തൃശൂർ: ആപ്പിൾ ആപ്സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷൻ ലിസ്റ്റിൽ സിഗ്നൽ ആപ്പ് ഒന്നാമെത്തിയതിനു പിന്നാലെ പ്രൈവസി പോളിസിയിൽ കൊണ്ടുവരാനുദ്ദേശിച്ച മാറ്റത്തിൽനിന്നു പിൻമാറി വാട്സാപ്പ്. പുതിയ നയം ചാറ്റുകളെ ബാധിക്കില്ലെന്നും ബിസിനസ് അക്കൗണ്ടുകൾക്കു മാത്രമായിരിക്കും ബാധകമായിരിക്കുകയെന്നുമാണ് വാട്സാപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളിൽനിന്നു ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. പുതിയ പ്രൈവസി പോളിസി ഫെബ്രുവരി എട്ടിനു നിലവിൽ വരുമെന്നാണ് വാട്സാപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ വാട്സാപ്പ് ഉപഭോക്താക്കൾക്കു ലഭിച്ചിരുന്നു. ലോട്ടറിയടിച്ച് സിഗ്നൽ സ്വകാര്യത ഇല്ലാതാക്കുന്ന വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി പരിഷ്കരണം ചർച്ചയായപ്പോൾ ലോട്ടറിയായത് ഓപ്പണ്‍ സോഴ്സ് മെസേജിംഗ് ആപ്പായ സിഗ്നലിനായിരുന്നു. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്സ്റ്റോറിലും കോടിക്കണക്കിനു പുതിയ ഡൗണ്‍ലോഡുകളാണ് ദിവസങ്ങൾകൊണ്ട് സിഗ്നലിനു ലഭിച്ചത്. ആപ്പിൾ ആപ്സ്റ്റോറിലെ ഫ്രീ ആപ്പ് ലിസ്റ്റിൽ ആദ്യമായി ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ് സിഗ്നൽ. ഒരാഴ്ച മുന്‍പ് 968-ാം സ്ഥാനത്തായിരുന്ന നിലയിൽനിന്നാണ് വൻ കുതിപ്പു നടത്തി സിഗ്നൽ ഒന്നാമതെത്തിയത്.…
Read MoreDay: January 10, 2021
പോലീസുകാര്‍ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിയുമായി ഡോക്ടര്‍! ഡിജിപിക്ക് ലഭിച്ച പരാതിയില്‍ പോലീസുകാര്‍ക്കു ഞെട്ടല്‍; മൈല്ക്കുറ്റികള്ക്കെല്ലാം സല്യൂട്ട് ചെയ്യലല്ല ജോലിയെന്ന് എസ്ഐയുടെ പോസ്റ്റ്
സ്വന്തം ലേഖകന്‍ കോഴിക്കോട് : പോലീസുകാര്‍ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഡോക്ടര്‍ നല്കിയ പരാതിയില്‍ സേനയില്‍ വ്യാപക പ്രതിഷേധം. പരാതിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമാണ് പോലീസുകാര്‍ അതൃപ്തി രേഖപ്പെടുത്തുന്നത്. ആലപ്പുഴ സ്വദേശിയായ ഡോക്ടറാണ് സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് റാങ്കിലുള്ള ഡോക്ടര്‍മാര്‍ക്ക് സല്യൂട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഔദ്യോഗികമായി പരാതി അയച്ചത്. സല്യൂട്ടിന്റെ പ്രാധാന്യം പോലുമറിയാതെയാണ് പോലീസിന്റെ യശസിനെ ബാധിക്കുംവിധത്തില്‍ ഡോക്ടര്‍ പരാതി നല്‍കിയതെന്നാണ് പൊതുഅഭിപ്രായം. മൈല്ക്കുറ്റികള്ക്കെല്ലാം സല്യൂട്ട് ചെയ്യലല്ല പോലീസിന്റെ ജോലിയെന്നും അങ്ങനെ സല്യൂട്ട് കിട്ടിയേ പറ്റൂ എന്നുള്ളവര്‍ അതാത് വകുപ്പ് മേധാവികളോട് സെക്യൂരിറ്റിക്കാരെ നിയോഗിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും വ്യക്തമാക്കി ആംഡ് പോലീസ് ബറ്റാലിയന് ഒന്നിലെ (കെഎപി-1) എസ്ഐ കെ.വിശ്വംഭരന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇതിനകം ശ്രദ്ധേയമായി. സല്യൂട്ടിന്റെ പ്രാധാന്യത്തക്കുറിച്ചും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പോലീസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനും മൃതശരീരങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കും പോലീസ് സര്‍ജനും ഫോറന്‍സിക് ഡയറക്ടറും ഉണ്ട്. അവര്‍ക്ക് പോലീസില്‍…
Read Moreഅമ്മയെ അച്ഛൻ വെടിവച്ചു, ഇപ്പോൾ അമ്മ അനങ്ങുന്നില്ല…! അമ്മയുടെ കൊലപാതകവാർത്ത പുറത്തറിയിച്ചത് അഞ്ചുവയസുകാരൻ; ഞെട്ടല്‍ മാറാതെ അയല്‍വാസികളും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാനത്തൂർ: അമ്മയെ അച്ഛൻ വെടിവച്ചുകൊല്ലുന്നതിന് ഏക ദൃക്സാക്ഷിയായത് അഞ്ചു വയസുകാരനായ മകൻ. കാനത്തൂർ തെക്കേക്കരയിലെ ബേബിയെ ഭർത്താവ് വിജയൻ വെടിവച്ച കാര്യം ആദ്യം പുറംലോകത്തെ അറിയിച്ചതും ഈ ദന്പതികളുടെ മകൻ അഭിലാഷാണ്. “അമ്മയെ അച്ഛൻ വെടിവച്ചു. ഇപ്പോൾ അമ്മ അനങ്ങുന്നില്ല’ എന്നാണ് അയൽവീട്ടിൽ ഓടിയെത്തിയ അഭിലാഷ് പറഞ്ഞത്. അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ച് ബേബിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അതിനകം തന്നെ ബേബിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. അത്യധികം ഭയത്തോടെയുള്ള കുട്ടിയുടെ പെരുമാറ്റം ഓർത്തെടുക്കുന്നതു പോലും അയൽവാസികൾക്ക് ഞെട്ടലാണ്. ദന്പതികളുടെ മരണത്തോടെ അനാഥനായ കുട്ടി ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് ഉള്ളത്. കുഞ്ഞിന്റെ ഞെട്ടലും ഭയവും ഇപ്പോഴും മാറിയിട്ടില്ല. എങ്കിലും മദ്യലഹരിയിലും ദേഷ്യത്തിലും സുബോധം നഷ്ടപ്പെട്ട അവസ്ഥയിലും വിജയൻ കുഞ്ഞിനെ ഉപദ്രവിക്കാതെ വിട്ടതിൽ ആശ്വാസം കണ്ടെത്തുകയാണ് ബന്ധുക്കളും അയൽവാസികളും. ഇരിയണ്ണി ഗവ. എൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് അഭിലാഷ്. ബേബിക്ക് മറ്റൊരാളുമായി…
Read Moreപതിനാറു മുതൽ വാക്സിൻ! ആദ്യഘട്ടം മൂന്നു കോടി പേർക്ക്; മനുഷ്യരാശിയുടെ രക്ഷയ്ക്ക് ഇന്ത്യ സജ്ജം: പ്രധാനമന്ത്രി; സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ
ജിജി ലൂക്കോസ് ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ഈ മാസം 16 ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന മൂന്നു കോടിയോളം ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. തുടർന്ന് 50 വയസിനു മുകളിലുള്ളവർക്കും 50 വയസിൽ താഴെയുള്ള രോഗബാധിതരും ഉൾപ്പെടുന്ന 27 കോടി പേർക്ക് വാക്സിൻ നൽകും. രാജ്യത്ത് നടക്കാൻ പോകുന്ന ഏറ്റവും നിർണായക ചുവടുവയ്പാണ് 16ന് ആരംഭിക്കുന്ന വാക്സിൻ വിതരണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ എന്നിവർ അടക്കമുള്ള കോവിഡ് മുന്നണി പോരാളികൾക്ക് വാക്സിൻ വിതരണത്തിൽ മുൻഗണന ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്സിൻ വിതരണത്തിനായി വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ ഡ്രൈ റണ്ണിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതല…
Read More