശാലയിലേക്ക് മാറ്റണമോ എന്നാണ് അധികൃതർ ചിന്തിക്കുന്നത്.

എന്തായാലും സിൻസിയാറ്റി മൃഗശാലയിൽ ഫിയാനൊയെ സന്ദർശിക്കുന്നതിന് സന്ദർശകരുടെ തിരക്കാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts