ചെന്നൈ: നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ ആദിത്യ ആൽവ അറസ്റ്റിലായി. ബംഗളൂരു മയക്കുമരുന്ന് കേസിൽ ചെന്നൈയിൽ നിന്നാണ് ആദിത്യയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ ആറാം പ്രതിയായ ആദിത്യ ആൽവ മാസങ്ങളായി ഒളിവിലായിരുന്നു. മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനാണ്. സിനിമാ താരങ്ങൾ ഉൾപ്പെട്ട ലഹരിമരുന്നു കേസിൽ മയക്കുമരുന്ന് എത്തിച്ചിരുന്നത് ആദിത്യയാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ആദിത്യയെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് രാജ്യത്ത് പരിശോധന നടത്തി വരികയായിരുന്നു. രഹസ്യ വിവരത്തെതുടർന്ന് നടത്തിയ റെയ്ഡിലാണ് ആദിത്യ ആൽവ പിടിയിലായത്. ഒരു സിനിമാ നടിയും കസ്റ്റഡിയിലായതായി റിപ്പോർട്ടുകളുണ്ട്. ആദിത്യയെ കണ്ടെത്തുന്നതിനായി സഹോദരി ഭർത്താവായ നടൻ വിവേക് ഒബ്റോയിയുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. നേരത്തെ ആദിത്യ ആൽവയുടെ ബംഗളൂരുവിലെ വസതിയിൽ സിസിബി നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ…
Read MoreDay: January 12, 2021
സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കുത്തൊഴുക്കിലേക്ക്; യുവതിക്കു ദാരുണാന്ത്യം; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറല്‍; ഫെബ്രുവരി പതിനാറിന് അനുപമയുടെ വിവാഹമായിരുന്നു
ഭുവനേശ്വർ: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി സെൽഫിയെടുക്കുന്നതിനിടെ നദിയിൽ വീണു മരിച്ചു. ഒഡീഷയിലെ രാജ്ഗംഗ്പുർ കുംഭർപഡ സ്വദേശി അനുപമ പ്രജാപതിയാണു മരിച്ചത്. ഒഡീഷയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ സുന്ദർഗഡിലെ കനാകുണ്ടിൽ കുടുംബത്തോടൊപ്പമെത്തിയതായിരുന്നു അനുപമ. നദിക്കരയിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഗോഖര നള്ളയിലെ കുത്തിയൊലിക്കുന്ന നദിയിൽ ഒഴുകിപോയ യുവതിയുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണു കണ്ടെത്തിയത്. ജനുവരി മൂന്നിനു നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. പാറയിൽനിന്നു സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലൂടെവന്ന ഒരാൾക്കു കാൽതെറ്റുന്നതും ഇതിന്റെ ആഘാതത്തിൽ അനുപമ നിലതെറ്റി വെള്ളത്തിലേക്കു പതിക്കുന്നതാണ് ദൃശ്യങ്ങളിൽ. വരുന്ന ഫെബ്രുവരി പതിനാറിന് അനുപമയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹ നിശ്ചയമെന്നു ബന്ധുക്കൾ അറിയിച്ചു.
Read Moreപള്ളിക്കത്തോട് കഞ്ചാവ് ചെടികൾ കണ്ടെത്തിയ വീട് യുവാക്കൾ ധാരാളമായി വന്നുപോകുന്നയിടം; നോക്കിയിരുന്നിട്ടും വലപൊട്ടിച്ച് യുവാവ് മുങ്ങി; കൃഷിക്കാരനെ തേടി പിന്നാലെ പോലീസും
പള്ളിക്കത്തോട്: വീട്ടുമുറ്റത്ത് കഞ്ചാട് ചെടി നട്ടുവളർത്തിയവരെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു. വാഴൂർ മൂലേഭാഗം സ്വദേശിയുടെ വീട്ടുമുറ്റത്ത് വളർത്തിയ രണ്ടു കഞ്ചാവ് ചെടികളാണ് ഇന്നലെ ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും പള്ളിക്കത്തോട് പോലീസും ചേർന്നു പിടികൂടിയത്. ചെടികൾ ഒന്നിന് 39 സെന്റീമീറ്ററും മറ്റൊന്നിന് 13 സെന്റിമീറ്ററും ഉയരമുണ്ട്. ചെടികൾ നട്ടുവളർത്തിയയാൾ ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓപ് ചെയ്തിരിക്കുകയാണ്. ചെടികൾ കണ്ടെത്തിയ വീട്ടിൽ യുവാക്കൾ ധാരാളമായി വരുന്നതായും രാത്രി വൈകിയും തങ്ങുന്നതായും ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സ്ക്വാഡ് അംഗങ്ങൾ നിരീക്ഷണം നടത്തി വരികയായിരുന്നു. പോലീസ് നിരീക്ഷണം നടത്തുന്നുണ്ടെന്ന് മനസിലാക്കിയയാൾ രക്ഷപ്പെടുകയായിരുന്നു. കാത്തിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കത്തോട് എസ്എച്ച്ഒ ടി.ആർ. ജിജു, എസ്ഐമാരായ ജോയ്, ബാബുരാജ്, സെബാസ്റ്റ്യൻ ജോർജ്, എഎസ്ഐമാരായ ജോമോൻ…
Read Moreസിബിഐ അന്വേഷണം തുടരാം! ലൈഫ്മിഷനിൽ സർക്കാരിനു തിരിച്ചടി; സർക്കാർ, യുണിടെക് ഹർജികൾ തള്ളി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം തുടരാമെന്നു ഹൈക്കോടതി വ്യക്തമാക്കി. ലൈഫ് മിഷന് പദ്ധതിക്കു വേണ്ടി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ച് സഹായം സ്വീകരിച്ചെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി.ജോസും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്കിയ ഹര്‍ജികള്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ കക്ഷി ചേരാനുള്ള സര്‍ക്കാരിന്റെ ഹര്‍ജിയും തള്ളി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്റെ ഭവന പദ്ധതിക്ക് യുഎഇ റെഡ് ക്രസന്റില്‍നിന്ന് ധനസഹായം സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നാരോപിച്ച് അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയിലാണ് സിബിഐ കേസെടുത്തത്. എന്നാല്‍ ലൈഫ് മിഷന് നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ ഭൂമിയില്‍ വീടു നിര്‍മിച്ചു നല്കാന് കരാര്‍ നല്‍കുകയാണ് ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് കേസില്‍നിന്ന് ഒഴിവാക്കാന്‍ ലൈഫ് മിഷന് സിഇഒ ഹൈക്കോടതിയെ സമീപിച്ചത്.…
Read Moreതിയറ്ററുകള്‍ സജ്ജം! പ്രദര്‍ശനങ്ങള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്; ഒമ്പതു മാസങ്ങള്‍ക്കു ശേഷം തിയറ്ററുകള്‍ നാളെ തുറക്കുമ്പോള്‍…
കൊച്ചി: ഒമ്പതു മാസങ്ങള്‍ക്കു ശേഷം തിയറ്ററുകള്‍ നാളെ തുറക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് തീയറ്റര്‍ ഉടമകള്‍. വിജയ് നായകനായ മാസ്റ്റര്‍ ആണ് നാളെ റിലീസ് ആകുന്നത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ പ്രവര്‍ത്തിക്കുക. ഒന്നിടവിട്ട സീറ്റുകളിലാകും ആളുകളെ ഇരുത്തുക. ഈ രീതിയിലായിരിക്കും ടിക്കറ്റുകളും നല്‍കുക. കൂടാതെ ഓരോ ഷോ കഴിയുമ്പോഴും അണുനശീകരണം നടത്തും. ഏതാനും തിയറ്ററുകളില്‍ അഞ്ചു ദിവസം വരെ നിലനിര്‍ത്താന്‍ കഴിയുന്ന രീതിയിലുള്ള അണുനശീകരണ രീതിയാണ് പ്രയോഗിക്കുക. കൂടാതെ തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. തിയറ്ററിലെത്തുന്നവര്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് നിര്‍ബന്ധമായും പരിശോധിക്കും. തിയറ്ററുകളില്‍ കൂട്ടം കൂടാനും അനുവദിക്കില്ല. ആദ്യഘട്ടത്തില്‍ ഒരു ദിവസം മൂന്നു ഷോ ആണ് ഉണ്ടാകുക. നാളെ റിലീസ് ആകുന്ന മാസ്റ്റര്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയായതിനാലാണ് മൂന്നു ഷോ നടത്തുന്നതെന്നും വരും ദിവസങ്ങളില്‍ മറ്റു ചിത്രങ്ങള്‍…
Read Moreവിജയ് ചിത്രം മാസ്റ്റർ റിലീസ് നാളെ, ക്ലൈമാക്സ് ഇന്നു പുറത്ത്! ചോർത്തിയ ആളെക്കുറിച്ചു സൂചന; ഒന്നര വർഷത്തെ അധ്വാനമാണ്, തകർക്കരുതെന്ന് ചങ്കുതകർന്നു സംവിധായകൻ
ചെന്നൈ: വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങൾ റിലീസിനു മുൻപേ ചോർന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ അടങ്ങിയ രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുൻപ് ചെറിയ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിന്നു എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് സിനിമയുടെ ക്ലൈമാക്സ് അടങ്ങിയ രംഗങ്ങളാണെന്നാണ് അണിയറക്കാർ പറയുന്നത്. പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചു നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിതരണക്കാർക്കായി ഒരു ഷോ നടത്തിയിരുന്നു. ഇവിടെനിന്നാകാം ചിത്രത്തിലെ രംഗങ്ങൾ ചോർന്നതെന്നാണ് സൂചന. വിതരണക്കമ്പനിയിലെ ജീവനക്കാരനെതിരേ നിര്‍മാണ കമ്പനിയായ എക്സ്ബി ഫിലിം ക്രിയേറ്റീവ് പോലീസില്‍ പരാതി നൽകി. സംഭവത്തിൽ അടിയന്തര ഇടപെടൽ തേടി മദ്രാസ് ഹൈക്കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്. സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ അഭ്യർഥിച്ചു. ഒന്നരവർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്. സീനുകൾ ചോർത്തിയത് വിതരണ കന്പനിയിലെ ജീവനക്കാരനാണെന്ന് നിർമാണ…
Read Moreവഴി തെറ്റുന്ന പുതുതലമുറ; കറുകച്ചാലിൽ പിടിയിലായ പ്രതികളെല്ലാം ക്രിമിനലുകൾ; 22കാരനായ സംഘത്തലവന്റെയും കൂട്ടാളികളുടെയും കേസുകൾ എണ്ണിയാൽ തീരില്ലെന്ന് പോലീസ്
കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും നിരവധി ആക്രമണങ്ങൾ നടത്തിയ നാലംഗ സംഘം പിടിയിലായതോടെ തെളിഞ്ഞതു നിരവധി കേസുകൾ. കങ്ങഴ കൊറ്റൻചിറ തകിടിയേൽ അബിൻ (22), ചാമംപതാൽ ഉള്ളായം ഇടയകുളത്ത് വിമൽ വിനോദ് (21), പാന്പാടി കയത്തിങ്കൽ പാറപ്പറന്പിൽ ചിന്തു രാമകൃഷ്ണൻ (26) എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ സംഘത്തിൽപ്പെട്ട ചാമംപതാൽ കൊങ്ങണാമണ്ണിൽ ജഗന്നാഥ(22)നെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. പിടിയിലായവർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കറുകച്ചാൽ, മണിമല പ്രദേശങ്ങളിൽ നാളുകളായി സംഘം നിരവധി ആക്രമണങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പത്തനാട് മേഖലയിൽ അടിക്കടി ആക്രമണ സംഭവങ്ങൾ നടത്തിയിരുന്നതു പിടിയിലായ നാലംഗ സംഘമായിരുന്നു. ഇടയിരിക്കപ്പുഴ, ചാരംപറന്പ് മുസ്ലീംപള്ളികൾക്കും, വീടുകൾക്കും നേരെ ആക്രണം നടത്തിയതും ഇവർ തന്നെയെന്ന് പോലീസ് പറഞ്ഞു. സംഘത്തിന്റെ തലൻ അബിനാണ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പത്തനാട്ടെ പട്രോൾ…
Read Moreദുരൂഹ മരണങ്ങൾ വിനയായി! സ്പെഷല്‍ സബ് ജയിലില്‍ കൂട്ട സ്ഥലംമാറ്റം; ജയില്‍ ഡിജിപി ഇന്നെത്തും; ഈ മാസത്തോടെ നടപടി ആരംഭിക്കുമെന്ന് ഡിഐജി
കോഴിക്കോട്: ജയില്‍ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയ സ്പെഷല്‍ സബ് ജയിലില്‍ കൂട്ടസ്ഥലമാറ്റത്തിന് സാധ്യതയേറി. ജയിലധികൃതരുടെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് റിമാന്‍ഡ് തടവുകാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ സംഭവത്തില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നുപേർക്കെതിരേ നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് പുറമേയാണ് കൂട്ടസ്ഥലമാറ്റം നടത്താന്‍ ഉത്തരമേഖലാ ജയില്‍ ഡിഐജി തീരുമാനിച്ചത്. ഈ മാസത്തോടെ ജയിലിലെ നിലവിലുള്ള 15 പേരെ സ്ഥലംമാറ്റാനാണ് നീക്കം. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ എന്നിവരെയാണ് മാറ്റാന്‍ തീരുമാനം. ജയിലില്‍ വീഴ്ചകളുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഡിഐജി നടപടിക്കൊരുങ്ങുന്നത്. അതേസമയം സ്ഥലം മാറ്റത്തില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട്. ഇന്ന് ജയില്‍ ഡിജിപി ഋഷിരാജ്സിംഗ് കോഴിക്കോടെത്തുന്നുണ്ട്. റിമാന്‍ഡ് തടവുകാരന് മരിച്ച സ്പെഷല്‍ സബ് ജയില്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. കിണാശേരി കുറ്റിയില്‍ത്താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (61)യാണ് കഴിഞ്ഞാഴ്ച പുതിയറ സ്പെഷല്‍ സബ്ജയിലില്‍ തൂങ്ങിമരിച്ചത്. സംഭവത്തിൽ സൂപ്രണ്ട്,…
Read Moreമോശം മോശം മോശം ! എന്തൊരു വൃത്തികേടാണ് ഷാനേ…സ്ത്രീ എന്നുവെച്ചാല്‍ കെയറും അറ്റെന്‍ഷനും സെക്സും ഒക്കെ മാത്രമേ നിങ്ങള്‍ക്കൊക്കെ ആശയമായി ഉള്ളുവോ?’ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് രേവതി സമ്പത്ത്…
മോശം മോശം മോശം ! എന്തൊരു വൃത്തികേടാണ് ഷാനെ…സ്ത്രീ എന്നുവെച്ചാല്‍ കെയറും അറ്റെന്‍ഷനും സെക്സും ഒക്കെ മാത്രമേ നിങ്ങള്‍ക്കൊക്കെ ആശയമായി ഉള്ളുവോ?‘ഫ്രീഡം അറ്റ് മിഡ്നൈറ്റ് അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് രേവതി സമ്പത്ത്… മോശം മോശം മോശം ! എന്തൊരു വൃത്തികേടാണ് ഷാനെ…സ്ത്രീ എന്നുവെച്ചാല്‍ കെയറും അറ്റെന്‍ഷനും സെക്സും ഒക്കെ മാത്രമേ നിങ്ങള്‍ക്കൊക്കെ ആശയമായി ഉള്ളുവോ?‘ഫ്രീഡം അറ്റ് മിഡ്നൈറ്റ് അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് രേവതി സമ്പത്ത്… യുവനടി അനുപമ പരമേശ്വരനും ആര്‍ജെ ഷാനും പ്രധാന വേഷങ്ങളിലെത്തുന്ന ഹ്രസ്വചിത്രം ഫ്രീഡം അറ്റ് മിഡ്നൈറ്റിനെതിരെ പൊട്ടിത്തെറിച്ച് നടി രേവതി സമ്പത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാന്‍ ഒരു പറ്റം മനുഷ്യര്‍ അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ആര്‍ജെ.ഷാനിനെ പോലുള്ളവര്‍ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകള്‍…
Read Moreതെങ്ങ് ചെത്താനും അതിഥിതൊഴിലാളികളെ ഇറക്കി തൊഴിലുടമകൾ; അതിഥിത്തൊഴിലാളികളെ ഇറക്കുന്നതിനെതിരേ നിവേദനവുമായി പരമ്പരാഗത ചെത്ത് തൊഴിലാളികൾ
കൊഴിഞ്ഞാന്പാറ : അതിഥി തൊഴിലാളിക ളെ കള്ളുവ്യവസായ മേഖലയിൽ നിന്നും ഒഴിവാക്കി നിലവിൽ പ്രവർത്തിച്ചു വരുന്നവർക്ക് തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിവേദനം. ചിറ്റൂർ റെയ്ഞ്ച് ചെത്തുതൊഴിലാളി കൂട്ടായ്മയാണ് നിവേദനം നൽകിയിരിക്കുന്നത്. 1300 പേർ നിലവിൽ അബ്കാരി നിയമ വ്യവസ്ഥയ്ക്കു വിധേയമായി നിബന്ധനകളോടെ ജോലി ചെയ്തു വരികയാണ്. പരിചയസന്പന്നരായ തൊഴിലാളികൾ 25 വർഷത്തിലധികമായി തോപ്പുകളിൽ കുടിൽ കെട്ടി താമസിച്ചു വരുന്നുമുണ്ട്. സംസ്ഥാനത്തെ മിക്ക ജില്ല കളിലും ഈ മേഖല പ്രതിസന്ധിയിലും അകപ്പെട്ടിരിക്കുകയാണ്. നിലവിലുള്ളവർക്കു പോലും തൊഴിലില്ലാത്ത സാഹചര്യവും നിലവിലുണ്ട്. ഇപ്പോൾ കള്ളുവ്യവസായ ക്ഷേമനിധി പോലുമില്ല. ലൈസൻസി ,മാനേജ്മെന്റ് എന്നിവരുടെ സാന്പത്തിക ലാഭത്തിനു വേണ്ടി റജിസ്ട്രേഷൻ നിർത്തി വെച്ചിരിക്കുകയാണ് . ഇപ്പോൾ ചെത്ത് തൊഴിൽ ഉപജീവനമാക്കി ജോലി ചെയ്യുന്നവരെ കൂട്ടത്തോടെ ഒഴിവാക്കി അതിഥി തൊഴി ലാ ളി ക ളെ ഉപയോഗിക്കാൻ തൊഴിലുടമകൾ മുന്നോട്ടുവന്നിരിക്കുകയാണ്. അയൽ…
Read More