സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ഒരു കവി കൂടിയാണ്. ഇതിനോടകം നിരവധി കവിതകള്‍ മന്ത്രിയുടെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ക്കിടയിലും കവിത എഴുതാന്‍ സാധിക്കുന്ന സുധാകരന് ഒരു അതുല്യ പ്രതിഭയാണെന്നാണ് ആരാധകപക്ഷം. മന്ത്രിയുടെ പുതിയ കവിതയും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ‘ശിരസില്‍ കൊഞ്ചു ഹൃദയം’ എന്ന അദ്ദേഹത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ഒരു കവിത, പ്രസിദ്ധപ്പെടുത്തിയതിന്റെ പേപ്പര്‍ കട്ടിങ് വൈറലാവുകയായിരുന്നു. ‘കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചുപോലെന്‍ ഹൃദയം’എന്ന് തുടങ്ങുന്ന ഈ കവിതയില്‍ കവി, ശിരസ്സില്‍ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് ഉപമിക്കുന്നത് അവനവനെത്തന്നെയാണ്. നാട്ടുകാര്‍ വറുത്തുകോരുന്ന, പച്ചമാങ്ങാ കൂട്ടി ഭുജിക്കുന്ന, കടലിന്റെ മക്കളായി ജനിച്ചിട്ടും മര്‍ത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാന്‍ ഇരയാകുന്ന കൊഞ്ചിന്റെ ദുര്‍വിധിയില്‍ കവി വരച്ചു വെക്കുന്നത് അവനവന്റെ നിസ്സഹായതകള്‍ തന്നെയാണ്. ലോക്ക്ഡൗണ്‍ സമയത്ത് കൊറോണ കവിതയും മന്ത്രി രചിച്ചിരുന്നു. ഇതു കൂടാതെ ആരാണ് നീ ഒബാമ, ഉണ്ണീ മകനെ…
Read MoreDay: January 12, 2021
പട്ടാപ്പകല്‍ ക്ലാസ് മുറിയിലെത്തി യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം ! ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിച്ചു; യുവതിയെ രക്ഷപ്പെടുത്തിയത് ക്ലാസിലുണ്ടായിരുന്ന ആളുകള്‍…
ക്ലാസിലെത്തി യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. പാലക്കാട് ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യന് കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശി സരിത എന്ന യുവതിക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. അതിക്രമത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ഇവരുടെ ഭര്‍ത്താവ് ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി. ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന് സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസ്സില്‍ കയറുകയായിരുന്നു. സരിതയെ കണ്ടയുടന്‍ കയ്യില്‍ കരുതിയ പെട്രോള്‍ ഇയാള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു. അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് മലമ്പുഴയിലെത്തി കീഴടങ്ങുകയായിരുന്നു. ബാബുരാജും സരിതയും തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന് കോഴ്സിന്…
Read Moreപുലിവാലയല്ലോ.! യുവാക്കളുടെ കയ്യിലുള്ളതു യുറേനിയമോ? അണുവികിരണം ഭയന്ന് കൈയ്യൊഴിഞ്ഞ് ഫോറന്‍സിക് വിദഗ്ധർ; റാന്നി പോലീസ് പറയുന്നതിങ്ങനെ…
റാന്നി: തങ്ങളുടെ കൈവശം സമ്പുഷ്ട യുറേനിയം ഉണ്ടെന്നു വെളിപ്പെടുത്തിയ യുവാക്കളും യാഥാര്‍ഥ്യം അറിയാതെ പോലീസും വെട്ടിലായി. റാന്നി വലിയകുളം സ്വദേശികളായ രണ്ട് യുവാക്കളാണ് ഞായറാഴ്ച രാത്രി പോലീസ് കണ്‍ട്രോള്‍റൂമില്‍ വിളിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. രാത്രിയില്‍ തന്നെ പോലീസ് ഒരാളുടെ വീട്ടിലെത്തി. കുപ്പിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഉമിക്കരിക്ക് സമാനമായ പൊടി യുറേനിയമാണെന്ന് യുവാവ് വെളിപ്പെടുത്തി. തന്റെ സുഹൃത്തായ മറ്റൊരാളുടെ വീട്ടില്‍ നിന്നും യുവാവ് പറഞ്ഞതനുസരിച്ച് കുഴിച്ചിട്ട നിലയില്‍ ചെറിയ കുപ്പിയും കണ്ടെടുത്തു. യുറേനിയമാണോ പിടികൂടിയത് എന്നത് ഉറപ്പില്ലാത്തതിനാല്‍ പോലീസ് പിടികൂടിയ വസ്തുക്കള്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിരിക്കുകയാണ്. പരിശോധനയ്ക്ക് ഫോറന്‍സിക് വിദഗ്ധരെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. അണുവികിരണം ഉണ്ടാക്കുന്ന വസ്തുവാണ് യുറേനിയം എന്നതിനാല്‍ ഏറെ സൂക്ഷ്മത വേണം. യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ മല്ലപ്പള്ളി സ്വദേശി വിജയകുമാറിന്റെ സഹായത്തില്‍ കൂടംകുളത്തിനു സമീപത്തുനിന്നാണ് ഇതു വാങ്ങിയതെന്നു പറഞ്ഞു. റൈസ് പുള്ളര്‍ പോലെയുള്ള വസ്തുവെന്നു പറഞ്ഞാണ്…
Read Moreപ്രത്യേകതകളുമായി വലിയഴീക്കൽ ആർച്ച് പാലം;രണ്ടുമാസംകൂടി കഴിഞ്ഞാൽ വലിയഴീക്കലിൽ നിന്ന് അഴിക്കലിലേക്ക് എത്തുന്നതിന് ലാഭിക്കുന്നത് 28 കിലോമീറ്റർ
കായംകുളം : ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാടിനെയും തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കോവിഡിനെ തുടർന്ന് മന്ദഗതിയിലായ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ വീണ്ടും പഴയ ഊർജ്ജത്തോടെ ഇപ്പോൾ പുരോഗമിക്കുകയാണ് . ഒരു നാടിന്റെ തന്നെ കാത്തിരുപ്പിന്റെ പ്രതീകമായ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ വലിയഴീക്കലിൽ നിന്ന് അഴീക്കൽ എത്തുന്നതിന് 28 കിലോമീറ്ററോളം ദൂരം ലാഭിക്കുവാൻ സാധിക്കും. വലിയ മത്സ്യബന്ധന യാനങ്ങൾക്കും പാലത്തിനടിയിലൂടെ സുഖമമായി കടന്നു പോകാവുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. സെൻട്രൽ സ്പാനിന്റെയും അറ്റാച്ച്മെന്റ് റോഡിന്റെയും പ്രവർത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിൽ തന്നെ അറ്റാച്ച്മെന്റ് റോഡിനായുള്ള സ്ഥലമെറ്റെടുപ്പ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഇടപെട്ട് വേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു .2016 ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണ…
Read Moreചെന്നിത്തല ബന്ധം സിപിഎം ഉപേക്ഷിക്കുന്നു;യുഡിഎഫ് നേടിയ വൈസ് പ്രസിഡന്റ് സ്ഥാനവും രാജി വയ്ക്കണമെന്ന് ബിജെപി
മാന്നാർ:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചാത്തിൽ യുഡിഎഫ് പിന്തുണയോടെ ലഭഇച്ച പ്രഡൻന്റ് സ്ഥാനം എൽഡിഎഫഅ ഉപേക്ഷിക്കുന്നു. യുഡിഎഫ് പിന്തുണയിൽ എൽഡിഎഫ് പ്രതിപക്ഷ നേതാവിൻഫെ പഞ്ചായത്തിൽ ഭരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായിരുന്നു. തൊട്ടടുത്ത തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ ലഭിച്ച പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫ് അന്ന് തന്നെ രാജി വയ്ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്-സിപിഎം കൂട്ട് കെട്ടിനെതിരെ രമേശ് ചെന്നിത്തലയുടെ ചെന്നിത്തലയിലെ വസതിക്ക് മുന്പിൽ ബിജെപി ഉപവാസ സമരവും സംഘടിപ്പിച്ചിരുന്നു. ഇവിടുത്തെ കൂട്ട് കെട്ട് മൂന്ന് പാർട്ടികളിലെയും സംസ്ഥാന കമ്മറ്റികൾ ഏറ്റെടുത്തതോടെ വൻ വിവാദങ്ങൾക്ക് തന്നെ വഴിതെളിഞ്ഞു.ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ കമ്മറ്റിയിൽ ചെന്നിത്തലയിലെ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുവാൻ തീരുമാനിച്ചത്. ജില്ലാ കമ്മറ്റിയുടെ നിർദേശം ഇന്ന് കൂടുന്ന സിപിഎം മാന്നാർ ഏരിയാ കമ്മറ്റയിൽ അവതരിപ്പിച്ച ശേഷം പ്രസിഡന്റ് ഇന്ന് തന്നെ…
Read Moreവാക്സിൻ പൂനെയിൽ നിന്ന് പുറപ്പെട്ടു; കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,500 വയൽ കോവിഡ് വാക്സിൻ
തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,500 വയൽ കോവിഡ് വാക്സീൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. വാക്സിൻ ഒരു വയൽ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചു തീർക്കണം. ശീതീകരിച്ച അറകളിൽ കോവിഡ് വാക്സിൻ പൂനെയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 13 കേന്ദ്രങ്ങളിൽ വാക്സിൻ വിമാനത്തിലെത്തിക്കും. അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെടുന്നത്. കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണെമന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു. വിതരണം തുടങ്ങിയാൽ ആദ്യ പട്ടികയില്‍ത്തന്നെ കേരളത്തെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികൾ, ആശ അങ്കണവാടി പ്രവർത്തകർ എന്നിവർക്ക് വാക്സിൻ നൽകും.
Read Moreചൂടുള്ള വാര്‍ത്ത…മഞ്ജു വാര്യര്‍ ജനുവരി 14ന് വിവാഹിതയാകുന്നു ! വാങ്ങിക്കൂ വായിക്കൂ; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ…
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജുവാര്യര്‍. മലയാളസിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ചിലരെങ്കിലും മഞ്ജുവിന് നല്‍കുന്നുമുണ്ട്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജുവിന്റെ ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷന് ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര് യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു എന്നും വിവാഹം ജനുവരി 14നാണെന്നും ഉള്ള ഒരു പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ ഇതിന്റെ പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ് മഞ്ജുവിന്റെ വിവാഹത്തിന്റെ പേരു പറഞ്ഞ് പത്രം വില്ക്കാന് ശ്രമിച്ച പയ്യന്റെ ഭാവനയില്‍ വിരിഞ്ഞതായിരുന്നു ഈ വിവാഹം. സന്തോഷ് ഏലിക്കാട്ടൂര്‍ എന്നയാളാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…ചൂടുള്ള…
Read Moreകോവിഡ് വാക്സിൻ ആദ്യഘട്ട വിതരണത്തിന് കോട്ടയത്ത് ഒമ്പതു കേന്ദ്രങ്ങൾ; രജിസ്റ്റർ ചെയ്തത് ഇരുപത്തിമൂവായിരം ആരോഗ്യ പ്രവർത്തകർ
കോട്ടയം: കോവിഡ് വാക്സിന്റെ ആദ്യഘട്ട വിതരണത്തിന് ജില്ലയിൽ സർക്കാർ ആയുർവേദ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ഒൻപത് കേന്ദ്രങ്ങൾ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പാലാ ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടയം എസ്.എച്ച്. മെഡിക്കൽ സെന്റർ, പാന്പാടി കോത്തല സർക്കാർ ആയുർവേദ ആശുപത്രി, ചങ്ങനാശേരി ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഓരോ കേന്ദ്രത്തിലും ഒരു ദിവസം നൂറു പേർക്കു വീതം പ്രതിരോധ മരുന്ന് കുത്തിവയ്ക്കും. ഇതിനു പുറമെ വാക്സിൻ കൂടുതലായി ലഭ്യമാകുന്പോൾ വിതരണത്തിന് 520 കേന്ദ്രങ്ങൾകൂടി സജ്ജമാക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഇവർക്കൊപ്പം മെഡിക്കൽ വിദ്യാർഥികളെയും അങ്കണവാടി പ്രവർത്തകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read Moreഓപ്പറേഷന് രോഗിക്കായി വാങ്ങിയ മരുന്നിനൊപ്പം ബില്ലും ചോദിച്ചു വാങ്ങി; ഉപയോഗിക്കാതിരുന്ന മരുന്ന് ബില്ല് സഹിതം വീണ്ടും മെഡിക്കൽ സ്റ്റോറിലെത്തി; കോട്ടയം മെഡിക്കൽ കോളജിലെ ജീവനക്കാരിയുടെ ഉഡായിപ്പ് പൊളിച്ച് രോഗിയുടെ ബന്ധുക്കൾ….
ഗാന്ധിനഗർ: ശസ്ത്രക്രിയക്ക് മുന്‍പ് രോഗിയെ മയക്കുന്നതിനുള്ള വിലകൂടിയ മരുന്ന് രോഗിയുടെ ബന്ധുവിനെ കൊണ്ടു വാങ്ങിപ്പിച്ചു. ഉപയോഗിക്കാതിരുന്ന ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം തിയറ്ററിൽ ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ജീവനക്കാരി വാങ്ങിയ കടയിൽ കൊണ്ടുപോയി തിരികെ വില്പന നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിലാണ് സംഭവം. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരു രോഗിക്ക് ഡോക്ടർമാർ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശസ്ത്രക്രിയക്ക് മുന്‍പ് കൈ മരവിപ്പിക്കുന്നതിനുള്ള മരുന്ന് കുറിച്ച് നൽകി. രോഗിയുടെ ബന്ധുക്കൾ, മോർച്ചറി ഗേറ്റിന് എതിർ ഭാഗത്തുള്ള ഒരു ഹോട്ടലിനു സമീപമുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി. തുടർന്ന് ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടിയുള്ള നഴ്സിംഗ് അസിസ്റ്റന്റായ ജീവനക്കാരി വഴി മരുന്നു നൽകി. മരുന്നു നൽകിയപ്പോൾ കടയിലെ ബിൽ കൂടി തരാൻ ജീവനക്കാരി ആവശ്യപ്പെടുകയും, രോഗിയുടെ ബന്ധുക്കൾ അത് നൽകുകയും…
Read Moreസൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ! ഓപ്പറേഷന് പി ഹണ്ട് ശക്തമാകുന്നു; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 500 പേര് നിരീക്ഷണത്തില്‍…
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയുള്ള ഓപ്പറേഷന് പി ഹണ്ട് ശക്തമാകുന്നു. ഇത്തരത്തില്‍ ബാല ലൈംഗിക ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 500 പേര്‍കൂടി നിരീക്ഷണത്തിലായിരിക്കുകയാണ്. സംസ്ഥാന പൊലീസിന്റെ സിസിഎസ്ഇ (കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍) നിരീക്ഷണത്തിലാണ് 16 മുതല്‍ 70 വയസ്സ് വരെയുള്ളവരെ നിരീക്ഷിക്കുന്നത്. കോവിഡ് കാലത്ത് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതായാണ് വിലയിരുത്തുന്നത്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിക്കാനും വഴിയൊരുക്കി. കഴിഞ്ഞ ദിവസം നടത്തിയ പി ഹണ്ടില്‍ 465 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഐടി പ്രഫഷനലുകളും ഡോക്ടറും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 41 പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടര വര്‍ഷത്തിനുളളില്‍ നടത്തിയ റെയ്ഡുകളില് മൊത്തം 525 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ 16 മുതല്‍ 70 വയസ്സ് പ്രായമുളളവരാണുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് കുടുങ്ങുമെന്ന് വ്യക്തമാക്കുന്നതാണ്…
Read More