മല്ലപ്പള്ളി: തിരുവല്ല – മല്ലപ്പള്ളി റോഡിലെ നടയ്ക്കല്‍ പട്ടരുമഠം വളവ് അപകടക്കെണിയാകുന്നു. സ്ഥിരം അപകടമേഖലയായ വളവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പരേതനായ തോമസ് ചാക്കോയുടെ വീട്ടിലേക്ക് ഇടിച്ച് കയറി. വീട്ടുകാര്‍ മുറ്റത്ത് ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഡ്രൈവര്‍ മാത്രമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പത്തനാട് മുണ്ടത്താനം സ്വദേശി സിജുവിന് അപകടത്തില്‍ സാരമായി പരിക്കേറ്റു. പത്തനാട്ട് നിന്ന് തിരുവല്ലയിലെ ആശുപത്രിയില്‍ രോഗിയെ എത്തിച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. വാഹനങ്ങളുടെ അമിതവേഗവും വളവുമാണ് അപകടം ഉണ്ടാകാന്‍ പ്രധാന കാരണം. മുമ്പും നിരവധി വാഹനങ്ങള്‍ ഈ വീടുകളുടെ മുറ്റത്തേക്ക് വീണ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ഭാഗത്തെ വേഗം നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുകയോ, റോഡ് സൈഡില്‍ അപകടസൂചന നല്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ.
Read MoreDay: January 19, 2021
അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ല, അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം..! നടി പ്രയാഗ മാർട്ടിൻ പറയുന്നു…
സമൂഹത്തിൽ തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് തുറന്നുപറയാനുള്ള ധൈര്യം കാണിക്കണമെന്ന് നടി പ്രയാഗ മാർട്ടിൻ. മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ, അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു. തുറന്നുപറയുന്നതിൽ നിന്ന് നമ്മളെ പേടിപ്പിച്ച് നിർത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം. അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ലെന്നും പ്രയാഗ പറയുന്നു. “ഇപ്പോൾ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്. എല്ലാവർക്കും ഒരു വോയ്സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തിൽ നിന്ന് വരണമെന്നോ ഇന്ന ജാതിയിൽപ്പെടണമെന്നോ… ഇന്ന പ്രായം ആവണമെന്നോ… ഇന്ന ജോലി വേണമെന്നോ… ഇന്ന ജെൻഡർ ആകണമെന്നോ.. ഒന്നുമില്ല..’ – പ്രയാഗ പറഞ്ഞു
Read Moreറേറ്റിംഗ് തട്ടിപ്പ്! അർണബ് കൂടുതൽ കുരുക്കിലേക്ക്; റിപ്പബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് എൻബിഎ; പ്രതിപക്ഷവും അർണബിനെതിരേ
ന്യൂഡൽഹി: ചാനൽ റേറ്റിംഗിൽ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് തീർപ്പാകുന്നതുവരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ റിപ്പബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ. അന്തിമവിധി വരുന്നതുവരെ ബാർക് റേറ്റിംഗ് സംവിധാനത്തിൽനിന്ന് റിപ്പബ്ലിക്കിനെ ഒഴിവാക്കണമെന്നാണ് ആവശ്യം. റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും ബാർക്കിന്റെ മുൻ ചീഫ് എക്സിക്യുട്ടീവ് പാർത്ഥോ ദാസ്ഗുപ്തയും തമ്മിൽ നടന്നതെന്നു പറയുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ ഞെട്ടിക്കുന്നതായും എൻബിഎ പറഞ്ഞു. റേറ്റിംഗിൽ കൃത്രിമം കാട്ടുന്നതിന് ഇരുകൂട്ടരും ഗൂഢാലോചന നടത്തിയതായി വ്യക്തമാണെന്ന് ഇതിൽനിന്നു തെളിഞ്ഞു. റേറ്റിംഗിലെ തട്ടിപ്പുകളെക്കുറിച്ച് വർഷങ്ങളായി എൻബിഎ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇതെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം പാക്ക് അധീന കാഷ്മീരിലെ ബാലാക്കോട്ടിൽ 2019 ഫെബ്രുവരിയിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് അർണബ് ഗോസ്വാമി മുൻകൂട്ടി അറിഞ്ഞുവെന്ന ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം രാഹുല്‍ഗാന്ധി നയിക്കും: യുഡിഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് ഐവാന്‍ ഡിസൂസ
തിരുവല്ല: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ വീണ്ടും യുഡിഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് എഐസിസി നിരീക്ഷകന് ഐവാന്‍ ഡിസൂസ. തിരുവല്ലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കും. കേരളത്തിലെ അവസാന കമ്യുണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി. ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്. ജയകുമാര്‍, കെപിസിസി സെക്രട്ടറിമരായ സതീഷ് കൊച്ചുപറമ്പില്‍, ആര്. വി. രാജേഷ്, എന്‍. ഷൈലാജ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍, ഡിസിസി ഭാരവാഹികളായ സതീഷ് ചാത്തങ്കേരി അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി, ജേക്കബ് ചെറിയാന് ,റോബിന് പരുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreബിലാല്‍ പഴയ ബിലാലല്ല … ഇനി ഗുണ്ട! പോലീസ് പട്ടികയില്‍ റൗഡി; 24 കേസുകളിലെ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ബിലാല്‍ ഗുണ്ടാ ലിസ്റ്റിലേക്ക്
കോഴിക്കോട്: കോട്ടയം പോലീസ് സ്റ്റേഷന് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് കോടതിയെ സമീപിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കൈതമലത്താഴത്ത് ബിലാലി(24)നെയാണ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളജ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മെഡിക്കല്‍കോളജ് പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമക്കേസുള്‍പ്പെടെ 24 കേസുകളിലെ പ്രതിയാണ് ബിലാല്‍. ക്രിമിനല്‍ പശ്ചാത്തലവുമായി ജീവിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇതുവരേയും ബിലാല്‍ റൗഡി ലിസ്റ്റില്‍ പോലും ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് മെഡിക്കൽ്കോളജ് പോലീസ് മുന്‍കരുതല്‍ അറസ്റ്റിന് വേണ്ടി ആർഡിഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ബിലാലിനെതിരേ റൗഡി ഷീറ്റ് ഓപ്പണ്‍ ചെയ്ത് റൗഡി പട്ടികയിലുള്പ്പെടുത്തുകയായിരുന്നു. കേസോ പരാതികളോ ഒന്നുമില്ലാതെ തന്നെ പ്രശ്നങ്ങളുണ്ടാക്കിയാല്‍ ബിലാലിനെ സിറ്റി പോലീസിന് അറസ്റ്റ് ചെയ്യാം. പിന്നീടാണ് യഥാര്‍ഥ…
Read Moreനിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍; തദ്ദേശരാഷ്ട്രീയത്തിൽ മുന്നണിക്കപ്പുറത്തെ ബന്ധങ്ങൾ ബാധ്യതയാകുന്നു
പത്തനംതിട്ട: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനേ തുടര്‍ന്ന് പ്രാദേശികതലത്തില്‍ മുന്നണി ബന്ധങ്ങള്‍ക്കപ്പുറത്ത് രൂപമെടുത്ത ധാരണകള്‍ പലയിടത്തും ബാധ്യതകളായി. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ ഇത്തരം ബന്ധങ്ങള്‍ ഇരുമുന്നണികള്‍ക്കും ബിജെപിക്കും ബാധ്യതയായി മാറുമെന്ന തോന്നലുണ്ടായിട്ടുണ്ട്. തുടര്‍ന്ന് ചര്‍ച്ചകളും സജീവമായി. തലവേദന തുടങ്ങുന്നുസ്വന്തമായി അധികാരത്തിലെത്താന്‍ ഭൂരിപക്ഷമില്ലാതിരുന്ന തദ്ദേശസ്ഥാപനങ്ങളിലാണ് പ്രാദേശികമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ധാരണകള്‍ രൂപപ്പെട്ടത്. മുന്നണി ബന്ധങ്ങള്‍ക്കപ്പുറത്ത് ബിജെപി, എസ്ഡിപിഐ കക്ഷികള്‍ കൂടി പലയിടത്തും ധാരണയുടെ ഭാഗമായതോടെയാണ് നേതൃത്വത്തിന് തലവേദനയായി മാറിയത്. ബാധ്യതയായി മാറിയ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കണമെന്ന നിലപാടിലേക്ക് മുന്നണി നേതൃത്വങ്ങള്‍ മാറുമെന്നാണ് സൂചന. ബിജെപി, എസ്ഡിപിഐ കക്ഷികളുമായുള്ള ഒരു ബന്ധവും പാടില്ലെന്ന കര്‍ശന നിര്‍ദേശം സിപിഎം, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങള്‍ പ്രാദേശികതലങ്ങളിലേക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ പലയിടങ്ങളിലും ഘടകകക്ഷികളെ മുന്‍നിര്‍ത്തി നടത്തിയിട്ടുള്ള നീക്കങ്ങളാണ് ബാധ്യതയായി മാറുന്നത്. ബിജെപിക്കെതിരെ എല്‍ഡിഎഫ് – യുഡിഎഫ് സ്ഖ്യം രൂപപ്പെട്ടതും ചര്‍ച്ചകളിലേക്കു കടന്നിരിക്കുകയാണ്. ഒളിയന്പുകൾജില്ലയില് ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന…
Read Moreകലുങ്കിനടിയിൽ നിന്ന് എട്ടടി മൂർഖനെ പിടികൂടി, കൂടുപൊട്ടിച്ചു പുറത്തു ചാടിയ മൂർഖനെ പേടിച്ചു കുമരകം നിവാസികൾ; 10 മണിക്കൂർ കാത്തിരുന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയില്ല
കുമരകം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടർന്ന് ഭീതിയിൽ കഴിയുകയാണ് കുമരകം ഒന്നാം കലുങ്ക് പ്രദേശവാസികൾ. ഇന്നലെ ഒന്നാം കലുങ്കിനടിയിൽ നിന്ന് എട്ടടി മൂർഖനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും അവരുടെ അനാസ്ഥയാണ് ഇപ്പോൾ പ്രദേശവാസികൾക്ക് ഭീഷണിയായിരിക്കുന്നത്. കൂടുപൊട്ടിച്ചു പുറത്തു ചാടിയ മൂർഖനെ പേടിച്ചു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പലപ്പോഴും ഇത്തരം സ്ഥലങ്ങളിലെത്താറില്ലെന്നും ആരോപണമുയർന്നു കഴിഞ്ഞു. ഒരാഴ്ച മുന്‍പ് തിരുവാർപ്പിലും കെണിയിൽ അകപ്പെട്ട രണ്ടു മൂർഖൻ പാന്പിനെ കൊണ്ടുപോകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. ഇന്നലെ രാവിലെ കുമരകം മണ്ണാന്തറ ബിനോയി മത്സ്യം പിടിക്കാൻ കുമരകം ഒന്നാം കലുങ്കിനടിയിൽ സ്ഥാപിച്ച മീൻ കൂടയിൽ എട്ടടി മൂർഖൻ അകപ്പെട്ടത്. വിവരം കുമരകം പോലീസിലും വനവകുപ്പിലും വിളിച്ചു അറിയിച്ചു. യുവാവ് 10 മണിക്കൂർ കാത്തിരുന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയില്ല. പലരും വനവകുപ്പ് അധികൃതരുമായി…
Read Moreലോക് ഡൗൺ മുതലാക്കി മറിച്ചത് കോടികൾ; ഇടപാടുകാരും അധികൃതരും അറിഞ്ഞില്ല; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്;പുത്തൻ തന്ത്രം കേട്ടാൽ ഞെട്ടും…
പാലാ: ഇടപാടുകാരും അധികൃതരും അറിഞ്ഞില്ല, അരുണ്‍ സെബാസ്റ്റ്യനും സംഘവും സ്വർണം പണയം വെയ്ക്കാനെത്തിയവരുടെ പേരിൽ തട്ടിയെടുത്തത് ഒരു കോടിയിലധികം രൂപയാണെന്ന്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. കാഞ്ഞിരപ്പള്ളി സ്വദേശി വലിയപറന്പിൽ അരുണ്‍ സെബാസ്റ്റ്യനെ (30)യാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാലാ ശാഖയിൽനിന്നും ഒരു കോടിയിലധികം രൂപ തട്ടിച്ച കേസിൽ പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ വലിയ വ്യാപാര ശൃംഖലയുള്ള പണമിടപാട് സ്ഥാപനത്തിന്റെ പത്തോളം ബ്രാഞ്ചുകളുടെ സോണൽ ഹെഡ് കൂടിയായിരുന്നു അരുണ്‍. സ്വർണപ്പണയത്തിൻമേലാണ് നാളുകൾ നീണ്ട വൻ സാന്പത്തിക തട്ടിപ്പ് അരങ്ങേറിയത്. ശാഖയിലെ രണ്ടു ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തിരിമറി. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് സ്ഥാപനത്തിൽ പരിശോധനകൾ അധികം ഇല്ലാതിരുന്നത് മുതലെടുത്തായിരുന്നു തട്ടിപ്പ്. സ്വർണം പണയം വയ്ക്കാനെത്തുന്നവർക്ക് കൃത്യമായി തുക നൽകിയശേഷം, ലഭിച്ച സ്വർണത്തിന്റെ അളവ് കൂട്ടിക്കാണിച്ച് അതിനുള്ള…
Read Moreതുണിയുടുക്കാതെ നില്ക്കുമ്പോള് ഫോട്ടോയെടുത്താല്‍ ആര്‍ക്കായാലും നാണം തോന്നും ! ആളുകള്‍ ഫോട്ടോയെടുത്തപ്പോള്‍ നാണിച്ച് പാപ്പാനരികില്‍ ചെന്ന് ആന; വൈറലാകുന്ന ക്യൂട്ട് വീഡിയോ കാണാം…
തുണിയുടുക്കാതെ നില്ക്കുമ്പോള് ഫോട്ടോയെടുക്കാന്‍ വന്നാല്‍ ആര്‍ക്കായാലും നാണം തോന്നുകയില്ലേ.മനുഷ്യനു മാത്രമല്ല ചിലപ്പോള്‍ ആനയ്ക്കും നാണം തോന്നിയേക്കാം. ഇത്തരത്തില്‍ ആളുകള്‍ തന്റെ ഫോട്ടോയെടുത്തപ്പോള്‍ നാണം വന്ന ആന ചെന്ന് പാപ്പാനോട് പരാതി പറയുന്ന ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വിഡിയോയിലുള്ളത്. ആളുകള്‍ ഫോട്ടോയെടുക്കുന്നതില്‍ പരാതി പറഞ്ഞാണ് ആന പാപ്പാനരികിലേക്ക് എത്തിയിരിക്കുന്നത്. വാതില്‍ പടിയില്‍ ഇരുക്കുന്ന പാപ്പാനോട് ആന പരാതി പറയുന്നതും തുമ്പിക്കൈയില്‍ കെട്ടിപ്പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രസകരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്. വിലമതിക്കാനാകാത്ത ബന്ധം എന്ന് കുറിച്ചാണ് ആളുകള്‍ വിഡിയോ പങ്കുവയ്ക്കുന്നത്. ട്വിറ്ററില്‍ ഇതിനോടകം 22,000ത്തിലധികം പേര് വീഡിയോ കണ്ടുകഴിഞ്ഞു. ആനയ്ക്കുമില്ലേ നാണവും മാനവും എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.
Read Moreബോംബെറിഞ്ഞ ശേഷം വെട്ട്! 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ച് പോലീസ്
അഞ്ചുതെങ്ങ്: വെട്ടുകേസിലെ പ്രതികളെ സംഭവം നടന്ന് 24 മണിക്കുറിനകം പിടികൂടി. ഗുഢാലോചന, വധശ്രമം, ആയുധം കൈവശം സൂക്ഷിക്കൽ, എക്സ്പ്ലോസോവ് സബ്സ്റ്റാൻസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിനു സമീപമുള്ള വസ്ത്രവ്യാപാര ശാലയിലും മീരാൻകടവ് പാലത്തിന് സമീപവും കടയ്ക്കാവൂർ ചമ്പാവിലും നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറോളം പേരെ വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിളാണ്. അഞ്ചുതെങ്ങ് സ്വദേശികളായ കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ കിട്ടുണ്ണി എന്നു വിളിക്കുന്ന പവിൻ പ്രകാശ്(21), കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്നു വിളിക്കുന്ന രാകേഷ് (20), മീരാൻ കടവ് കിടങ്ങിൽ വീട്ടിൽ പിക്കി എന്നു വിളിക്കുന്ന വിനോദ് (23), വയലിൽ വീട്ടിൽ സുബിൻ (21),കടയ്ക്കൽ ആറ്റുപുറം ഇണ്ടുവിള എസ്.എസ് വീട്ടിൽ മൃദുൾ(20), കടയ്ക്കാവൂർ സ്വദേശികളായ കൊച്ചുതിട്ട വയലിൽ വീട്ടിൽ ജോഷി(23),കൊച്ചുതിട്ട എം.ബി.നിവാസിൽ ശ്രീക്കുട്ടൻ എന്ന്…
Read More