ജിയാ ചലേ… എന്ന് തുടങ്ങുന്ന ദിൽസേയിലെ ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഞാനും ഷാരുഖ് ഖാനും ഒന്നിച്ച ഈ ചിത്രത്തിൽ കേരളത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനമാണിത്. മലയാളത്തിനൊപ്പം കായലും വഞ്ചിയും ആനയുമെല്ലാം കടന്നുവരുന്ന കേരളത്തനിമയുള്ള ഗാനരംഗം. ഞാൻ എന്താണ് ചെയ്യുന്നത് എന്നോർത്ത് ആനകൾ അന്പരന്നു നിൽക്കുകയാണ്. ഫറ ഖാൻ പറഞ്ഞകാര്യങ്ങൾ നല്ല കുട്ടിയായി ചെയ്യുകയായിരുന്നു ഞാൻ. ദിൽസെ ഷൂട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് ഇത്. – പ്രീതി സിന്റ
Read MoreDay: January 19, 2021
സാമൂഹ്യമാധ്യമത്തിലൂടെ അവർ അടുത്തു; നാലുമക്കളുള്ള യുവാവും മൂന്നു മക്കളുള്ള യുവതിയും ഒളിച്ചോടി; ചാലക്കുടി കേസ് ഇങ്ങനെ…
ചാലക്കുടി: കാണാതായ യുവതിയെയും യുവാവിനെയും പോലീസ് മലപ്പുറത്തുനിന്നും പിടികൂടി. വി.ആർ. പുരം സ്വദേശിയായ യുവതിയെ ഒരാഴ്ച മുന്‍പാണ് കാണാതായത്. ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരിയാരം സ്വദേശിയായ അഭിലാഷ് (34) എന്ന യുവാവിനോടൊപ്പം പിടികൂടിയത്. അഭിലാഷിന് നാല് മക്കളുണ്ട്. യുവതിക്ക് മൂന്ന് മക്കളുമുണ്ട്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇവർ ഒളിച്ചോടിയതായിരുന്നു. ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. അഭിലാഷിന്റെ ഭാര്യയും ഭർത്താവിനെ കാണാനില്ലെന്ന പരാതി നേരത്തെ പോലീസിൽ നൽകിയിരുന്നു.
Read Moreഈ ദുരന്തങ്ങള്‍ക്കും അസുഖങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട് ! അതു കറക്റ്റ് ആയി പാവങ്ങളെ തേടിപ്പിടിച്ചു വരും…വിദ്യയ്ക്ക് അവളുടെ മുഖം തിരികെ കൊടുക്കണം !
തീപ്പൊള്ളലില്‍ സ്വന്തം മുഖം നഷ്ടമായ ദിവ്യ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ദുരവസ്ഥ പങ്കുവെച്ചിരിക്കുകയാണ് രേവതി രൂപേഷ് എന്ന യുവതി. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ മുഖം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവള് ജീവിക്കുന്നത്. എന്നാല്‍ മുന്നിലുള്ള ഏക തടസം സാമ്പത്തിക പരാധീനതകളാണ്. ഇത്രയും നാള് ഉള്ള സമ്പാദ്യം സ്വരുക്കൂട്ടിയും കടം വാങ്ങിയും പിടിച്ചു നിന്നു. എന്നാല്‍ ഇനി സഹായമില്ലാതെ വയ്യെന്ന് കുറിക്കുകയാണ് രേവതി. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…ഒരു രണ്ടു മിനിറ്റ് ഈ പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ മാറ്റി വക്കണം…..പോസ്റ്റ് വായിക്കണം, വീഡിയോ കാണണം…നിങ്ങള്‍ക്ക് പറ്റുന്നത് ചെയ്യണം. വിദ്യ എന്ന ഈ പെണ്‍കുട്ടി തിരികെ ചോദിക്കുന്നത് അവളുടെ മുഖം ആണ് . ഒരു വര്‍ഷം മുന്നേ ഉണ്ടായ തീപ്പൊള്ളലില്‍ അവര്‍ക്ക് നഷ്ടമായത് അവളുടെ മുഖമാണ്.. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അത് തിരിച്ചു കിട്ടും എന്ന് അമൃതയിലെ ഡോക്ടര്‍ സന്ദീപ് ഉറപ്പ് കൊടുത്തിട്ടുണ്ട്……
Read Moreമറ്റാരുമായും താരതമ്യം ചെയ്യാറില്ല, എനിക്ക് ജീവിക്കാൻ ആഗ്രഹമുള്ളതു പോലെയാണ് ജീവിക്കുന്നത്..! സണ്ണി ലിയോൺ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണം ഇങ്ങനെ…
അശ്ലീല സിനിമകളിൽനിന്നു ബോളിവുഡിലേക്ക് എത്തി മുഖ്യധാരാ താരമായി മാറിയ നടിയാണ് സണ്ണി ലിയോണ്‍. തന്റെ ഗ്ലാമർ ഫലപ്രദമായി മാർക്കറ്റ് ചെയ്യുന്നതിൽ വിജയിച്ചതോടെയാണ് ബോളിവുഡ് ഈ നടിക്കു പിന്നാലെ കൂടിയത്. മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ഇവർക്ക് ഏറെ ആരാധകരെയും സൃഷ്ടിക്കാൻ കഴിഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞ് വീണ്ടും സിനിമാലോകത്ത് സജീവമാകുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. കോവിഡിനെ തുടർന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ്ആഞ്ചലീസിലായിരുന്നു താരം. തിരിച്ചുവരവിനു മുന്നോടിയായി സണ്ണി ലിയോൺ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണം ഇങ്ങനെ. സമകാലീന നടിമാരുടെ അവസരങ്ങളുമായി താരതമ്യം ചെയ്യുന്നതിനോട് തീരെ താൽപര്യമില്ലാത്തയാളാണ് ഞാൻ. മറ്റുള്ളവർക്കു ലഭിക്കുന്ന അവസരങ്ങളെയോർത്ത് ഒരിക്കലും ആകുലപ്പെട്ടിട്ടില്ല. ആരോടും മത്സരിക്കണം എന്നതിൽ വിശ്വസിക്കുന്നില്ല. മറ്റാരുമായും താരതമ്യം ചെയ്യാറില്ല. എനിക്ക് ജീവിക്കാൻ ആഗ്രഹമുള്ളതു പോലെയാണ് ജീവിക്കുന്നത്. മറ്റുള്ളവർ എന്താണ് ചെയ്യാറുള്ളതെന്ന് എന്നെ ബാധിക്കാറില്ല. എന്റെയും എന്റെ കുടുംബത്തിന്റെയും കാര്യം മാത്രമാണ് നോക്കുന്നത്. മറ്റുള്ളവർ എന്താണ്…
Read Moreകുട്ടികൾക്ക് മാത്രമല്ല ജനപ്രതിനിധികൾക്കും ഏറെ ഇഷ്ടം; ജനപ്രതിനിധികളുടെ ഓണ്‍ലൈൻ പഠനത്തിൽ റിക്കാർഡ് ഹാജർ !
സ്വന്തം ലേഖകൻതൃശൂർ: ഓണ്‍ലൈൻ പഠനം കുട്ടികൾക്ക് മാത്രമല്ല നമ്മുടെ ജനപ്രതിനിധികൾക്കും ഏറെ ഇഷ്ടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കിലയുടെ നേതൃത്വത്തിൽ ആദ്യമായി ഓണ്‍ലൈനിൽ പരിശീലനം നൽകിയപ്പോൾ ഹാജരായ പഠിതാക്കളുടെ എണ്ണം റിക്കാർഡായിരുന്നു. നാലു ദിവസങ്ങളിലായാണ് പരിശീലനം നൽകിയത്. ജില്ലാ പഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 19576 ജന പ്രതിനിധികൾ പങ്കെടുത്തു. 21569 പേരാണ് പങ്കെടുക്കാൻ ഉണ്ടായിരുന്നത്. ജില്ലകളിലെ പ്രാദേശിക അവധിയും കോവിഡ്19 സാഹചര്യവും കാരണം തദ്ദേശഭരണസ്ഥാപനങ്ങളിലെ പരിശീലനങ്ങൾ മാറ്റിവെച്ചിരുന്നു. ഇങ്ങനെയുള്ള ജില്ലകളിലായി പങ്കെടുക്കാനുള്ള 1993 പേർക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളായ 331 പേർക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ നേരിട്ടാണ് സംഘടിപ്പിക്കുക. 90ശതമാനത്തിലേറെ ജനപ്രതിനിധികളും പങ്കെടുത്ത പരിശീലനം വിജയകരമായി. ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും വ്യത്യസ്ത സമയം നിശ്ചയിച്ചു നൽകിയാണ് പരിശീലനം നൽകിയത്. കില ചുമതലപ്പെടുത്തിയ റിസോഴ്സ് ടീമുകൾ…
Read Moreഓരോരോ ആചാരങ്ങളേ…! 50 അടി ഉയരത്തിൽനിന്നു കുഞ്ഞിനെ കാലിലും കൈയിലും തൂക്കി താഴെ വിരിച്ചു പിടിച്ച തുണിയിലേക്ക് എറിയുക; ഭാഗ്യം വരുമത്രേ; സംഭവം ആഫ്രിക്കയിലല്ല, ഇന്ത്യയില്‍…
കേൾക്കുന്പോൾ തന്നെ ഉള്ളിലൂടെ ഒരു തരിപ്പ്. ഒരു അച്ഛനും അമ്മയും എങ്ങനെ ധൈര്യപ്പെട്ട് ഇതു ചെയ്യും? കർണാടകയിലും മഹാരാഷ്ട്രയിലും നടക്കുന്ന ഒരു ആചാരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കർണാടകയിലെ ശ്രീ ശാന്തേശ്വർ ക്ഷേത്രത്തിലും മഹാരാഷ്ട്രയിലെ ഷോലാപ്പൂർ നഗരത്തിലെ ബാബാ ഉമർ ദർഗയിലും നടക്കുന്ന ആചാരത്തെ പരിചയപ്പെടാം. കണ്ടുനിൽക്കാനാകുമോ? കർണാടകയിൽ 700 വർഷങ്ങളായി തുടർന്നു പോരുന്ന ആചാരമാണിത്. കുഞ്ഞുങ്ങളെ 30 അടി ഉയരത്തിൽനിന്നു താഴേക്കു എറിയുന്നതാണ് ആചാരം. കൈയും കാലും കൂട്ടിപ്പിടിച്ചാണ് താഴേക്ക് എറിയുന്നത്. താഴെ വലിയൊരു ആൾക്കൂട്ടം കാത്തുനിൽപ്പുണ്ടാവും. ഇവർ വലിയ കിടക്ക വിരിപ്പ് ഉയർത്തിപ്പിടിച്ചുണ്ടാവും. മുകളിൽനിന്നു താഴേക്ക് എറിയുന്ന കുഞ്ഞുങ്ങൾ ഈ വിരിപ്പിലേക്ക് ആയിരിക്കും വന്നുവീഴുക. ശരീരവും അവയവങ്ങളും വളർച്ച തുടങ്ങിയിട്ടേയുള്ള കുഞ്ഞുങ്ങളോടാണ് ആചാരത്തിന്റെ മറവിലുള്ള സാഹസികത. ഇങ്ങനെ ചെയ്താൽ കുഞ്ഞിനും കുടുംബത്തിനും സന്പൂർണ അഭിവൃദ്ധി ഉണ്ടാവുമത്രേ. ഇങ്ങനെ താഴേക്കിടുന്ന ശിശുക്കളിൽ ഭൂരിഭാഗവും രണ്ടു വയസിനു താഴെയുള്ളവരാണ്. നിലവിളിച്ചു…
Read Moreജലദൗർലഭ്യം ഇനി മറക്കാം… ജലസമൃദ്ധിയിലേക്ക് തൃശൂർ; 2024 നകം ജില്ലയിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ
സ്വന്തം ലേഖകൻതൃശൂർ: ജില്ല നേരിട്ടിരുന്ന ജല ജല ദൗർലഭ്യം ഇനി പഴങ്കഥ മാത്രം. തൃശൂർ ജലസമൃദ്ധിയിലേക്ക് നീങ്ങുന്നു. 2024 നകം തൃശൂരിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ മുന്നോട്ടുപോവുകയാണ്. 52.85 ലക്ഷം വീടുകളിൽ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന നൂതന പദ്ധതിക്ക് ജലജീവൻ മിഷൻ തുടക്കം കുറിച്ചു. ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേരളത്തിലെ ഗ്രാമീണ ഭവനങ്ങൾക്ക് മുഴുവൻ 2024 ആകുന്പോഴേക്കും കുടിവെള്ള കണക്ഷനുകൾ നൽകുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ ജില്ലയിൽ കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ജില്ലയിലെ 607351 വീടുകളിൽ 178629 വീടുകളിലാണ് നിലവിൽ കുടിവെള്ള കണക്ഷനുകൾ ഉള്ളത്. പദ്ധതി വഴി ബാക്കി വീടുകൾക്ക് 2024 ആകുന്പോഴേക്കും കുടിവെള്ള കണക്ഷനുകൾ ഉറപ്പാക്കും. ഒന്നാംഘട്ടമായി 82 പഞ്ചായത്തുകളിൽ 145115…
Read Moreകൊറോണക്കാലത്തെ വിവാഹം, ഓരോരോ ഐഡിയകളേ ! സമ്മാനം കയ്യിൽ കരുതി ബുദ്ധിമുട്ടേണ്ട, കല്യാണത്തിന് എത്തിയില്ലെങ്കിലും സമ്മാനം നൽകാം; കിടിലൻ ഐഡിയ….
കൊറോണക്കാലത്തെ വ്യത്യസ്തമായ വിവാഹങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും ദിനംപ്രതിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് വ്യത്യസ്തമായ ഒരു വിവാഹം കൂടി. മധുരയിൽ നിന്നുള്ള വധൂവരന്മാരാണ് വിവാഹ ക്ഷണക്കത്തിലെ വ്യത്യസ്തതകൊണ്ട് വൈറലായിരിക്കുന്നത്. വിവാഹസമ്മാനമായി പണം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഇവരുടെ കിടിലൻ ഐഡിയ. ക്ഷണക്കത്തിലെ ക്യുആർകോഡ് സ്കാൻ ചെയ്ത് പണം നൽകാം. ഗൂഗിൾപേ, ഫോണ്‍പേ എന്നിവയുടെ ക്യുആർ കോഡാണ് ഇവർ ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ വിവാഹങ്ങൾക്കിടയിൽ സമ്മാനവും ഡിജിറ്റലാക്കി. സമ്മാനം കയ്യിൽ കരുതി ബുദ്ധിമുട്ടേണ്ട, കല്യാണത്തിന് എത്തിയില്ലെങ്കിലും സമ്മാനം നൽകാം എന്നീ സൗകര്യങ്ങൾക്കൂടിയുണ്ട് ഈ ഡിജിറ്റൽ സമ്മാനത്തിന്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹത്തിന് ക്ഷണിച്ചവരിൽ മുപ്പതോളം പേർ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ പറയുന്നത്. ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളും അന്വേഷണങ്ങളും ഉണ്ടായതായി ഇവർ പറയുന്നു.
Read Moreബിലാല്‍ പഴയ ബിലാലല്ല … ഇനി ഗുണ്ട; കുപ്രസിദ്ധ മോഷ്ടാവ് ബിലാല്‍ ഗുണ്ടാ ലിസ്റ്റിലേക്ക്
കോഴിക്കോട്: കോട്ടയം പോലീസ് സ്റ്റേഷന് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് കോടതിയെ സമീപിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കൈതമലത്താഴത്ത് ബിലാലി(24)നെയാണ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളജ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മെഡിക്കല്‍കോളജ് പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമക്കേസുള്‍പ്പെടെ 24 കേസുകളിലെ പ്രതിയാണ് ബിലാല്‍. ക്രിമിനല്‍ പശ്ചാത്തലവുമായി ജീവിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇതുവരേയും ബിലാല്‍ റൗഡി ലിസ്റ്റില്‍ പോലും ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് മെഡിക്കൽ്കോളജ് പോലീസ് മുന്‍കരുതല്‍ അറസ്റ്റിന് വേണ്ടി ആർഡിഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ബിലാലിനെതിരേ റൗഡി ഷീറ്റ് ഓപ്പണ്‍ ചെയ്ത് റൗഡി പട്ടികയിലുള്പ്പെടുത്തുകയായിരുന്നു. കേസോ പരാതികളോ ഒന്നുമില്ലാതെ തന്നെ പ്രശ്നങ്ങളുണ്ടാക്കിയാല്‍ ബിലാലിനെ സിറ്റി പോലീസിന് അറസ്റ്റ് ചെയ്യാം. പിന്നീടാണ് യഥാര്‍ഥ…
Read Moreഎല്ലാം നല്ല ‘കിടുക്കൻ’ സാധനങ്ങൾ, 3000 വർഷം പഴക്കം! ഈജിപ്തിലെ കെയ്റോയിൽ 3000വർഷം പഴക്കമുള്ള ചരിത്ര അവശിഷ്ടങ്ങൾ കണ്ടെത്തി; കിട്ടിയത് ഇതൊക്കെ…
കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ 3000വർഷം പഴക്കമുള്ള ചരിത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. കെയ്റോയിലെ സക്കാറ പര്യവേക്ഷണ സ്ഥലത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രമുഖ ഈജിപ്റ്റോളജിസ്റ്റായ സഹി ഹവാസിന്റെ നേതൃത്വത്തിലാണ് പര്യവേക്ഷണം നടത്തിയത്. മരംകൊണ്ടുള്ള 50 ശവപ്പെട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ബിസി പതിനാറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലുള്ളവയാണ് ഇവയെന്നാണ് കണ്ടെത്തൽ. ഇതിനുപുറമേ കല്ലുകൊണ്ടുള്ള ശവപ്പെട്ടി, 22 ദണ്ഡുകൾ, അഞ്ച്മീറ്റർ നീളമുള്ള മരണത്തെപ്പറ്റിപറയുന്ന പുസ്തകത്തിലെ 17ാം അധ്യായത്തിന്റെ പാപ്പിറസ് ചുരുൾ, മരംകൊണ്ടുള്ള വഞ്ചികൾ, മുഖാവരണങ്ങൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പിരമിഡുകൾ, പഴയകാല ആശ്രമങ്ങൾ, മൃഗങ്ങളെ അടക്കം ചെയ്ത സ്ഥലങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ട ഈ പ്രദേശം യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
Read More