കണ്ണൂർ: മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കാൻ കൊറോണ അനുവദിക്കുന്നില്ല സർ… ഒരു പൈസയും കൈയിലില്ല. അതുകൊണ്ട് മുന്‍പ് ചെയ്ത മോഷണത്തിലേക്ക് വീണ്ടും ഇറങ്ങി… മോഷ്ടാവിന്റെ വാക്കുകൾ കേട്ട് ടൗൺ പോലീസ് ഞെട്ടി..! കഴിഞ്ഞ ദിവസം കണ്ണൂർ നഗരമധ്യത്തിൽ ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറി വെള്ളി ആഭരണങ്ങൾ കവർന്ന മോഷ്ടാവിനെ പോലീസ് പിടികൂടിയപ്പോഴാണ് കള്ളന്റെ “ധർമ്മസങ്കടം’ പോലീസിനെ അറിയിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സികെഎസ് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ജ്വല്ലറിയിൽ സൂക്ഷിച്ച അരക്കിലോ വെള്ളി ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്തു. ഞായറാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജ്വല്ലറി ഉടമ മനോജ് ടൗൺ പോലീസിൽ പരാതി നൽകി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി. കോയന്പത്തൂർ സ്വദേശി ജോൺ…
Read MoreDay: July 22, 2021
ശശീന്ദ്രന് സ്വാധീനിക്കാന്‍ ശ്രമിച്ചു ! പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്ന് മൊഴി നല്കി യുവതി; മുഖ്യമന്ത്രിയ്ക്കെതിരേയും ആരോപണം…
പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന് ശ്രമിച്ചുവെന്ന ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയും പോലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു.
Read Moreചെറുപുഴയിലെ മറിയക്കുട്ടി വധം; രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചു; സ്ത്രീയെ കണ്ടെത്താന്‍ സിബിഐ
പയ്യന്നൂര്‍: തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ട ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താന്‍ സിബിഐ നടത്തുന്ന അന്വേഷണം ഊര്‍ജിതം. കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതായി സംശയിക്കുന്ന സ്ത്രീയെ കണ്ടെത്താന്‍ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ദിവസങ്ങള്‍ക്കകമാണ് നോട്ടീസ് നല്‍കലും രക്തസാമ്പിള്‍ ശേഖരണവും നടത്തി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. മറിയക്കുട്ടിവധം സംബന്ധിച്ച് ലോക്കല്‍ പോലീസിന്റെ കേസന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച രീതിയിലായിരുന്നു ഇതുവരെയുള്ള അന്വേഷണമെങ്കിലും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സിബിഐ അന്വേഷണമെന്ന പ്രത്യേകതയുണ്ട്. ഗൂഡാലോചന നടത്തിയവര്‍ക്ക് മറിയക്കുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരുന്നുവെന്നും ഇതിനായി കൊലപാതക ദൗത്യമേല്പ്പിച്ചവര് പോലുമറിയാതെയാണ് കൊലനടത്തുന്നതിനിടയില്‍ ആഭരണമോഷണം നടന്നതെന്നും പോലീസ് ബലമായി സംശയിച്ചിരുന്നു. അന്നത്തെ കേസന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി സുബൈര്‍ കൊലപാതകത്തിന് പിന്നിലെ സ്ത്രീസാന്നിധ്യം കണ്ടെത്താനായി വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നതുമാണ്. പ്രതിയെന്ന് സംശയിച്ച ആളെ ചോദ്യം ചെയ്യലിനും തെളിവുകളുടെ പരിശോധനയ്ക്കുമിടയില് കണ്ടെത്തിയ ഫോണില്‍നിന്നും സിം കാര്‍ഡ് മാറ്റിയിട്ട്…
Read Moreരാജ് കുന്ദ്രയുടെ വീട്ടില്‍ അശ്ലീല വീഡിയോകളുടെ വമ്പിച്ച ശേഖരം ! റെയ്ഡില്‍ പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകള്‍…
നീലച്ചിത്ര നിര്‍മാണത്തെത്തുടര്‍ന്ന് അറസ്റ്റിലായ വ്യവസായിയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണിതെല്ലാം എന്നാണ് വിവരം. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാജ്കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വീഡിയോകള്‍ പോലീസ് ഫോറന്‍സിക് അനാലിസിസിന് അയക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന് എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും പോലീസ് പരിശോധിക്കും. ഹോട്ട്ഷോട്ട്സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ബദലായി മറ്റൊരു ഒടിടി പ്ലാറ്റ്ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ആലോചിച്ചിരുന്നതായി വാട്ട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായെന്ന് പോലീസ് പറയുന്നു.…
Read Moreപോലീസിന്റെ സംശയം തെറ്റിയേക്കില്ല; ആറളത്ത് വീട്ടമ്മയെ ആക്രമിച്ചത് പരിചയമുള്ളയാൾ? അക്രമി ഉപയോഗിച്ചത് സഹോദരിയുടെ മകൻ വാങ്ങിച്ച വെയിറ്റ് ബാർ
ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മ കുന്നുമ്മല്‍ രാധ (56) യെ വീട്ടിനുള്ളില്‍ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടയില്‍ വീട്ടമ്മയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. താടിയെല്ല് വിട്ട് പോയതിനാല്‍ ക്ലിപ്പ് ഇടാനാണ് സര്‍ജറി നടത്തിയത്. ഇതേ തുടര്‍ന്ന് രാധക്ക് സംസാരിക്കാന്‍ സാധിക്കില്ല. ശസ്ത്രക്രിയയുടെ സ്റ്റിച്ച് എടുത്ത ശേഷം പോലീസ് നാലാം തവണയും വീട്ടമ്മയെ ചോദ്യം ചെയ്യും. കവര്ച്ചക്കിടയിലാണെന്നും അതല്ല വീണാതാണെന്നും വ്യത്യസ്ത മൊഴി നല്കിയതിനാല് അക്രമി രാധക്ക് അറിയാവുന്ന ആളാണെന്നാണ് പോലീസ് നിഗമനം. രാധയുടെ സഹോദരിയുടെ മകന് ഓണ്‍ലൈന്‍ വഴി വാങ്ങി സൂക്ഷിച്ച വെയിറ്റ്ബാര് ഉപയോഗിച്ചാണ് അക്രമം എന്നതിനാലും വീടുമായി അടുപ്പമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് രാധ ഇപ്പോഴുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതോടെയാണ് രാധയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍, ആറളം…
Read Moreഅയാള്‍ ഇപ്പോഴും എന്റെ ഭര്‍ത്താവാണ് എന്റെ രണ്ടു കുട്ടികളുടെ പിതാവും ! പ്രിയാമണിയുടെ ഭര്‍ത്താവ് മുസ്തഫയ്ക്കെതിരേ ആദ്യഭാര്യ ആയിഷ രംഗത്ത്…
തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് മലയാളിയായ പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തെന്നിന്ത്യയിലെ എല്ലാഭാഷകളിലും കൂടാതെ ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായി. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല മിനിസ്ക്രീനിലും പ്രിയ മണി സജീവമാണ്. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയാമണി വിവാഹിതയാകുന്നത്. ബിസിനസുകാരനായ മുസ്തഫ രാജിനെയാണ് പ്രിയാമണി വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. 2017 ലാണ് മുസ്തഫയെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. ഏറെ വാര്‍ത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ പ്രിയാമണി-മുസ്തഫ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവരുടെ വിവാഹത്തിനെതിരേ മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരിക്കുകയാണ്. ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്. ഇ-ടൈംസിനോടാണ് ആയിഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്. മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍…
Read Moreകണ്ണിറുക്കാനും അറിയാം കണ്ണു തള്ളിക്കുന്ന ഡാന്‍സ് കളിക്കാനും അറിയാം ! സെറ്റുമുണ്ടുടുത്ത് ‘റഷ്യയില്‍’ നടുറോഡില്‍ പ്രിയാ വാര്യരുടെ അടിപൊളി ഡാന്‍സ്…
തനിക്ക് കണ്ണിറുക്കാന്‍ മാത്രമല്ല നന്നായി ഡാന്‍സ് കളിക്കാമെന്നും തെളിയിച്ച താരമാണ് പ്രിയ പി വാര്യര്‍. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ എപ്പോഴും വൈറലാവാറുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ഡാന്‍സ് വീഡിയോകള്‍ക്കായി താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ തെലുങ്ക് സിനിമകളില്‍ സജീവമായ താരം ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡാവുന്നത്. മോസ്ക്കോയിലെ തെരുവ് പാതകളില്‍ നിന്നും തനി നാടന്‍ സാരിയില്‍ നടന്നു വരുന്ന പ്രിയയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നെ നടുറോഡില്‍ നല്ല അടിപൊളി ഡാന്‍സും കാണാം…
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; അന്വേഷണത്തിന് സി-ബ്രാഞ്ചും ബംഗളൂരു എടിസിയും
സ്വന്തം ലേഖകന്‍ കോഴിക്കോട്: സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഉപയോഗിക്കുന്ന സിം ബോക്സുകൾ കേരളത്തിലേക്കു കടത്തിയതിനെക്കുറിച്ച് സി-ബ്രാഞ്ചും ബംഗളൂരു തീവ്രവാദ വിരുദ്ധ സെല്ലും (എടിസി)യും അന്വേഷിക്കുന്നു. ചൈനീസ് നിര്‍മിതമായ സിംബോക്സുകള്‍ ബംഗളൂരു വഴിയാണു കേരളത്തിലേക്കു കടത്തിയത്. 26 സിം ബോക്സുകളും 25 റൂട്ടേഴ്സും 730 സിം കാര്‍ഡുകളുമാണ് കോഴിക്കോട്ടു നിന്നു പിടികൂടിയത്. ഇതിനു പുറമേ കൂടുതല്‍ സിം ബോക്സുകള്‍ ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കോഴിക്കോടിനു പുറമേ മറ്റിടങ്ങളിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സി-ബ്രാഞ്ച് അന്വേഷണസംഘം സംശയിക്കുന്നത്. എന്നാല്‍ എവിടെയെല്ലാമാണെന്നതു വ്യക്തമല്ല. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് സി ബ്രാഞ്ച് സംഘം ബംഗളൂരുവില്‍ എത്തിയിരുന്നു. സംഘം ബംഗളൂരു എടിസിയെ അന്നുതന്നെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്ടു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചതിനു പിന്നിലുള്ള സംഘത്തിന് ബംഗളൂരുവില്‍ കഴിഞ്ഞ മാസം പിടിയിലായ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം.
Read Moreവ്യാജ രേഖയിൽ അഫ്ഗാന് പൗരന് കപ്പൽ ശാലയിൽ ജോലി ചെയ്ത സംഭവം; ദേശീയ അന്വേഷണ ഏജന്‍സികളും എത്തിയേക്കും
കൊച്ചി: വ്യാജ രേഖകള്‍ നല്കി അഫ്ഗാന് പൗരന് കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ സംഭവത്തില്‍ ദേശീയ ഏജന്‍സികളും അന്വേഷിച്ചേക്കും. എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം ഇതിനോടകംതന്നെ വിവരങ്ങള്‍ ആരാഞ്ഞതായാണു പുറത്തുവരുന്ന വിവരങ്ങള്‍. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണു വിവരം. വ്യാജ രേഖകള്‍ നല്കി കപ്പല്‍ശാലയ്ക്കുള്ളില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്ത അസമില്‍ തായയ് വേരുള്ള ഈദ്ഗുള്‍(23-അബ്ബാസ് ഖാന് ) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കോല്ക്കത്തയില്നിന്നുമാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയില്‍ എത്തിച്ച ഈദ്ഗുള്നെ അധികൃതര്‍ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്‍ഐഎ ഉള്‍പ്പെടെയുള്ള ദേശിയ അന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ആരാഞ്ഞതായാണു സൂചന. വ്യാജേ രേഖ ചമച്ചതിനും പാസ്പോര്‍ട്ട് ചട്ടം ലംഘിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്. ഇന്ത്യയിലെത്തിയത് മെഡിക്കല്‍ വിസയില്ഈദ്ഗുല്ലിന്റെ…
Read Moreതുരങ്കം വച്ചില്ലെങ്കിൽ… ഓണസമ്മാനമായി കുതിരാൻ തുരങ്കം തുറന്നേക്കും; തുരങ്കം സുരക്ഷിതമെന്ന്സേഫ്റ്റി ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ തൃശൂർ: കുതിരാൻ തുരങ്കപ്പാതയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ അവസാന പരിശോധന പൂർത്തിയായി. കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറന്നുകൊടുക്കുന്നതിനു മുന്നോടിയായാണ് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ തുരങ്കത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമഘട്ട പരിശോധന നടത്തിയത്. ഇന്നു സർട്ടിഫിക്കറ്റ് നൽകുമെന്നു ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. തുരങ്കപ്പാതയിലെ ഫയർ സിസ്റ്റത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നു ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്കപ്പാതയിൽ 21 ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചു. ഒരു ഡീസൽ പന്പും രണ്ട് ഇലക്ട്രിക്കൽ പന്പുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ശക്തമായി വെള്ളം പന്പുചെയ്ത് സുരക്ഷാ പരിശോധന നടത്തിയത്. രണ്ടു ലക്ഷം ലിറ്ററിന്റെ വെള്ള ടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 10 ജെറ്റ് ഫാനുകളുമുണ്ട്. അപകടമുണ്ടായാൽ അഗ്നിരക്ഷാസേന വരുന്നതിനു മുൻപുതന്നെ സുരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. തുരങ്കപ്പാതയുടെ പല…
Read More