ബര്‍ലിന്‍: 2019 ല്‍ അമ്പതു മില്യന്‍ ആളുകള്‍ സ്വന്തം രാജ്യത്തു നിന്നു മാറി താമസിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. വിദേശവാസത്തിന് ഏറ്റവും അനുയോജ്യമായ വര്‍ഷം എന്നാണ് ഇതിനകം തന്നെ 2019 വിലയിരുത്തപ്പെടുന്നത്.
വിഡിയോ കോളും സമൂഹ മാധ്യമങ്ങളുമൊക്കെയുള്ളതിനാല് വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുകളുമൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തുന്നത് എളുപ്പമായ കാലഘട്ടമാണിത്. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ വികസനം തന്നെയാണ് ഇപ്പോള്‍ വിദേശവാസവും എളുപ്പമാക്കിയിട്ടുള്ളത്.
പ്രാദേശിക രീതികള്‍ മനസിലാകാത്ത ഡോക്ടര്‍ക്ക് ഗൂഗിള്‍ ഉപയോഗിച്ച് അത് അനായാസം പരിചയപ്പെടാനാകും എന്നതാണ് ഉദാഹരണമായി പറയുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍