ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലറാണ് സല്മാന് ഖാന്. പ്രായം 55 ആയെങ്കിലും താരം ഇന്നും അവിവാഹിതനായി തുടരുന്നതിനെപ്പറ്റി പല കഥകളുമുണ്ട്. ലോക സുന്ദരി ഐശ്വര്യാ റായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്റെ പ്രണയിനികളില് ഉള്‍പ്പെടുന്നു.തൊണ്ണൂറുകളില്‍ മസില്‍മാനായി യുവാക്കളുടെ ഹരമായിരുന്നു താരം വിവാഹിതനാണെന്ന തരത്തിലും ചില പ്രചരണങ്ങളുണ്ട്. സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാന് അവതാരകനായിട്ടെത്തുന്ന ‘ക്വിക്ക് ഹീല്‍ പിഞ്ച്’ എന്ന ഷോ യുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തിയത് സല്‍മാനായിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും വന്ന പല ചോദ്യങ്ങളുമാണ് അര്‍ബാസ് ഖാന് സല്മാന് ഖാനോട് ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരവും താരം നല്കി. അതിലൊന്ന് കുടുംബത്തെ കുറിച്ചുള്ളതായിരുന്നു. ദുബായിയില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്ക്കും അറിയാം. നിങ്ങള്‍ എത്ര നാള് ആളുകളെ പറ്റിക്കും സല്മാന് ഖാന് നിങ്ങള്‍ക്ക്…
Read MoreDay: July 22, 2021
കത്രീന കൈഫിന്റെ വിവാഹം ഉടന്‍! കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളില്‍ പ്രചരിക്കുന്നുണ്ട്; എന്നാല്‍…
സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്ത ആകാറുണ്ട്. ഇപ്പോള്‍ ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് താരങ്ങളായ കത്രീന കെയ്ഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തെക്കുറിച്ചാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഇപ്പോഴും ഇതിനെക്കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കത്രീനയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയാണ്. നടി ഉടനെ വിവാഹിതയാകുമെന്നാണ് സൂചന. മുന്‍ കാമകനും നടനുമായ സല്മാന് ഖാന്റെ സുഹൃത്തും കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോയാണ് ഇത്തരത്തിലുളള ഒരു സൂചന നല്‍കിയിരിക്കുന്നത്. ആഷ്ലിയുടെ വാക്കുകള്‍ വൈറലായിട്ടുണ്ട്. ജൂലൈ 16 ന് കത്രീനയുടെ പിറന്നാളായിരുന്നു. നടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരും താരങ്ങളും രംഗത്തെത്തിയിരുന്നു. കത്രീനയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കെണ്ട് കോസ്റ്റ്യൂം ഡിസൈനറായ…
Read Moreമുറി നിറയെ ആ നടന്റെ പോസ്റ്ററുകള്‍, ഉറങ്ങും മുമ്പ് ചിത്രത്തിൽ ചുംബിക്കും…! രഹസ്യങ്ങളും ഇഷ്ടങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്; ദീപിക പദുക്കോണ്‍ പറയുന്നു…
ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ താരറാണിയാണ് ദീപിക പദുക്കോണ്‍. ദീപികയുടെ ഏറ്റവും അടുത്ത സുഹൃത്ത് സഹോദരി അനിഷയാണ്. റ്റേതൊരു സഹോദരിമാരേയും പോലെ വളരെ അടുത്ത ബന്ധമാണ് ദീപികയും അനിഷയും തമ്മിലുള്ളത്. താരത്തിന്റെ വാക്കുകളിലേക്ക്. “കുട്ടിക്കാലത്ത് എല്ലായിടത്തും പോകുന്നതും രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം അനിഷയുമായിട്ടായിരുന്നു. എല്ലാ സഹോദരിമാരെയും പോലെ ഒരു മുറിയില്‍ തന്നെയായിരുന്നു കിടന്നുറങ്ങിയിരുന്നതും. എന്നാലും സാധാരണ സഹോദരിമാരേക്കാള്‍ ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ്. മറ്റേതു സുഹൃത്തിനേക്കാളും എന്നെ അറിയുന്നത് സഹോദരിക്കാണ്. രഹസ്യങ്ങള്‍ ഇഷ്ടങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. രണ്ടുപേരുടേയും കാഴ്ചപ്പാടുകളും സമാനമാണ്. അതുപോലെ തന്നെ ഇഷ്ട നടനും. ചെറുപ്പം മുതല്‍ തന്നെ ഞങ്ങൾ രണ്ടു പേരും ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ വലിയ ആരാധകരാണ്. ഞങ്ങളുടെ മുറി നിറയെ ഡികാപ്രിയോയുടെ പോസ്റ്ററുകളായിരുന്നുവെന്നു. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഡികാപ്രിയോയുടെ പോസ്റ്ററില്‍ ചുംബിക്കുന്ന ശീലം പോലും ഉണ്ടായിരുന്നു’- ദീപിക പറയുന്നു. അതേസമസം തന്റെ ഏറ്റവും…
Read Moreഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍! രാജ് കുന്ദ്ര ഓഡീഷന് നഗ്നവീഡിയോ ആവശ്യപ്പെട്ടെന്ന്; ആരോപണവുമായി നടി സാഗരിക ഷോണ സുമന്
ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി. നടി സാഗരിക ഷോണ സുമനാണ് ആരോപണവുമായി രംഗത്ത് എത്തിയത്. തന്നെയും രാജ് കുന്ദ്രയും സംഘവും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. ഓഡീഷന് നഗ്നവീഡിയോ അയക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍- സാഗരിക സുമന് ആരോപിച്ചു. നീലച്ചിത്രം നിർമിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രചരിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പറഞ്ഞു. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്.
Read Moreഒരുനാള്‍ മലയാളികള്‍ നെഞ്ചേറ്റി ! അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റതോടെ മീന്‍വില്‍പ്പന നിലച്ചു; സ്കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ് വൈറലായ ഹനാന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ പല ആളുകളുടെയും തലവര മാറുന്ന കാഴ്ചയാണ് കാണുന്നത്. പ്രശസ്തനാകാന് സിനിമയിലോ സീരിയലിലോ അഭിനയിക്കണമെന്നോ സാമൂഹ്യ പ്രവര്‍ത്തനം നടത്തണമെന്നോ ഉള്ള ധാരണകളെല്ലാം പൊളിച്ചെഴുതപ്പെട്ടു. ഒരാളെ സെലിബ്രിറ്റി ആക്കാനും ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതാക്കാനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. അത്തരത്തില്‍ ഒറ്റരാത്രി കൊണ്ട് സോഷ്യല്‍ മീഡിയ സ്റ്റാറാക്കിയ ഒരാളാണ് ഹനാന്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി പഠനവും കച്ചവടവും ഒരേ സമയത്ത് കൊണ്ടുപോയ ഹനാനെ മലയാളക്കര നെഞ്ചേറ്റാനും അധികം താമസമുണ്ടായില്ല. പാലാരിവട്ടം അമ്പലം ജംഗ്ഷനില്‍ നിറ പുഞ്ചിരിയോടെ സ്കൂള്‍ യൂണിഫോമില്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി മീന്‍ വില്‍ക്കുന്ന ഹനാന് എന്ന പെണ്‍കുട്ടി വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. സര്‍ക്കാര്‍ വരെ ഹനാന് സഹായവുമായെത്തി. പക്ഷെ ദിവസങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ തന്നെ അവള്‍ക്കെതിരെ തിരിഞ്ഞു. പബ്ലിസിറ്റി ആണ് ഹനന്റെ ഉദ്ദേശം എന്നും, അതിന്ന് വേണ്ടിയാണ് ഇത്…
Read Moreഒരു വർഷം മുമ്പ് നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ ? അനന്യയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്മോർട്ടം പൂർത്തിയായി
കൊച്ചി: ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അനന്യ ജീവനൊടുക്കിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക ഫലം. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പത്തിന് പോസ്റ്റുമോർട്ടം തുടങ്ങി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ നേതൃത്വത്തിൽ ആലുവയിൽ പൊതു ദർശനം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മാസം മുന്‍പു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ അനന്യയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ചികിത്സാ പിഴവുണ്ടായെന്നും എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഒരു വർഷം മുമ്പ് നടന്ന…
Read Moreതൈറോയ്ഡ്പ്രശ്നങ്ങൾ – 1 ;തൈറോയ്ഡ് രോഗങ്ങൾക്കു പാരന്പര്യവുമായി ബന്ധമുണ്ടോ?
വളർച്ചയെയും ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന അതിപ്രധാന ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഉത്പാദിപ്പിക്കുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. കഴുത്തിന്റെ മുൻഭാഗത്ത് ചിത്രശലഭംപോലെ തോന്നിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെന്റിമീറ്റർ നീളവും 25 ഗ്രാം തൂക്കവും ഉണ്ടാകും. ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവർത്തനങ്ങളെ തൈറോയ്ഡ് സ്വാധീനിക്കാറുണ്ട്. കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണാണ്. ശരീരതാപം നിയന്ത്രിക്കുന്നതും കോശങ്ങളുടെ വളർച്ചയെയും വിഘടനത്തെയും നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഹോർമോണ്‍ ആണ്. ഹൃദയം, കിഡ്നി, സ്കിൻ, ബ്രെയിൻ, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിനും തൈറോയ്ഡ് ഹോർമോണ്‍ അനിവാര്യമാണ്. തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യങ്ങൾ മൂലം ഹോർമോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യങ്ങൾ മൂലം തൈറോയ്ഡിന് വീക്കം സംഭവിച്ച് ഗോയിറ്റർ വരാം. മുഴകൾ രൂപപ്പെടാം,…
Read Moreമെഡിക്കൽ സംഘം വരുന്നു; ആദ്യം ഇല്ലെന്ന് പറഞ്ഞ ലൈംഗിക ക്ഷമതാ പരിശോധന ഷറാറയ്ക്ക് നടത്തുന്നു
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ലൈംഗിക ക്ഷമത ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) നെ പരിശോധിക്കാനാണ് ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ എന്നിവരടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുള്ളത്. ഇന്ന് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് ബോർഡ് രൂപീകരിച്ചിട്ടുള്ളത്. എന്നാൽ മെഡിക്കൽ ബോർഡിൽ ലൈംഗിക ക്ഷമത പരിശോധിക്കുന്നതിനുളള വിദഗ്ദ ഡോക്ടർ, സൈക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരെ കൂടി ഉൾപ്പെടുത്തണമെന്ന് ധർമടം പോലീസ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു . പോലീസ് ആവശ്യപ്പെട്ട ലൈംഗിക…
Read Moreനടപടിയെടുത്താലും ഇല്ലേലും പോലീസ് ‘കുടുങ്ങും’ ! പോക്സോ കേസില്‍ നടപടിയെടുത്ത പോലീസുകാര്‍ക്ക് ഡിഐജിയുടെ വക ശകാരവും ചോദ്യങ്ങളും; ഉത്തരം നൽകാൻ ഏഴ് ദിവസത്തെ സമയവും…
സ്വന്തംലേഖകന്‍ കോഴിക്കോട് : സ്ത്രീപീഡനകേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടതും ഇരയായ യുവതിയുടെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാത്തതും വിവാദ കൊടുങ്കാറ്റായി മാറുന്നതിനിടെ പീഡനപരാതിയില്‍ നടപടി സ്വീകരിച്ച പോലീസുകാര്‍ വെട്ടില്‍ ! സുല്‍ത്താന്‍ ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസാണ് പോലീസിന് തലവേദനയായി മാറിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. പീഡനവിവരം അറിഞ്ഞതിന് പിന്നാലെ മൊഴിയെടുക്കുകയും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെയാണ് മേലധികാരി ഇപ്പോള്‍ ചോദ്യം ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് വയനാട് ജില്ലാ പോലീസ് മേധാവിക്കും സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒയ്ക്കും വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയത്. ഡിഐജിയുടെ നടപടി പോലീസിനുള്ളില്‍ വിവാദമായി മാറിയിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ സുല്‍ത്താന്‍ബത്തേരി പോലീസ് അറസ്റ്റ് ചെയ്യുകയും…
Read Moreഓസ്ട്രേലിയയിൽ മലയാളി കുടുംബം അപകടത്തിൽപ്പെട്ടു; യുവതിയും ഇളയമകനും മരിച്ചു! വ്യാഴാഴ്ച രാവിലെ ട്യുവുമ്പായിൽ വച്ചാണ് സംഭവം….
സിഡ്നി: ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പെട്ടത്. ഭാര്യ ലോട്സി(35)യും ഇളയ ആൺകുട്ടിയുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യുവുമ്പായിൽ വച്ചാണ് സംഭവം. സിഡ്നിക്കടുത്ത് ഓറഞ്ചില്‍ നിന്നു ബ്രിസ്ബേനിലേക്കു യാത്ര ചെയ്യവേയാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ബിബിനേയും മറ്റു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിബിന്‍ അപകടനില തരണം ചെയ്തതായും കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോർട്ട്.
Read More