ജയ്സാൽമീർ: സ്ത്രീകളുടെ നഗ്നചിത്രങ്ങൾക്കും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങൾക്കും പകരമായി രാജസ്ഥാൻ സ്വദേശി നൽകിയത് നിർണായക സൈനിക വിവരങ്ങൾ. രാജസ്ഥാനിലെ ജയ്സാൽമീർ സ്വദേശിയായ സത്യനാരായണൻ പാലിവാളിനെ കഴിഞ്ഞയാഴ്ച സ്പെഷൽ ബ്രാഞ്ച് ചാരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകൾ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഹണിട്രാപ്പിൽ കുരുങ്ങിയ സത്യനാരായണൻ പ്രതിഫലമായി രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങൾ നൽകി വരികയായിരുന്നു. അതിർത്തിയിലെ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചും പൊഖ്റാൻ ഫയറിങ് റേഞ്ചിനേക്കുറിച്ചും വിവരങ്ങളും ചേർത്തുന്നതിനായാണ് പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രതിനിധികളായ സ്ത്രീകൾ നഗ്നചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഇവ ലഭിക്കാനായി സൈന്യത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾപങ്കുവെയ്ക്കാൻ തുടങ്ങിയെന്നും സത്യനാരായണ്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു.
Read MoreDay: January 12, 2021
ഒരു കൊലയാളിയുടെ വിളയാട്ടം! 1975ൽ 26 പ്രാവശ്യം അറസ്റ്റിൽ; അക്രമം, വഞ്ചന, മാനഭംഗം, മോഷണം. സാമുവൽ നിർത്തിയില്ല…
സാമുവൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങി. 1975ൽ 11 സംസ്ഥാനങ്ങളിലായി 26 പ്രാവശ്യം അറസ്റ്റിലായി. അക്രമം, വഞ്ചന, മാനഭംഗം, മോഷണം എന്നിങ്ങനെ കുറ്റകൃത്യമേഖലകൾ വിപുലമാക്കിക്കൊണ്ടിരുന്നു. 1982-ൽ മെറിൻഡ എന്ന ഇരുപത്തിരണ്ടുകാരിയെ കൊന്നകേസിൽ പിടിയിലായി. സാമുവൽ കുറ്റക്കാരനാണെന്നു സ്ഥിരീകരിക്കാൻ കോടതിക്കു കഴിഞ്ഞില്ല. അതേസമയം 26കാരിയായ പാട്രിക്ക ആൻ മൗണ്ടിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ സാമുവൽ ലിറ്റിലിനെ ഫ്ളോറിഡയിലേക്കു കൊണ്ടുപോയി. പാട്രിക്ക കാണാതാകുന്നതിന്റെ തലേന്ന് സാമുവൽ ഒപ്പമുണ്ടായിരുന്നെന്നു തെളിഞ്ഞു. പക്ഷേ, 84-ൽ ആ കേസും തള്ളിപ്പോയി. അതേവർഷം തന്നെ വീണ്ടും കേസിൽ പെട്ടു. 22കാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശയാക്കിയതായിരുന്നു കേസ്. ഒരു മാസം കഴിഞ്ഞ് അതേ സ്ഥലത്തുവച്ച് സാമൂവൽ പോലീസ് പിടിയിലായി. കാറിന്റെ പിൻസീറ്റിൽ മർദനമേറ്റ് അവശയായി യുവതിക്കൊപ്പമായിരുന്നു അയാൾ. കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ശ്രമമായിരുന്നു. രണ്ടര വർഷം ജയിലിൽ. 87 ഫെബ്രുവരിയിൽ പുറത്തിറങ്ങി. നേരേ പോയത് ലോസാഞ്ചലസിലേക്ക്. താമസിയാതെ…
Read Moreഅമ്മയ്ക്കെതിരായ പോക്സോ കേസ്! കുട്ടിയെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം
തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി നിർദേശം നൽകി. കുട്ടിയെ പരിശോധിക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ഐജി തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരോട് നിർദേശിച്ചു. ഉടനെ തന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കാമെന്ന് മെഡിക്കൽ കോളജ് അധികൃതരും ഐജിയെ അറിയിച്ചിട്ടുണ്ട്. യുവതിയെ കേസിൽ കുടുക്കിയതാണെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് സംസ്ഥാന പോലീസ് മേധാവിയാണ് അന്വേഷണം ഐജിയ്ക്ക് കൈമാറിയത്. അതേസമയം കേസിൽ യുവതിയുടെ ഭർത്താവിന്റെ രണ്ടാം വിവാഹം സംബന്ധിച്ച കുടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മതനിയമപ്രകാരമാണ് ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതെന്ന വാദം തെറ്റാണെന്നാണ് ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുടെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ചാനലിനോടാണ് ജമാഅത്ത് ഭാരവാഹികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം വിവാഹത്തിനായി ഭർത്താവ് നൽകിയ അപേക്ഷ കമ്മിറ്റി അംഗീകരിക്കുകയൊ അനുമതി…
Read Moreബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വീട്ടമ്മയെ കബളിപ്പിച്ച് പണവും കമ്മലും കവർന്ന പ്രതി പിടിയിൽ
തൃപ്പൂണിത്തുറ: വീട്ടമ്മയെ കബളിപ്പിച്ച് 3000 രൂപയും സ്വർണ കമ്മലുമായി കടന്നുകളഞ്ഞ പ്രതിയെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പിള്ളി സ്വദേശി തൈപറമ്പിൽ ഷെഫീഖ് (35)നെയാണ് ഉദയംപേരൂർ എസ്ഐ ജിൻസൻ ഡൊമിനിക് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ഉദയംപേരൂരിൽ താമസിക്കുന്ന സാവിത്രി എന്ന വീട്ടമ്മയുടെ വീട്ടിൽ ചെന്ന് പ്രതി ബാങ്ക് ഉദ്യോഗസ്ഥനാണെന്നും 140000 രൂപ ട്രഷറിയിൽനിന്നു വന്നിട്ടുണ്ടെന്നും അത് ലഭിക്കുന്നതിനായി ഏഴായിരം രൂപ ഉടനെ അടക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ കൈയിൽനിന്നു 3000 രൂപയും സ്വർണ കമ്മലും വാങ്ങി കടന്നുകളയുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം വീട്ടമ്മ താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയപ്പോൾ ഉദയംപേരൂർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ ഇതിനു മുമ്പും ഉദയംപേരൂർ പനച്ചിക്കലിൽ ഒരു സ്ത്രീയെ കബളിപ്പിച്ചതിന് കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും തിരിച്ചറിയാം! പൊതുജനങ്ങൾക്കായുള്ള കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൾ ആപ്പിൽ മറ്റൊരു പുതിയ സേവനം കൂടി
കോഴിക്കോട്: പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ തരം ആവശ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് പൊതുജനങ്ങൾക്കായുള്ള കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൾ ആപ്പിൽ മറ്റൊരു പുതിയ സേവനം കൂടെ ഉൾപ്പെടുത്തി . ഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും ഈ ആപ്പിലെ ” REPORT A CYBER FRAUD’ എന്ന മെനുവിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. പോൾ ആപ്പ് ഉപയോഗിക്കുന്ന മറ്റ് ഉപഭോക്താക്കൾക്ക് ഇത്തരം നമ്പറുകളില്‍ നിന്ന് സന്ദേശങ്ങളോ കോളുകളോ വരുകയാണെങ്കില്അവ സ്പാം ആണെന്നുളള ജാഗ്രത നിര്‍ദ്ദേശം ലഭിക്കുകയും ചെയ്യും . വ്യാജ ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ നേരത്തെ കേരള പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ബി സേഫ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറിക്കിയിരുന്നു. സ്പാം ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ് വേര്‍ഷന്റെ സഹായത്തിലൂടെ…
Read Moreവൈപ്പിനിലെ വെള്ളക്കയറ്റം: തീരമണൽ എടുക്കാന്‍ അനുവദിക്കണം
വൈപ്പിന്‍: എടവനക്കാട് ഭാഗത്ത് കായല്‍ വെള്ളം കയറി ദുരിതമനുഭവിക്കുന്നവര്‍ക്ക് താല്കാലിക ആശ്വാസത്തിനായി തീരദേശ റോഡില്‍ കടല്തിരയിൽ അടിച്ചുകയറിയ മണല്‍ എടുക്കാന്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്നു പഞ്ചായത്ത് ഇടപെട്ട് അനുമതിവാങ്ങി നല്‍കണമെന്ന് 13-ാം വാര്‍ഡിലെ ദുരിത ബാധിതര്‍ ആവശ്യപ്പെട്ടു. തീരദേശത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ചിട്ടുള്ള മണല്‍ ബണ്ടിനു പുറമെ കടല്‍ അടിച്ചുകയറ്റിയിട്ടുള്ള ധാരാളം മണല്‍ തീരത്ത് അടിഞ്ഞ് കിടപ്പുണ്ട്. കടല്‍ തന്നെ പിന്നീട് എപ്പോഴെങ്കിലും കവര്‍ന്നെടുക്കുന്ന ഈ മണല്‍ ഇവിടെനിന്നു മാറ്റുന്നതുകൊണ്ട് തീരത്തിനു ഭീഷണിയൊന്നുമുണ്ടാകില്ല. ദുരിതബാധിതര്‍ക്ക് ഇതില്‍നിന്നു മണല്‍ എടുക്കാന്‍ അനുവാദം ലഭിച്ചാല്‍ വീട്ടുവളപ്പിലേക്ക് വെള്ളം കയറാതിരിക്കാനും സ്ഥിരമായി ഉപയോഗിക്കുന്ന ഇടങ്ങളിലെ വെള്ളക്കെട്ട് നീക്കാനും തല്ക്കാലം ഉപകാരപ്പെടുമെന്നാണ് ദുരിതബാധിതര്‍ പറയുന്നു. എടവനക്കാട് കണ്ണുപിള്ള കാപ്പ്, തോപ്പില്‍ കെട്ട് തുടങ്ങിയ ചെമ്മീന്‍ പാടങ്ങളുടെ പരിസരങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതി വളരെ ദയനീയമാണ്. എടവനക്കാട് മൂരിപ്പാടം മേഖലയിലും വെള്ളക്കയറ്റം ജനത്തിനെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സംയുക്ത…
Read Moreഅഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ഇനിയും വ്യക്തമല്ല; ഞെട്ടലോടെ ബിസിനസ് ലോകം
ഹോങ്കോംഗ്: പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ അഞ്ച് മാസം പ്രായമുള്ള പെണ്കുഞ്ഞിനെയും കൈയിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹിലരി ക്ലിന്റണ് അടക്കമുള്ള പ്രശസ്തരുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഹോങ്കോംഗിലെ വ്യാപാരപ്രമുഖ ലുവോ ലില്‍ ആണ് ജീവനൊടുക്കിയത്. ഇരുവരെയും ലുവോയുടെ അപാര്‍ട്ട്മെന്റിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലുവോയുടെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ഇനിയും വ്യക്തമല്ല. അടുത്തിടെയാണ് സിംഗിള്‍ മദര്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ ലുവോ തുറന്നു പറഞ്ഞത്. സമൂഹമാധ്യമങ്ങളിലും മറ്റുള്ളവരുമായും ഏറെ സന്തോഷത്തോടെ ഇടപെട്ടിരുന്നു. മുപ്പത്തിനാലുകാരിയുടെ ആത്മഹത്യ ഞെട്ടലോടെയാണ് ബിസിനസ് ലോകം നിരീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങള്ക്ക മുന്‍പാണ് പെണ്‍കുഞ്ഞിനൊപ്പമുള്ള ചിത്രം ദൈവത്തില്‍ നിന്നുള്ള ദാനമെന്ന കുറിപ്പോടെ ലുവോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ചെയര്മാന് കൂടിയായിരുന്നു ലുവോ. 28-ാം വയസില്‍ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് സംരംഭക എന്ന നിലയില്‍ അമേരിക്കയില്‍…
Read Moreചലച്ചിത്ര അക്കാദമിയിലെ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണം; ഇങ്ങനെ ഇടതുപക്ഷ സ്വഭാവം നിലനിർത്താം; സംവിധായകൻ കമലിന്റെ കത്ത് പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ. ബാലന് അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ കത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്തു നിയമസഭയിൽ പുറത്തുവിട്ടത്. നാലു താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കമൽ നൽകിയ കത്തിന്റെ പകർപ്പാണു പുറത്തുവന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തിലാണ് ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇതു സഹായകരമായിരിക്കുമെന്നാണു കമൽ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
Read Moreഅർജുന്റെ വീട് തിരക്കിയെത്തിയ യുവാവ് വയോധികയുടെ മാലപൊട്ടിച്ചു: മിന്നൽ വേഗത്തിൽ യുവാവ് രക്ഷപ്പെട്ടെങ്കിലും സിസി ടിവി കുടുക്കി; ചോദ്യം ചെയ്യലിൽ തിരക്കഥ പൊളിഞ്ഞപ്പോൾ വിലങ്ങ് വീണത് കൊച്ചുമകന്റെ കൈയിലും
ചോറ്റാനിക്കര: പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ച കേസിൽ വയോധികയുടെ ചെറുമകനേയും സുഹൃത്തിനേയും ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര ഉദയകവലയിൽ ആനച്ചാലിൽ കമലാക്ഷി (70)യുടെ ഒന്നര പവൻ സ്വർണ മാല കവർന്ന കേസിലാണ് ആമ്പല്ലൂർ മാടപ്പിള്ളി വീട്ടിൽ ആദർശ് (24), കമലാക്ഷിയുടെ ചെറുമകൻ ആനച്ചാലിൽ അർജുൻ (23) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. അർജുന്റെ വീട് ഇതല്ലേ എന്നു ചോദിച്ച് കമലാക്ഷിയുടെ വീട്ടിലെത്തി അകത്തേക്ക് കയറിയ ആദർശ് വയോധികയുടെ മാല പൊട്ടിച്ച് പുറത്തുകടന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സംബന്ധിച്ച് സൂചന ലഭിച്ചത്. ആദർശിനെ ചോദ്യം ചെയ്തപ്പോഴാണ് ചെറുമകൻ അർജുനനും പങ്കാളിയാണെന്നു കണ്ടെത്തിയത്. ആദർശിന്റെ ബൈക്കിന് സി.സി തുക അടയ്ക്കുന്നതിനാണ് ഇരുവരും ചേർന്ന് പദ്ധതിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു. 15000 രൂപ ആദർശിനും ബാക്കി…
Read Moreവാടാ മക്കളേ വാടാ… വിഷപ്പാമ്പുകളുടെ പേടിസ്വപ്നമായഎന്നോടാണോ കളി; മൂന്നു സിംഹങ്ങളെ ഒറ്റയ്ക്കു നിന്ന് വിറപ്പിച്ച കീരി; വീഡിയോ കാണാം…
കാട്ടിലെ രാജാവായ സിംഹത്തെക്കണ്ടാല്‍ മറ്റെല്ലാ ജീവികളും ഒന്നു പേടിക്കും. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം ചില ജീവികള്‍ സിംഹങ്ങളെ വെല്ലുവിളിക്കാറുണ്ട്. ആനയോ കാട്ടുപോത്തോ മാത്രമാണ് അപൂര്‍വമായെങ്കിലും സിംഹത്തെ വെല്ലുവിളിക്കുന്നത്. എന്നാല്‍ വലുപ്പത്തില്‍ സിംഹത്തിന്റെ ഏഴയലത്ത് വരാത്ത ഒരു കീരി ഒരേ സമയം വിറപ്പിച്ചത് മൂന്നു സിംഹങ്ങളെയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ശരീര വലിപ്പത്തില്‍ ഒന്നുമല്ല കാര്യം. ധൈര്യമാണ് എല്ലാത്തിനും മുകളില്‍ എന്ന വാചകം സത്യമാണ് എന്ന് വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് വീഡിയോ. മൂന്ന് സിംഹങ്ങളുടെ നടുവില്‍ നില്ക്കുന്ന കീരിയുടെ വീഡിയോ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വറ്ററില്‍ പങ്കുവെച്ചത്. മൂന്ന് സിംഹങ്ങളെ പിന്തുടര്ന്ന് ഭയപ്പെടുത്തുന്ന കീരിയുടെ ധൈര്യമാണ് ഇതിന്റെ ഉള്ളടക്കം. മുഖത്തോട് മുഖം നോക്കി ചീറി അടുക്കുന്ന കീരിയുടെ ദൃശ്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്.
Read More