കോഴിക്കോട്: വായ്പയെടുക്കാനായി ബാങ്കില്‍ നല്കിയ ആധാരം ഉപയോഗിച്ച് ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗവും മാനേജരും കമക്കേട് നടത്തിയതായി പരാതി. കോഴിക്കോട് നഗരത്തിലെ സഹകരണ ബാങ്കിലെ മുന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം സുബില്‍, മുന്‍ മാനേജര്‍ ശ്രീജിത്ത്, സുബിലിന്റെ അമ്മ പ്രഭസുന്ദര്ദാസ് എന്നിവര്‍ക്കെതിരേയാണ് കോടഞ്ചേരി സ്വദേശി പരാതി നല്‍കിയത്. പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണയം വച്ച വസ്തുവിന്മേല് അപേക്ഷകന് അറിയാതെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് കസബ പോലീസ് പറഞ്ഞു. വായ്പാ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന് തട്ടിപ്പിനെക്കുറിച്ച് അറിയാനായത്. മറ്റൊരാള്‍ക്ക് ഇതേ ആധാരം ഉപയോഗിച്ച് ബാങ്ക് ജീവനക്കാരനും മുന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗവും വായ്പ നല്‍കിയതായാണ് കണ്ടെത്തിയത്. എന്നാല്‍ വായ്പയെടുത്തയാള്‍ക്ക് തിരിച്ചടക്കാന്‍ സാധിച്ചില്ല. ഇതോടെ ആധാരം തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഈ വായ്പയെടുത്തത് സുബിലിന്റെ ആവശ്യത്തിനാണെന്നും സൂചനയുള്ളതായി പോലീസ് അറിയിച്ചു. ഇതിന് പുറമേ ജീവനക്കാര്‍ വായ്പാ…
Read MoreDay: January 19, 2021
അടിസക്കെ…പൊളിച്ചൂട്ടാ… ഓണക്കിറ്റില്‍ ഉപയോഗശൂന്യമായ പപ്പടം നല്കി ‘കഴിവ്’ തെളിയിച്ച കമ്പനിയുടെ കക്ഷത്തില്‍ കൊണ്ടുപോയി വീണ്ടും തലവച്ച് സപ്ലൈകോ ! ഇത്തവണ കരാര്‍ നല്‍കിയത് 8000 ക്വിന്റല്‍ പഞ്ചസാരയ്ക്ക…
സപ്ലൈകോ വഴി വിതരണം ചെയ്ത ഓണക്കിറ്റിലെ ഗുണമേന്മയില്ലാത്ത പപ്പടം വന്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പഠിക്കില്ല എന്ന നിലപാടിലാണ് സപ്ലൈകോ. മോശം സാധനം നല്‍കിയതിന് കരിമ്പട്ടികയില്‍ പെടുത്തിയ ഹഫ്സര്‍ ട്രേഡിംഗ് കമ്പനിയ്ക്കു വീണ്ടും കരാര്‍ നല്‍കിയാണ് സപ്ലൈകോ ‘മാന്യത’തെളിയിച്ചത്. ഇക്കുറി 8000 ക്വിന്റല്‍ പഞ്ചസാരയ്ക്കുള്ള കരാറാണ് തിരുവനന്തപുരത്തുള്ള കമ്പനിയ്ക്ക് നല്‍കിയത്. മുമ്പ് ഓണക്കിറ്റിലെ ഗുണനിലവാരമില്ലാത്ത പപ്പടം ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പപ്പടം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പായതുമില്ല. മോശം പപ്പടം നല്‍കിയതിനെത്തുടര്‍ന്ന് കരിമ്പട്ടികയിലായ ഇവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മൂന്നു മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്കു മാറിയതിനു തൊട്ടുപിന്നാലെയാണ് പഞ്ചസാരയ്ക്കുള്ള കരാര്‍ നല്‍കിയത്. മാത്രമല്ല മോശം പപ്പടം നല്‍കിയതിന് കമ്പനിയില്‍ നിന്ന് പിഴയീടാക്കാനുള്ള നടപടി ഇതുവരെ പൂര്‍ത്തിയായിട്ടുമില്ല. അതിനാല്‍ തന്നെ സപ്ലൈകോയുടെ പുതിയ നടപടി പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തുമെന്നുറപ്പാണ്. കിറ്റിലെ ഗുണനിലവാരമില്ലാത്ത ശര്‍ക്കരയുടെ പേരിലും ചില…
Read Moreപഴമയുടെ തനിമ വിളിച്ചോതുന്ന നാട്ടിപ്പാട്ടുകൾ! നാട്ടിപ്പാട്ടിന്റെ പൈതൃകം പുതുതലമുറയക്ക് പകർന്നു കൊടുത്ത് സൗമിനിയമ്മ
കൂത്തുപറമ്പ്: എഴുപത്തിമൂന്നിന്റെ നിറവിലും നാട്ടിപ്പാട്ടിന്റെ ഈരടികളെ പുതു തലമുറയ്ക്ക് പകർന്നു നൽകുകയാണ് പിണറായി കോളാട് ചന്ദ്രോത്ത് പറമ്പിലെ പടിക്കൽ സൗമിനി. പഴമയുടെ തനിമ വിളിച്ചോതുന്നവയാണ് നാട്ടിപ്പാട്ടുകൾ. ഒരു കാലത്ത് കാർഷിക ഇടങ്ങളിൽ ആയാസരഹിതമായി ജോലി ചെയ്യുന്നതിനും മാനസിക ഉല്ലാസത്തിനുമാണ് നാട്ടിപ്പാട്ട് ചൊല്ലിയിരുന്നത്. അന്യം നിന്നുപോകുന്ന ഇതിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സൗമിനിയമ്മ. 35 വർഷമായി ഈ രംഗത്ത് ഉണ്ട് ഇവർ. കുടുംബശ്രീ മേളകളിലൂടെയാണ് ഇവരുടെ നാട്ടിപ്പാട്ടുകൾ നാട് ശ്രദ്ധിക്കാൻ തുടങ്ങിയത്. പങ്കെടുത്ത സ്ഥലങ്ങളിൽ നിന്നൊക്കെ ഇവർ സമ്മാനങ്ങളും വാരിക്കൂട്ടി. പിന്നീട് പയ്യന്നൂർ, വടകര തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇവർ നാട്ടിപ്പാട്ടിന്റെ ഈരടികളുമായി കടന്നു ചെന്നു. തൊഴിലുറപ്പ് ജോലിയ്ക്കിടെ മറ്റ് തൊഴിലാളികളേയും സൗമിനിയമ്മ പാട്ട് പഠിപ്പിച്ചു. നാട്ടുകലാകാരകൂട്ടം കണ്ണൂർ ജില്ലാ കമ്മിറ്റിയുൾപ്പെടെയുള്ളവരും സമീപത്തെ സ്കൂൾ പിടിഎ ഭാരവാഹികളും ഇവർക്ക് സ്നേഹാദരനം നൽകിയിരുന്നു. പുതു തലമുറയ്ക്ക് നാട്ടിപ്പാട്ടിന്റെ ഈണവും തനിമയും പകർന്ന്…
Read Moreനാലുവരിപാത! കണ്ണൂരിൽ ഏറ്റെടുത്തത് 50 ശതമാനം ഭൂമി; പാപ്പിനിശേരി തുരുത്തിയിലെ സർവേ അവസാനഘട്ടത്തിൽ
പി. ജയകൃഷ്ണന് കണ്ണൂര്‍: ദേശീയപാത 17 വികസനത്തിന്റെ ഭാഗമായുളള നിര്‍ദിഷ്ട കണ്ണൂര്‍- കൊച്ചി-തിരുവനന്തപുരം അതിവേഗ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ അവസാനഘട്ടത്തിൽ. കണ്ണൂർ ജില്ലയിൽ ഇതിനകം ആവശ്യത്തിനുള്ള ഭൂമിയുടെ പകുതിയോളം ഏറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 60 ശതമാനത്തിലേറെ ഭൂമികൾ ഏറ്റെടുത്തു കഴിഞ്ഞു. പാത കടന്നുപോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല പര്‍ച്ചേഴ്സിംഗ് കമ്മിറ്റിയാണ് ഭൂ വില നിശ്ചയിച്ചു നോട്ടീസ് ഇറക്കിയ ശേഷം ആധാരങ്ങള്‍ പരിശോധിച്ച് ഭൂമി ഏറ്റെടുത്ത് നിശ്ചയിച്ച തുക ഭൂവുടമകള്‍ക്കും നല്‍കുന്നത്. ഭൂമി ഏറ്റെടുക്കല്‍ 50 ശതമാനം പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തി ആരംഭിക്കാനാകും. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ അക്വിസിഷന്‍ ജോലികള്‍ ഇതിനകം 60 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് അക്വിസിഷനെതിരേ ചില പ്രതിഷേധം ഉയരുന്നത്. കണ്ണൂർ ജില്ലയിൽ പാപ്പിനിശേരി മുതല്‍ മുഴപ്പിലങ്ങാടുവരെ കണ്ണൂര്‍ സ്പെഷല്‍ തഹസില്‍ദാരുടെയും…
Read Moreപ്രത്യേക കാരണമില്ലാതെയും തലവേദന! മൈഗ്രേൻ കാര്യങ്ങൾ…
മൈഗ്രേൻ എന്ന സംജ്ഞ ഫ്രഞ്ചുഭാഷയിൽനിന്ന് ഉത്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടന്നത്. ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി നിർദേശിച്ച തരംതിരിവുകളാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. പ്രധാനമായി 13 തരം തലവേദനകൾ. അതിന്റെ ഉപശീർഷകങ്ങളാകട്ടെ 70 തരം. എന്നാൽ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തിൽ അതിനെ രണ്ടായി തിരിക്കാം – പ്രൈമറിയും സെക്കൻഡറിയും. കാരണമില്ലാതെയും തലവേദന പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും. കാരണമുള്ള തലവേദന ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്. മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക്…
Read Moreപണിപാളി… സിപിഎം അംഗത്തിന്റെ വോട്ട് അസാധു ; മുക്കത്ത് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൂടി യുഡിഎഫിന്
മുക്കം: മുക്കം നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൂടി യുഡിഎഫിനു ലഭിച്ചു. നേരത്തെ ലഭിച്ച വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തിന് പുറമെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൂടിയാണ് അപ്രതീക്ഷിതമായി യുഡിഎഫിന് ലഭിച്ചത്. സിപിഎം അംഗം ഇ.സത്യനാരായണന്റെ വോട്ട് അസാധുവായതാണ് ഇടത് മുന്നണിക്ക് തിരിച്ചടിയായത്. അഞ്ച് അംഗങ്ങളുള്ള വിദ്യാഭ്യാസ കമ്മറ്റിയിൽ സത്യനാരായണന്റെ വോട്ട് അസാധുവായതോടെ ഇരു മുന്നണികൾക്കും രണ്ട് വീതം വോട്ടുകളായി. ഇതോടെ നറുക്കെടുപ്പ് നടക്കുകയും കോൺഗ്രസ് അംഗം എം.മധു അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. വോട്ട് അസാധുവായ സത്യനാരായണൻ തന്നെയായിരുന്നു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനാർഥി. വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ ഇടതുമുന്നണിയാണ് മുക്കം നഗരസഭ ഭരിക്കുന്നത്. നഗരസഭയിൽ ധനകാര്യം ഉൾപ്പെടെ നാലെണ്ണം ഇടതുമുന്നണിക്ക് ലഭിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം…
Read Moreഅഴീക്കോട് ഉപേക്ഷിക്കാൻ ലീഗിനെ പ്രേരിപ്പിക്കുന്നത് പരാജയ ഭീതി
; പ്രശ്നം വഷളാക്കിയത് നേതൃത്വമെന്ന് ലീഗ് അണികൾ
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ അഴീക്കോടിനു പകരം മറ്റേതെങ്കിലും സീറ്റ് ആവശ്യപ്പെടാൻ മുസ് ലിം ലീഗിനെ പ്രേരിപ്പിക്കുന്നത് പരാജയ ഭീതി. കെ.എം ഷാജിയാണ് ഇവിടുത്തെ എംഎൽഎ. അഴീക്കോട് മണ്ഡലത്തിൽ കോൺഗ്രസും ലീഗും തമ്മിലുള്ള ശീത സമരം ശക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയേക്കുമെന്ന ആശങ്ക ലീഗിൽ ശക്തമാണ്. മണ്ഡലത്തിൽ മുന്നണി ബന്ധം വഷളാക്കിയത് ജില്ലാ നേതൃത്വത്തിന്റെ പിടിപ്പു കേടും കഴിവില്ലായ്മയുമാണെന്നാണ് താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ലീഗ് പ്രവർത്തകർ പറയുന്നത്. തദേശതെരഞ്ഞെടുപ്പിൽ വളപട്ടണം പഞ്ചായത്തിൽ ലീഗും കോൺഗ്രസും നേരിട്ടു മത്സരിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് നേതൃത്വത്തിന്റെ കഴിവു കേടാണ്. പ്രശ്നം പരിഹരിക്കുന്നതിനു പകരം സൗഹൃദ മത്സരമെന്നു പറഞ്ഞ് വിഷയം ലഘൂകരിച്ചു കാണുകയാണ് ജില്ലാ നേതൃത്വം ചെയ്തത്. ഇതെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രതിഫലിച്ചേക്കുമെന്ന് പാർട്ടികമ്മിറ്റികളിൽ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇതെല്ലാമാണ് മുന്നണിക്കകത്ത് കോൺഗ്രസ്-ലീഗ് ബന്ധം വഷളാക്കാൻ ഇടയാക്കിയതെന്നും പ്രവർത്തകർ പറയുന്നു.…
Read Moreകോവിഡ് ഭേദമായവരില്‍ പലരും അഞ്ചു മാസത്തിനുള്ളില്‍ വീണ്ടും രോഗബാധിതരാകുന്നു; രണ്ടാമത് രോഗം ബാധിക്കുന്നവരില്‍ എട്ടില്‍ ഒരാള്‍ മരണത്തിനു കീഴടങ്ങുന്നു; കോവിഡ് അറിഞ്ഞതിലും വലിയ ഭീകര വൈറസ്…
കോവിഡ് വന്നുപോയവരില്‍ എല്ലാക്കാലത്തേക്കും ആന്റിബോഡി ഉണ്ടാകുമെന്ന പ്രത്യാശ അവസാനിക്കുന്നു. കോവിഡ് വന്നു പോയവരും വാക്സിന് എടുത്തവരുമെല്ലാം വീണ്ടും രോഗബാധിതരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. രോഗം ഭേദമായതിനു ശേഷം അഞ്ചുമാസത്തിനുള്ളില്‍ പലര്‍ക്കും രോഗം വീണ്ടും വരുന്നതായാണ് വിവരം. ഇതു കൂടാതെ രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്കും രോഗം വീണ്ടും വരുന്നുണ്ട് എന്നതാണ് സത്യം. അതിനാല്‍ തന്നെ വാക്സിനിലും അമിത പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല കോവിഡ് മുക്തരായവരില്‍ പലര്‍ക്കും അഞ്ചുമാസത്തിനുള്ളില്‍ മാരകരോഗങ്ങള്‍ ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ അത് മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Read Moreഎടുത്ത് വച്ചതെല്ലാം എന്റെ സ്വകാര്യ കളക്ഷന്റെ ഭാഗമാണ്..! നമിത പ്രമോദ്
ഓരോ സിനിമയിലും അഭിനയിച്ച് കഴിയുന്പോൾ അതിലെ കഥാപാത്രം ഉപയോഗിച്ച എന്തെങ്കിലുമൊരു വസ്തു എടുത്ത് വയ്ക്കാറുണ്ട്. ചിലപ്പോൾ അത് മാലയോ കമ്മലോ കൊലുസോ ആയിരിക്കാം. എടുത്ത് വച്ചതെല്ലാം എന്റെ സ്വകാര്യ കളക്ഷന്റെ ഭാഗമാണ്. പുതിയ തീരങ്ങൾ എന്ന സിനിമയിലെ താമരയുടെ കൊലുസാണ് ഞാൻ എടുത്ത് വെച്ചിട്ടുള്ളത്. അതുപോലെ വിക്രമാദിത്യനിൽ ഗാനരംഗത്തുള്ള കറുത്ത ചുരിദാർ, പുള്ളിപ്പുലിയുടെ സമയത്തെ ടെറാക്കോട്ടയുടെ ഒരു കമ്മൽ, അങ്ങനെയാണ് എന്റെ കളക്ഷനുകൾ. എല്ലാം നല്ല ഓർമകളാണ്.പുതിയ തീരങ്ങൾ എന്ന സിനിമ അത്രയ്ക്ക് ഹിറ്റ് ആയിരുന്നില്ലെങ്കിലും എനിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് ആ സിനിമയിലേത്. കുറേ പരിശ്രമങ്ങൾ ആ കഥാപാത്രത്തിന് പിന്നിലുണ്ടായിരുന്നു. എന്റെ ആദ്യ നായികാ കഥാപാത്രമായിരുന്നു താമര എന്നതുകൊണ്ടും എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് അത്. -നമിത പ്രമോദ്
Read Moreഎനിക്കൊപ്പം നിന്ന ജയറാം! ഭരതേട്ടന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ജയറാം ഒത്തിരി സഹായിച്ചിട്ടുണ്ട്; കെപിഎസി ലളിത
ഭരതേട്ടന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ജയറാം ഒത്തിരി സഹായിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ശനിയാഴ്ചയാണ് പറയുന്നത് ബുധനാഴ്ചയാണ് സർജറി, ഉടൻ തന്നെ ഒന്നര ലക്ഷം രൂപ കെട്ടണമെന്ന്. അങ്ങനെ ഞാൻ മുത്തൂറ്റ് ജോർജിനെ വിളിച്ചു. എങ്ങനെ എങ്കിലും തരപ്പെടുത്തി നൽകാം എന്ന് അദ്ദേഹം അറിയിച്ചു. ഈ സംഭവം ജയറാം അറിഞ്ഞതോടെ എന്നോട് പറഞ്ഞു ചേച്ചി ഒാക്കെ പറഞ്ഞോളൂ, ചൊവ്വാഴ്ച ഞാൻ പണവുമായി വരും, ബുധനാഴ്ച ചേച്ചി ഓപ്പറേഷൻ ഫിക്സ് ചെയ്തോളാൻ പറഞ്ഞു. ജയറാം ആ സമയത്ത് പാരീസിലായിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങൾക്കും എനിക്കൊപ്പം നിന്ന ഒരാളാണ് ജയറാം. -കെപിഎസി ലളിത
Read More