കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളജിനു മുൻപിലുള്ള പാതയോരത്തെ അനധികൃത കച്ചവട സ്ഥാപനങ്ങളും തട്ടുകടകളും പഞ്ചായത്ത് അധികൃതർ നീക്കം ചെയ്യുന്പോൾ മറു വശത്ത് മാലിന്യം പൊതുവഴിയിലേയ്ക്ക് ഒഴുക്കി വെല്ലുവിളിച്ച് ഹോട്ടലുകൾ. മെഡിക്കൽ കോളജ് ബസ് സ്റ്റാന്റിനു സമീപം ആശ്രയ റോഡിന്റെ ഇടതു ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നുള്ള മലിന ജലമാണ് പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്നതായി പരാതി ഉയർന്നിരിക്കുന്നത്. രാത്രി കാലങ്ങളിൽ ഇവിടെ പ്രവർത്തിക്കുന്ന തട്ടുകടകളിലെ മലിനജലവും നടുറോഡിലേക്കും മറ്റും ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്. മലിനജലം മുണ്ടാർ തോട്ടിലൂടെ ഒഴുകി മീനച്ചിലാറ്റിൽ വഴി കുടമാളൂർ പന്പ് ഹൗസ് ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളമാണ് അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേക്കും, മെഡിക്കൽ കോളജിലേക്കും കുടിവെള്ളമായി ഉപയോഗിക്കാൻ പന്പു ചെയ്യുന്നത്. നിലവിൽ ഈ ഭാഗത്തെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും ഇരട്ടിയിലധികമാണ്. മാത്രമല്ല വെള്ളത്തിന്റെ ശുദ്ധി പരിശോധിച്ച് ജനങ്ങളെ അറിയിക്കുന്ന സംവിധാനവും നിലവിലില്ല.…
Read MoreDay: January 19, 2021
അഞ്ചു വർഷം വെള്ളം കോരിയത് വെറുതെയോ? മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിക്കുമെന്നതിലും അപകടം മണത്ത് ഐ ഗ്രൂപ്പ്; അപ്രതീക്ഷിത തിരിച്ചടിയിൽ ഐ ഗ്രൂപ്പിന്റെ മറുതന്ത്രം തയാർ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: അഞ്ചു വർഷം വെള്ളം കോരിയതു വെറുതെയാകുമോ? തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നായകനായി ഉമ്മൻ ചാണ്ടിയെ നിയോഗിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ ഞെട്ടിത്തരിച്ചു ഐ ഗ്രൂപ്പ്. തെരഞ്ഞെടുപ്പിലെ നായകസ്ഥാനം ഉമ്മൻ ചാണ്ടിക്കു നൽകുന്നതിൽ ഐ ഗ്രൂപ്പിൽ കടുത്ത അമർഷമാണ് ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിക്കും എന്നതിൽ വലിയ അപകടമാണ് പതിയിരിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തൽ. കൂടുതൽ എംഎൽഎമാരെ എ ഗ്രൂപ്പ് നേടിയാൽ രമേശ് ചെന്നിത്തലയുടെ അവസരത്തിന് അപ്പോൾ തടയിടുമോയെന്ന ആശങ്കയാണ് ഐ ഗ്രൂപ്പിൽ കലശലായിരിക്കുന്നത്. ഫലത്തിൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയിലേക്കു തന്നെ എത്താനുള്ള വഴിയാണ് തുറന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷ നേതാവായി മികച്ച പ്രകടനമാണ് രമേശ് ചെന്നിത്തല നടത്തിയതെന്ന് ഐ ഗ്രൂപ്പ് പറയുന്നു. സ്പ്രിംഗ്ളർ അടക്കം നിരവധി അഴിമതിയാരോപണങ്ങളുമായി സർക്കാരിനെ മുൾമുനയിൽ നിർത്തിയ രമേശ് ചെന്നിത്തലയെ പാടെ ഒഴിവാക്കുന്ന നടപടിയാണ് ഹൈക്കമാൻഡിന്റെ…
Read Moreമദമിളകിയ ആനവണ്ടി പോലെതന്നെ ജീവനക്കാരനും..! രണ്ടെണ്ണം കൂടുതലടിച്ചപ്പോൾ എല്ലാം നിയന്ത്രണവും പോയി, സമീപത്തെ ഓഫീസിൽ കയറി വാളോട് വാൾ… ഒടുവിൽ പോലീസ് കുളിപ്പിച്ചു വണ്ടികയറ്റി വിട്ട യുവാവ് സ്റ്റേഷനിലെത്തിയകഥ രസകരം…
കെഎസ്ആർടിസി ഉദ്യോഗസ്ഥൻ നൽകിയത് എട്ടിന്റെ പണികുമരകം: മദ്യപിച്ച് അബോധാവസ്ഥയിലായ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കുമരകം പോലീസിന് കൊടുത്തത് എട്ടിന്റെ പണി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥൻ കുമരകത്തെ സഹപ്രവർത്തകന്റെ വീട്ടിലെത്തി മടങ്ങുന്പോൾ മദ്യപിച്ചു ലക്കുകെട്ട് കുമരകം എസ്ബിഐയ്ക്ക് സമീപമുള്ള ഓഫീസിൽ കയറി ഇരുന്ന് ഉറങ്ങി. രണ്ടോടെ ഓഫീസിലെത്തിയ ഉടമ ചർദ്ദിച്ചു അവശിഷ്ടങ്ങളുമായി ഉറങ്ങുന്ന അജ്ഞാതനെ കണ്ട് വിവരം പോലിസിൽ അറിയിച്ചു. കുമരകം സ്റ്റേഷനിലെ എസ്ഐ ബൈജു, സിപിഒമാരായ അനിൽകുമാർ, പ്രദീപ് കുമാർ എന്നിവർ സ്ഥലത്തെത്തിയതോടെയാണ് അജ്ഞാതൻ കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് മനസിലായത്. തുടർന്ന് പോലീസുകാർ ഉദ്യോഗസ്ഥനെ സമീപത്തുള്ള പൈപ്പിൻ ചുവട്ടിലെത്തിച്ച് കുളിപ്പിച്ച് ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിട്ടു. എന്നാൽ കഥ ഇവിടം കൊണ്ടും അവസാനിച്ചില്ല. കവണാറ്റിൻ കരയിലെത്തിയപ്പോൾ ഇയാൾ ഓട്ടോക്കാരനുമായി പിണങ്ങി വഴിയിലിറങ്ങി. പിന്നിട് നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ വീണ്ടും…
Read Moreകടയ്ക്കാവൂര്‍ പോക്സോ കേസ്; കുട്ടിയ്ക്ക് യുവതി ചില മരുന്നുകള്‍ നല്‍കിയതായി പരാതി; യുവതിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ കാരണമായി പറയുന്നത്…
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ യുവതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് കുടുംബപ്രശ്നം മാത്രമായി കണക്കാക്കാനാകില്ലെന്നും കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അമ്മ നല്കിയ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കേസ് ഡയറി പരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു. കുട്ടിയ്ക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കുട്ടിയുടെ മൊഴികളില്‍ പറയുന്നുണ്ട്. പോലീസ് നടത്തിയ പരിശോധനയില്‍ ഈ മരുന്ന് അമ്മയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനാല്‍ അമ്മയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഒടുവില്‍ നിലപാടെടുക്കുകയായിരുന്നു. മാതൃത്വത്തെ അവഹേളിക്കുന്ന കേസാണിതെന്ന് കുട്ടിയുടെ…
Read Moreഇങ്ങനെയാണ് ഇഞ്ചിഞ്ചായി കൊല്ലുന്നത്! ഇന്ധനവില വീണ്ടും വർധിച്ചു; റിക്കാർഡിട്ട് ഡീസൽ വില; ഈമാസം വില കൂടുന്നത് നാലാം തവണ
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നു വീണ്ടും കൂടി. ഡീസലിന്റെ വിലവർധനവിൽ ഇത്തവണ റിക്കാർഡിട്ടിരിക്കുകയാണ്. ഇന്നു പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 85.56 രൂപയും ഡീസലിന് 79.70 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 87.28 രൂപയും ഡീസലിന് 81.31 രൂപയുമാണ്. ഈമാസം നാലാം തവണയാണ് വില കൂടുന്നത്. സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരിക്കുകയാണ്. ഈമാസം മാത്രം നാലുതവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത.
Read Moreതേനീച്ച കർഷകർക്ക് ഇത്തവണ അത്ര മധുരമല്ല; തുടർച്ചയായ മഴ ചതിച്ചു; ഉത്പാദനത്തിൽ വൻ ഇടിവ്
കല്ലടിക്കോട്: പ്രളയത്തിനു ശേഷം വന്ന തേൻ സീസണ് തേനീച്ച കർഷകർക്ക് തിരിച്ചടിയാവുന്നു. കേരളത്തിൽ ഇത്തവണ തേൻ ഉൽപാദനം 60 ശതമാനം കുറഞ്ഞതായാണ് കണക്കാക്കുന്നത്. തുടർച്ചയായ മഴ തേനീച്ചകളുടെ നാശത്തിന് കാരണമായി. സാധാരണഗതിയിൽ സെപ്റ്റംബർ മാസത്തോടെ തേനീച്ച കോളനി വിഭജനം ആരംഭിക്കും. ജനുവരി മുതൽ മാർച്ച് വരെ തേൻ എടുക്കുന്ന സമയമാണ് ഒരു പെട്ടിയിൽ നിന്നും 12 മുതൽ 20 കിലോ വരെ തേൻ ലഭിക്കും എന്നാൽ ഇത്തവണ ഫെബ്രുവരി മാസം പകുതിയായിട്ടും കാര്യമായി തേൻ ലഭിച്ചില്ല. പൊതുവേ തേനീച്ചകൾക്ക് വളർച്ചയില്ല. തേൻ കോളനി വിഭജനം കാര്യമായി നടന്നില്ല പ്രളയസമയത്ത് കേരളത്തിൽ 40 ശതമാനം തേനീച്ചകൾ നശിച്ചിരുന്നു.അവശേഷിക്കുന്ന തേനീച്ചകളിൽ നിന്നും കോളനിവിഭജനം നടത്താൻ കാര്യമായി കഴിഞ്ഞതുമില്ല. റബ്ബർ, മാവ് തുടങ്ങിയവയുടെ പൂവിൽ നിന്നും ഇലയിൽ നിന്നുമാണ് കൂടുതൽ തേൻ ലഭിക്കുക. ഇത്തവണ റബ്ബറിന് നേരത്തെ തളിർ വന്നെങ്കിലും രാത്രിയിലെ…
Read Moreതരംഗമാകാന്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്; ഇതൊരു സാദാ ഇലക്ട്രിക് സ്കൂട്ടറല്ല?
മാക്സിന് ഫ്രാന്‍സിസ് ഇലക്ട്രിക് സ്കൂട്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക അനങ്ങി അനങ്ങി പോകുന്ന ചെറിയ സ്കൂട്ടറുകളാണ്. മണിക്കൂറില്‍ പരമാവധി 30, 40 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഇത്തരം ചെറിയ സ്കൂട്ടറുകള് മാത്രമാണ് കേരളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ഹെല്‍മറ്റ് പോലും ധരിക്കാതെ കൊച്ചു പയ്യന്മാര് കൊണ്ടുനടക്കുന്ന ഇത്തരം ചെറിയ ഇലക്ട്രിക് സ്കൂട്ടറുകള് ഭാവവും രൂപവും മാറി എത്തുകയാണ്. വേഗത, കരുത്ത്, സ്റ്റൈല്‍ എന്നിവയിലെല്ലാം മറ്റേതൊരു സ്കൂട്ടറിനോടും കിടപിടിക്കുന്ന രീതിയിലാണ് ഇലക്ട്രിക് സ്കൂട്ടറുകള് മാറിയിരിക്കുന്നത്. പെട്രോള്‍ സ്കൂട്ടറുകളെ അപേക്ഷിച്ച് യാത്രാചെലവ് വളരെ കുറവാണെന്നതും ഇലക്ട്രിക് സ്കൂട്ടറുകളെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. മറ്റു സ്കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായി സ്മാര്‍ട്ട് കണക്ട്, റിവേഴ്സ് പാര്‍ക്ക് അസിസ്റ്റ് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും പുതിയ സ്കൂട്ടറുകളില്‍ എത്തുന്നു. കേരളത്തില്‍ ഉടനെ എത്തുമെന്നു കരുതപ്പെടുന്ന ഒരു ഇലക്ട്രിക് സ്കൂട്ടറാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്. ഏറെ…
Read Moreമുസ്തഫയുടെ മുളക് പണി പാളി; കോഴിക്കട മുതലാളിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് പണം തട്ടാൻ ശ്രമം; 19 കാരനും സൃഹൃത്തും പിടിയിൽ
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിൽ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിച്ച 19കാരൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാവാത്ത ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. അഞ്ച് മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് കോഴിക്കട നടത്തുന്ന ഉടമയെ പുലർച്ചെ ഇറച്ചി കോഴികളെ ഇറക്കാൻ വന്ന സമയത്ത് മുളക് പൊടിയെറിഞ്ഞ് 80,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. കോഴിക്കടയിൽ മുന്‍പ് ജോലിക്ക് നിന്നിരുന്ന കല്ലിങ്ങൽ മുസ്തഫയാണ് അറസ്റ്റിലായത്. കടയുടമയെ വീട്ടിൽ നിന്നു തന്നെ ഇവർ പിൻതുടരുന്നുണ്ടായിരുന്നെന്നും കടക്കു സമീപമാണ് മുളകുപൊടിയെറിഞ്ഞ് പണമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും സിഐ പി.എം ലിബി പറഞ്ഞു. ഇതിനിടെ ഒരു വാഹനം അതുവഴി വന്നതിനാലാണ് കടയുടമ രക്ഷപ്പെട്ടത്.
Read Moreസംസ്ഥാന ഫയർഫോഴ്സിൽ പുതിയ പരിഷ്കാരം! പുതിയ പരിഷ്കാരങ്ങൾ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം
എം.സുരേഷ്ബാബു തിരുവനന്തപുരം: സംസ്ഥാന ഫയർഫോഴ്സിലും ഇനിമുതൽ ഇന്റലിജൻസ്, വിജിലൻസ് ടീം രൂപീകരിക്കാൻ തീരുമാനം. ഫയർഫോഴ്സ് മേധാവി എഡിജിപി ഡോ.ബി.സന്ധ്യയാണ് ഫയർഫോഴ്സിൽ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് പുതിയ പരിഷ്കാര നടപടികളുമായി ഫയർഫോഴ്സ് മേധാവി മുന്നോട്ട് പോകുന്നത്. ഫയർഫോഴ്സിന്റെ ചരിത്രത്തിൽ പുതിയ പരിഷ്കാരം ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഫയർഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. കെട്ടിട നിർമ്മാണത്തിന് ് ഫയർഫോഴ്സിന്റെ എൻഒസി ലഭിക്കുന്നതിനായി വ്യാപകമായി കോഴ കൈപ്പറ്റുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം. അപേക്ഷകൾ വൈകിപ്പിച്ച് അപേക്ഷകരിൽ നിന്നും ചില ഉദ്യോഗസ്ഥർ കോഴ വാങ്ങാറുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് ഫയർഫോഴ്സിന്റെ എൻഒസി സംവിധാനം സുതാര്യമാക്കാനും തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ കെട്ടിട നിർമ്മാണ എൻഒസി ലഭിക്കാൻ ഓണ്‍ലൈനിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഫയർഫോഴ്സ് മേധാവി എഡിജിപി. ഡോ. ബി. സന്ധ്യ രാഷ്ട്രദീപികയോട് പറഞ്ഞു. പുതിയ പരിഷ്കാരങ്ങൾ…
Read Moreകാഴ്ച കുറഞ്ഞു ! ഇനിയെന്താണ് സംഭവിക്കുവാന്‍ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല ! ഞാന്‍ തകര്‍ന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു; കോവിഡ് ദുരിതം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍
ചിലര്‍ കോവിഡിനെ നിസ്സാരമായിക്കാണുന്നുണ്ടെങ്കിലും ഈ രോഗം വന്നു പോയ പലരുടെയും വാക്കുകള്‍ ഇത് അത്ര നിസ്സാരമായിക്കാണാനാവുന്ന രോഗമല്ലെന്ന് വ്യക്തമാക്കുന്നതാണ്. കോവിഡ് രോഗം സാധാരണ പനിപോലെ കരുതാവുന്ന ഒന്നല്ലെന്ന് വ്യക്തമാക്കുന്നതാണ് നടി സാനിയ ഇയ്യപ്പന്റെ വാക്കുകള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് സാനിയ രോഗത്തിന്റെ ഭീകരത വെളിവാക്കിയത്. താന്‍ പല തവണ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നുവെന്നും അതിനാല്‍ പിന്നീട് നടത്തുമ്പോഴും അത് തന്നെയായിരിക്കും ഫലം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും സാനിയ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്ത തന്നെ തകര്‍ത്തു കളഞ്ഞെന്നും സാനിയ വ്യക്തമാക്കി. സാനിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… 2020 മുതല്‍ കോവിഡ് 19 നെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഞങ്ങള്‍ കേള്‍ക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികള്‍ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവര്‍ക്കും…
Read More