കരുനാഗപ്പള്ളി: കേരളത്തിലെ നിരവധി വാഹന മോഷണ കേസിലെ പ്രതി കണ്ണൂർ ജില്ലയിലെ തലശേരി കതിരൂർ റോസ് മഹൽ വീട്ടിൽ മിഷ്യേൽ (24) ആണ് പോലീസിന്റെ പിടിയിലായത്. വാഹനമോഷണ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ കഴിഞ്ഞമാസം അറസ്റ്റ് ചെയ്ത പ്രതിയെ അവിടുത്തെ കോവിഡ് സെന്ററിൽ അഡ്മിറ്റ് ചെയ്തു. അവിടെ നിന്ന് ചാടിയ പ്രതി പെരുമ്പാവൂരിൽ നിന്നും ഒരു വാഹനവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തിരുവനന്തപുരത്തേക്ക് വാഹനമോടിച്ചു വന്ന പ്രതി പെട്രോൾ പമ്പുകളിൽ നിന്നും എണ്ണ നിറച്ചു പണം കൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ പത്തിന് പുലർച്ചെ കരുനാഗപ്പള്ളിയ്ക്ക് സമീപം വാഹനം മറിയുകയും പിന്തുടർന്നുവന്ന പോലീസുകാർ ഇയാളെ അറസ്റ്റ് ചെയ്യുകയും ആണ് ഉണ്ടായത്. കൂടാതെ കരുനാഗപ്പള്ളി ആലുംമൂടിന് സമീപം ആലുംകടവ് സ്വദേശിയെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഒമ്നിവാനും പണവും തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയാണ്. പലതവണ പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞിട്ടുണ്ട് .…
Read MoreDay: January 12, 2021
തെറ്റു ചെയ്യാത്തതിനാൽ ഒരിഞ്ച് തലകുനിക്കില്ല;ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ തെറ്റുകാരനാവില്ല; അന്വേഷണത്തിൽ ആശങ്കയില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ തെറ്റു ചെയ്യാത്തതിനാൽ ഒരിഞ്ച് തലകുനിക്കില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം പ്രമേയം കൊണ്ടുവന്ന പ്രമേയവുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കറെ നീക്കണമെന്ന പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. പ്രമേയത്തിന് എത്രത്തോളം യുക്തിയുണ്ടെന്നു കൊണ്ടുവരുന്ന ആളുകൾ തീരുമാനിക്കണം. സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുളള അവകാശം പ്രതിപക്ഷത്തിനുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവാണെന്നും സ്പീക്കർ പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിനു പോയതിൽ പിഴവുപറ്റിയെന്നു സ്പീക്കർ സമ്മതിച്ചു. സന്ദീപ് നായരെ കുറിച്ചു യാതൊന്നും തനിക്കറിയില്ലായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസത്തിനുശേഷമാണു വിവരങ്ങൾ അറിഞ്ഞു തുടങ്ങിയത്. ഇന്റലിജൻസ് റിപ്പോർട്ടില്ലായിരുന്നു. കൂടാതെ മാധ്യമങ്ങളോ പ്രതിപക്ഷമോ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ തെറ്റുകാരനാവില്ല. അതുകൊണ്ടു താൻ പശ്ചാത്തപിക്കേണ്ട കാര്യമില്ല. ഡോളർ കടത്തുകേസിൽ തെറ്റൊന്നും…
Read More