കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ട്വന്റി-20. ഇതിന്റെ ഭാഗമായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും.
കുന്നത്തുനാട് അടക്കമുള്ള ആറ് മണ്ഡലങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.
കേരളത്തിന്റെ സമഗ്ര വികസനമാണു ലക്ഷ്യമെന്നു ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കി.
തദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പരിഗണിച്ചേക്കില്ലെന്നാണു സൂചന. കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണു ട്വന്റി-20യുടെ കണക്കു കൂട്ടല്‍.
മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍നിന്നു തദേശ തെരഞ്ഞെടുപ്പില്‍ നാല്പതിനായിരത്തോളം വോട്ടുനേടിയതാണു സംഘടനയുടെ ആത്മവിശ്വാസത്തിന്റെ കാതല്‍.
മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കുന്നതിന്റെ ഭാഗമായി ട്വന്റി-20 മെമ്പര്‍ഷിപ്പ് കാമ്പയിന് ഉള്‍പ്പെടെ നടത്തിയിരുന്നു.