ആലുവ: മോഷണം നടക്കുന്പോൾ ഞെട്ടി പകച്ചു നിൽക്കാതെ കൃത്യസമയത്ത് ഇടപെട്ട് ഓടിച്ചിട്ട് കള്ളനെ പിടികൂടി നാട്ടിൽ താരങ്ങളായിരിക്കുകയാണ് ഒരു അമ്മയും മകളും. എടയപ്പുറം മുസ്ലിം പള്ളിക്കു സമീപം മാനാപ്പുറത്ത് വീട്ടിൽ അഡ്വ. അബ്ദുൾ റഹ്മാന്റെ ഭാര്യ ഷൈല റഹ്മാനും മകൾ ഒൻപതാംക്ലാസുകാരി സൈറ സുൽത്താനുമാണ് ഈ താരങ്ങൾ. വാടകക്കെട്ടിടത്തിൽ അന്ന്… ഇതര സംസ്ഥാനക്കാർക്ക് ഷൈല വാടകയ്ക്കു നൽകിയ കെട്ടിടത്തിൽനിന്ന് മൊബൈൽ ഫോൺ മോഷണം നടന്നത്. മോഷണം നടക്കുന്നത് കണ്ട വീട്ടമ്മ മകളോടൊപ്പം സ്കൂട്ടറിൽ പിന്തുടർന്ന് ആലുവ ജില്ലാ ആശുപത്രി വളപ്പിൽനിന്നുമാണ് തൊണ്ടി സഹിതം മോഷ്ടാവ് മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടൻ വേലായുധ (25)നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു. വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്, മോഷണക്കേസ് എന്നിവയിൽ പ്രതിയാണിയാളെന്ന് പോലീസ് അറിയിച്ചു. ഷൈല താമസിക്കുന്ന കീഴ്മാട് പഞ്ചായത്തിലെ കെട്ടിടത്തോടു ചേർന്ന് 20…
Read MoreDay: January 12, 2021
കർഷകരുടെ മിത്രങ്ങൾ വഴിയിൽ അവശനിലയിൽ; വനംവകുപ്പെത്തി മൂന്ന് വെള്ളി മൂങ്ങകളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി
കൊല്ലങ്കോട്: അവശ നിലയിൽ കണ്ടെത്തിയ മൂന്നു വെള്ളിമൂങ്ങകളെ കരിപ്പോട്ടുനിന്നും വന്യ ജീവി സംരക്ഷകർ കണ്ടെത്തി കൊല്ലങ്കോട് വനം വകുപ്പ് ഓഫീസിലെത്തിച്ചു. എലി, പെരുച്ചാഴി തുടങ്ങിയ ക്ഷുദ്ര ജീവികളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന കർഷകരുടെ മിത്രം എന്നറിയപ്പെടുന്ന വെള്ളിമൂങ്ങകളെ അവശനിലയിൽ കരിപ്പോട് ജങ്ക്ഷനുസമീപം ഇന്നലെ ഉച്ചയോടുകൂടി സഹ്യാദ്രി നേച്ചർ ക്ലബ് സെക്രട്ടറി രതീഷ് കരിപ്പോട് കണ്ടെത്തി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഓഫീസർ എസ്. ഗുരുവായൂരപ്പനെ അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയും പരിശോധനയിൽ അവയിലൊരെണ്ണത്തിന് പറക്കാൻ ബുദ്ധിമുട്ടുന്നതായി മനസ്സിലാക്കി. മറ്റു രണ്ടെണ്ണം വഴിയോരത്ത് അവശ നിലയിലായിരുന്നു. മൂന്ന് പക്ഷികളെയും സുരക്ഷിതമായി പിടികൂടി കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ രാധാകൃഷണനെ ഏൽപ്പിച്ചു. പക്ഷികളുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കി അവ്യുടെ ആവാസ മേഖലയിൽ വിടുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
Read Moreയൂ ടൂ വൃത്തികെട്ടവളേ… ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിന് പോകുമെന്ന് ഇവാന്‍ക ട്രംപ്; മകളെ ചതിയത്തി എന്ന് വിളിച്ച് ഡോണള്‍ഡ് ട്രംപ്; ഇവാന്‍കയുടെ ലക്ഷ്യം ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റാവുകയെന്ന് സൂചന…
കാര്യം അച്ഛനൊക്കെത്തന്നെ, പക്ഷെ എന്തിനും ഏതിനും അദ്ദേഹത്തിന്റെ താളത്തിനൊപ്പം തുള്ളിയാല്‍ തന്റെ ഭാവി കരിഞ്ഞുപോവുമെന്ന് ഇവാന്‍ക ട്രംപിന് നന്നായിയറിയാം. അതിനാല്‍ തന്നെ ട്രംപിന് കനത്ത മാനസികാഘാതം സമ്മാനിച്ചുകൊണ്ട് ജനുവരി 20ന് നടക്കുന്ന ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഇവാന്‍ക ട്രംപ് എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെ 2024ലെ തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസും ഇവങ്ക ട്രംപും തമ്മിലായിരിക്കും മത്സരമെന്ന രീതിയില്‍ ചില സംസാരങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതുപോലെ, ഒബാമയുമായുള്ള അടുപ്പവും, സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളില്‍ കാണിക്കുന്ന താത്പര്യവും നിമിത്തം ഒരുപക്ഷെ മേഗന് മാര്‍ക്കല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകുമെന്നും അവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇറക്കുക ഇവാന്‍ക ട്രംപിനെ ആയിരിക്കും എന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്തായാലും, ഇവാന്‍കയ്ക്ക് രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെന്നുള്ള കാര്യം ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതില്‍ നല്ല സാധ്യതകളും ഉണ്ടെന്ന് ഇവാന്‍ക തിരിച്ചറിയുന്നു.…
Read More“കാർഷിക വികസന സമിതികളിൽ യഥാർത്ഥ കർഷകരെ ഉൾപ്പെടുത്തണം’; രാഷ്ട്രീയ പാർട്ടികളുടെ നോമിനികൾ കയറിയാൽ സംഭവിക്കുന്നത്…
വടക്കഞ്ചേരി: പഞ്ചായത്തുകളിലെ കാർഷിക വികസന സമിതികളിൽ വിഎഫ്പിസികെയുടെ സ്വാശ്രയ കർഷക സമിതികളിൽ നിന്നുള്ള യഥാർത്ഥ കർഷകരെ കൂടി ഉൾപ്പെടുത്തി കർഷകരുടെ ക്ഷേമം ഉറപ്പാക്കണമെന്ന ആവശ്യം ശക്തം. കാർഷിക വികസന സമിതികളിൽ രാഷ്ട്രിയ പാർട്ടികൾ നോമിനേറ്റ് ചെയ്യുന്നവർ കയറി കൂടുന്നതുമൂലം കർഷകരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ബന്ധപ്പെട്ട അധികാരികളിലെത്താത്ത സ്ഥിതിയുണ്ട്. ഇത് കർഷകരുടെ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നതായി പാളയത്തുള്ള വിഎഫ്പിസികെയുടെ സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് കുളത്തിങ്കൽ ഹരിദാസ് പറഞ്ഞു.ജില്ലയിൽ 21 സ്വാശ്രയ കർഷക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായവിലയും വിപണിയും ഉറപ്പാക്കുന്നതിൽ ഇത്തരം സംഘങ്ങളുടെ പങ്ക് ഏറെ മികച്ചതാണ്. ഒരു ലക്ഷം തൊഴിൽദാന പദ്ധതിയിൽപ്പെട്ട കർഷകരേയും കാർഷിക വികസന സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്. സംസ്ഥാനത്ത് ഓരോ സർക്കാരുകൾ മാറി മാറി വരുന്പോൾ കർഷകരെ ഒഴിവാക്കി സമിതി പുനസംഘടിപ്പിക്കുന്നത് കാർഷിക മേഖലക്ക് ദോഷം ചെയ്യും. പച്ചക്കറികൾക്ക്…
Read Moreകുട്ടിക്കു പീഡനം! അമ്മയെ അറസ്റ്റ് ചെയ്തതിൽ വീഴ്ചയില്ലെന്നു പ്രാഥമിക വിലയിരുത്തൽ; യുവതിയുടെ ഫോണ്‍ പരിശോധിച്ചതിൽനിന്നു കുട്ടിയുടെ മൊഴി സത്യമാണെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മാതാവിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ വീഴ്ചയില്ലെന്നു പ്രാഥമിക വിലയിരുത്തൽ. ദക്ഷിണാമേഖല ഐജി ഹർഷിത അട്ടല്ലൂരി കേസ് ഫയലുകൾ പരിശോധിച്ചതിൽനിന്നാണു വിലയിരുത്തൽ. കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യനെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ഐജി കേസ് ഫയലുകൾ പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും കേസ് ഡയറിയും ചൊവ്വാഴ്ച ഹാജരാക്കാൻ എസ്ഐയോട് ആവശ്യപ്പെട്ടതായി ഐജി അറിയിച്ചു. ബാലക്ഷേമസമിതി അധ്യക്ഷ അഡ്വ.എൻ. സുനന്ദ ഡിസംബർ 30-ന് കടയ്ക്കാവൂർ എസ്എച്ച്ഒക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. യുവതിയുടെ ഫോണ്‍ പരിശോധിച്ചതിൽനിന്നു കുട്ടിയുടെ മൊഴി സത്യമാണെന്നു ബോധ്യപ്പെട്ടതിനെതുടർന്നാണ് അറസ്റ്റ് അടക്കം നടപടികളിലേക്കു കടന്നതെന്ന് ഐജിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ കുടുംബം ചൊവ്വാഴ്ച ഹൈക്കോടതിയിൽ ജാമ്യഹർജി നൽകും. ജില്ലാ പോക്സോ കോടതി അമ്മയുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണു കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
Read Moreഭരണ-പ്രതിപക്ഷ വാക്പോര്… ജനങ്ങൾ പ്രതിപക്ഷത്തിന്റെ കരണത്തടിച്ചുവെന്ന് മുഖ്യമന്ത്രി; അപമാനിക്കാൻ ശ്രമമെന്ന് ചെന്നിത്തല
ഭരണ-പ്രതിപക്ഷ വാക്പോര്… ജനങ്ങൾ പ്രതിപക്ഷത്തിന്റെ കരണത്തടിച്ചുവെന്ന് മുഖ്യമന്ത്രി; അപമാനിക്കാൻ ശ്രമമെന്ന് ചെന്നിത്തല തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തരവേളയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ ഭരണപക്ഷം ചോദ്യങ്ങളുന്നയിച്ചതിനെ തുടർന്നാണ് ബഹളം ഉണ്ടായത്. അഴിമതി ആരോപണങ്ങളിൽ പ്രതിരോധത്തിലായ സർക്കാർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല, വി.ഡി സതീശൻ, എം.സി കമറുദ്ദീൻ, ഉമ്മൻ ചാണ്ടി, അനൂപ് ജേക്കബ് തുടങ്ങിയവർക്കെതിരേയാണ് ഭരണപക്ഷം രംഗത്തെത്തിയത്. പ്രതിപക്ഷത്തെ അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്ന് വരുത്തി തീർക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വിലപ്പോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ബാർ കേസിൽ തനിക്കെതിരായ അന്വേഷണത്തെ ഭയമില്ല. ആരുടെ കൈയിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ബാർകോഴക്കേസിൽ പ്രതിപക്ഷ നേതാവാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ…
Read Moreവിവാഹവാഗ്ദാനം നൽകി വിധവയ്ക്കു പീഡനം; ആർബിഐ ജീവനക്കാരൻ അറസ്റ്റിൽ; ഭാര്യയും കുട്ടിയുമുണ്ടെന്ന വിവരം മറച്ചു വച്ചാണ് തന്നെ കബളിപ്പിച്ചതെന്ന് യുവതി
ന്യൂഡൽഹി: വിധവയായ യുവതിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്യൂണ്‍ തസ്തികയിൽ ജോലി ചെയ്യുന്ന യുവാവിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ അയ നഗറിലാണു സംഭവം. വിവാഹമോചിതനാണെ വ്യാജേന വിവാഹ വാഗ്ദാനം നൽകിയശേഷം, 2017-ൽ തന്റെ കാറിൽവച്ചു ബലാത്സംഗം ചെയ്തതായാണു യുവതി ആരോപിക്കുന്നത്. പിന്നീടാണ് ഇയാൾക്കു ഭാര്യയും കുട്ടിയുമുണ്ടെന്ന വിവരം യുവതി അറിയുന്നത്. ഇതേതുടർന്നു കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു. 2015-ൽ ആദ്യ ഭർത്താവ് മരിച്ച് ഏതാനും മാസങ്ങൾക്കു ശേഷമാണു യുവതി ഇയാളുമായി സൗഹൃദത്തിലായത്. യുവാവിനെതിരേ ഐപിസി 376, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Moreലോക്കൽ സെക്രട്ടറി വെറും ലോക്കലായപ്പോൾ പാർട്ടിക്കുണ്ടായത് അവമതിപ്പ്; സെക്രട്ടറിയുടെ തോന്ന്യാസം വൈറലായപ്പോൾ സെക്രട്ടറിയെ പുറത്താക്കി ആർഎസ്പി
കൊട്ടാരക്കര: ആർഎസ്പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും കൊട്ടാരക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തയ്യൽ തൊഴിലാളി യൂണിയൻ (യുടിയുസി) കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറിയുമായ ഇ.സലാഹുദീനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതതായി ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ അറിയിച്ചു. പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കത്തക്ക തരത്തിൽ വാർത്തകൾ ഉണ്ടായ സംഭവത്തിന് ഉത്തരവാദി ആണെന്ന് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനാലാണ് നടപടി. കഴിഞ്ഞ ദിവസം തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ പണമടച്ചതിന്റെ രസീത് ആവശ്യപ്പെട്ട് പാർട്ടി ഓഫീസിലെത്തിയ സ്ത്രീയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും കസേരയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി. ഇതിന്റെ വീഡിയോ നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽസംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ മൂന്നംഗ അന്വേഷണ കമ്മിറ്റിയെ തീരുമാനിച്ചു. മണ്ഡലം കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി.സോമശേഖരൻ…
Read Moreകുഞ്ഞുകുഞ്ഞിനെ ഭാഗ്യം തുണച്ചു; നിയന്ത്രണം വിട്ട കാർ വീടിന്റെ മുൻവശം ഇടിച്ചു തകർത്തു; വീട്ടുടമസ്ഥനും കാർ യാത്രികരും നിസാര പരിക്കുകളെ രക്ഷപ്പെട്ടു
പുനലൂർ: നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നയാളും കാർ യാത്രികരുമായ അഞ്ചുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത 744 ൽ ഇടപ്പാളയം പള്ളിമുക്കിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. പുനലൂർ ഭരണിക്കാവിൽ നിന്നും തെങ്കാശിക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിലായത്. ഇടപ്പാളയം പള്ളിമുക്ക് ലിജോ ഭവനിൽ കുഞ്ഞുകുഞ്ഞിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിനിടെ കട്ട വീണ് കുഞ്ഞുകുഞ്ഞിന് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പുനലൂർ ഭരണിക്കാവ് സ്വദേശി ഹരീഷിനും കുടുംബാംഗങ്ങളായ മറ്റ് മൂന്നുപേർക്കും നിസാര പരിക്കേറ്റു. വീടിന്റെ മുൻഭാഗം തകർത്ത് മുന്നോട്ട് നീങ്ങിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു.
Read Moreയുറേനിയം കൈവശമുണ്ടെന്ന് പാതിരാത്രിയില്‍ പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ ! കേട്ടപാതി വീട് തേടിപ്പിടിച്ച് അകത്തു കടന്ന പോലീസ് കണ്ടത് കറുത്ത പൊടി; റാന്നിയിലെ യുറേനിയത്തിന്റെ കഥ ഇങ്ങനെ…
യുറേനിയം കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ച റാന്നി സ്വദേശിയായ യുവാവും സുഹൃത്തും കുടുങ്ങി. തിരുവനന്തപുരം ബോംബ് സ്ക്വാഡില്‍നിന്നെത്തിയ വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ കുപ്പികളില്‍ സൂക്ഷിച്ചിരിക്കുന്ന കറുത്ത പൊടിക്ക് റേഡിയേഷന് ഇല്ലെന്ന് സ്ഥിരീകരിച്ചു. യുറേനിയമാണോയെന്ന് പരിശോധിക്കുന്നതിന് ഇന്ന് കൊച്ചി ഉദ്യോഗമണ്ഡലില്‍നിന്ന് വിദഗ്ധ സംഘം എത്തും. ഇതിന് ശേഷമേ സ്ഥിരീകരിക്കാനാവൂവെന്ന് തിരുവല്ല ഡിവൈ.എസ്.പി. റ്റി.രാജപ്പന് പറഞ്ഞു. റാന്നി വലിയകുളം കണികുന്നത്ത് പ്രശാന്ത്(31), സുഹൃത്ത് അടിച്ചിപ്പുഴ വലിയകുളം മഠത്തില്‍കാവ് സുനില്‍(46) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെ പക്കലുമുണ്ടായിരുന്ന കുപ്പികളില്‍ സൂക്ഷിച്ചിരുന്ന പൊടി പോലീസ് പ്രശാന്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട് പോലീസ് സീല്‍ ചെയ്ത് കാവലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ വരുന്നത്. പ്രശാന്താണ് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണില്‍ വിളിച്ച് വീട്ടില്‍ യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. വൈകാതെ ജില്ലയിലെ…
Read More