സിനിമാ ശാലകളിൽ സെക്കൻഡ് ഷോ വേണം; ബാറുകൾ രാത്രി 11 വരെ ആകാമെങ്കിൽ സിനിമാ തീയറ്ററുകളും രാത്രിയിൽ വേണമെന്ന്വൈപ്പിൻ: ബാറുകളിൽ രാത്രി 11 വരെ മദ്യ വിതരണമാകാമെങ്കിൽ എന്തുകൊണ്ട് സിനിമാ തിയറ്ററിൽ സെക്കൻഡ് ഷോ പാടില്ലെന്ന് സർക്കാർ ശഠിക്കുന്നു. ചോദിക്കുന്നത് സിനിമാ പ്രേക്ഷകരാണ്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 13 മുതൽ കേരളത്തിലെ തീയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചെങ്കിലും രാവിലെ ഒന്‍പതു മുതൽ രാത്രി ഒന്പതുവരെ പ്രവർത്തനം പാടുള്ളുവെന്ന നിഷ്കർഷയുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി മൂന്ന് പ്രദർശനമെ ഇപ്പോൾ ഉള്ളു. ഇതാകട്ടെ ഒന്നിടവിട്ട സീറ്റുകളിലായി 50 ശതമാനം പ്രേക്ഷകരെ മാത്രമാണ് കയറ്റുന്നത്. പകലെല്ലാം ജോലികഴിഞ്ഞെത്തുന്നവർ പലരും സെക്കന്റ് ഷോ കാണാനാണ് എത്താറ്. എന്നാൽ സെക്കൻഷോ ഇല്ലാതെ വന്നതോടെ ഇത്തരമാളുകൾ നിരാശരാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമാ തീയറ്ററുകൾക്ക് പിടിച്ചുനിൽക്കണമെങ്കിൽ സെക്കന്റ് ഷോ വേണമെന്ന അഭിപ്രായമാണ് ഉടമകൾക്കും ഉള്ളത്. അവധി…
Read MoreDay: January 19, 2021
എന്തൊരു വിചിത്രമായ ഹോബി ! ടെന്‍ഷന്‍ കുറയ്ക്കാന്‍ കൊതുകുകളെ സ്റ്റിക്കറാക്കി ബുക്കില്‍ ഒട്ടിക്കുന്ന പെണ്‍കുട്ടി; കൊതുകിനെ ചതയ്ക്കാതെ കൊല്ലുന്ന സാങ്കേതികവിദ്യയും വികസിപ്പിച്ചു…
കൊതുകില്ലാത്ത കൊച്ചിയെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ ? 2019 -ല്‍ മാത്രം 487,000 മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കൊതുകിനെ ഒതുക്കാന്‍ 19കാരി ശ്രേയ മോഹന്‍പാത്ര കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊതുകിനെ അകറ്റി നിര്‍ത്താനായി ഇലക്ട്രിക് മെഷീനുകളും, കോയിലുകളും റാക്കറ്റും ഒക്കെ പരീക്ഷിച്ചു പരാജയപ്പെട്ടപ്പോഴാണ്. ഒരു കാര്യവുമുണ്ടായില്ല. ഒടുവില്‍ സ്വന്തം കൈ തന്നെ ആയുധമാക്കാന്‍ അവള് തീരുമാനിച്ചു. അതോടെ അതവള്‍ക്ക് ഒരു വിനോദമായി മാറി. ടെന്‍ഷന്‍ അകറ്റാന്‍ അവള് തന്നെ കണ്ടെത്തിയ മാര്‍ഗ്ഗം. പലരും ടെന്‍ഷന്‍ വന്നാല്‍ പാട്ടു കേള്‍ക്കുകയോ, ഒന്ന് പുറത്തിറങ്ങി നടക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്. എന്നാല്‍, ശ്രേയ കൊതുകിനെ കൊന്നാണ് ടെന്‍ഷന്‍ അകറ്റുന്നത്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഇത് വളരെ പരിശീലനവും, സൂക്ഷ്മതയും വേണ്ട ഒന്നാണെന്നാണ് ശ്രേയയുടെ പക്ഷം. ഇങ്ങനെ കൊന്ന കൊതുകുകളെ അവള് സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.…
Read Moreവരാപ്പുഴ കസ്റ്റഡി മരണം; വിചാരണ നടപടി ആരംഭിച്ചു; പ്രതിപട്ടികയിൽ 9 പോലീസ് ഉദ്യോഗസ്ഥർ
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് ചവിട്ടിക്കൊലക്കേസിലെ വിചാരണ നടപടികള്‍ വിചാരണ കോടതി ആരംഭിച്ചു. ഇന്നു ഹാജരാകണമെന്നാവശ്യപ്പെട്ടു പ്രതികൾക്കു സമന്‍സ് അയച്ചിരുന്നു. വരാപ്പുഴ എസ്ഐയായിരുന്ന ദീപക്ക്, റൂറല്‍ എസ്പിയുടെ പ്രത്യേക ടീമിലുണ്ടായിരുന്ന സുമേഷ്, ജിതിന്, സന്തോഷ് എന്നിവരുള്‍പ്പെടെ ഒമ്പതു പ്രതികള്‍ക്കാണ് സമന്‍സ് അയച്ചത്. ഈ കേസില്‍ 2019 ഡിസംബര്‍ 16നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറവൂര്‍ നന്ത്യാട്ടുകുന്നിലെ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ തുടങ്ങിയിരുന്നില്ല. ഒമ്പതുതവണ മജിസ്ട്രേട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും നടപടി പൂര്‍ത്തിയാക്കി സെഷന്‍സ് കോടതിക്ക് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ജനുവരി 19നു ശേഷം പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികള്‍ തുടങ്ങും. 2018 ഏപ്രിലിലാണ് വരാപ്പുഴ ദേവസ്വം പാടത്ത് ഷേണായ് പറമ്പില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ നാലു പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഒൻപത്…
Read Moreറബിന്‍സിനെ കസ്റ്റംസ് ചോദ്യംചെയ്തു തുടങ്ങി; റബിന്‍സിന്റെ മൊബൈല്‍ ഫോണ്‍ കോള്‍ ഡേറ്റ കസ്റ്റംസ് ശേഖരിച്ചു
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ. ഹമീദിനെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി. സാമ്പത്തിക കുറ്റവിചാരണ കോടതി കസ്റ്റംസ് ആവശ്യപ്പെട്ട പത്തുദിവസത്തെ കസ്റ്റഡി അനുവദിച്ചിരുന്നു. അതിനിടെ സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും പി.എസ്. സരിത്തിനെയും വീണ്ടും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ കസ്റ്റംസിന് അനുമതി കിട്ടി. റബിന്‍സിന്റെ മൊബൈല്‍ ഫോണ്‍ കോള്‍ ഡേറ്റ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേരെ ചോദ്യംചെയ്തിരുന്നു. എന്നാല്‍, റബിന്‍സിനെ ചോദ്യംചെയ്യാന്‍ സാധിച്ചിരുന്നില്ല. റബിന്‍സിന്റെ അറസ്റ്റ് ഡിസംബര്‍ 15-നാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. പ്രധാന ആസൂത്രകന്റബിന്സ് ദുബായിലായിരുന്ന സമയത്ത് മൂവാറ്റുപുഴയില്‍ കസ്റ്റംസ് പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ കണ്ടെത്തിയ വസ്തുതകളുടെ വിശദാംശങ്ങള്‍ കണ്ടെത്താനാണ് റബിന്‍സിനെ ചോദ്യം ചെയ്യുന്നത്. വിദേശത്ത് ഇരുന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കിയതിന്റെ പ്രധാന ആസൂത്രകന്‍ റബിന്‍സ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. യുഎഇ നാടുകടത്തിയ…
Read Moreമാട്രിമോണിയല്‍ വെബ്സൈറ്റില്‍ കൂടി പരിചയപ്പെട്ടു, സൗഹൃദം പിന്നീട് ചാറ്റിംഗിലേക്കും ഫോണ്‍വിളിയിലേക്കും വളര്‍ന്നു! വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് സീരിയൽ നടി; പൈലറ്റിനെതിരെ കേസ്
മുംബൈ: വിവാഹവാഗ്ദാനം നൽകി പൈലറ്റ് പീഡിപ്പിച്ചെന്ന പരാതിയുമായി മോഡലും സീരിയൽ നടിയുമായ യുവതി. ഭോപ്പാൽ സ്വദേശിയായ പൈലറ്റിനെതിരെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. മാട്രിമോണിയൽ വെബ്സൈറ്റിൽ കൂടിയാണ് യുവതിയും പൈലറ്റായ യുവാവും തമ്മിൽ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് ചാറ്റിംഗിലേക്കും ഫോൺവിളിയിലേക്കും വളർന്നു. 10 ദിവസങ്ങൾക്ക് മുൻപ് തന്റെ വീട്ടിലേക്ക് വന്ന് യുവാവ് അവിടെ വച്ച് വിവാഹം കഴിക്കാമെന്നും മാതാപിതാക്കളെ അറിയിക്കാമെന്ന് വാക്ക് തന്നുവെന്നും തുടർന്ന് തന്നെ പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാൾ വാക്ക് പാലിക്കാതിരുന്നതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസ്വർണക്കടത്ത് കേസ്: കസ്റ്റംസും കുറ്റപത്രം നല്കാൻ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസും കുറ്റപത്രത്തിലേക്കു കടക്കുന്നു. ആദ്യ പടിയായി, കമ്മീഷണര്‍ അടുത്ത മാസം ആദ്യം തന്നെ പ്രതികള്‍ക്കു ഷോകോസ് നോട്ടീസ് നല്‍കും. കുറ്റപത്രം നല്‍കുന്നതിന് മുമ്പു പ്രതികള്‍ക്കു ഷോകോസ് നല്‍കണമെന്നാണ് കസ്റ്റംസ് ചട്ടം. ഇതിനു മറുപടി ലഭിച്ച ശേഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കസ്റ്റംസിന്റെ നീക്കം. എല്ലാ പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യില്ല. ചില പ്രതികള്‍ക്കു നികുതിയും പിഴയും നല്കി വിചാരണയില്‍നിന്ന് ഒഴിവാകാം എന്നാണ് സൂചന. കുറ്റപത്രം മാർച്ചിൽകഴിഞ്ഞ ജൂലൈ അഞ്ചിനാണ് നയതന്ത്ര ബഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. കേസില്‍ 26 പേരെയാണ് കസ്റ്റംസ് ഇതു വരെ പ്രതിചേര്‍ത്തത്. ഗൂഢാലോചനയിലും കള്ളക്കടത്തിലും നേരിട്ട് പങ്കെടുത്തവരെയെല്ലാം കണ്ടെത്തിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിദേശത്തുള്ളവരൊഴികെ എല്ലാവരും പിടിയിലായി. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരേ കുറ്റപത്രം തയാറാക്കുന്ന നടപടികള്‍ തുടങ്ങുന്നത്. എന്‍ഐഎയെയും ഇഡിയെയും പോലെ കസ്റ്റംസിന് നേരിട്ട് കുറ്റുപത്രം നല്‍കാനാവില്ല. കസ്റ്റംസ് ചട്ട…
Read Moreവഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കും ഐപിസി വകുപ്പിട്ടു; കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി നിയമപ്രകാരമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 500 കോടിയുടെ അഴിമതിക്കേസിൽ കശുവണ്ടി വികസന കോർപ്പറേഷൻ എംഡിയായിരുന്ന കെ.എ. രതീഷ്, ചെയര്‍മാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന ആര്. ചന്ദ്രശേഖരന്, കരാറുകാരന് ജയ്മോഹന്‍ ജോസഫ് എന്നിവരാണ് പ്രതികൾ. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്ക് ബദലായാണ് നടപടി. കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സിബിഐ തടഞ്ഞത്. പിസി ആക്ട് പ്രകാരമാണ് സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന് വേണ്ടത്. എന്നാല്‍ ഐപിസി പ്രകാരം അത്തരം ഒരനുമതിയുടെ ആവശ്യമില്ല. ഈ സാധ്യതയാണ് സിബിഐ ഉപയോഗപ്പെടുത്തിയത്.
Read Moreപദവികളോട് ആർത്തിയുമില്ല, ഡൽഹിക്കു പോയിട്ടുമില്ല; കെപിസിസിക്ക് ഇപ്പോൾ അധ്യക്ഷനുണ്ടെന്ന് കെ സുധാകരൻ
കണ്ണൂർ: കെപിസിസിയുടെ താത്കാലിക അധ്യക്ഷ സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കെ. സുധാകരൻ. കെപിസിസിക്ക് നിലവിൽ അധ്യക്ഷനുണ്ട്. തനിക്ക് പദവികളോട് ആർത്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്നത് ആത്മവിശ്വാസത്തോടെയാണ്. അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Moreഇന്ത്യയ്ക്ക് ചരിത്ര ജയം; പരമ്പര
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം. ബ്രിസ്ബെയ്നിലെ നാലാം ടെസ്റ്റിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോൽപ്പിച്ചു. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശുഭ്മാൻ ഗിൽ (91), റിഷഭ് പന്ത് (പുറത്താകാതെ 89), ചേതേശ്വർ പൂജാര (56) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അവിശ്വസിനീയ ജയം സമ്മാനിച്ചത്. 32 വർഷം തോൽവിയറിയാതെ ഓസ്ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ വിജയിച്ച ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫിയും നിലനിർത്തി. വിരാട് കോഹ്ലി, ആർ.അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ മുൻനിര താരങ്ങളൊന്നും ഇല്ലാതെയാണ് അവസാന ടെസ്റ്റിൽ ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്. യുവതാരങ്ങളുടെ മികച്ച പോരാട്ടവീര്യമാണ് ഐതിഹാസിക പരമ്പര ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ…
Read Moreപുത്തൻ അടുക്കളകളിൽ സമവാക്യങ്ങൾ മാറുന്നു..! തന്റെ അമ്മയുടെയും ഭര്‍ത്താവിന്റെ അമ്മയുടെയും ജീവിതത്തെക്കുറിച്ച് പങ്കുവച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒടിടി ഫ്ലാറ്റ്ഫോമിൽ മികച്ച പ്രതികരണത്തോടെ ഓടിക്കൊണ്ടിരിക്കുകയാണ്. അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് സിനിമയെ കുറിച്ചെഴുതിയ വാക്കുകളും ശ്രദ്ധ നേടുകയാണ്. തന്റെ അമ്മയുടെയും ഭര്‍ത്താവിന്റെ അമ്മയുടെയും ജീവിതത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അശ്വതി. ഒരു ഗ്ലാസ് വെള്ളത്തിന് പോലും ‘ഡീ’ എന്ന് വിളിച്ച് ശീലിച്ച് പോയവർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്ന് കയറി പോരാൻ പറഞ്ഞു വിട്ട വണ്ടിയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍ എന്നാണ് അശ്വതി പറയുന്നത്. പുത്തൻ അടുക്കളകളിൽ സമവാക്യങ്ങൾ മാറുന്നുണ്ടെന്നും അശ്വതി കുറിക്കുന്നു. അശ്വതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇത് Great Indian Kitchen എന്ന സിനിമയുടെ റിവ്യൂ അല്ല, അത് കണ്ടപ്പോൾ ഓർത്ത ചില കാര്യങ്ങൾ മാത്രമാണ്. വീട്ടിൽ ഞാൻ ഒറ്റക്കാണ് രാവിലെ പാചകം എങ്കിൽ ദോശയ്ക്ക് സാമ്പാർ ആവും കറി. ഒരേ തരം ദോശ, ഒരേ ഒരു…
Read More